
രോഗം മാറ്റാൻ സംഗീതത്തിനുള്ള കഴിവ് പണ്ടേ തിരിച്ചറിയപ്പെട്ട ഒന്നാണ്. മറ്റ് പ്രധാന ചികിത്സയ്‌ക്കൊപ്പം മ്യൂസിക് തെറാപ്പിയും നൽകുന്നത് വയോജനങ്ങളിൽ മനസികോല്ലാസവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. “ഒരു വ്യക്തിയുടെ ശരീരത്തിൻ്റേയും മനസ്സിൻ്റേയും പ്രതികരണങ്ങൾ മെച്ചപ്പെടുത്താൻ മ്യൂസിക് തെറാപ്പി സഹായിക്കുന്നതായി,” മുംബൈയിൽ പത്തുവർഷത്തിൽ അധികമായി മ്യൂസിക് തെറാപ്പിസ്റ്റായി പ്രവർത്തിക്കുന്ന റോഷൻ മൻസുഖാനി ഹാപ്പിയസ്റ്റ് ഹെൽത്തിനോട് പറഞ്ഞു.
കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ലഹരി വസ്തുക്കൾക്ക് അടിമയായവർ, മുതിർന്ന പൗരന്മാർ തുടങ്ങി സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ള ആളുകൾക്കിടയിൽ പ്രവർത്തിച്ച പരിചയ സമ്പന്നനായ മ്യൂസിക് തെറാപ്പിസ്റ്റാണ് മൻസുഖാനി. മ്യൂസിക് തെറാപ്പി മരുന്നുകളെ കൂടുതൽ ഫലപ്രദമാക്കുന്നു എന്ന് അനുഭവങ്ങളിൽ നിന്നും അദ്ദേഹം പറയുന്നു
പ്രായമായവർക്ക് സംഗീത ചികിത്സ കൊണ്ടുള്ള ഗുണങ്ങൾ
ഒരു പ്രൊഫഷണൽ ഡിജെ കൂടിയായ റോഷൻ മൻസുഖാനി പ്രായമായ നിരവധി ആളുകളെ സംഗീതത്തിലൂടെ രോഗമുക്തി നേടാൻ സഹായിച്ചിട്ടുണ്ട്.
അഞ്ച് വർഷം മുമ്പ്, തൻ്റെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മറവിരോഗിയായ ഒരു പ്രായമായ വ്യക്തിക്ക് 15 ദിവസം തുടർച്ചയായി സംഗീത ചികിത്സ നൽകിയതും അതിലൂടെ വളരെ മികച്ച മാറ്റങ്ങൾ അദ്ദേഹത്തിലുണ്ടായതും അമ്പതുകാരനായ മൻസുഖാനി ഓർത്തെടുക്കുന്നു.
“എൻ്റെ ഒരു ബിസിനസ്സ് അസോസിയേറ്റിൻ്റെ അച്ഛനായിരുന്നു സംഗീത ചികിത്സയ്ക്ക് വിധേയനായ വ്യക്തി . അസുഖം കാരണം അദ്ദേഹത്തിന് വലിയ ഉത്കണ്ഠയും മാനസികവിഷമവും ഉണ്ടായിരുന്നു. എൻ്റെ ബിസിനസ്സ് അസോസിയേറ്റ് ആണ് അച്ഛനെ സഹായിക്കാൻ എന്നോട് അഭ്യർത്ഥിച്ചത്. ഞാൻ ഒരു സംഗീത മൊഡ്യൂൾ റെക്കോർഡ് ചെയ്‌ത് അദ്ദേഹത്തെ കേൾപ്പിച്ചു. രാവും പകലും സംഗീതം കേട്ട ശേഷം ആ മുതിർന്ന പൗരൻ്റെ ശരീരഭാഷ നന്നായി മാറി. അദ്ദേഹം ശാന്തനും ഉന്മേഷവാനുമായി മാറി. സംഗീതത്തിന് ശരീരത്തെയും മനസ്സിനേയും ഒരുപോലെ ശാന്തമാക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ പല ആശുപത്രികളും തങ്ങളുടെ രോഗികൾക്ക് പ്രധാന ചികിത്സയോടൊപ്പം മ്യൂസിക് തെറാപ്പിയും നൽകാൻ മ്യൂസിക് തെറാപ്പിസ്റ്റുകളെ അനുവദിക്കുന്നതായി,” അദ്ദേഹം പറഞ്ഞു.
ശാസ്ത്രീയ സംഗീതവും, കൗണ്ടി മ്യൂസിക്കും പഴയ ചില ബോളിവുഡ് പാട്ടുകളും ഉപകരണ സംഗീതവും കൂട്ടിച്ചേർത്തുള്ള സംഗീത ചികിത്സാ രീതിയാണ് റോഷൻ പിന്തുടരുന്നത്. ഇതിലൂടെ പ്രായമായവരുടെ മുഖത്ത് പുഞ്ചിരി വിടർത്തുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
“പ്രായമായവരിൽ മാനസികസമ്മർദ്ദം ലഘൂകരിക്കാനും ചിന്തകൾക്ക് കൂടുതൽ വ്യക്തത നൽകാനും സംഗീതം സഹായിക്കുന്നു. നിങ്ങൾക്ക് സ്വയവും കുടുംബത്തോടുമുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് മ്യൂസിക് തെറാപ്പിയുടെ ആശയം. പ്രായമായ നിരവധി ആളുകൾ മ്യൂസിക് തെറാപ്പിക്ക് വിധേയമായതിനു ശേഷം ദീർഘകാലമായി ഉപേക്ഷിച്ചിരുന്ന വിനോദങ്ങളിൽ വീണ്ടും ഏർപ്പെടാൻ തുടങ്ങിയതായി റോഷൻ വെളിപ്പെടുത്തുന്നു.
മ്യൂസിക് തെറാപ്പി സെഷനിൽ പങ്കെടുക്കുന്നവർക്ക് ഇയർഫോണിലൂടെ സംഗീതം കേൾപ്പിക്കുന്ന രീതിയാണ് സാധാരണയായി റോഷൻ ചെയ്യാറുള്ളത്.വ്യക്തിയും സംഗീതവും തമ്മിൽ ഒരു ബന്ധമുണ്ടാക്കുക എന്നതാണ് ആദ്യപടി. മ്യൂസിക് തെറാപ്പിക്ക് വിധേയനാവുന്ന ആൾ സംഗീതവുമായി ചേർന്നു കഴിഞ്ഞാൽ അദ്ദേഹം ആ വ്യക്തിയോട് സംസാരിച്ചു തുടങ്ങും.
“ഞാൻ പരിഹാരങ്ങൾ നിർദ്ദേശിക്കാറില്ല. മറിച്ച് ഞങ്ങൾ പരസ്പരം സംസാരിച്ച് പരിഹാരങ്ങൾ കണ്ടെത്തുകയാണ് ചെയ്യുന്നതെന്ന്, ”അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
“സംഗീതം എന്നെ സുഖപ്പെടുത്തുന്നു.” എന്നാണ് രോഗം ശമിപ്പിക്കാനുള്ള സംഗീതത്തിൻറെ ശക്തിയെക്കുറിച്ച് അസമീസ് ഗാനരചയിതാവും നാടോടി സാഹിത്യകാരനും ഗായകനുമായ ബീരേന്ദ്ര നാഥ് ദത്ത പറയുന്നത്. ചികിത്സ എന്ന നിലയിൽ സംഗീതം തന്റെ ഭർത്താവിന് വളരെയധികം ഫലപ്രദമാണെന്ന് അദ്ദേഹത്തിൻറെ ഭാര്യ ഇഭ ബറുവ ദത്ത കൂട്ടിച്ചേർക്കുന്നു. “മനസ്സ് ശാന്തമായും സജീവമായും സൂക്ഷിക്കാൻ സംഗീതം എന്റെ ഭർത്താവിനെ സഹായിക്കുന്നു,” എന്നായിരുന്നു അവരുടെ വാക്കുകൾ.
തൻറെ ജീവിതത്തിൽ മാറ്റം സംഭവിക്കാത്തത് സംഗീതത്തിനു മാത്രമാണെന്നാണ് എൺപതുകാരനായ ദത്ത അവകാശപ്പെടുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നിട്ടും, എല്ലാ ദിവസവും പാട്ട് പാടുകയോ കേൾക്കുകയോ ചെയ്യുക എന്നത് തൻറെ 87-ആം വയസ്സിലും ദത്ത മുടക്കാറില്ല. പത്മശ്രീ അവാർഡ് ജേതാവുകൂടിയാണ് അദ്ദേഹം.
ദിവസേന സംഗീതം കേൾക്കുന്നതിലൂടെ ആരോഗ്യമുള്ള ശരീരവും മനസ്സും നിലനിർത്താൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് അക്കാഡമി ഓഫ് സൌണ്ട് തെറാപ്പി 7500 ആളുകളെ പങ്കെടുപ്പിച്ച് 2017ൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
“ഹൃദയ സംബന്ധവും നാഡികളെ ബാധിക്കുന്നതുമായ രോഗങ്ങളാണ് പ്രായമായവർക്കിടയിൽ സാധാരണയായി കണ്ടുവരുന്നതെന്ന്,” ബെംഗളുരുവിലെ സാക്ര വേൾഡ് ഹോസ്പിറ്റലിലെ സീനിയർ ഇഎൻടി സർജൻ ഡോ ശന്തനു ടണ്ടൻ പറയുന്നു.
“അവർക്ക് പ്രമേഹം, സന്ധിവാതം പോലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. കൂടാതെ വിഷാദം, സമ്മർദ്ദം, ഉത്കണ്ഠ തുടങ്ങിയവ ബാധിക്കുകയും മറവി രോഗം പോലുള്ള നാഡീ സംബന്ധമായ രോഗങ്ങളുമായി ജീവിക്കേണ്ടി വരുകയും ചെയ്യുന്നതായി,”ഡോ ടണ്ടൻ കൂട്ടിച്ചേർക്കുന്നു.
“പാട്ട് കേൾക്കുക, പാട്ട് പാടുക, ഏതെങ്കിലും ഉപകരണം വായിക്കുക, നൃത്തം ചെയ്യുക (അത് ശരീരം വെറുതെ ചലിപ്പിക്കുന്നതായാലും മതി) – ഇതെല്ലാം പ്രായമായവരുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതായി,” ഡോ ടണ്ടൻ വിശദീകരിച്ചു.
അഞ്ച് പ്രധാന മേഖലകളിലാണ് പ്രായമായവരിൽ സംഗീത ചികിത്സ ഫലപ്രദമാകുന്നതെന്ന് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് തെറാപ്പിസ്റ്റ് പൂർവ്വ സമ്പത്ത് ഹാപ്പിയസ്റ്റ് ഹെൽത്തിനോട് പറഞ്ഞു. ശാരീരികം, വൈകാരികം, സാമൂഹികം, പെരുമാറ്റം, ധാരണ എന്നിവയാണ് ആ അഞ്ച് മേഖലകൾ
മ്യൂസിക് തെറാപ്പി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കുകയാണ് പൂർവ്വ സമ്പത്ത്. “ഏതെങ്കിലുമൊരു സംഗീതോപകരണം വായിക്കുക, പാട്ട് പാടുക, പാട്ട് എഴുതുക, ഈണം നൽകുക തുടങ്ങി സംഗീതത്തിൻ്റെ വിവിധ മേഖലകളിൽ വയോജനങ്ങളെ പങ്കാളികളാക്കാവുന്നതാണ്. ഇവയെല്ലാം അവരുടെ ജീവിതത്തിൽ ശാരീരികവും മാനസികവുമായ താളം ചേർക്കുന്നതായി,” അവർ പറഞ്ഞു.
“പ്രായമായവർ മിക്കവരും വളരെ കുറച്ച് മാത്രം ശാരീരിക ചലനങ്ങളിൽ ഏർപ്പെടുന്നവരാണ്. എന്നാൽ അതിൽ നിന്നും മാറി ഊർജസ്വലതയോടെ ശരീരം ചലിപ്പിക്കാൻ സംഗീതം സഹായിക്കും. അതോടൊപ്പം തന്നെ വികാരങ്ങളും ചിന്തകളും തിരിച്ചറിയാനും പ്രകടിപ്പിക്കാനും അവയെ കുറിച്ച് സംസാരിക്കാനുമുള്ള സുരക്ഷിതമായ ഒരു ഇടം കണ്ടെത്താൻ പ്രായമായവർക്ക് സാധിക്കുകയും ചെയ്യും.
പ്രതിസന്ധികളെ നേരിടാനുള്ള മാർഗ്ഗമെന്ന നിലയിലാണ് മ്യൂസിക് തെറാപ്പി മുതിർന്ന പൗരന്മാരിൽ പ്രവർത്തിക്കുന്നതെന്ന് പൂർവ്വ സമ്പത്ത് പറയുന്നു. “അത് അവരുടെ ഓർമ്മക്കുറവ് അല്ലെങ്കിൽ ശാരീരിക ശക്തി നഷ്ടപ്പെടുന്നത് നിയന്ത്രിക്കുന്നു. സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകൾക്കിടയിൽ ഒരു പരസ്പരബന്ധം സ്ഥാപിക്കാൻ സംഗീതം സഹായിക്കുന്നു. (പ്രത്യേകിച്ച് ഒരു ഗ്രൂപ്പ് തെറാപ്പിയിൽ)
ന്യൂഡൽഹിയിൽ താമസിക്കുന്ന ഒരു വയോധികയ്ക്ക് മസ്തിഷ്‌കാഘാതം വന്ന് പ്രതികരണശേഷി നഷ്ടപ്പെട്ടു. ചികിത്സയുടെ ഭാഗമായി അവർ കുട്ടിക്കാലത്ത് കേട്ട സംഗീതം കേൾപ്പിക്കാൻ സ്ര്ടോക്ക് റിക്കവറി സ്െഷലിസ്റ്റ് നിർദ്ദേശിച്ചു. ഇതിനായി അവരുടെ മകൻ ഭക്തിഗാനങ്ങളുടെ ഒരു ശേഖരം തന്നെ കൊണ്ടു വന്നു. പെട്ടെന്ന് തന്നെ ആ വയോധികയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. അവർ സംഗീതത്തിൻ്റെ താളത്തിനൊത്ത് പതുക്കെ ശരീരം ആട്ടാനും ആളുകളോട് സംസാരിക്കാനും ആരംഭിച്ചു.
ഒരു സ്ട്രോക്ക് റിക്കവറി സ്പെഷ്യലിസ്റ്റ് രോഗിയെ അവർ കുട്ടിക്കാലത്ത് കേട്ട സംഗീതം കേൾപ്പിക്കാൻ നിർദ്ദേശിച്ചു. അവരുടെ മകൻ ഭജനകളുടെ (ഭക്തിഗാനങ്ങൾ) ഒരു ശേഖരം കൊണ്ടുവന്നു. താമസിയാതെ, അവൾ സംഗീതത്തിന്റെ താളത്തിനൊത്ത് പതുക്കെ ശരീരം ഇളക്കാനും ആളുകളോട് സംസാരിക്കാൻ ആരംഭിച്ചു. അങ്ങനെ അവർ ആരോഗ്യം വീണ്ടെടുത്തു.
“സംഗീതത്തിലൂടെയും റിഥമിക് എൻ്റർടെയ്ൻമെൻ്റിലൂടെയും ശരീരത്തിൻറെ വഴക്കം തിരികെ കൊണ്ടുവരാനും പേശികളുടെ മുറുക്കം കുറയ്ക്കാനും കഴിയും. ശരീരവും തലച്ചോറും താളത്തോട് പ്രതികരിക്കുമ്പോഴാണ് റിഥമിക് എൻട്രെയിൻമെൻറ് സംഭവിക്കുന്നത്. നമ്മുടെ മസ്തിഷ്കഘടനയുടെ പ്രത്യേകതയാണ് ഈ പ്രതികരണത്തിന് കാരണം – സംഗീതം കേൾക്കുമ്പോൾ നിങ്ങൾ കാൽ കൊണ്ട് തറയിൽ താളം പിടിക്കുന്നതും, തലയാട്ടുന്നതും, വിരലുകൾ ഞൊടിക്കുന്നതുമെല്ലാം ഈ പ്രത്യേകത കാരണമാണ്.