728X90

728X90

0

0

0

ഈ ലേഖനത്തിൽ

Processed Food and Diabetes: ഇന്ത്യയിൽ പ്രമേഹം കുതിച്ചുയരുന്നു
30

Processed Food and Diabetes: ഇന്ത്യയിൽ പ്രമേഹം കുതിച്ചുയരുന്നു

ലോകാരോഗ്യ സംഘടന അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അമിതമായി പ്രോസസ് ചെയ്ത ഭക്ഷണത്തിൻ്റെ ഉപഭോഗം ഇന്ത്യയിൽ പ്രമേഹം കൂടുന്നതിനുള്ള കാരണമായി പറയുന്നു .

Ultra processed food consumption is being cited as one of the main reasons for the increasing prevalence of diabetes in India

6280000 ടൺ! 2021-ൽ ഇന്ത്യക്കാർ കഴിച്ച ഇൻസ്റ്റൻ്റ് നൂഡിൽസിൻ്റ് കണക്കാണിത്. ആ വർഷം മൊത്തം 2,535 ബില്യൺ രൂപയാണ് അമിതമായി പ്രോസസ് ചെയ്ത പാക്കറ്റിലുള്ള  ഭക്ഷണത്തിനായി (UPF) നമ്മൾ ചിലവഴിച്ചത്. ഇത് മുൻ വർഷം ചെലവഴിച്ച തുകയേക്കാൾ 267 ബില്യൺ രൂപ കൂടുതലാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ  അൾട്രാ പ്രൊസസ് ചെയ്ത ഭക്ഷണത്തിൻ്റെ (UPF) ഉപഭോഗത്തിൽ ഇന്ത്യയിൽ കുത്തനെ വർദ്ധനവുണ്ടായിട്ടുണ്ട്. ഇത് രാജ്യത്ത് പ്രമേഹത്തിൻ്റേയും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടേയും വർദ്ധനവിന് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

“ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് സംസ്കരിച്ച ഭക്ഷണം . പ്രധാനമായും പ്രമേഹം, ഹൃദയ സംബന്ധമായ അവസ്ഥകൾ പോലുള്ള സാംക്രമികമല്ലാത്ത സങ്കീർണതകൾ അതിൻ്റെ അനന്തരഫലമായി കണ്ടുവരുന്നു.  ബാംഗ്ലൂർ മില്ലേഴ്‌സ് റോഡിലുള്ള മണിപ്പാൽ ഹോസ്പിറ്റലിൽ  ഇൻ്റേണൽ മെഡിസിൻ ആൻഡ് ഡയബറ്റോളജി കൺസൾട്ടൻ്റ് ഡോ.പ്രമോദ്.വി.സത്യ പറയുന്നു.

പായ്ക്ക് ചെയ്ത പ്രഭാത ഭക്ഷണങ്ങളോടും(Breakfast cereals)  റെഡി റ്റു ഈറ്റ് ഭക്ഷണങ്ങളോടും, ഉപ്പ് കൂടുതലുള്ള ലഘുഭക്ഷണങ്ങളോടും ആളുകൾക്ക് അമിതമായ ആസക്തി ഉണ്ടായിട്ടുണ്ട് എന്നാണ് WHO യുടെ കണ്ടെത്തൽ പ്രത്യേകിച്ച് 2019-ലെ കൊറോണ മൂലമുണ്ടായ ലോക്ക്ഡൗണിന് ശേഷമാണ് ഈ പ്രവണത കൂടിയത്. 2011 മുതൽ 2021 വരെയുള്ള കാലയളവിൽ അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണ വസ്തുക്കളുടെ ഇന്ത്യയിലെ ഉപഭോഗത്തിൻ്റെ പ്രവണതയെക്കുറിച്ച് 2023 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച WHO-ICRIER (ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസ്) റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ഇന്ത്യൻ അൾട്രാ പ്രോസസ്ഡ് ഭക്ഷണ വിപണിയുടെ അഞ്ച് നെടുംതൂണുകൾ

ഇന്ത്യൻ യു.പി.എഫ് വിപണിയെ അഞ്ച് പ്രധാന വിഭാഗങ്ങളായി WHO യുടെ റിപ്പോർട്ടിൽ വിഭജിച്ചിരിക്കുന്നു. ഓരോ വിഭാഗത്തിലും ഒന്നിലധികം ഭക്ഷണങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്:

1.പ്രഭാത ഭക്ഷണത്തിനുള്ള ധാന്യങ്ങൾ(Breakfast cereals)

ഇന്ത്യയിലെ പ്രഭാത ഭക്ഷണത്തിനുപയോഗിക്കുന്ന പ്രൊസ്സ് ചെയ്ത ധാന്യങ്ങളുടെ വിൽപ്പനയിൽ ക്രമാനുഗതമായ വർദ്ധനവ് അനുഭവപ്പെടുന്നതിനാൽ, പഞ്ചസാരയും ഗ്ലൈസെമിക് സൂചികയും കുറഞ്ഞ, ആരോഗ്യകരമായ പതിപ്പുകളുടെ അടിയന്തിര ആവശ്യകതയെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു.പി.എഫിൻ്റെ അമിത ഉപഭോഗത്തിൻ്റെ ഫലമായി രാജ്യത്ത്  പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

“ഇന്ത്യയിൽ ചെറിയ കുട്ടികൾക്കും കൗമാരക്കാർക്കും ഇടയിൽ പ്രീ ഡയബറ്റിക് കേസുകളിൽ കുത്തനെ വർദ്ധനവുണ്ടായതിനാൽ, ഇത്തരം ഉൽപ്പന്നങ്ങളിൽ പരിഷ്കരണം ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അത് ചെയ്യാൻ എളുപ്പമാണ്, ഭാവിയിൽ ഈ പരിഷ്ക്കരണത്തിൻ്റെ ആവശ്യം കൂടിവരികയും ചെയ്യും.”

ബ്രേക്ക് ഫാസ്റ്റ് സീരിയലുകളിൽ  ഓട്‌സ്, മുസ്‌ലി എന്നിവയ്ക്ക് 2021-ൽ ഏറ്റവും കൂടുതൽ വിൽപനയുണ്ടായി. 2011-ൽ ഇന്ത്യയിൽ ഏകദേശം 12,000 ടൺ കോൺ ഫ്ലേക്സുകളാണ് വിറ്റഴിച്ചത്. ഇത് 2021-ൽ 40,000 ടണ്ണായി (വില 14,008 ദശലക്ഷം രൂപ) വർദ്ധിച്ചു.

2.സൗകര്യപ്രദവും എളുപ്പത്തിൽ ലഭിക്കുന്നതുമായ റെഡിമെയ്ഡ് ഭക്ഷണം(Ready-made and convenience food)

മിക്ക കമ്പനികളും ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള (Work From Home)  അനുവാദം നൽകിയതിനാൽ , 2020- ലോക്ക്ഡൗണിൽ സൗകര്യപ്രദവും എളുപ്പത്തിൽ ലഭിക്കുന്നതുമായ റെഡിമെയ്ഡ് ഭക്ഷണങ്ങളുടെ ആവശ്യം വർധിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

“ഇവ അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണമാണ്, ഒട്ടും ആരോഗ്യകരമല്ല. കൂടാതെ ശരീരത്തിന് ഹാനികരമായ ശുദ്ധീകരിച്ച പഞ്ചസാര, കാർബോഹൈഡ്രേറ്റ്, പൂരിത കൊഴുപ്പ് എന്നിവ അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്” –  ഡോ.പ്രമോദ്.വി.സത്യ കൂട്ടിച്ചേർക്കുന്നു.

ഈ വിഭാഗത്തിലുള്ള ഭക്ഷണങ്ങളിൽ പലപ്പോഴും കൂടിയ അളവിൽ ഉപ്പ്, സോഡിയം, കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് ട്രാൻസ് ഫാറ്റി ആസിഡുകൾ. ഇത് ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണെന്നും റിപ്പോർട്ട് പറയുന്നു. 2021-ൽ, സോസുകൾ, മസാലകൾ എന്നിങ്ങനെ ഭക്ഷണത്തിൽ അധിക രുചിക്കും മധുരത്തിനുമായി ചേർക്കുന്ന വസ്തുക്കൾ 814 ആയിരം ടൺ വിൽപന നടന്നു.  ഈ വിഭാഗത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഭക്ഷണമാണ് ഇത്.  450000 ടൺ വിറ്റഴിച്ച റെഡി-ടു ഈറ്റ് പാചക ചേരുവകളും ഇൻസ്റ്റൻ്റ് നൂഡിൽസും പിന്നാലെയുണ്ട്.

3.ഉപ്പ് അധികമായുള്ള ലഘുഭക്ഷണം(Salty snacks)

2019 ലെ മൊത്തം ചില്ലറ വിൽപ്പന മൂല്യത്തിൻ്റെ അടിസ്ഥാനത്തിൽ, ഉപ്പ് കൂടുതലുള്ള ലഘുഭക്ഷണങ്ങൾ പാനീയങ്ങളെ മറികടന്ന് മഹാമാരിക്കാലത്ത് കൂടുതലായി വിറ്റിഴിക്കുകയുണ്ടായി. ഉരുളക്കിഴങ്ങ് ചിപ്‌സ്, ടോർട്ടില്ല ചിപ്‌സ്, പഫ്ഡ് സ്നാക്ക്‌സ്, പോപ്‌കോൺ, സ്വാദിഷ്ടമായ ബിസ്‌ക്കറ്റുകൾ, ഉപ്പ് കൂടിയ മാറ്റ് ഇന്ത്യൻ സ്നാക്കുകൾ അഥവാ നാംകീൻ (ഭുജിയ, സേവ് തുടങ്ങിയവ) എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

“പല ഉൽപ്പന്നങ്ങളിലെയും ഉപ്പിൻ്റേയും കൊഴുപ്പിൻ്റേയും അളവ് WHO SEAR (സൗത്ത്-ഈസ്റ്റ് ഏഷ്യൻ റീജിയൻ) ന്യൂട്രിയൻ്റ് പ്രൊഫൈൽ മോഡൽ (NPM) മാനദണ്ഡങ്ങളുടെ മൂന്നിരട്ടിയിലധികമാണ്. ആരോഗ്യകരമായ ഇനം വിപണിയിൽ എത്തിക്കുന്നതിലെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് ആരോഗ്യകരമായ പതിപ്പിനുള്ള നയപരമായ പിന്തുണയുടെ അഭാവമാണ്.” റിപ്പോർട്ട് പറയുന്നു.

“പ്രമേഹമുള്ള ചിലർ പഞ്ചസാര ഒഴിവാക്കുമ്പോൾ, അവർ ഉപ്പ് കൂടുതലുള്ള ഭക്ഷണത്തിലേക്ക് സ്വാഭാവികമായി തിരിയുന്നു. നിങ്ങൾ അന്നജത്തിൽ നിന്ന് ഉണ്ടാക്കുന്ന ചിപ്‌സോ ഉപ്പിട്ട ലഘുഭക്ഷണങ്ങളോ ധാരാളം കഴിക്കുകയും പ്രമേഹത്തിൽ നിന്ന് സ്വയം സംരക്ഷിക്കുന്നുവെന്ന് കരുതുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്ക് തെറ്റിയിരിക്കുന്നു”. ബാംഗ്ലൂർ സെൻ്റ് ജോൺസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഫിസിയോളജി വിഭാഗം പ്രൊഫസർ ഡോ.അനുര കുർപാദിൻ്റെ വാക്കുകളാണിത്.  ഹാപ്പിയസ്റ്റ് ഹെൽത്തിൻ്റെ വീഡിയോ സീരീസായ ‘ദ വൈ ആക്‌സിസ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ

4.ചോക്ലേറ്റ്, മധുരപലഹാരങ്ങൾ

ചോക്ലേറ്റുകളുടെയും മധുരപലഹാരങ്ങളുടെയും കാര്യത്തിൽ, ചില്ലറ വിൽപ്പന മൂല്യത്തിലും അളവിലും സ്വീറ്റ് ബിസ്‌ക്കറ്റിനാണ് ഏറ്റവും വലിയ വിപണി വിഹിതമുള്ളത്.  കാരണം അവ പലപ്പോഴും എളുപ്പത്തിൽ കഴിക്കാവുന്നതും പെട്ടെന്ന് ലഭ്യമാകുന്നതിനാലും (പ്രത്യേകിച്ച് കുട്ടികൾക്ക്)  കൂടുതൽ കാലം സൂക്ഷിച്ചു വയ്ക്കാനും സാധിക്കുന്നതിനാൽ മധുരമുള്ള ബിസ്‌ക്കറ്റുകൾ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു,

നയരൂപീകരണത്തിനായി മധുരമുള്ള ബിസ്‌ക്കറ്റ് എന്ന ഉപവിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. കൂടുതലും കുട്ടികളാണ് ഇതിൻ്റെ ഉപയോക്താക്കൾ എന്നതിനാലും താങ്ങാനാവുന്ന വിലയുള്ളതിനാലും ആരോഗ്യകരമായ ഉൽപന്നങ്ങൾ എന്ന നിലയിൽ മാർക്കറ്റ് ചെയ്യുന്നതിനാലും ഇത്തരം ഭക്ഷണങ്ങളുടെ വിപണനത്തിൽ കാര്യമായ വർദ്ധനവുണ്ടായിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. മധുരമുള്ള ബിസ്‌ക്കറ്റിന് ശേഷം ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത് ഐസ്‌ക്രീമും ഫ്രോസൺ ഡെസേർട്ടുകളും കേക്കുകളും പേസ്ട്രികളുമാണ്.

5.പാനീയങ്ങൾ (പഞ്ചസാര ചേർത്തതും അല്ലാത്തതും)

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, കാർബണേറ്റഡ് പാനീയങ്ങളും കോളകളും അവരുടെ വിപണി വിഹിതത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയപ്പോൾ, അധിക രുചിയും മധുരവും ചേർത്ത പാലും ജ്യൂസും പോലുള്ള ഉൽപ്പന്നങ്ങൾ വിപണിയിലെ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തി. 2021-ലെ റീട്ടെയിൽ കണക്കുകൾ അനുസരിച്ച്, പാനീയ വിൽപ്പനയിൽ ആധിപത്യം പുലർത്തുന്നത് സ്ക്വാഷ് ആണ്. ഇത് വിപണിയുടെ 77 ശതമാനം വരും.

“ഈ ഭക്ഷണങ്ങളിൽ ഭൂരിഭാഗത്തിലും രാസവസ്തുക്കളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇത് ദീർഘകാലം ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പരോക്ഷമായി ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന സങ്കീർണതകൾക്കും അവ കാരണമാകും.” കൊൽക്കത്ത അപ്പോളോ കാൻസർ സെൻ്ററിലെ റേഡിയേഷൻ ഓങ്കോളജി സീനിയർ കൺസൾട്ടൻ്റ് ഡോ.സയൻ പോൾ പറയുന്നു.

“കോളകൾ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവയിൽ നിന്ന് ജ്യൂസുകളിലേക്കും അധിക രുചികൾ ചേർത്ത പാലിലേക്കും മാറാൻ മാഹാമാരി കാലം കാരണമായെന്നു വേണം പറയാൻ. ഈ ഉൽപ്പന്നങ്ങളിൽ പലപ്പോഴും വലിയ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ഒരു തിരഞ്ഞെടുപ്പല്ല  എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പഞ്ചസാര രഹിത പാനീയങ്ങളിൽ ഉപയോഗിക്കുന്ന പ്രശസ്തമായ കൃത്രിമ മധുരമായ അസ്പാർട്ടേമിനെ ക്യാൻസറിന് കാരണമാകുന്ന ഒന്നായി ലോകാരോഗ്യ സംഘടന അടുത്തിടെ തരംതിരിച്ചിട്ടുണ്ട്”.

UPF ഉപഭോഗം (പഞ്ചസാര ധാരാളമായി അടങ്ങിയ പാനീയങ്ങൾ ഉൾപ്പെടെ) എല്ലാ സാമൂഹിക-സാമ്പത്തിക മേഖലകളിൽ നിന്നുമുള്ള ആളുകൾക്കിടയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ശക്തമായ നിയന്ത്രണ നടപടികൾ നടപ്പിലാക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് ഡയബറ്റോളജിസ്റ്റും ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ (IDF) ചെയർ-ഇലക്റ്റുമായ(ദക്ഷിണേഷ്യ) ഡോ ബൻഷി സാബു ഊന്നിപ്പറയുന്നു. നിലവിൽ, ഇന്ത്യയിൽ കുറഞ്ഞത് 101 ദശലക്ഷം ആളുകൾക്കാണ് പ്രമേഹമുള്ളത്. 136 ദശലക്ഷം ആളുകൾ പ്രീ-ഡയബറ്റിസുമായി ജീവിക്കുന്നതായും കണക്കാക്കപ്പെടുന്നു.

അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

4 × four =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്