728X90

728X90

0

0

0

ഈ ലേഖനത്തിൽ

Benefits Of Mushrooms: പ്രമേഹം നിയന്ത്രിക്കാൻ കൂൺ നല്ലതാണ്
6

Benefits Of Mushrooms: പ്രമേഹം നിയന്ത്രിക്കാൻ കൂൺ നല്ലതാണ്

ഉയർന്ന ഫൈബർ സാന്നിധ്യവും അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടവുമായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കൂൺ സഹായകരമാണ് .

Mushrooms are a good option for people with diabetes as they have a low glycemic index and are packed with essential nutrients

പ്രമേഹത്തെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ ഭക്ഷ്യയോഗ്യമായ കൂണുകൾക്ക് നിർണായകമായ പങ്കുണ്ട്.  ഗ്ലൈസെമിക് ഇൻഡെക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് തടയുന്നു. കൂടാതെ കൂൺ പോഷക സമൃദ്ധവുമാണ്. ഒന്നിലധികം ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദവും ഇൻസുലിൻ്റെ പ്രതികൂലപ്രവർത്തനവും തടയുന്നതിൽ സഹായിക്കുന്നു. കൂണുകളിൽ കുറഞ്ഞ ഗ്ലൈസെമിക് ലോഡ് (ഉപഭോഗത്തിന് ശേഷം രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് വർദ്ധിക്കുന്നത്തിൻ്റെ സൂചിക) അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ പ്രമേഹമുള്ളവർക്ക് കൂണുകൾ സുരക്ഷിതമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതുമാണ്.

“കൂണുകളിൽ കലോറി വളരെ കുറവാണ്. കൂടാതെ വിറ്റമിൻ ഡിയുടെ നല്ല സ്രോതസുമായതിനാൽ പ്രമേഹമുള്ളവർക്ക് ഇത് മികച്ച ഓപ്ഷനാണ്“- ഹൈദരാബാദിലെ കാമിനേനി ഹോസ്പിറ്റൽസിലെ എൻഡോക്രൈനോളജിസ്റ്റ് ഡോ.സന്ദീപ് റെഡ്ഡി പറയുന്നു. ഇതിലെ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും ഗ്ലൈസെമിക് ലോഡും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കില്ല. “ വാസ്തവത്തിൽ കൂണുകൾ ഉയർന്ന പ്രോട്ടീൻ സ്രോതസ്സുകളാണ്. അവയിൽ കാർബോഹൈഡ്രേറ്റ് കുറവാണ്.” ഡോ.സന്ദീപ് റെഡ്ഡി കൂട്ടിച്ചേർക്കുന്നു.

കൊച്ചിയിൽ കൺസൾട്ടൻ്റ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് ആയ ഡോ. മുംതാസ് ഖാലിദ് ഇസ്മായിൽ പറയുന്നതനുസരിച്ച്, ലയിക്കുന്നതും ലയിക്കാത്തതുമായ ധാരാളം നാരുകൾ കൂണിൽ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവ് തടയാൻ സഹായിക്കുന്നു. വയർ നിറഞ്ഞതായി തോന്നിക്കുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.

കൂണുകളും  പ്രമേഹ നിയന്ത്രണവും

പ്രമേഹ നിയന്ത്രണത്തിന് നല്ലതെന്നു കരുതപ്പെടുന്ന ഫോസ്ഫേറ്റ്, മഗ്നീഷ്യം, സെലിനിയം എന്നിവ കൂണിൽ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് ഡോ.റെഡ്ഡി പറയുന്നു. പക്ഷെ, അമിതമായി സെലിനിയം കഴിക്കുന്നത് പ്രതികൂല ഫലങ്ങളും ഉണ്ടാക്കുമെന്നത് ശ്രദ്ധിക്കണം. അതിനാൽ, മിതത്വം പാലിക്കേണ്ടതുണ്ട്. “വയർ കാലിയാക്കുന്നതിനും ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നതിനും കാലതാമസം വരുത്തുന്ന ബീറ്റാ-ഗ്ലൂക്കൺ ഫൈബർ കൂണിൽ അടങ്ങിയിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കൂണിൽ ഗ്ലൂക്കോസ് മെറ്റബോളിസത്തിൽ ഉൾപ്പെടുന്ന സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. സാധാരണയായി, 100 ഗ്രാം കൂണിൽ ഏകദേശം 1.4 മില്ലിഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്. കൂണിൻ്റെ വ്യത്യസ്ത തരമനുസച്ച് സിങ്കിൻ്റെ അളവ് വ്യത്യാസപ്പെടാം. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനു പുറമേ, പാൻക്രിയാസിൽ നിന്നുള്ള ഇൻസുലിൻ ഉൽപാദനം മെച്ചപ്പെടുത്തുന്നതിലും സിങ്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കുന്നതിൽ നിർണായകമാണ്.

പഠനങ്ങൾ പ്രകാരം, കൂണിൽ കാണപ്പെടുന്ന പ്രധാന സംയുക്തമായ പോളിസാക്കറൈഡുകൾക്ക് പ്രമേഹ വിരുദ്ധ ഗുണങ്ങളുണ്ടായേക്കാം. അവ ആൻ്റി-ഹൈപ്പർ ഗ്ലൈസെമിക് ആയതിനാൽ, ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നതിനുള്ള കഴിവ് കുറയ്ക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

കൂടാതെ, കൂണിൽ എർഗോത്തിയോനിൻ, ഗ്ലൂട്ടത്തയോൺ തുടങ്ങിയ ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കൂണുകൾ. കൊറോണറി ആർട്ടറി ഡിസീസ്, പ്രമേഹം, ഡിമെൻഷ്യ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാൻ അവ സഹായിക്കുന്നു.

“പൊട്ടാസ്യം, ഫോളേറ്റ് അടക്കം പ്രധാന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് കൂൺ” എന്ന് ഡോ.ഇസ്മായിൽ പറയുന്നു. ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുന്നതിലൂടെ പ്രമേഹ നിയന്ത്രണത്തിന് ഫോളിക് ആസിഡ് സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 100 ഗ്രാം കൂണിൽ ഏകദേശം 318 മില്ലിഗ്രാം പൊട്ടാസ്യവും 8 മൈക്രോഗ്രാം ഫോളേറ്റും (ഫോളിക് ആസിഡ്) അടങ്ങിയിട്ടുള്ളതായി അവർ വിശദീകരിക്കുന്നു.

പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന കൂൺ ഇനം ഏതാണ്?

ഡോ.റെഡ്ഡിയുടെ അഭിപ്രായത്തിൽ, “വിവിധയിനം കൂണുകൾ ഉണ്ട്. കാട്ടിൽ വളരുന്നവയിൽ മികച്ച ധാതുക്കൾ അടങ്ങിയിരിക്കുന്നു. പ്രമേഹ വിരുദ്ധ ഗുണങ്ങൾക്കും ആൻ്റിബാക്ടീരിയൽ, ആൻ്റിവൈറൽ ഗുണങ്ങൾക്കും പേരുകേട്ടതായതിനാൽ ഓയിസ്റ്റർ കൂൺ ഒരു നല്ല ഓപ്ഷനാണ്.” കൂടാതെ, ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റ് സാന്നിധ്യവും ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയുമില്ല.

മൈമെൻസിംഗ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഒയിസ്റ്റർ കൂണിൽ അടങ്ങിയിട്ടുള്ള പ്രമേഹത്തിന് എതിരായ ഗുണങ്ങൾ പരിശോധിക്കുകയുണ്ടായി. പ്രമേഹമുള്ള 89 വ്യക്തികളായിരുന്നു അതിൽ പങ്കെടുത്തത്. പഠനത്തിൻ്റെ ഭാഗമായി അവർക്ക് ഒരാഴ്ച മുഴുവൻ ഓയിസ്റ്റർ കൂണിൻ്റെ സത്ത് നൽകി. തുടർന്നുള്ള ഒരാഴ്ച അത് നിർത്തുകയും അതിനു ശേഷമുള്ള ഒരാഴ്ച വീണ്ടും ആവർത്തിക്കുകയും ചെയ്തു. സത്ത് കഴിച്ച രണ്ടാഴ്ചയ്ക്കുള്ളിൽ വ്യക്തികളുടെ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് വളരെ കുറഞ്ഞതായി ഇതിൻ്റെ ഫലങ്ങളിൽ നിന്നും വ്യക്തമായി.

ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തൽ

കൂൺ – പ്രത്യേകിച്ച് ബട്ടൺ കൂൺ (ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന കൂൺ ഇനം) – കാലോറി കുറവായതിനാൽ പ്രമേഹമുള്ളവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള നല്ലൊരു ഓപ്ഷനാണെന്ന് ഡോ. ഇസ്മയിൽ പറയുന്നു. 100 ഗ്രാം ബട്ടൺ കൂണിൽ ഏകദേശം 27.49 കലോറി അടങ്ങിയിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർക്കുന്നു.

നിങ്ങളുടെ ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്താൻ ചില വഴികൾ അവർ നിർദ്ദേശിക്കുന്നു:

  • കൂൺ മുട്ടയുമായി യോജിപ്പിച്ച് പോഷകസമൃദ്ധമായ ഓംലെറ്റ് ഉണ്ടാക്കാം. അവ സാൻഡ്‌വിച്ചുകളിലോ റാപ്പുകളിലോ ഉൾപ്പെടുത്തുകയും ചെയ്യാം.
  • പ്രമേഹമുള്ളവർക്ക് കുറഞ്ഞ കലോറിയും ഫൈബറും അടങ്ങിയ ഒരു ഓപ്ഷൻ എന്ന നിലയിൽ കൂൺ, ഫ്രഷ് ഗ്രീൻ പീസ് എന്നിവ യോജിപ്പിച്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
  • ബീൻസ്, കാരറ്റ് എന്നിവയ്‌ക്കൊപ്പം സൂപ്പുകളിലും കൂൺ ഉൾപ്പെടുത്താം.

“പ്രതിദിനം 200 ഗ്രാം കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണുത്തമം.” ഡോ റെഡ്ഡി പറയുന്നു.

പാചകം ചെയ്യാത്ത കൂൺ ഒരിക്കലും കഴിക്കരുത്

“കൂൺ ഒരിക്കലും പച്ചയ്ക്ക് കഴിക്കരുത്,” ഡോ.ഇസ്മായിൽ മുന്നറിയിപ്പ് നൽകുന്നു. പാകം ചെയ്തതിനു ശേഷമോ തിളപ്പിച്ചതിന് ശേഷമോ ആയിരിക്കണം അവ കഴിക്കേണ്ടത്. കൂണിനോട് അലർജിയുള്ളവർ അവ ഒഴിവാക്കുകയും വേണം.

സുരക്ഷിതത്വവും ശുചിത്വവും ഉറപ്പാക്കാൻ, കൂൺ ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി വൃത്തിയാക്കണം. ഡോ. ഇസ്മായിൽ ശുപാർശ ചെയ്യുന്നു. കൂൺ രണ്ടോ മൂന്നോ ദിവസം വരെ മാത്രമേ കേടു കൂടാതെ ഇരിക്കുകയുള്ളൂ.ആ സമയപരിധിക്കുള്ളിൽ അവ ഉപയോഗിക്കണമെന്നും അവർ എടുത്തു പറയുന്നു.

പ്രധാനപോയിൻ്റുകൾ

പ്രമേഹ സൗഹൃദ ഭക്ഷണക്രമം പിന്തുടരുക എന്നത്  പ്രമേഹ നിയന്ത്രണത്തിൽ നിർണായകമാണ്. കുറഞ്ഞ കലോറി, പോഷക സമ്പന്നത, കുറഞ്ഞ ഗ്ലൈസെമിക് സൂചിക എന്നിവ കാരണം കൂൺ ഇക്കാര്യത്തിൽ ഒരു നല്ല ഓപ്ഷനായി കണക്കാക്കപ്പെടുന്നു. പക്ഷെ, അവ ഒരിക്കലും പച്ചയായി കഴിക്കരുത്. മുട്ടയുടെ വെള്ളയുമായി കൂൺ യോജിപ്പിച്ച് പോഷകസമൃദ്ധമായ ഓംലെറ്റ് ഉണ്ടാക്കാം. കൂടാതെ, സാൻഡ്വിച്ചുകളിലും സൂപ്പുകളിലും ഇവ ഉൾപ്പെടുത്താം.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

2 × four =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്