728X90

728X90

0

0

0

ഈ ലേഖനത്തിൽ

Diabetes Control: പ്രമേഹം നിയന്ത്രിക്കാൻ ബദാം കഴിക്കൂ
11

Diabetes Control: പ്രമേഹം നിയന്ത്രിക്കാൻ ബദാം കഴിക്കൂ

ബദാമിൽ കൂടുതലായി അടങ്ങിയ നാരുകൾ ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നതുവഴി രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു. .

പ്രമേഹം നിയന്ത്രിക്കാൻ ബദാം നല്ലതാണ്

ആരോഗ്യ സംരക്ഷണത്തിൽ വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്ന ഒന്നാണ് ബദാം. പ്രത്യേകിച്ച് പ്രമേഹത്തിൻ്റേയും ഹൃദയാരോഗ്യത്തിൻ്റേയും കാര്യത്തിൽ. പ്രമേഹം നിയന്ത്രിക്കാൻ ബദാം നല്ലതാണെന്ന നിഗമനത്തിലാണ് ഇപ്പോൾ ഗവേഷകർ. ഭക്ഷണത്തിന് മുമ്പ് കുറച്ച് ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവ് തടയാൻ സഹായിക്കും.

ബദാമിൻ്റെ ആരോഗ്യ ഗുണങ്ങൾ

നാരുകൾ, ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ (മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ), പ്ലാൻ്റ് പ്രോട്ടീൻ, ധാതുക്കൾ തുടങ്ങിയവയുടെ സമൃദ്ധമായ സ്രോതസ്സായതിനാൽ ബദാം പ്രമേഹരോഗികൾക്ക് നല്ലതായാണ് കണക്കാക്കുന്നതെന്ന് സെൻ്റർ ഫോർ ന്യൂട്രീഷൻ & മെറ്റബോളിക് റിസർച്ച് (സി-നെറ്റ്) നാഷണൽ ഡയബറ്റിസ് ഒബിസിറ്റി ആൻഡ് കൊളസ്ട്രോൾ ഫൗണ്ടേഷനിലെ (എൻ-ഡിഒസി)  പോഷകാഹാര ഗവേഷണ ഗ്രൂപ്പ് മേധാവി സീമ ഗുലാത്തി വിശദീകരിക്കുന്നു.

അമിതവണ്ണം, ഹൈപ്പർലിപിഡീമിയ (രക്തത്തിൽ ലിപിഡിൻ്റെ ഉയർന്ന അളവ്), രക്തസമ്മർദ്ദം, ഉയർന്ന ഗ്ലൂക്കോസ് അളവ് തുടങ്ങിയ അവസ്ഥകളിൽ ബദാം കഴിക്കുന്നത് നല്ലതാണെന്ന് ബന്നാർഘട്ട റോഡിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി അസോസിയേറ്റ് കൺസൾട്ടൻ്റ് ഡോ.അനുഷ നാഡിഗ് വിശദീകരിക്കുന്നു.

അമിതവണ്ണമോ പ്രമേഹമോ ഉള്ള തൻ്റെ ഉപഭോക്താക്കളുടെ ഡയറ്റ് പ്ലാനിൽ ബദാം ഉറപ്പായും ഉൾപ്പെടുത്താറുണ്ടെന്ന് മുംബൈ ആസ്ഥാനമായുള്ള പോഷകാഹാര വിദഗ്ദ്ധയായ നിധി ജോഷി പറയുന്നു. പ്രമേഹമുള്ളവരിൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും ബദാമിന് കഴിയുമെന്ന് അവർ വിശദീകരിക്കുന്നു.

മറ്റ് നട്സിനെ (nuts) അപേക്ഷിച്ച് (പിസ്ത അല്ലെങ്കിൽ വാൽനട്ട് പോലുള്ളവ)  ബദാം കൂടുതൽ ഗുണകരമാണെന്ന് ഗുലാത്തി വിശദീകരിക്കുന്നു. കാരണം, ബദാമിൽ കുറഞ്ഞ അളവിലാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നത് (100 ഗ്രാമിൽ 10.5 ഗ്രാം).

“ബദാമിലെ കൊഴുപ്പിൻ്റെ അംശം ഭക്ഷണം ദഹിപ്പിക്കുന്നത് മന്ദഗതിയിലാക്കുന്നതിനാൽ, ഗ്ലൂക്കോസ് ആഗിരണം വൈകിപ്പിക്കുന്നതിൽ  ഒരു പങ്കുവഹിച്ചേക്കാം”. അവർ കൂട്ടിച്ചേർക്കുന്നു.

പ്രധാന ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് (പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം) 20 ഗ്രാം ബദാം കഴിക്കുന്നത് പോസ്റ്റ്‌പ്രാൻഡിയൽ ഹൈപ്പർ ഗ്ലൈസീമിയ, സെറം ഇൻസുലിൻ അളവ് എന്നിവയിൽ ഗണ്യമായ കുറവുണ്ടാക്കുമെന്ന് ക്ലിനിക്കൽ ന്യൂട്രീഷൻ ESPEN-ൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ഗവേഷണം റിപ്പോർട്ട് ചെയ്യുന്നു.

ഒരു പ്രമേഹരോഗിക്ക് പ്രധാന ഭക്ഷണത്തിന് മുമ്പായി 20 ഗ്രാം ബദാം ശുപാർശ ചെയ്യുകയാണെങ്കിൽ, ഭക്ഷണത്തിൻ്റെ അളവ് കുറയ്ക്കണമെന്ന് ഗുലാത്തി പറയുന്നു. “ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിൻ്റെ ഒരു ഭാഗത്തിന് പകരം ബദാം ഉപയോഗിക്കാം.  ഒരു ചപ്പാത്തിക്കോ ഒരു കപ്പ് ചോറിനോ പകരം ബദാം നൽകാം”. അവർ വിശദീകരിക്കുന്നു.

ഒരു വ്യക്തിയുടെ പ്രായം, ഉയരം, ജോലി ചെയ്യുന്ന സമയം എന്നിവ അനുസരിച്ചാണ് കലോറിയുടെ അളവ് തീരുമാനിക്കുന്നത്. പൊതുവേ, മൊത്തം കലോറിയുടെ 50-55 ശതമാനം, സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളിൽ നിന്നായിരിക്കണം.

ബദാം എങ്ങനെയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ്  കുറയ്ക്കുന്നത്

പ്രമേഹവും പ്രീ ഡയബറ്റിസും ഉള്ള ആളുകൾക്ക് ബദാം ഗുണം ചെയ്യുമെന്ന് ഗുലാത്തി വിശദീകരിക്കുന്നു. കാരണം അവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുകയും രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ചെയ്യുന്നു. മിക്ക ഇന്ത്യൻ ഭക്ഷണങ്ങളും കാർബോഹൈഡ്രേറ്റുകൾ നിറഞ്ഞതാണ്. അവ കഴിച്ചതിനു ശേഷം ഗ്ലൂക്കോസ് ആയി മാറുന്നു.

“ബദാമിൽ സിങ്ക്, മഗ്നീഷ്യം എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഇത് വ്യത്യസ്ത എൻസൈമാറ്റിക് പാതകളെ ഉത്തേജിപ്പിക്കുകയും അതുവഴി ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും”. ഗുലാത്തി വിശദീകരിക്കുന്നു.

നിരവധി എൻസൈമാറ്റിക് പ്രതിപ്രവർത്തനങ്ങളിൽ മഗ്നീഷ്യം ഒരു പ്രധാന സഹഘടകമാണ്. ഇൻസുലിൻ സിഗ്നലിംഗ് നിയന്ത്രിക്കുന്നതിലും ഇത് പങ്ക് വഹിക്കുന്നു. “കാലങ്ങളായുള്ള മഗ്നീഷ്യത്തിൻ്റെ കുറവ് ഇൻസുലിൻ സിഗ്നലിംഗ് തടസ്സപ്പെടുത്തിയേക്കാം”. അവർ കൂട്ടിച്ചേർക്കുന്നു.

ആരോഗ്യകരമായ ഫാറ്റി ആസിഡുകളാൽ സമ്പന്നമായ, പോഷക സമ്പുഷ്ടമായ ഈ  നട്സ്(nuts) വിഭാഗത്തിന് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.

ഗുലാത്തിയുടെ അഭിപ്രായത്തിൽ,  വിശപ്പ് മൂലമുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാൻ ബദാം കഴിക്കുന്നത് സഹായിക്കും. കൂടാതെ ദഹന സംവിധാനങ്ങളെല്ലാം ഗ്ലൂക്കോസ്-ഇൻസുലിൻ മെറ്റബോളിസത്തിന് ഗുണം ചെയ്യുന്നതിനായി സംയോജിച്ച് പ്രവർത്തിക്കാനും ഇടയാക്കുന്നു.

ശരീരത്തിലെ അണുബാധ കുറയ്ക്കാനും ബദാം സഹായിക്കുമെന്ന് ഡോക്ടർ നാഡിഗ് കൂട്ടിച്ചേർക്കുന്നു. ഉപവാസത്തിനും ഭക്ഷണത്തിനു ശേഷവുമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും ഇതിന് കഴിയും.

കൂടാതെ, ബദാം കഴിക്കുന്നത് മൊത്തം കൊളസ്ട്രോൾ, ചീത്ത കൊളസ്ട്രോൾ എന്നിവയുടെ അളവ് കുറയ്ക്കാനും സഹായിക്കും.

പ്രമേഹമുള്ളവരുടെ ഭക്ഷണക്രമത്തിൽ ബദാം ഉൾപ്പെടുത്താം

ഉപാപചയ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പോഷകഗുണം കുറഞ്ഞ ഭക്ഷണത്തിന് പകരം പ്രമേഹരോഗികൾക്കും അമിതവണ്ണമുള്ളവർക്കും ബദാം ആരോഗ്യകരമായ ഒരു ബദൽ ലഘുഭക്ഷണമായിരിക്കുമെന്ന് ഡോക്ടർ നാഡിഗ് നിർദ്ദേശിക്കുന്നു.

ബദാം കുതിർത്ത് വയ്ക്കുന്നത് അതിലടങ്ങിയ ഫൈറ്റിക് ആസിഡിനെ നീക്കം ചെയ്യാൻ സഹായിക്കുമെന്ന് ജോഷി പറയുന്നു. ഇത് പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തും. ബദാം പൊടിച്ചത് സാലഡുകളിലും സൂപ്പുകളിലും മോരിലും വരെ ചേർക്കാവുന്നതാണ്. “രാത്രി മുഴുവൻ കുതിർത്ത് വച്ച ഓട്സിനൊപ്പവും ഇത് ചേർക്കാം”. ജോഷി വിശദീകരിക്കുന്നു.

“ബദാമിൻ്റെ അമിതോപയോഗം രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് ഉയർത്തില്ലെങ്കിലും, അത് വൃക്കയിലെ കല്ലുകൾക്ക് കാരണമാകും,” ഡോക്ടർ നാഡിഗ് മുന്നറിയിപ്പ് നൽകുന്നു.

“ആൽമണ്ട് മിൽക്ക്, ആൽമണ്ട് ബട്ടർ എന്നിവ ഇഷ്ട്ടപ്പെടുന്നവർ ഉണ്ടാകാം.എന്നാൽ അത് ഉപയോഗിക്കുന്നതിന് മുമ്പ് ഒരാൾ അവയുടെ പോഷകാഹാര ലേബലുകളും അവയിലെ പഞ്ചസാരയുടെ അളവും പരിശോധിക്കണം.” അവർ വിശദീകരിക്കുന്നു. ബദാം കുതിർത്ത് കഴിക്കുന്നതും ആൽമണ്ട് മിൽക്ക് വീട്ടിൽ ഉണ്ടാക്കി കഴിക്കുന്നതും ആയിരിക്കും നല്ലത്.

മനസ്സിലാക്കേണ്ടവ

  • ഡയറ്ററി ഫൈബർ, ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ, വെജിറ്റബിൾ പ്രോട്ടീൻ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായതിനാൽ പ്രമേഹമുള്ളവർക്ക് ബദാം വളരെ ഗുണകരമാണ്.
  • സലാഡുകളിലും സൂപ്പുകളിലും ചേർക്കുന്നത് മുതൽ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതും രാത്രി മുഴുവൻ കുതിർത്തു വെച്ച ഓട്‌സുമായി സംയോജിപ്പിക്കുന്നതും ഉൾപ്പെടെ ഒട്ടേറെ വിധത്തിൽ ബദാം കഴിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

4 × 4 =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്