728X90

728X90

0

0

0

ഈ ലേഖനത്തിൽ

Dengue and diabetes: പ്രമേഹവും പ്ലേറ്റ്‌ലെറ്റ് കൗണ്ടും ശ്രദ്ധിക്കണം
14

Dengue and diabetes: പ്രമേഹവും പ്ലേറ്റ്‌ലെറ്റ് കൗണ്ടും ശ്രദ്ധിക്കണം

പ്രതിരോധശേഷിക്കുറവ്, പ്രമേഹത്തോടൊപ്പമുള്ള അമിതവണ്ണവും രക്തസമ്മർദ്ദവും തുടങ്ങിയവ ഡെങ്കിപ്പനി ചികിത്സയെയും രോഗമുക്തിയെയും പ്രതികൂലമായി ബാധിക്കും. .

പ്രമേഹമുള്ളവർക്ക് ഡെങ്കിപ്പനി ബാധിച്ചാൽ വളരെയധികം ജാഗ്രത പുലർത്തണമെന്നും ഗുരുതരമാകാതിരിക്കാൻ  മുൻകരുതലുകൾ എടുക്കണമെന്നും വിദഗദ്ധർ പറയുന്നു. പ്രമേഹത്തോടൊപ്പം അമിതഭാരം, ഉയർന്ന രക്തസമ്മർദ്ദം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയുള്ളയുള്ളവരിൽ ഡെങ്കിപ്പനി ആക്രമണാത്മക രൂപത്തിൽ പ്രകടമായേക്കാം. ഡെങ്കി അണുബാധ രക്തത്തിലെ , ദഹനത്തേയും പ്രതികൂലമായി ബാധിക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവിൽ അനിയന്ത്രിതമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും.

“പ്രമേഹം ഉള്ളവർ അവരുടെ പ്രമേഹത്തിൻ്റെ അളവും പ്ലേറ്റ്‌ലെറ്റിൻ്റെ എണ്ണവും സൂക്ഷ്മമായി നിരീക്ഷിക്കണം.” മുംബൈ എസ്.എൽ.റഹേജ ഹോസ്പിറ്റലിലെ സീനിയർ ഡയബറ്റോളജിസ്റ്റ് ഡോ.അനിൽ ഭൊരാസ്‌കർ മുന്നറിയിപ്പ് നൽകുന്നു. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം, വൃക്കരോഗം തുടങ്ങിയ രോഗാവസ്ഥകളുള്ളവരിലും കൂടുതൽ സങ്കീർണതകൾ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പബ്ലിക് ലൈബ്രറി ഓഫ് സയൻസ് പ്രസിദ്ധീകരിച്ച PLOS വൺ എന്ന ജേണലിലെ ഒരു മെറ്റാ അനാലിസിസ്  പ്രകാരം, കേസ് കൺട്രോൾ പഠനങ്ങളും ഒൻപത് റിട്രോസ്പെക്റ്റീവ് കോഹോർട്ട് പഠനങ്ങളും കാണിക്കുന്നത്, ഡെങ്കിപ്പനിയോടൊപ്പം വരുന്ന മറ്റു രോഗങ്ങൾ അതിനെ കൂടുതൽ സങ്കീർണതയിലേക്ക് നയിക്കും എന്നാണ്. പ്രത്യേകിച്ച് ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, വൃക്കസംബന്ധമായ അസുഖങ്ങൾ എന്നിവയ്‌ക്കൊപ്പം വാർദ്ധക്യവും ഈ സങ്കീർണതകൾക്ക് കാരണമാകും

പ്രമേഹവും ഡെങ്കിപ്പനിയും: രക്തത്തിലെ പഞ്ചസാര കുറയുന്നത് ശ്രദ്ധിക്കുക

കടുത്ത പനിയുള്ളപ്പോൾ ഭക്ഷണത്തിൻ്റെ അളവ് വളരെ പരിമിതമാണെന്നും ആവശ്യത്തിന് കലോറി ലഭിക്കാത്തത് ബലഹീനതയിലേക്ക് നയിക്കുമെന്നും ഡോ.ഭൊരാസ്‌കർ പറയുന്നു. ഇതിനുപുറമെ, മരുന്ന് കഴിക്കുന്നത് തുടരുകയാണെങ്കിൽ, പലപ്പോഴും ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാം. “ഇതൊരു അപകടകരമായ സാഹചര്യമാണ്.” ഡോ. ഭൊരാസ്‌കർ മുന്നറിയിപ്പ് നൽകുന്നു.

പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുമ്പോൾ ശ്വേത രക്താണുക്കളുടെ എണ്ണം വർദ്ധിക്കുന്നത് നിർണ്ണയിക്കാൻ ഒരു കംപ്ലീറ്റ് ബ്ലഡ് കൗണ്ട്  അഥവാ CBC പരിശോധന സഹായിക്കുന്നു. പ്ലേറ്റ്‌ലെറ്റ് കൗണ്ട് ക്രമാതീതമായി കുറയുകയും ഗുരുതര നിലയായ 50,000-ന് താഴെ പോകുകയും ചെയ്താൽ, രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്ലേറ്റ്‌ലെറ്റ് ട്രാൻസ്മിറ്ററുകൾക്കൊപ്പം IV ദ്രാവകങ്ങളും നൽകുകയും വേണം.

“ഈ സാഹചര്യം നേരിടുന്ന ഏതൊരാളും ജാഗ്രത പുലർത്തണം, പ്രത്യേകിച്ച് പ്രമേഹമുള്ള ഒരാൾ. കാരണം പ്രമേഹമുള്ളവർ അവരുടെ ശാരീരിക പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്.

പ്രമേഹം ഡെങ്കിപ്പനി സങ്കീർണതകൾ വർദ്ധിപ്പിക്കുമോ?

ഡെങ്കിപ്പനിയുടെ ബാധിച്ച ഏതൊരാൾക്കും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമാതീതമായി കുറയുമ്പോൾ ഹെമറേജിക് ഫീവറോ ഷോക്ക് സിൻഡ്രോമോ  ബാധിക്കാവുന്നതാണ്.ബെംഗളൂ മണിപ്പാൽ ഹോസ്പിറ്റൽ ഇൻ്റേണൽ മെഡിസിൻ ആൻ്റ് ഡയബറ്റോളജിസ്റ്റ് കൺസൾട്ടൻ്റ് ആയ ഡോ.പ്രമോദ് വി സത്യ വിശദീകരിക്കുന്നു.

രക്തക്കുഴലുകളിൽ നിന്നോ കാപ്പിലറികളിൽ നിന്നോ ചോർച്ച സംഭവിച്ച് രക്തം ശരീരത്തിലേക്ക് ഒഴുകുകയും ശ്വാസകോശം, ആമാശയം, പിത്തസഞ്ചി, കരൾ എന്നിവയിലേക്ക് വെള്ളം അടിഞ്ഞുകൂടുകയും രക്തസമ്മർദ്ദം ഗണ്യമായി കുറയുകയും ചെയ്യുന്ന ഒരു രോഗാവസ്ഥയാണ് ഡെങ്കി ഹെമറാജിക് ഫീവർ. ഇതിനെ ഡെങ്കി ഷോക്ക് സിൻഡ്രോം എന്ന് വിളിക്കുന്നു.

ചികിത്സ

കഠിനമായ ഡെങ്കിപ്പനിയുള്ള ഏതൊരാൾക്കും രക്തത്തിലെ പഞ്ചസാരയെ ബാധിക്കാത്ത തരത്തിലുള്ള IV ഫ്ലൂയിഡുകൾ, പ്ലേറ്റ്‌ലെറ്റ് ട്രാൻസ്ഫ്യൂഷൻ എന്നിവ പോലുള്ള  സാധാരണ ചികിത്സയാണ് നൽകാറുള്ളത്. ചില അപൂർവ സന്ദർഭങ്ങളിൽ പ്ലേറ്റ്‌ലെറ്റുകൾ ഉയരാൻ സ്റ്റിറോയിഡുകളും നൽകാറുണ്ട്.

മറ്റേതൊരു അണുബാധയും പോലെ, ഡെങ്കിപ്പനിക്കനുസരിച്ച് രക്തത്തിലെ പഞ്ചസാരയും വർദ്ധിക്കുമെന്ന് ഡോ.സത്യ പറയുന്നു. കാരണം, ഏതെങ്കിലും അണുബാധയോ നീർക്കെട്ടോ സാധാരണയായി സ്ട്രെസ് ഹോർമോൺ വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു പരിധി വരെ കൂട്ടുകയും ചെയ്യുന്നു.

ഡെങ്കിപ്പനി: പ്രമേഹമുള്ളവർ ജാഗ്രത പാലിക്കണം

ഡെങ്കിപ്പനി ബാധിച്ചവരിൽ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ രക്തം കട്ടപിടിക്കുന്നത് തടയാൻ ഏതെങ്കിലും തരത്തിലുള്ള  മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ അത് നിർത്തേണ്ടി വരുമെന്ന് ഡയബറ്റോളജിസ്റ്റ് ഡോ.അശ്വിത ശ്രുതി ദാസ് പറയുന്നു.

പനിയുടെ സമയത്ത്, പ്രമേഹമുള്ളവർ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസത്തിൽ മൂന്നോ നാലോ തവണ നിരീക്ഷിക്കുകയും അതിനനുസരിച്ച് ഇൻസുലിൻ നൽകുകയും ചെയ്യണമെന്ന് ഡോ. ഭൊരാസ്‌കർ പറയുന്നു. ഇത്തരം സാഹചര്യങ്ങളിൽ കഴിക്കുന്ന തരത്തിലുള്ള പ്രമേഹ മരുന്നുകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറയുന്നു.

“പലപ്പോഴും, രക്തം കട്ടപിടിക്കുന്നത് വൈകുന്നതിനാൽ കഴിക്കുന്ന തരത്തിലുള്ള പ്രമേഹ മരുന്നുകൾ കുറയ്ക്കുന്നതാണ് നല്ലത്. പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിൽ, ഗുളികകളേക്കാൾ വളരെ മികച്ചത് ഇൻസുലിൻ തന്നെയാണ്

“ഡെങ്കിപ്പനി ബാധിച്ച വ്യക്തിക്ക് പ്ലേറ്റ്‌ലെറ്റ് കൗണ്ട് വളരെ കുറവാണെങ്കിൽ, അയാൾക്ക് ഒന്നിലധികം തവണ രക്തസ്രാവം ഉണ്ടായേക്കാം. ഇത് അന്നനാളിയിലെ രക്തസ്രാവത്തിലേക്ക് നയിക്കുകയും, രക്തനഷ്ടവും നിർജ്ജലീകരണവും മൂലം ഷോക്കിലേക്ക് പോകുകയും ചെയ്തേക്കാം.

ഡെങ്കിപ്പനിയെ ചെറുക്കാൻ പാനീയങ്ങൾ

ഡെങ്കിപ്പനിയുള്ളവർ സ്വയം സുരക്ഷിതരായിരിക്കാൻ ശരീരത്തിൽ  ജലാംശം നിലനിർത്തുന്നത് നല്ലതാണ്. ഉപ്പിട്ട വെള്ളം ഇടയ്ക്കിടെ കുടിക്കുകയും പൂർണ്ണമായ ബെഡ് റെസ്റ്റ് എടുക്കുകയും പനി കുറയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

“നിർജ്ജലീകരണം തടയാൻ മധുരമില്ലാത്ത ഫ്രഷ് ജ്യൂസുകൾ, ഇളനീർ അല്ലെങ്കിൽ ഉപ്പ് ചേർത്ത നാരങ്ങ വെള്ളം എന്നിവ കുടിക്കുന്നത് വളരെ ഉത്തമമാണ്,”  ഡോ.ഭൊരാസ്‌കർ പറയുന്നു.

പ്രമേഹമുള്ളവർ, പ്രത്യേകിച്ച് പ്രായമായവർ, കൊതുകുകടി ഏൽക്കാതിരിക്കാൻ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കാൻ ചില അധിക മുൻകരുതലുകൾ എടുക്കണം. ചുറ്റുപാടുകളിൽ വെള്ളം കെട്ടിക്കിടക്കുകയും ഡെങ്കിപ്പനി പരക്കുകയും ചെയ്യുന്നുണ്ടെങ്കിൽ പ്രത്യേകിച്ചും.

മനസ്സിലാക്കേണ്ടവ

  • പ്രമേഹവും ഡെങ്കിപ്പനിയും ഉള്ളവർ ദിവസത്തിൽ മൂന്നോ നാലോ തവണ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കണം.
  • കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മാരകമായേക്കാവുന്ന രക്തസ്രാവം, ഡെങ്കി ഷോക്ക് സിൻഡ്രോം എന്നിവയുടെ അപകടസാധ്യത ഒഴിവാക്കാൻ രക്തം കട്ടപിടിക്കുന്നത് വൈകിപ്പിക്കുന്ന മരുന്നുകൾ കഴിക്കുന്നത് നിർത്തേണ്ടതുണ്ട്.
  • ഡെങ്കിപ്പനി ബാധിച്ച ആളുകൾ ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഗുരുതരമായ കേസുകളിൽ IV ഫ്ലൂയിഡുകൾ, പ്ലേറ്റ്‌ലെറ്റ് ട്രാൻസ്ഫ്യൂഷൻ എന്നിവ ആവശ്യമായി വന്നേക്കാം.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

eighteen − one =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്