728X90

728X90

0

0

0

Jump to Topics

പായ്ക്ക് ചെയ്ത ഭക്ഷണം ഹൃദയാഘാതത്തിനുള്ള കാരണമാകും
30

പായ്ക്ക് ചെയ്ത ഭക്ഷണം ഹൃദയാഘാതത്തിനുള്ള കാരണമാകും

കൊഴുപ്പും കൊളസ്ട്രോളും ധമനികളിൽ അടിഞ്ഞുകൂടുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന അനാരോഗ്യകരമായ കൊഴുപ്പാണ് ട്രാൻസ് ഫാറ്റുകൾ അഥവാ ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണം .

 

ബ്രാൻഡഡ് പൊട്ടറ്റോ ചിപ്സിൻ്റെ പായ്ക്ക് തുറക്കുന്നതിന് മുമ്പ് മൂന്ന് തവണ ചിന്തിക്കുക. ട്രാൻസ് ഫാറ്റി ആസിഡുകളുള്ള പാക്കേജുചെയ്ത ഭക്ഷണം ഗുരുതരമായ ഹൃദ്രോഗ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഇന്ത്യാ ഗവൺമെൻ്റ് പാർലമെൻ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ വർഷവും കുറഞ്ഞത് 5.4 ലക്ഷം ആളുകൾ ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നതിലൂടെ മരണപ്പെടുന്നു. ഭൂരിഭാഗവും ഹൃദയാഘാതം മൂലം സംഭവിക്കുന്നതാണ്.

രാജ്യത്ത് കൊറോണറി ഹൃദ്രോഗ മരണങ്ങളിൽ 4.6ശതമാനത്തോളം സംഭവിക്കുന്നത് ട്രാൻസ്-ഫാറ്റ് ഉപഭോഗവുമായി ബന്ധപ്പെട്ടാണ്. ട്രാൻസ്-ഫാറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിൻ്റെ ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്  ഔദ്യോഗികമായി ലഭിച്ച മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്.  മരണസാധ്യത 34ശതമാനത്തോളവും, കൊറോണറി ഹൃദ്രോഗ മരണങ്ങൾ 28ശതമാന ത്തോളവും വർദ്ധിപ്പിക്കുന്നതിന് ഉയർന്ന ട്രാൻസ്-ഫാറ്റ് ഉപഭോഗം  കാരണമാകുന്നതായും മറുപടിയിൽ വിശദമാക്കുന്നു.

ട്രാൻസ് ഫാറ്റ് 

കൊഴുപ്പും കൊളസ്ട്രോളും ധമനികളിൽ അടിഞ്ഞുകൂടുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന അപൂരിത കൊഴുപ്പുകളുടെ ഏറ്റവും അനാരോഗ്യകരമായ രൂപമാണ് ട്രാൻസ് ഫാറ്റുകൾ അഥവാ ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണം എന്ന്  ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ട്രാൻസ് ഫാറ്റി ആസിഡുകൾ രണ്ട് തരം ഉണ്ട്

  • ചുവന്ന മാംസത്തിലും പാലുൽപ്പന്നങ്ങളിലും കാണപ്പെടുന്ന പ്രകൃതിദത്ത ട്രാൻസ് ഫാറ്റി ആസിഡുകൾ
  • പ്രൊസസ് ചെയ്ത ഭക്ഷ്യ വസ്തുക്കളിൽ ഉപയോഗിക്കുന്ന അനാരോഗ്യകരമായ പാചക എണ്ണകളിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന കൃത്രിമ ട്രാൻസ് ഫാറ്റി ആസിഡുകൾ.

ഫ്രെഞ്ച് ഫ്രൈകൾ, ഡോനട്ട്‌സ്, പൊട്ടറ്റോ ചിപ്‌സ്, വേഫറുകൾ, കുക്കികൾ, ബിസ്‌ക്കറ്റുകൾ തുടങ്ങിയ വറുത്തതും പൊരിച്ചതുമായ  ഭക്ഷണ പദാർത്ഥങ്ങളിലാണ്  ട്രാൻസ് ഫാറ്റുകൾ കൂടുതലായി കാണപ്പെടുന്നത്.

ട്രാൻസ് ഫാറ്റി ആസിഡുകളുടെ പ്രധാന സ്രോതസ്സ് ഭാഗികമായി ഹൈഡ്രോജനേറ്റ് ചെയ്ത സസ്യ എണ്ണകളാണ്.  ഭക്ഷ്യ നിർമ്മാതാക്കൾ (ചില റെസ്റ്റോറൻ്റുകൾ ഉൾപ്പെടെ) ഇവ ഉപയോഗിക്കുന്നതിൻ്റെ പ്രധാന കാരണങ്ങൾ ഇനി പറയുന്നവയാണ്.

  • ഉൽപ്പാദനച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു.
  • ഷെൽഫ് ലൈഫ് വർദ്ധിപ്പിക്കുന്നു.

സാധാരണ താപനിലയിൽ  ദ്രാവകരൂപത്തിലുള്ള  കൊഴുപ്പിനെ ഖര രൂപത്തിലുള്ള  ​​കൊഴുപ്പാക്കി മാറ്റാൻ ഹൈഡ്രജൻ വാതകം ചേർത്ത് സസ്യ എണ്ണകൾ ചൂടാക്കുന്ന പ്രക്രിയയാണ് ഹൈഡ്രോജിനേഷൻ.

ട്രാൻസ് ഫാറ്റ് ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണക്രമം  ഹൃദയ സംബന്ധമായ സങ്കീർണതകൾക്കുള്ള പ്രധാന കാരണമാണെന്ന് കൊൽക്കത്തയിലെ മണിപ്പാൽ ഹോസ്പിറ്റൽ ചീഫ് ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റും കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡൻ്റുമായ പ്രൊഫ. ഡോ. പി.എസ്. ബാനർജി ചൂണ്ടിക്കാട്ടുന്നു. ഹാപ്പിയസ്റ്റ് ഹെൽത്ത്  ഇമെയിൽ വഴി നടത്തിയ ആശയവിനിയത്തിലായിരുന്നു അദ്ദേഹം ഇത് വ്യക്തമാക്കിയത്. ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മൂലമുണ്ടാവുന്ന  പ്രധാന പ്രശ്നങ്ങളിൽ ഹൃദയാഘാതം, സ്ട്രോക്ക്, പെരിഫറൽ ആർട്ടീരിയൽ രോഗങ്ങൾ എന്നിവ ഉൾപ്പെടുന്നതായും അദ്ദേഹം പറയുന്നു.

ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണം കൊറോണറി ധമനികളിൽ  തടസ്സങ്ങളുണ്ടാക്കുന്നതിനും അതുവഴി ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് പഞ്ചാബിലെ ബത്തിൻഡ എയിംസിലെ ടീച്ചിംഗ് ഫാക്കൽറ്റി അംഗവും കിഷോരി റാം ഹോസ്പിറ്റൽ  ഡയബറ്റിസ് കെയർ സെൻ്റർ കൺസൾട്ടൻ്റ് ഫിസിഷ്യനുമായ ഡോ.വിടുൽ കെ ഗുപ്ത പറയുന്നു.

ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) വർദ്ധിക്കുന്നതിന് ട്രാൻസ്-ഫാറ്റി ആസിഡ് കാരണമാകും. അതേ സമയം നിങ്ങളുടെ രക്തത്തിലെ ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) കുറയ്ക്കുകയും ചെയ്യുന്നുമെന്ന് അദ്ദേഹം പറയുന്നു. ഹൃദയത്തിലേക്കുള്ള രക്തചംക്രമണം തടയുകയും ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നതിനാൽ  എൽഡിഎൽ മോശം കൊളസ്ട്രോൾ എന്നാണ് അറിയപ്പെടുന്നത്. മറുവശത്ത്, എച്ച്ഡിഎല്ലിനെ പലപ്പോഴും നല്ല കൊളസ്ട്രോൾ എന്ന് വിളിക്കുന്നു. കാരണം അധിക കൊളസ്ട്രോൾ കരളിലേക്ക് തിരികെ കൊണ്ടുപോകുന്നതിൽ  ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

പ്രോസസ് ചെയ്ത ഭക്ഷണം : നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും

പ്രോസസ് ചെയ്ത  ഭക്ഷണ മേഖലയും  ഡബ്ല്യുഎച്ച്ഒ പോലുള്ള ഹെൽത്ത് റെഗുലേറ്റർമാരും ഭക്ഷണ സമ്പ്രദായത്തിൽ അധിക ട്രാൻസ് ഫാറ്റിൻ്റെ സാന്നിധ്യത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ട സമയമാണിതെന്ന് പ്രൊഫ.ഡോ.ഗുപ്ത പറയുന്നു.

“കൊഴുപ്പിൻ്റെ മൊത്തത്തിലുള്ള ഉപഭോഗം ദിവസേനയുള്ള മൊത്തം കലോറി ഉപഭോഗത്തിൻ്റെ 30 ശതമാനത്തിൽ താഴെയായിരിക്കണം,” പ്രൊഫ. ഡോ. ബാനർജി പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശമനുസരിച്ച്, ഹൃദയം ആരോഗ്യകരമായി നിലനിർത്തുന്നതിന് ഈ 30% ട്രാൻസ് ഫാറ്റി ആസിഡുകളുടെ ഉപഭോഗം 1% കവിയരുത്.

കോടിക്കണക്കിന് ആളുകൾ ഇപ്പോഴും ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട് . 2023-ഓടെ ആഗോള ഭക്ഷണ ക്രമത്തിൽ നിന്നും  ട്രാൻസ് ഫാറ്റ് ഒഴിവാക്കാനുള്ള 2018 ലെ അപ്പീൽ ഓർഗനൈസേഷൻ ആവർത്തിക്കുന്നു. ആസ്ട്രേലിയ, അസർബൈജാൻ, ഭൂട്ടാൻ, ഇക്വഡോർ, ഈജിപ്ത്, ഇറാൻ, നേപ്പാൾ, പാകിസ്താൻ, ദക്ഷിണ കൊറിയ എന്നിങ്ങനെ ഏറ്റവും കൂടുതൽ കൊറോണറി ഹൃദ്രോഗമുള്ള 16 രാജ്യങ്ങളിൽ ഒമ്പതു രാജ്യങ്ങളും പ്രോസസ് ചെയ്ത ഭക്ഷണത്തിൽ നിന്ന് ട്രാൻസ് ഫാറ്റ് ഒഴിവാക്കുന്നതിൽ നിഷ്ക്രിയ നിലപാട് സ്വീകരിച്ചുവെന്ന വിമർശനവും ഇതിൽ ഉണ്ടായിരുന്നു.

ഭക്ഷ്യ സുരക്ഷയും മാനദണ്ഡങ്ങളും ഭേദഗതി ചെയ്തുകൊണ്ട് രാജ്യത്ത് ട്രാൻസ്-ഫാറ്റ് ഉപഭോഗം കുറയ്ക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ നിർദ്ദിഷ്ട നയം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഇതിനകം നടപ്പാക്കിയതായി ഇന്ത്യൻ സർക്കാർ നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യ എണ്ണകൾ, കൊഴുപ്പുകൾ, ഭക്ഷ്യ എണ്ണകളും കൊഴുപ്പുകളും അടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയിൽ വ്യാവസായിക ട്രാൻസ് ഫാറ്റി ആസിഡുകൾ 2% ത്തിൽ കൂടാതെ നിലനിർത്തുക എന്നതാണ് പ്രധാന ലക്ഷ്യം.

“ഈ ഭേദഗതികൾ 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതായി രേഖകൾ  സൂചിപ്പിക്കുന്നു.

ബോധവൽക്കരണവും മുന്നറിയിപ്പും  

ഉപഭോക്താക്കൾക്ക് അവരുടെ ഭക്ഷണത്തിലെ ഫാറ്റി ആസിഡുകളുടെ, പ്രത്യേകിച്ച് ട്രാൻസ് ഫാറ്റിൻ്റെ അളവിനെക്കുറിച്ച് വ്യക്തത ലഭിക്കുന്നതിന്, ഭക്ഷണ പാക്കറ്റുകളിൽ ശരിയായ മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്ന് പ്രൊഫ.ഡോ. ഗുപ്ത പറയുന്നു.

പോഷകമൂല്യത്തെ അടിസ്ഥാനമാക്കി പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾക്ക് ഹെൽത്ത് സ്റ്റാർ റേറ്റിംഗ് (എച്ച്എസ്ആർ) നടപ്പിലാക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും, വിലകുറഞ്ഞ അനാരോഗ്യകരമായ ഭക്ഷണം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് നിർമ്മാതാക്കൾക്ക് ചില പഴുതുകൾ കണ്ടെത്താനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 100 ഗ്രാം ഭക്ഷണത്തിലെ വിവിധ ചേരുവകളുടെയും പോഷകങ്ങളുടെയും അടിസ്ഥാനത്തിലാണ് സ്റ്റാർ റേറ്റിംഗ് വഴി ഓരോ ഭക്ഷണ ഇനത്തെയും വിലയിരുത്തുന്നത്.

സ്റ്റാർ  റേറ്റിംഗുകൾക്ക് പകരം ശരിയായ മുന്നറിയിപ്പ് ലേബലുകൾ മുൻവശത്ത് പ്രിൻ്റ് ചെയ്യണം,” പ്രൊഫസർ ഡോ. ഗുപ്ത പറയുന്നു. “ഉദാഹരണത്തിന്, ഒരു ഭക്ഷ്യ നിർമ്മാതാവിന് അവരുടെ സ്വന്തം ബിസിനസ്സ് കാൽക്കുലേഷനുകളെ അടിസ്ഥാനമാക്കി ട്രാൻസ് ഫാറ്റ് ഉൾപ്പെടെയുള്ള ദോഷകരമായവ നിലനിർത്തിക്കൊണ്ട് ചില ‘ആരോഗ്യകരമായ’ ചേരുവകളുടെ അളവ് വർധിപ്പിച്ച് മികച്ച സ്റ്റാർ റേറ്റിംഗ് നേടാൻ സാധിക്കും.”

ആരോഗ്യ അവബോധം വർദ്ധിപ്പിക്കുന്നതിനായി ആളുകൾ സ്വീകരിക്കുന്ന ജീവിതശൈലി  പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രൊഫ. ഡോ. ബാനർജി പറയുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ അകറ്റി നിർത്താൻ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിൻ്റെ ആവശ്യകത പരാമർശിക്കുന്നതിതോടൊപ്പം  (സമീകൃതാഹാരം, വ്യായാമം, പുകയില ഉപയോഗംമൂലമുള്ള ദോഷങ്ങൾ എന്നിവയുൾപ്പെടെ) ട്രാൻസ്-ഫാറ്റ് അടങ്ങിയ  ഭക്ഷണത്തിൻ്റെ അപകടങ്ങളെക്കുറിച്ച് സ്കൂൾ പാഠ്യപദ്ധതിയിൽ പ്രധാനമായി എടുത്തുകാണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

പ്രകൃതിദത്ത  ട്രാൻസ് ഫാറ്റ്, ഹൈഡ്രജനേറ്റഡ് ഓയിലിനെക്കാൾ (കൃത്രിമമായി നിർമ്മിച്ച ട്രാൻസ് ഫാറ്റ്) കുറഞ്ഞ ദോഷമുണ്ടാക്കുകയുള്ളുവെന്നും അദ്ദേഹം പറയുന്നു. “ട്രാൻസ് ഫാറ്റിന് ആരോഗ്യപരമായ ഗുണങ്ങളൊന്നുമില്ല, മാത്രമല്ല അവയുടെ ഉപഭോഗത്തിന് സുരക്ഷിതമായ ഒരളവുമില്ല. ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ, ട്രാൻസ് ഫാറ്റ് അടങ്ങിയ  പാക്ക് ചെയ്ത് വരുന്ന ഭക്ഷണത്തിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ് മികച്ച മാർഗ്ഗം.

പ്രധാന പോയിൻ്റുകൾ

  • ഇന്ത്യയിലെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട മരണങ്ങളിൽ 4.6 ശതമാനമെങ്കിലും ട്രാൻസ് ഫാറ്റി ആസിഡുകൾ മൂലമുള്ളതാണ്.
  • ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നത്, ദിവസേന കഴിക്കുന്ന കൊഴുപ്പ് ദൈനംദിന കലോറി ഉപഭോഗത്തിൻ്റെ 30 ശതമാനത്തിൽ കൂടരുത് എന്നാണ്. കൂടാതെ ട്രാൻസ് ഫാറ്റിൻ്റെ  മൊത്തത്തിലുള്ള  ഉപഭോഗം ഒരു ശതമാനത്തിൽ താഴെയായി പരിമിതപ്പെടുത്തണം.
  • എല്ലാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളിലും, പ്രധാനമായും പൊരിച്ചതും വറുത്തതുമായ ഇനങ്ങളിൽ ട്രാൻസ് ഫാറ്റ് അടങ്ങിയിരിക്കാം.
  • ഭാഗികമായി ഹൈഡ്രോജനേറ്റഡ് ചെയ്ത സസ്യ എണ്ണകൾ ട്രാൻസ് ഫാറ്റുകളുടെ പ്രധാന സ്രോതസ്സാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്