728X90

728X90

0

0

0

Jump to Topics

പ്രമേഹം: പത്ത് മിഥ്യാ ധാരണകൾ
19

പ്രമേഹം: പത്ത് മിഥ്യാ ധാരണകൾ

പ്രമേഹത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റായ വിവരങ്ങൾ ഈ അവസ്ഥ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടിലാക്കും. അതുകൊണ്ട് തന്നെ തെറ്റായ വാദങ്ങളെ വിദഗ്ദ്ധർ  തുറന്നു കാട്ടുന്നു .

കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രമേഹം ഒരു പ്രധാന ആഗോള ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. ആരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണക്രമവും പിന്തുടർന്നാൽ ഈ അവസ്ഥയെ മറികടക്കാമെന്നിരിക്കെയാണ് വിരോധാഭാസം സംഭവിക്കുന്നത്. പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കാൻ ശരിയായ വഴികൾ അറിയുക എന്നത് അത്യന്താപേക്ഷികമാണ്

യുക്തിയുടെയും ശാസ്ത്രീയ വിശദീകരണത്തിൻ്റേയും അടിസ്ഥാനത്തിൽ വിദഗ്ദ്ധർ പൊളിച്ചെഴുതിയ പ്രമേഹത്തെക്കുറിച്ചുള്ള പൊതുവായ മിഥ്യാ ധാരണകളുടെ  ഒരു ലിസ്റ്റ് ഇതാ:

മിഥ്യാധാരണ 1: മധുരങ്ങൾ മാത്രമേ പ്രമേഹത്തിന് കാരണമാകൂ, ചോറും റൊട്ടിയും കഴിക്കുന്നത് സുരക്ഷിതമാണ്

വസ്‌തുത: പ്രമേഹം നിയന്ത്രിക്കുന്നതിനു വേണ്ടി  മധുരപലഹാരങ്ങൾ കുറയ്ക്കുക മാത്രമല്ല ചെയ്യേണ്ടത്. പകരം, അരിയുടെയോ റൊട്ടിയുടെയോ രൂപത്തിൽ നമ്മൾ കഴിക്കുന്ന കാർബോഹൈഡ്രേറ്റിൻ്റെ അധിക അളവ് നിയന്ത്രിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ശുദ്ധീകരിച്ചതോ ലളിതമോ ആയ കാർബോഹൈഡ്രേറ്റുകൾ ഗ്ലൂക്കോസായി വിഘടിപ്പിക്കപ്പെടുന്നുവെന്ന് പ്രമേഹരോഗ വിദദ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ, അവ പൂർണ്ണമായും ഒഴിവാക്കണം അല്ലെങ്കിൽ മിതമായ അളവിൽ കഴിക്കണം. റിഫൈൻ ചെയ്ത  കാർബോഹൈഡ്രേറ്റുകളാലും പഞ്ചസാരകളാലും സമ്പന്നമായതിനാൽ, വറുത്തതും പൊരിച്ചതുമായ ജങ്ക് ഫുഡിൻ്റെ അവസ്ഥയും ഇത് തന്നെയാണ്.

എങ്കിലും ധാന്യങ്ങൾ പോലുള്ള കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ സുരക്ഷിതമായി കഴിക്കാം. “കോംപ്ലക്സ്  കാർബോഹൈഡ്രേറ്റുകൾക്ക് ഗ്ലൈസെമിക് ഇൻഡക്‌സ് കുറവാണ്, അതിനാൽ അവ സാധാരണ കാർബോഹൈഡ്രേറ്റുകളെ  പോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതിന് കാരണമാകില്ല,” ബെംഗളൂരു അപ്പോളോ ക്ലിനിക്കിലെ ഡയബറ്റോളജിസ്റ്റ് കൺസൾട്ടൻ്റ് ആയ ഡോ ബാലാജി ജഗൻമോഹൻ വിശദീകരിക്കുന്നു.

മിഥ്യാധാരണ 2: വ്യായാമം ചെയ്യുന്നത് പ്രമേഹമുള്ളവരുടെ ആരോഗ്യത്തിന് ദോഷകരമാണ്

 

വസ്തുത:  “പ്രമേഹരോഗികൾ വ്യായാമം ചെയ്യുമ്പോൾ ഇൻസുലിൻ ഇല്ലാതെ തന്നെ ശരീരത്തിന് ഗ്ലൂക്കോസ് ഉപയോഗിക്കാൻ സാധിക്കുമെന്ന് ഡോ.ജഗൻമോഹൻ വ്യക്തമാക്കുന്നു. അതിനാൽ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്  മരുന്നിൻ്റെ സഹായമില്ലെങ്കിലും  മെച്ചപ്പെടും. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും 20 മുതൽ 30 മിനിറ്റ് വ്യായാമം ചെയ്യണമെന്ന് വിജയവാഡയിലെ മണിപ്പാൽ ഹോസ്പിറ്റൽ എൻഡോക്രൈനോളജിസ്റ്റ് ആയ ഡോ.ഗിരിധർ അഡപ നിർദ്ദേശിക്കുന്നു. ഇത്തരക്കാർക്ക് നടത്തം, എയ്റോബിക് വ്യായാമങ്ങൾ, ശ്വസന വ്യായാമങ്ങൾ, പ്രതിരോധ പരിശീലനം, ധ്യാനം എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെടാം.

മിഥ്യാ ധാരണ-3 :പ്രമേഹമുള്ളവർ മദ്യം കഴിക്കാൻ പാടില്ല

വസ്‌തുത:  ആളുകൾ  മദ്യം ഉപേക്ഷിക്കണമെന്നാണ് പൊതുവെ നിർദ്ദേശിക്കാറുള്ളത്, പ്രമേഹമുള്ളവർക്ക് എല്ലാ ആഴ്‌ചയും ഒന്നോ രണ്ടോ തവണ കഴിക്കാമെന്ന് വിദഗ്‌ധർ പറയുന്നു. പക്ഷെ രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ ഒഴിവാക്കാൻ കർശനമായ മുൻകരുതലുകളോടെ മാത്രമേ കഴിക്കാവൂ എന്നും  വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും മദ്യം കഴിക്കുന്നതിനുമുൻപ്  നിങ്ങളുടെ ഡയബറ്റോളജിസ്റ്റുമായി സംസാരിക്കുകയും അവരുടെ വിദഗ്ദ്ധേപദേശം തേടുകയും വേണം.

മിഥ്യാ ധാരണ 4: പ്രമേഹമുള്ളവർ പഴവർഗങ്ങൾ കഴിക്കാൻ പാടില്ല

വസ്തുത: മാമ്പഴം, വാഴപ്പഴം, ചക്ക എന്നിവയ്ക്ക് ഉയർന്ന ഗ്ലൈസെമിക് ഇൻഡക്‌സ് ഉണ്ട്. അതിനാൽ അവ മിതമായി കഴിക്കേണ്ടത് അത്യാവശ്യമാണ്. “പ്രമേഹമുള്ളവർക്ക്  എല്ലാത്തരം പഴങ്ങളും കഴിക്കാം, എന്നാൽ അവർ എത്രമാത്രം കഴിക്കുന്നു എന്നത് ശ്രദ്ധിക്കണമെന്ന് ഡോ.ജഗൻമോഹൻ ഊന്നിപ്പറയുന്നു. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള പഴങ്ങൾ പ്രമേഹമുള്ളവർക്ക് നല്ലതാണെന്ന് ഡോ.അദപ കൂട്ടിച്ചേർക്കുന്നു. കാരണം അവ  രക്തത്തിലെ  പഞ്ചസാരയുടെ അളവ് പെട്ടെന്ന്  ഉയരുന്നതിന് കാരണമാകില്ല.

മിഥ്യാ ധാരണ 5: ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഒരിക്കലും ഇൻസുലിൻ ആവശ്യമില്ല

വസ്തുത: ടൈപ്പ് 2 പ്രമേഹം ഒരു പ്രോഗ്രസീവ് രോഗമാണ്, അത് കാലക്രമേണ കൂടുതൽ വഷളായേക്കാം. “ഇൻസുലിൻ ഉണ്ടാക്കുന്ന പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾക്ക് എണ്ണത്തിലും വലിപ്പത്തിലും കുറവ് സംഭവിക്കുമെന്ന് ഡോ.ജഗൻമോഹൻ പറയുന്നു. തൽഫലമായി, ഒരു വ്യക്തി എത്രകാലമായി  പ്രമേഹം ബാധിതനാണെന്ന്  വിദഗ്ദ്ധർക്ക്  കണ്ടെത്താൻ സാധിക്കുന്നു. കൂടാതെ അവർ കൂടുതൽ ചികിത്സ തേടേണ്ടതുമുണ്ട്. കാലക്രമേണ ശരീരം ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്   നിർത്തിയേക്കാം. അതിനാൽ, ടൈപ്പ് 2 പ്രമേഹത്തിന് വർഷങ്ങളോളം മരുന്ന് കഴിക്കുന്ന എല്ലാ ആളുകൾക്കും  അവരുടെ പ്രമേഹം നിയന്ത്രിക്കപ്പെടുന്നില്ല എങ്കിൽ ഇൻസുലിൻ ആവശ്യമായി വന്നേക്കാം.

മിഥ്യാ ധാരണ 6: പ്രമേഹമുള്ളവർക്ക് കൃത്രിമ മധുരം നൽകുന്ന പദാർത്ഥങ്ങൾ ഉപയോഗിക്കാം

വസ്തുത: മധുരം നൽകുന്നതിനായി പഞ്ചസാരയ്ക്ക് പകരം ചേർക്കുന്ന നിരവധി കൃത്രിമ  പദാർത്ഥങ്ങൾ  ഇന്ന് ലഭ്യമാണ്. അവ പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുന്നു. “പ്രമേഹം ഉള്ളവർ പഞ്ചസാര ഒഴിവാക്കുന്നത് നല്ലതാണ്. എന്നാൽ, അവർക്ക് കൃത്രിമ മധുരത്തിന് പകരം സ്റ്റീവിയ പോലുള്ള പ്രകൃതിദത്ത മധുരങ്ങൾ തിരഞ്ഞെടുക്കാമെന്ന് ഡോ.അഡപ പറയുന്നു. പക്ഷെ പഞ്ചസാരയ്‌ക്ക് പകരം ശർക്കരയോ തേനോ ഉപയോഗിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് വർദ്ധിപ്പിക്കുമെന്നും അവയിൽ പ്രകൃതിദത്ത ഫ്രക്ടോസ് അല്ലെങ്കിൽ സുക്രോസ്, ഗ്ലൂക്കോസ് എന്നിവ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കൃത്രിമ മധുരങ്ങൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നുണ്ടെങ്കിലും, അത് മിതമായി ഉപയോഗിക്കാമെന്ന് ഡോ.ജഗൻമോഹൻ പറയുന്നു.

മിഥ്യാ ധാരണ 7: പ്രമേഹമുള്ള സ്ത്രീകൾക്ക് ഗർഭിണിയാകാൻ കഴിയില്ല

വസ്‌തുത: പഞ്ചസാരയുടെ അളവ്  നിയന്ത്രണത്തിലായിരിക്കുമ്പോൾ ഒരു വ്യക്തിക്ക് ഗർഭിണിയാകാനും ആരോഗ്യകരമായ ജീവിതം നയിക്കാനും കഴിയുമെന്ന് ഡോക്ടർ അഡപ വിശദീകരിക്കുന്നു. “മരുന്നുകൾ കഴിക്കുക, ആരോഗ്യകരമായ ജീവിതശൈലി നയിക്കുക, നല്ല ഭക്ഷണക്രമം ഉറപ്പാക്കുക, ഇൻസുലിൻ സ്വീകരിക്കുക എന്നിവയിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കണം,” ഡോ.ജഗൻമോഹൻ വ്യക്തമാക്കി.

മിഥ്യാ ധാരണ 8: മുലയൂട്ടുമ്പോൾ പ്രമേഹം പകരാം

വസ്തുത: ഗർഭകാല പ്രമേഹമുള്ള അമ്മമാരെ കുഞ്ഞുങ്ങളെ മുലയൂട്ടാൻ പ്രോത്സാഹിപ്പിക്കണമെന്ന് ഡോ.ജഗൻമോഹൻ വിശദീകരിക്കുന്നു. കൂടാതെ, മുലപ്പാലിലൂടെ ഗ്ലൂക്കോസ് കുഞ്ഞിലേക്ക് കടക്കാത്തതിനാൽ കഴിയുന്നത്ര കാലം മുലയൂട്ടൽ തുടരണം, ഇത് കുഞ്ഞിന് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്ന ധാരണ തെറ്റാണ്. “കുഞ്ഞിന് പാൻക്രിയാസിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവർക്ക് പ്രമേഹവുമായി ബന്ധപ്പെട്ട രോഗങ്ങൾ സംഭവിച്ചേക്കാം. എങ്കിലും മുലയൂട്ടൽ വഴി പ്രമേഹം പകരില്ല, ”ഡോ അഡപ വ്യക്തമാക്കുന്നു.

മിഥ്യാ ധാരണ 9: ഒരിക്കൽ ഭേദമായാൽ, ടൈപ്പ് 2 പ്രമേഹം പിന്നീട്  വരില്ല

വസ്‌തുത: ഹ്രസ്വകാല പ്രമേഹമുള്ള ഒരു യുവാവ് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും നിർദ്ദേശിച്ച മരുന്നുകൾ കഴിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്‌താൽ അവർക്ക് പ്രമേഹത്തിൽ നിന്ന് മോചനം നേടാൻ കഴിയുമെന്ന് ഡോ.ജഗൻമോഹൻ വിശദീകരിക്കുന്നു.

ജീവിതശൈലിയിലോ ഭക്ഷണക്രമത്തിലോ പെട്ടെന്നുള്ള മാറ്റം, രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കുകയും പ്രമേഹം തിരിച്ചുവരാൻ കാരണമാവുകയും ചെയ്യുമെന്ന് ഡോക്ടർ അഡപ കൂട്ടിച്ചേർക്കുന്നു. അതിനാൽ, രോഗത്തെ നമുക്ക് നിയന്ത്രിക്കാം , പക്ഷേ പൂർണ്ണമായും മാറ്റാൻ കഴിയില്ല.

മിഥ്യാ ധാരണ 10: പ്രമേഹം പാരമ്പര്യ രോഗമാണ്

വസ്‌തുത: ടൈപ്പ് 2 പ്രമേഹം ഒരു ജീവിതശൈലി മെറ്റബോളിക് രോഗമാണ്, പാരമ്പര്യമായോ അല്ലാതെയോ ആർക്കും ഇത് ബാധിക്കാം . ടൈപ്പ് 2 പ്രമേഹത്തിൻ്റെ  പ്രധാന അപകട ഘടകങ്ങൾ അമിതവണ്ണം, ഉറക്കക്കുറവ്,അപര്യാപ്തമായ ശാരീരിക പ്രവർത്തനങ്ങൾ എന്നിവയാണ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്