728X90

728X90

0

0

0

ഈ ലേഖനത്തിൽ

പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ഹൃദയത്തിനാണ് പ്രശ്‌നം
7

പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ഹൃദയത്തിനാണ് പ്രശ്‌നം

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അമിതവണ്ണത്തിനും ഉയർന്ന കൊളസ്‌ട്രോളിനും രക്തസമ്മർദ്ദത്തിനും ഇടയാക്കും. ഇത് ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും. .

Missing breakfast can have detrimental effects on health. It can lead to complications like obesity, high cholesterol levels and increased blood pressure, which in turn can cause heart conditions

മിക്ക വീടുകളിലും അതിരാവിലെ സാധാരണയായി ബഹളം തന്നെയാണ് . അലാറം ക്ലോക്ക് പലതവണ സ്‌നൂസ് ചെയ്‌തതിന് ശേഷം ജോലിക്ക് പോകാൻ എഴുന്നേൽക്കുന്നതു മുതൽ അവസാനിക്കാത്ത തിരക്കിനിടയിൽ ഓഫീസിലേക്ക് യാത്രചെയ്യുമ്പോൾ, ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കാൻ സമയമില്ലാതെ വരുന്നു. ജീവിതത്തിൻ്റെ തിരക്കിനിടയിൽ ഇന്ന്  പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വളരെ സാധാരണമായിരിക്കുന്നു. എന്നാൽ പതിവായി ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കാരണം പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി കണക്കാക്കപ്പെടുന്നു. ഇത് ഒഴിവാക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രഭാതഭക്ഷണം എന്തൊകൊണ്ടാണ് വളരെ പ്രധാനപ്പെട്ടതാകുന്നത്?

ഹൈദരബാദിലെ ന്യൂട്രിക്ലിനിക് സ്ഥാപകയും കൺസൾട്ടൻ്റ് ന്യൂട്രീഷ്യനിസ്റ്റുമായ ദീപ അഗർവാൾ പറയുന്നു, “മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും ഊർജം നൽകുന്നതിനും പുറമേ, പ്രഭാതഭക്ഷണം ഓർമ്മശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നു. ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ്റെ [എൽഡിഎൽ] അളവ് കുറയ്ക്കുന്നതിനും പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ  നേരത്തെയുണ്ടാകുന്നത് തടയുന്നതിനും, ശരീരഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. പേശികളുടെയും മസ്തിഷ്കത്തിൻ്റേയും പ്രവർത്തനത്തിന് ആവശ്യമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും ഇത് സഹായിക്കുന്നു.

പ്രഭാതഭക്ഷണം ശരീരത്തെ കിക്ക്സ്റ്റാർട്ട് ചെയ്യാൻ സഹായിക്കുമെന്ന് ഹൈദരാബാദിലെ ഭക്ഷ്യ ശാസ്ത്രജ്ഞയും സീനിയർ ന്യുട്രീഷ്യനിസ്റ്റും  കൺസൾട്ടൻ്റുമായ ജ്യോതി ചാബ്രിയ പറയുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കും. ഇത് ശരീരഭാരം വർദ്ധിപ്പിക്കും. “ ഭാരം കൂടുമ്പോൾ, നിങ്ങളുടെ കൊളസ്‌ട്രോളിൻ്റേയും ട്രൈഗ്ലിസറൈഡിൻ്റേയും അളവും ഉയരുന്നു, ഇത് ധമനികളിൽ ബ്ലോക്കുകൾക്ക് കാരണമാകുന്നു. അങ്ങനെയാണ്  ഹൃദയത്തെ ബാധിക്കുന്നത്,’ ദേശീയ അവാർഡ് ജേതാവായ ന്യുട്രീഷ്യനിസ്റ്റ്  ചാബ്രിയ പറയുന്നു.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിൻ്റെ അപകടങ്ങൾ

2019-ൽ അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു കൂട്ടായ പഠനത്തിൽ , യുഎസിലെ മൂന്നാം ദേശീയ ആരോഗ്യ പോഷകാഹാര പരിശോധനാ സർവേയുടെ (NHANES III) ഭാഗമായി 6,550 മുതിർന്നവരെ വിലയിരുത്തി. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകളിൽ  അതിറോസ്ക്ലിറോസിസ്,  ഹൃദയാഘാതം മൂലമുള്ള മരണം എന്നിവ കൂടുതലാണെന്ന് കണ്ടെത്തി.

യുഎസിലെ ഉർബാനയിലെ ഒഎസ്‌എഫ് ഹെൽത്ത്‌കെയർ കാർഡിയോവാസ്‌കുലാർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ.അല ഉജയ്‌ലി പറയുന്നു, “ക്രോണിക്ക്  ഭക്ഷണശീലമുള്ള ആളുകൾ പ്രഭാതഭക്ഷണം ഒഴിവാക്കുകയും വിശന്നിരിക്കുകയും പിന്നീട് ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുകയും ചെയ്യും എന്നതാണ് പ്രശ്നം. ഇത്  ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും രക്തസമ്മർദ്ദത്തിനും കാരണമാകുന്നു. ഹൃദയ സംബന്ധമായ രോഗങ്ങൾ കൂടുതൽ  അപകടകരമാക്കുന്ന  ഘടകങ്ങളാണിവ.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മോശം ഭക്ഷണ ശീലങ്ങളിലേക്ക് നയിക്കുമെന്ന് ഇല്ലിനോയിസ് ആസ്ഥാനമായുള്ള കാർഡിയാക് നഴ്‌സ് പ്രാക്ടീഷണറായ ആംബർ കിംഗറി പറയുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകളിൽ  ശാരീരിക പ്രവർത്തനങ്ങളും ഊർജവും കുറവാണെന്നും, ക്രമരഹിതമായ സമയങ്ങളിൽ അത്താഴം കഴിക്കുകയും, ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുകയും അതുപോലെ തന്നെ അനാരോഗ്യകരമായ ചുവന്നതും പ്രോസസ്‌ഡ്‌ ചെയ്തതുമായ  മാംസങ്ങൾ കഴിക്കുകയും ചെയ്യുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഭക്ഷണം ഒഴിവാക്കലും ഇടയ്ക്കിടെയുള്ള ഉപവാസവും

അടുത്തിടെ ജേണൽ ഓഫ് ദി അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമുള്ള  മരണസാധ്യത വർധിക്കുന്നതായി പറയുന്നു. പഠനം പ്രധാനമായും ഭക്ഷണം ഒഴിവാക്കുന്നതിനെക്കുറിച്ചാണ്, ഇടയ്ക്കിടെയുള്ള ഉപവാസത്തെക്കുറിച്ചല്ല എന്ന് പഠനത്തിൻ്റെ പ്രധാന രചയിതാവ് ഡോ. യാംഗ്ബോ സൺ ഹാപ്പിയസ്റ്റ്  ഹെൽത്തുമായി നടത്തിയ  ഇ-മെയിൽ സംഭാഷണത്തിൽ വ്യക്തമാക്കി

ഭക്ഷണം ഒഴിവാക്കുന്നതും ഇടയ്ക്കിടെ ഉപവസിക്കുന്നതും രണ്ട് വ്യത്യസ്ത ആശയങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എല്ലാ ആഹാരങ്ങളും കലോറി അടങ്ങിയ പാനീയങ്ങളും ഒരു നിശ്ചിത സമയത്തിനുള്ളിൽ (ഉദാഹരണത്തിന് എട്ട് മണിക്കൂർ) കഴിക്കുന്നത് പരിമിതപ്പെടുത്തുന്ന സമയ നിയന്ത്രിത രീതിയാണ് ഇടയ്ക്കിടെയുള്ള ഉപവാസം. എന്നിരുന്നാലും, ഞങ്ങളുടെ പഠനത്തിലെ ഭക്ഷണം ഒഴിവാക്കുന്നവർ എന്നതിലൂടെ ഒരു പ്രത്യേക അല്ലെങ്കിൽ ഒന്നിലധികം ഭക്ഷണം ഒഴിവാക്കുന്ന ആളുകളെ സൂചിപ്പിക്കുന്നു, പക്ഷേ അവർ  മറ്റുസമയങ്ങളിൽ  ലഘുഭക്ഷണം കഴിച്ചിരിക്കാം. അതിനാൽ, ഞങ്ങളുടെ പഠനം ഇടയ്ക്കിടെയുള്ള ഉപവാസവുമായി നേരിട്ട് താരതമ്യം ചെയ്യാൻ കഴിയില്ല.

ഇടയ്ക്കിടെയുള്ള ഉപവാസം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ നല്ലതാണെങ്കിലും, മെച്ചപ്പെട്ട ആരോഗ്യത്തിനായി ദിവസം മുഴുവൻ ആറ് തവണ ലഘുവായ രീതിയിൽ ഭക്ഷണം കഴിക്കാൻ താൻ വ്യക്തിപരമായി നിർദേശിക്കാറുണ്ടെന്ന് ചാബ്രിയ പറയുന്നു.

പ്രമേഹം അല്ലെങ്കിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പോലെ അസുഖങ്ങളുള്ള ആളുകൾ അവരുടെ കലോറി ഉപഭോഗം ക്രമീകരിക്കണമെന്ന് ഡോ ഉജയ്‌ലി കൂട്ടിച്ചേർക്കുന്നു. “ നിങ്ങളുടെ ശരീരം നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. രാവിലെ 9 മണിക്ക് നിങ്ങൾക്ക് വിശക്കുമെങ്കിൽ , രാവിലെ 7 മണിക്ക് തന്നെ ഈ ആസക്തി മുൻനിർത്തി നിങ്ങളുടെ മസ്തിഷ്കം നിങ്ങളെ അമിതമായി തളർത്തുന്നതിന് മുമ്പ് കലോറി ഉപഭോഗം ചെയ്യുന്നതാണ് നല്ലത്, ”അദ്ദേഹം പറയുന്നു.

ഹൃദയാരോഗ്യകരമായ പ്രഭാതഭക്ഷണം

പോഷകങ്ങൾ നിറഞ്ഞ, ഹൃദയാരോഗ്യത്തെ സഹായിക്കുന്ന  പ്രഭാതഭക്ഷണം കഴിക്കുന്നത് ദിവസത്തിൻ്റെ തുടക്കത്തിൽ നിങ്ങളുടെ ഹൃദയത്തിന് ഉത്തേജനം നൽകാനുള്ള മികച്ച മാർഗമാണെന്ന് ഡോ അഗർവാൾ പറയുന്നു. അഞ്ച് ഭക്ഷണ ഗ്രൂപ്പുകളിൽ നിന്ന് (പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ ഭക്ഷണങ്ങൾ, പാലുൽപ്പന്നങ്ങൾ) അൺപ്രോസസ്ഡ്  ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ അവർ നിർദേശിക്കുന്നു:

  • മുട്ട, ഗ്രീക്ക് തൈര് ഇനങ്ങൾ (പഞ്ചസാര കുറവ്), പ്രോട്ടീനുള്ള പയർവർഗ്ഗങ്ങൾ
  • ആരോഗ്യകരമായ കൊഴുപ്പിനായി നട്‌സ്, ഒലിവ് ഓയിൽ, അവോക്കാഡോ
  • നാരുകൾക്കും കാർബോഹൈഡ്രേറ്റുകൾക്കുമായി ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ

ആരോഗ്യകരമായ പ്രഭാതഭക്ഷണം പാചകം ചെയ്യാൻ സമയം ഇല്ലാത്തവർക്ക് അവരുടെ മെറ്റബോളിസം കിക്ക്സ്റ്റാർട്ട് ചെയ്യുന്നതിന് നട്സ്  അല്ലെങ്കിൽ ചില പഴങ്ങൾ പോലുള്ള മറ്റുള്ളവ ഉപയോഗിക്കാമെന്ന് ചാബ്രിയ പറയുന്നു. ഒഴിഞ്ഞ വയറുമായി ഒരിക്കലും പോകരുതെന്ന് അവർ നിർദേശിക്കുന്നു. “പ്രഭാതഭക്ഷണം രാജാവിനെപ്പോലെയും ഉച്ചഭക്ഷണം രാജകുമാരനെപ്പോലെയും അത്താഴം പാവപ്പെട്ടവനെപ്പോലെയും കഴിക്കുക”. അമേരിക്കൻ എഴുത്തുകാരി അഡെല്ലെ ഡേവിസിൻ്റെ പ്രശസ്തമായ  വരികൾ  അവർ ഉദ്ധരിക്കുന്നു.

പ്രധാന പോയിൻ്റുകൾ

  • പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
  • പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പൊണ്ണത്തടി, ഉയർന്ന കൊളസ്ട്രോൾ, മോശം ഭക്ഷണ ഉപഭോഗം, രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു, ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങളെ അപകടകരമായ രീതിയിൽ ബാധിക്കുന്ന ഘടകങ്ങളാണ്.
  • ഹൃദയാരോഗ്യകരമായ പ്രഭാതഭക്ഷണം ദിവസത്തിൻ്റെ തുടക്കത്തിൽ കഴിക്കുന്നത് നിങ്ങളുടെ ഹൃദയത്തിന് ഉണർവ് നൽകുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

fifteen − fourteen =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്