728X90

728X90

0

0

0

ഈ ലേഖനത്തിൽ

ലിപ്പോപ്രോട്ടീൻ (എ): ഹൃദയാഘാത സാധ്യത തിരിച്ചറിയാനുള്ള അളവുകോൽ
14

ലിപ്പോപ്രോട്ടീൻ (എ): ഹൃദയാഘാത സാധ്യത തിരിച്ചറിയാനുള്ള അളവുകോൽ

ജേണൽ ഓഫ് ലിപിഡ് ക്ലിനിക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തെ അടിസ്ഥാനമാക്കി മൊത്തം ലോക ജനസംഖ്യയുടെ 20 ശതമാനത്തിനെങ്കിലും ലിപ്പോപ്രോട്ടീൻ (എ) കൂടുതലാണ് .
ഇക്കാലത്ത് ആരോഗ്യമുള്ളവരും കർമ്മോൽസുകാരായവരും യുവാക്കളും ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നത് എന്തുകൊണ്ടായിരിക്കും?

ഉത്തരത്തിന്റെ ഒരു ഭാഗം ഇരിക്കുന്നത് ലിപ്പോപ്രോട്ടീൻ (എ) അല്ലെങ്കിൽ എൽപി (എ) യിലാണ്. കുറഞ്ഞ സാന്ദ്രതയുള്ള ഈ ലിപ്പോപ്രോട്ടീൻ (എൽ.ഡി.എൽ; ചീത്ത കൊളസ്‌ട്രോൾ എന്നും അറിയപ്പെടുന്നു) ദക്ഷിണേഷ്യക്കാർക്കും ഇന്ത്യക്കാർക്കും ഇടയിൽ കൂടുതലാണ്. ഉയർന്ന എൽപി (എ) അളവ് പ്രത്യേകിച്ച് ലക്ഷണമില്ലാത്തവരിൽ, ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു.

അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി പ്രസിദ്ധീകരിച്ച ഒരു ലേഖനം അനുസരിച്ച്, ജേണൽ ഓഫ് ലിപിഡ് ക്ലിനിക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തെ അടിസ്ഥാനമാക്കി (ഡോൺ പി വിൽസൺ et al., 2019), മൊത്തം ലോക ജനസംഖ്യയുടെ 20 ശതമാനത്തിനെങ്കിലും Lp (a) കൂടുതലാണ്. ഹൃദയാഘാത സാധ്യത വിലയിരുത്തുന്നതിനായി പരമ്പരാഗത ലിപിഡ് പ്രൊഫൈലിനുമപ്പുറം ഇതും  നോക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുക്കേണ്ടതാണെന്ന് ലേഖനത്തിൽ പറയുന്നു.  ലിപ്പോപ്രോട്ടീൻ (എ) അളവ് അനുസരിച്ച് ഹൃദയാഘാത സാധ്യതയിൽ മൂന്നോ നാലോ മടങ്ങ് വർദ്ധനവും വാൽവുലാർ അയോർട്ടിക് സ്റ്റെനോസിസിന്റെ മൂന്നിരട്ടി വർദ്ധനവും കൊറോണറി ആർട്ടറി സ്റ്റെനോസിസിന്റെ അഞ്ചിരട്ടി വർദ്ധനവും ലേഖനം ചൂണ്ടിക്കാണിക്കുന്നു.

അത് നമ്മുടെ ജീനുകളിലായിരിക്കാം

Lp (a) – ലിപ്പോപ്രോട്ടീൻ ‘എ’ എന്നാണ് ഉച്ചാരണം – LDL കൊളസ്ട്രോളിന്റെ ഒരു ‘ജനിതക ഹൈബ്രിഡ്’ ഇനമാണ്. മറ്റെല്ലാ ലിപ്പോപ്രോട്ടീൻ രൂപീകരണങ്ങളെയും പോലെ, ഇത് നമ്മുടെ രക്തത്തിലെ കൊളസ്ട്രോൾ ഗതാഗതത്തിന് പ്രധാനമായും ഉത്തരവാദിയാണ്. എൽ.ഡി.എൽ പോലെ, എൽപി (എ) ശരീരത്തിൽ നിന്ന് എളുപ്പത്തിൽ ഫിൽട്ടർ ചെയ്യപ്പെടില്ല, കൂടാതെ ധമനികളിലെ ഭിത്തിയിൽ പറ്റിപ്പിടിച്ച് വാസ്കുലർ തടസ്സങ്ങൾ ഉണ്ടാക്കുകായും ചെയ്യുന്നു. പ്ലാക് രൂപപ്പെടുന്നതിലും, ധമനികളിൽ സ്റ്റെനോസിസ് (ഇടുങ്ങൽ) ഉണ്ടാക്കുന്നതിലും, വീക്കം, രക്തം കട്ടപിടിക്കൽ എന്നിവയിലും എൽപി (എ) ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് എൽ.ഡി.എൽ (അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ) നേക്കാൾ ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ലിപ്പോപ്രോട്ടീൻ (എ) ഏതാണ്ട് പൂർണ്ണമായും പാരമ്പര്യമായി ലഭിക്കുന്നതാണ് (90 ശതമാനത്തിലധികം). ഭക്ഷണക്രമവും ജീവിതശൈലിയുമായി കുറഞ്ഞ ബന്ധമേ ഇതിനുള്ളൂ.

ലിപ്പോപ്രോട്ടീൻ (എ) സാധാരണ എൽ.ഡി.എൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോളിനെക്കാൾ വളരെ അപകടകരമാണ്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യക്കാരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. 2018-ൽ, അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി (ACC), അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) എന്നിവയുൾപ്പെടെയുള്ള അമേരിക്കൻ, യൂറോപ്യൻ കാർഡിയാക് ഹെൽത്ത് ഓർഗനൈസേഷനുകൾ ഹൃദയാഘാതം ഉണ്ടാക്കുന്നതിനുള്ള ഒരു സ്വതന്ത്ര അപകട ഘടകമായി എൽ പി(എ) യെ അംഗീകരിച്ചു കഴിഞ്ഞു. എൽ.ഡി.എൽ അല്ലെങ്കിൽ ചീത്ത കൊളസ്‌ട്രോൾ രക്തപ്രവാഹത്തിനും ഹൃദയാഘാതമുൾപ്പെടെയുള്ള അനുബന്ധ സങ്കീർണതകൾക്കും കാരണമാകുന്ന ഒരു ഘടകമാണ്.”

ഇലിനോയിസ് ആസ്ഥാനമായുള്ള കാർഡിയോളജിസ്റ്റും ഏഷ്യൻ ഇന്ത്യക്കാർക്കിടയിലെ കൊറോണറി ആർട്ടറി ഡിസീസ് (CADI) റിസർച്ച് ഫൗണ്ടേഷൻ പ്രസിഡന്റുമായ ഡോ. ഇനാസ് എ ഇനാസ്, ഹാപ്പിയെസ്റ്റ് ഹെൽത്തുമായി ടെലിഫോണിൽ സംസാരിച്ചപ്പോൾ വ്യക്തമാക്കിയതാണിത് സമീപ വർഷങ്ങളിൽ ഇന്ത്യൻ ഹാർട്ട് ജേണലിൽ Lp (a) യെ കുറിച്ച് ഗവേഷണം നടത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന, ആഗോളതലത്തിൽ പ്രമുഖ ഹൃദ്രോഗ വിദഗ്ധരിൽ ഒരാളാണ് ഡോ. ഇനാസ് എ ഇനാസ്. 1990 കളുടെ തുടക്കത്തിൽ ദക്ഷിണേഷ്യക്കാരിൽ ഹൃദയാഘാതം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയിൽ എൽപി (എ) ബന്ധം സ്ഥാപിക്കുന്നതിനുള്ള നിരവധി ഗവേഷണ സംഘങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം.

“എൽ.ഡി.എൽ -നെ അപേക്ഷിച്ച്, എൽ പി  (എ) -ക്ക് ധമനികളിലെ ഭിത്തികളിൽ ഒട്ടിപ്പിടിക്കുന്നതിനും മുറിവ് ഉണ്ടാക്കുന്നതിനും രക്തം കട്ടപിടിക്കുന്നതിനും അത് വഴി ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നതിനും കഴിവുണ്ട്. സ്വയം ഉയർന്ന എൽപി (എ) ലെവലുകൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമായേക്കാം, കൂടാതെ വ്യക്തിക്ക് ഉയർന്ന അളവിലുള്ള എൽപി (എ), എൽ.ഡി.എൽ എന്നിവയുണ്ടെങ്കിൽ കാർഡിയാക് ബ്ലോക്കുകളുടെ വ്യാപ്തി കൂടുതൽ ഗുരുതരമായിരിക്കും.

“എൽ.ഡി.എ പോലെയല്ല, എൽ പി(എ) ജനിതകമായി വ്യക്തിക്ക് സ്വായത്തമാകുന്നതാണ്. അതിന് നമ്മുടെ ഭക്ഷണരീതികളുമായി യാതൊരു ബന്ധവുമില്ല; അതിനാൽ സാധാരണ കൊളസ്‌ട്രോളിന്റെ കാര്യത്തിലെന്നപോലെ ഭക്ഷണക്രമത്തിനും ജീവിതശൈലിക്കും എൽ പി (എ) നിയന്ത്രിക്കാൻ കഴിയില്ല. വാസ്തവത്തിൽ, ഒരു വ്യക്തിക്ക് അഞ്ച് വയസ്സ് തികയുമ്പോഴേക്കും, അവൻ അല്ലെങ്കിൽ അവൾ അവരുടെ ജനിതക ഘടനയുടെ അടിസ്ഥാനത്തിലുള്ള പരമാവധി ലെവൽ എൽപി (എ) കൈവരിക്കും, അത് അവരുടെ ജീവിതത്തിലുടനീളം സ്ഥിരമായി നിലനിൽക്കും,” ഡോ ഇനാസ് കൂട്ടിച്ചേർക്കുന്നു.

എ.സി.സി -യും എ.എച്ച്.എ -യും ഇപ്പോൾ എൽ പി (എ) യുടെ സുരക്ഷിതമായ ഉയർന്ന പരിധിയായി 50 mg/dL നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, ഡോ. ഇനാസിനെപ്പോലുള്ള ചില ഡോക്ടർമാർ പറയുന്നത്, ഇത് 30 mg/dL-ൽ താഴെയാണെങ്കിൽ നല്ലതാണ് എന്നാണ്.

സ്റ്റാറ്റിനുകൾ ഉൾപ്പെടെയുള്ള മരുന്നുകളൊന്നും എൽപി (എ) ലെവലുകൾ കുറയ്ക്കുന്നതിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നില്ല എന്നതാണ് ആശങ്കയുടെ മറ്റൊരു കാരണം; ഫലപ്രദമായ ഫാർമക്കോളജിക്കൽ ഇടപെടലുകൾക്കായി ഗവേഷണം നടന്നു കൊണ്ടിരിക്കുകയാണ്.

ഇത് കഠിനമാക്കുകയും ധമനികളെ ചുരുക്കുകയും കട്ടപിടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു

എൽപി(എ) ലെവലുകളുടെ 80 മുതൽ 90 ശതമാനം വരെ ജനിതകപരമായി പാരമ്പര്യമായി ലഭിച്ചതാണെന്നും ഇതിന് ഉത്തരവാദിയായ അപ്പോ (എ) ജീൻ മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി ലഭിച്ചക്കുന്നതാണെന്നും 2019 ലെ ഒരു ലേഖനത്തിൽ എസിസി ചൂണ്ടികാട്ടുന്നു. എൽപി (എ) പാറ്റേണുകൾ ശൈശവാവസ്ഥയിൽ തന്നെ കാണപ്പെടുന്നു, അതായത് ഒന്നോ രണ്ടോ വയസ്സ് പ്രായമാകുമ്പോൾ, അത് അഞ്ച് വയസ്സാകുമ്പോഴേക്കും പൂർണ്ണമായ നിലയിലെത്താം. മുറിവ് ഉണക്കുന്നതിലും രക്തസ്രാവം നിയന്ത്രിക്കുന്നതിലും എൽപി (എ) ക്ക് ചില നിർണായക പങ്ക് വഹിക്കാനുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, പ്രത്യേകിച്ച് പ്രസവസമയത്ത് രക്തം കട്ടപിടിക്കുന്നതിൽ  ഇതിന് വളരെ ഉയർന്ന ബന്ധമുണ്ട്. എൽപി(എ) രക്തപ്രവാഹത്തിന് ഹൃദയസംബന്ധമായ രോഗങ്ങളും അയോർട്ടിക് സ്റ്റെനോസിസും തമ്മിലുള്ള ബന്ധവും പഠനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫൈബ്രിനോലിസിസിനെ തടയുന്നതായി കണ്ടെത്തിയതിനാൽ, എൽപി (എ) യുമായി ഘടിപ്പിച്ചിരിക്കുന്ന അപ്പോ (എ) കണികയാണ് രക്തം കട്ടപിടിക്കുന്നതിനുള്ള പ്രധാന കാരണം, ഇത് ആന്തരിക രക്തം കട്ടപിടിക്കുന്നത് നിയന്ത്രിക്കുന്ന ആന്തരിക എൻസൈമാറ്റിക് പ്രതികരണമാണ് എന്നതാണ് ഒരു സിദ്ധാന്തം. 2015-ൽ ബ്ലഡ് റിവ്യൂസ് ജേണലിൽ ജോൺ സി ചാപിൻ, കാതറിൻ എ. ഹജ്ജർ എന്നിവരുടെ ഒരു അവലോകന ലേഖനത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ, ഹൃദയാഘാതം ഉൾപ്പെടെയുള്ള രക്തചംക്രമണ സങ്കീർണതകൾക്ക് ഇത് കാരണമാകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്.

കൊൽക്കത്തയിലെ മണിപ്പാൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് പ്രൊഫ. ഡോ. പാർത്ഥ സാരഥി ബാനർജി, കൊറോണറി പ്ലാക്കുകളുടെ രൂപീകരണത്തിലും ധമനികളുടെ ഭിത്തികളിൽ സ്റ്റെനോസിസും മുറിവും ഉണ്ടാക്കുന്നതിലും എൽപി (എ) വഹിച്ച പങ്ക് ഹാപ്പിയെസ്റ്റ് ഹെൽത്തിന് വിശദീകരിച്ചു തന്നു. ഫൈബ്രിൻ-ആശ്രിത പ്രവർത്തനങ്ങളെ തടയുന്നതിലൂടെ, എൽ പി (എ) ഗുരുതരമായി  രക്തം കട്ടപിടിക്കുന്നതിനും രക്തചംക്രമണ തടസ്സത്തിനും ഇടയാക്കും.

കൂടിയ അളവിലുള്ള സെറം എൽപി (എ), കൊറോണറി ആർട്ടറി അസുഖങ്ങൾ, മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നിവയുടെ ഒരു നിരാശ്രയ പ്രവചനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു

ഫാമിലി ഹൈപ്പർ കൊളസ്‌ട്രോളീമിയ (ജനിതക ഘടകങ്ങൾ കാരണം വ്യക്തികളുടെ രക്തത്തിൽ ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് ഉള്ള അവസ്ഥ), ഉയർന്ന എൽപി (എ) അളവ് ഇവ രണ്ടും ഹൃദയത്തിന് നല്ലതല്ലാത്ത രണ്ട് പ്രധാന ജനിതക ഘടകങ്ങളിൽ ഉൾപ്പെടുന്നു. അത്തരം സന്ദർഭങ്ങളിൽ, വർഷത്തിൽ ഒരിക്കലെങ്കിലും സ്റ്റാൻഡേർഡ് ലിപിഡ് പ്രൊഫൈൽ ടെസ്റ്റുകൾ നടത്താൻ ആളുകളോട്  പലപ്പോഴും നിർദ്ദേശിക്കാറുണ്ട്.

എന്നാൽ ഇവിടെ പ്രശ്‌നം ഇതാണ്: പരമ്പരാഗത ലിപിഡ് പ്രൊഫൈൽ പരിശോധനകൾ എൽ.ഡി.എൽ, എച്ച്.ഡി.എൽ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് നോക്കുന്നതിനൊപ്പം, എൽപി (എ) അളവ് കൂടി നോക്കേണ്ടതുണ്ട്.

“ഒരു വ്യക്തിക്ക് അങ്ങേയറ്റം ആരോഗ്യകരമായ കൊളസ്‌ട്രോളിന്റെ അളവ് ഉണ്ടായിരിക്കെ തന്നെ  ഉയർന്ന എൽപി (എ) ലെവൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് അവരിൽ ഹൃദയാഘാതം ഉൾപ്പെടെയുള്ള ഹൃദയ സങ്കീർണതകൾക്ക് ഇരയാക്കും. സാങ്കേതികമായി, ഒരു ലളിതമായ രക്തപരിശോധനയിലൂടെ എൽപി (എ) ലെവലുകൾ അറിയാൻ കഴിയും, ഇത് ജീവിതത്തിലൊരിക്കലുള്ള പരിശോധനയാണ്, ഇത് അഞ്ച് വയസ്സിന് ശേഷം എപ്പോൾ വേണമെങ്കിലും നടത്താം, ”ഡോ ഇനാസ് പറയുന്നു.

എ.സി.സി പ്രകാരം, എൽ പി (എ) ലെവലുകൾ ഹൃദയാഘാതം (മയോകാർഡിയൽ ഇൻഫ്രാക്ഷൻ) അപകടസാധ്യതയിൽ മൂന്നോ നാലോ മടങ്ങ് വർദ്ധനവിനും കൊറോണറി ആർട്ടറി സ്റ്റെനോസിസിൽ (ഇടുങ്ങിയതും ശിലാഫലക രൂപീകരണവും) അഞ്ചിരട്ടി വർദ്ധനവിനും കാരണമാകും.

നിങ്ങളുടെ എൽപി (എ) ലെവലുകൾ പരിശോധിക്കുക

ദക്ഷിണേഷ്യക്കാർക്കിടയിലെ അനാരോഗ്യകരമായ ജീവിതശൈലിയും പൊതുവായുള്ള ഭക്ഷണ മുൻഗണനകളും ആണ് ഉയർന്ന അളവിലുള്ള ജനിതക എൽപി (എ) യ്ക്കും ഹൃദയ സംബന്ധമായ സങ്കീർണതകൾക്കും ഇരയാക്കുന്നതെന്ന് ഡോ.ഇനാസ് പറയുന്നു.

“എൽപി (എ) ലെവലുകൾ അറിയുന്നത് അത്യന്താപേക്ഷിതമാണ്, കാരണം ഇത് ഹൃദയസംബന്ധമായ അപകടസാധ്യതകൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ തന്ത്രം തിരഞ്ഞെടുക്കാൻ ഡോക്ടറെയും വ്യക്തിയെയും സജ്ജമാക്കും. ഹൃദയാഘാതത്തിന്റെ പല കേസുകളും ഫലപ്രദമായി തടയാനും ഇത് ഞങ്ങളെ സഹായിക്കും, ”ഡോ ഇനാസ് പറയുന്നു.

എൽ.ഡി.എലിനേക്കാൾ എൽപി (എ) അപ്പോലിപോപ്രോട്ടീൻ സംയുക്തത്തിന്റെ സാന്നിധ്യമാണ് ഹൃദയത്തിൽ തടസ്സമുണ്ടാക്കുന്നത്തിന്റെ പ്രധാന കാരണമെന്ന്, ചെന്നൈയിലെ ഗ്ലെനീഗിൾസ് ഗ്ലോബൽ ഹെൽത്ത് സിറ്റിയിലെ കൺസൾട്ടന്റും ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. ജെ കാർത്തിക് ആഞ്ജനേയൻ ഹാപ്പിയെസ്റ്റ് ഹെൽത്തിനോട് ആവർത്തിച്ചു പറയുന്നു. ഈ അടുത്ത കാലത്തായി ഹൃദയാരോഗ്യ പരിശോധനയുടെ സമയത്ത് എൽപി (എ) ലെവലുകൾ നിരന്തരം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതീക്ഷ മുന്നോട്ട്

ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകൾക്ക് പ്രയോജനകരമാകാൻ സാധ്യതയുള്ള, എൽപി (എ)-കുറയ്ക്കുന്ന തെറാപ്പി നിലവിൽ വരുമെന്ന് സമീപകാല കാർഡിയാക് ഗവേഷണ കണ്ടെത്തലുകളിൽ ചിലത് സൂചിപ്പിക്കുന്നതായും ഡോ ബാനർജി ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും തരത്തിലുള്ള ഹൃദയ സംന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന്, എൽപി (എ) കണക്കിലെടുത്തുള്ള  ഒരു ഭാവി ചികിത്സാ സമീപനത്തിൽ ഈ അപകട സാധ്യതാ ഗ്രൂപ്പിൽ അഫെറെസിസ് (രക്ത ശുദ്ധീകരണ പ്രക്രിയ) ഉൾപ്പെടുത്താമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

nineteen − six =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്