728X90

728X90

0

0

0

ഈ ലേഖനത്തിൽ

Blood Sugar control: പ്രമേഹം നിയന്ത്രിക്കാൻ എട്ട് സുഗന്ധവ്യഞ്ജനങ്ങളും ഔഷധങ്ങളും
58

Blood Sugar control: പ്രമേഹം നിയന്ത്രിക്കാൻ എട്ട് സുഗന്ധവ്യഞ്ജനങ്ങളും ഔഷധങ്ങളും

നമ്മുടെ ദൈനംദിന ഉപഭോഗത്തിൻ്റെ ഭാഗമായ സുഗന്ധവ്യഞ്ജനങ്ങൾ ഇൻസുലിൻ സെൻസിറ്റിവിറ്റിയും ഗ്ലൂക്കോസ് മെറ്റബോളിസവും മെച്ചപ്പെടുത്താൻ സഹായിക്കും. .

പ്രമേഹം നിയന്ത്രിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ

കാർബോഹൈഡ്രേറ്റ്, ഫൈബർ, പ്രോട്ടീൻ എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രമേഹമുള്ളവർക്ക് ഏതെല്ലാം തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാം എന്ന് നമ്മൾ കണക്കാക്കുന്നത്.  എന്നാൽ നിത്യേന നിശ്ചിത അളവിൽ ചില സുഗന്ധ വ്യജ്ഞനങ്ങൾ കഴിക്കുന്നതിലൂടെ രക്തത്തിലെ അധികമുള്ള ഗ്ലൂക്കോസിനെ ഫലപ്രദമായി വിഘടിപ്പിക്കാൻ ഇൻസുലിന് സാധിക്കുകയും ഇതു വഴി കൃത്യമായ ഗ്ലൂക്കോസ് ലെവൽ നിലനിർത്താൻ കഴിയുകയും ചെയ്യുമെന്നാണ് വിദഗ്ദ്ധർ ചൂണിക്കാട്ടുന്നത്.

ബംഗളൂരു ആസ്ഥാനമായുള്ള ഡയറ്റീഷ്യനും പോഷകാഹാര തെറാപ്പിസ്റ്റുമായ രഞ്ജനി രാമൻ്റെ വാക്കുകൾ പ്രകാരം മിക്ക സുഗന്ധവ്യഞ്ജനങ്ങളിലും ബയോ ആക്റ്റീവ് സംയുക്തങ്ങളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ സംരക്ഷിക്കുന്നത്തിൽ പങ്ക് വഹിക്കുന്നു. “ചില സുഗന്ധവ്യഞ്ജനങ്ങൾക്ക് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനുള്ള കഴിവുണ്ട്, ഇത് ഗ്ലൂക്കോസിൻ്റെ അളവ് ഒരു പരിധിവരെ കുറയ്ക്കുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും,” അവർ വിശദീകരിക്കുന്നു.

പ്രമേഹമുള്ളവരുടെ ഭക്ഷണകാര്യത്തിൽ നിരന്തരമായ ശ്രദ്ധ ആവശ്യമാണ്. എന്നാൽ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിൽ സുഗന്ധവ്യഞ്ജനങ്ങൾ ഒരു പങ്കു വഹിക്കുന്നതിനാൽ അവ കഴിക്കുന്നതിൽ വിഷമിക്കേണ്ടതില്ലെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ഡയറ്റീഷ്യൻ ദീപലേഖ ബാനർജി വിശദീകരിക്കുന്നു.

പ്രമേഹ നിയന്ത്രണത്തിനുള്ള സുഗന്ധവ്യഞ്ജനങ്ങളും ഔഷധങ്ങളും

  • കറുവപ്പട്ട

ഡൽഹി ആസ്ഥാനമായുള്ള പോഷകാഹാര വിദഗ്ദ്ധ കവിത ദേവ്ഗൺ പറയുന്നതനുസരിച്ച്, രാവിലത്തെ ചായയിൽ ഒരു കറുവപ്പട്ടയോ അതിൻ്റെ പൊടിയോ വിതറുന്നത് ശരീരത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ്. ഈ സുഗന്ധവ്യഞ്ജനം ശരീരത്തിലെ കാർബോഹൈഡ്രേറ്റുകളുടെയും ഗ്ലൂക്കോസിൻ്റേയും വിഘടനത്തിൽ ഉൾപ്പെട്ടിരിക്കുന്ന എൻസൈമുകളെ (ആൽഫ അമൈലേസ്, ഗ്ലൂക്കോസിഡേസ്) തടയുന്നു. ഇത് മികച്ച പ്രമേഹ നിയന്ത്രണത്തിലേക്ക് നയിക്കും. ജലദോഷം, പനി, ദഹനപ്രശ്‌നങ്ങൾ എന്നിവയ്‌ക്കെതിരെ പോരാടുന്നതിനൊപ്പം പ്രമേഹത്തെ തടയാനും ഇത് സഹായിക്കുന്നു,” അവർ വിശദീകരിക്കുന്നു.

കറുവാപ്പട്ടയുടെ രുചിയും മണവും ഓർമശക്തി ഗണ്യമായി മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് കവിത ദേവ്ഗൺ പറയുന്നു. “ഇത് സെറിബ്രൽ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും തലച്ചോറിൽ, വിവരങ്ങൾ നന്നായി പ്രോസസ്സ് ചെയ്യുന്നതിനും സഹായിക്കുമെന്ന് ദേവഗൺ കൂട്ടിച്ചേർക്കുന്നു.

ഒരു നുള്ള് കറുവപ്പട്ട ചേർത്ത് ഒരു കപ്പ് വെള്ളം തിളപ്പിച്ച് ഒഴിഞ്ഞ വയറ്റിൽ കഴിക്കാൻ ദീപലേഖ ബാനർജി ശുപാർശ ചെയ്യുന്നു. കാപ്പിയ്ക്കും ചായയ്ക്കും പകരം സുഗന്ധദ്രവ്യങ്ങളും ഔഷധസസ്യങ്ങളും ചേർത്ത വെള്ളം ആരോഗ്യകരവും രുചികരവുമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.

  • കസൂരി മേത്തി

ശുദ്ധമായ ഉലുവ ഇല ഉണക്കിയാണ് കസൂരി മേത്തി ഉണ്ടാക്കുന്നത്. ഇത് ഒരു സുഗന്ധവ്യഞ്ജനമായും ഔഷധമായും പ്രവർത്തിക്കുന്നു. ദേവഗൺ പറയുന്നതനുസരിച്ച്, അധികം അറിയപ്പെടാത്ത ഈ സുഗന്ധവ്യഞ്ജനം വിഭവങ്ങൾക്ക് അതിശയകരമായ രുചിക്കൊപ്പം, നാരുകളുടെ മികച്ച ഉറവിടമായി പ്രവർത്തിക്കുന്നു. “ഇത് ശരീരത്തിലെ കൊളസ്ട്രോളും നീർക്കെട്ടും ഫലപ്രദമായി കുറയ്ക്കുന്നതിന് നല്ലതാണ്. ഇത് ദഹനം എളുപ്പമാക്കുന്നതിനൊപ്പം, പ്രതിരോധശേഷിയും വർധിപ്പിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.” ദേവഗൺ വിശദീകരിക്കുന്നു.

  • ഉലുവ

ഡൽഹി ആസ്ഥാനമായുള്ള ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് ഇഷി ഖോസ്ലയുടെ അഭിപ്രായത്തിൽ, കൊളസ്‌ട്രോളിൻ്റേയും ട്രൈഗ്ലിസറൈഡിൻ്റേയും അളവ് കുറയ്ക്കുന്നതുൾപ്പെടെ നിരവധി ഔഷധ ഗുണങ്ങൾക്ക് പേരുകേട്ടതാണ് ഉലുവപ്പൊടി. ഉലുവയിൽ കാണപ്പെടുന്ന സാപ്പോണിനുകൾ (ട്രൈറ്റെർപെനോയിഡ് അല്ലെങ്കിൽ സ്റ്റിറോയിഡൽ അഗ്ലൈകോണുകളുടെ ഒരു കെമിക്കൽ ഗ്രൂപ്പ്) രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങളാണെന്ന് അവർ വിശദീകരിക്കുന്നു.

ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെയും  കാർബോഹൈഡ്രേറ്റ് ആഗിരണത്തെയും മന്ദീഭവിപ്പിക്കുകയും  അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

“ഉലുവ പൊടിച്ച് മാവിൽ കലർത്തി ചപ്പാത്തിയോ ചട്നിയോ ഉണ്ടാക്കുകയും മുളപ്പിച്ച പയറുകളിലും സാലഡിലും ചേർത്ത് കഴിക്കുകയും ചെയ്യാം.” ഖോസ്ല നിർദ്ദേശിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ രണ്ട് ടേബിൾസ്പൂൺ ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ ഒഴിച്ച് കുടിക്കാൻ ദീപലേഖ ബാനർജി ശുപാർശ ചെയ്യുന്നു.

  • ഇഞ്ചി

പ്രമേഹം ചീത്ത കൊളസ്‌ട്രോൾ അഥവാ എൽഡിഎൽ അളവ് കൂട്ടുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇഞ്ചി കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുമെന്നും, ആൻ്റി ക്ലോട്ടിംഗ് ഗുണങ്ങളുണ്ടെന്നും ഖോസ്‌ല വിശദീകരിക്കുന്നു. വേദന കുറയ്ക്കാനും രക്തചംക്രമണം ഉത്തേജിപ്പിക്കാനും രക്തക്കുഴലുകൾ വിശ്രമിക്കാനും സഹായിക്കുന്ന ജിഞ്ചറോൾ എന്ന ശക്തമായ സംയുക്തം ഇതിൽ അടങ്ങിയിരിക്കുന്നു.

ദീപലേഖ ബാനർജി പറയുന്നതനുസരിച്ച്,  പരമാവധി പ്രയോജനങ്ങൾ ലഭിക്കുന്നതിന് ഏകദേശം ഒരു ഇഞ്ച് ഇഞ്ചി തിളപ്പിച്ച് സാധാരണ ചൂടിലോ ഇളം ചൂടിലോ കഴിക്കാം.”ഇത് ചായയ്ക്ക് പകരമായി ഉപയോഗിക്കാം. ഇൻസുലിൻ പുറത്തുവിടുന്നത് നിയന്ത്രിക്കാൻ ഇത് സഹായിക്കും.” ബാനർജി കൂട്ടിച്ചേർക്കുന്നു.

  • മഞ്ഞൾ

ശുദ്ധമായ മഞ്ഞൾ വെള്ളത്തിൽ തിളപ്പിക്കുകയോ ചവച്ചരച്ച് കഴിക്കുകയോ ചെയ്താൽ അതിലെ കുർക്കുമിൻ്റെ ഗുണം ലഭിക്കും. “ഈ സംയുക്തം ശരീരത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുന്നു,” ബാനർജി വിശദീകരിക്കുന്നു. രഞ്ജനിരാമൻ പറയുന്നതനുസരിച്ച്, ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റി ബാക്ടീരിയൽ ഗുണങ്ങളും ആൻ്റിഓക്‌സിഡൻ്റുകളും ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ, ശരിയായിരീതിയിൽ കഴിച്ചാൽ കോശങ്ങളുടെ കേടുപാടുകൾ തടയാൻ സഹായിക്കുന്നു.

പ്രമേഹരോഗികൾ അമിതമായി കഴിച്ചാൽ, അത് ഹൈപ്പോഗ്ലൈസീമിയയ്ക്ക് (രക്തത്തിലെ പഞ്ചസാരയുടെ കുറവ്) കാരണമാകുമെന്നതിനാൽ അതിരുകടക്കരുതെന്നും രാമൻ മുന്നറിയിപ്പ് നൽകുന്നു.

  • ജീരകം

ദഹന ഗുണങ്ങൾക്ക് പേരുകേട്ടതാണ് ജീരകം. മിക്ക ഇന്ത്യൻ വീടുകളിലും ഭക്ഷണത്തിന് രുചി കൂട്ടാനും മേമ്പൊടിയായും ജീരകം ഉപയോഗിക്കാറുണ്ട്. “ജീരകമോ ജീരകപൊടിയോ പ്രമേഹരോഗികൾക്ക് വളരെ നല്ലതാണ്. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇൻസുലിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നുവെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്,” ദീപലേഖ ബാനർജി പറയുന്നു.

ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഏകദേശം 2 ടീസ്പൂൺ ജീരകം തിളപ്പിച്ച് അര ഗ്ലാസായി കുറച്ചു കഴിക്കുന്നത് പ്രമേഹരോഗികൾക്ക് കൂടുതൽ ഗുണം ചെയ്യുമെന്ന് അവർ പറയുന്നു.

  • വെളുത്തുള്ളി

വെളുത്തുള്ളിയിലെ സൾഫർ അടങ്ങിയ സംയുക്തങ്ങൾ ഓക്‌സിഡേറ്റീവ് നാശത്തെ തടയുന്നു. കൂടാതെ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിനുണ്ടെന്നും ദീപലേഖ ബാനർജി വിശദീകരിക്കുന്നു.

അല്ലിസിൻ (എൻസൈമാറ്റിക് പ്രതിപ്രവർത്തനത്തിൽ നിന്ന് രൂപം കൊള്ളുന്ന സംയുക്തം) സജീവമാകുന്നതിനാൽ പാചകം ചെയ്യുന്നതിനുമുമ്പ് വെളുത്തുള്ളി ചതച്ചോ അരിഞ്ഞോ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. രക്തത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.

ദേവഗൺ പറയുന്നതനുസരിച്ച് വെളുത്തുള്ളി ദഹനത്തെ സഹായിക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.  രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.

  • മല്ലി

രക്തസമ്മർദ്ദവും കൊളസ്‌ട്രോളിൻ്റെ അളവും കുറയ്ക്കാൻ പരമ്പരാഗതമായി മല്ലി ഉപയോഗിക്കാറുണ്ടെന്ന് പോഷകാഹാര വിദഗ്ദ്ധൻ ഖോസ്‌ല വിശദീകരിക്കുന്നു. ഇത് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും. “ഒന്നോ രണ്ടോ ടീസ്പൂൺ മല്ലി രാത്രി മുഴുവൻ കുതിർത്ത് പിറ്റേന്ന് രാവിലെ കഴിക്കാം. പ്രമേഹം നിയന്ത്രിക്കുന്നവരെയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവരെയും ഇത് സഹായിക്കും.” ഖോസ്‌ല പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

4 − 1 =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്