728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

ധാന്യത്തിൻ്റെ ശക്തി: പ്രമേഹം നിയന്ത്രിക്കാൻ വ്യത്യസ്ത തരം ധാന്യങ്ങൾ
272

ധാന്യത്തിൻ്റെ ശക്തി: പ്രമേഹം നിയന്ത്രിക്കാൻ വ്യത്യസ്ത തരം ധാന്യങ്ങൾ

ലളിതമായ കാർബോഹൈഡ്രേറ്റുകളും അന്നജവും ധാരാളം നാരുകളും അടങ്ങിയതിനാൽ പച്ചച്ചക്ക ഉണക്കി പൊടിച്ചത് പ്രമേഹമുള്ളവർക്ക് നല്ലതാണ് .

People with diabetes should opt for healthier varieties of flour that contain high fibre content and complex carbohydrates

ഒരു ചപ്പാത്തി അല്ലെങ്കിൽ അല്പം ചോറ് അധികം കഴിക്കാൻ തോന്നുമ്പോൾ പ്രമേഹമുള്ളവർക്ക് പലപ്പോഴും ആശങ്കയാണ്. പ്രമേഹം നിയന്ത്രണത്തിലുള്ളവർക്ക് മിതമായ അളവിൽ കാർബോഹൈഡ്രേറ്റ് കഴിക്കാമെങ്കിലും സങ്കീർണ്ണവും ആരോഗ്യകരവുമായ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ പ്രമേഹ-സൗഹൃദ ധാന്യങ്ങൾ തിരഞ്ഞെടുക്കണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

സാധാരണ ഉപയോഗിക്കുന്ന അരിയോ ഗോതമ്പോ മാറ്റി പകരം പ്രമേഹത്തിന് ഇണങ്ങിയ ധാന്യം ഉപയോഗിച്ച പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് മെച്ചപ്പെട്ടതായി ഡയബറ്റോളജിസ്റ്റ് ഡോ.അശ്വിത ശ്രുതി ദാസ് പറയുന്നു. മുംബൈ ആസ്ഥാനമായുള്ള പോഷകാഹാര വിദഗ്ദ്ധ നിധി ജോഷിയുടെ അഭിപ്രായത്തിൽ, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നതിനും കുടലിൻ്റെ വീക്കം നിയന്ത്രിക്കുന്നതിനും, ഹൃദയ സംബന്ധമായ അവസ്ഥകളും പ്രമേഹത്തിൻ്റെ തുടക്കം തടയുന്നതിലും വ്യത്യസ്ത തരം ധാന്യങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കും. പക്ഷേ, എല്ലാ ധാന്യങ്ങളും എല്ലാവർക്കും അനുയോജ്യമല്ലാത്തതിനാൽ, ഓരോന്നായി ഒരു സമയം പരീക്ഷിച്ചു നോക്കി ഉപയോഗിച്ചു തുടങ്ങണമെന്നും അവർ ഉപദേശിക്കുന്നു.

കൂടാതെ, ഉപയോഗത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുകയും അതിനനുസരിച്ച് ഭക്ഷണം ക്രമീകരിക്കുകയും ചെയ്യേണ്ടത് ആവശ്യമായതിനാൽ, പ്രമേഹമുള്ളവർ പ്രമേഹത്തിനിണങ്ങിയ ധാന്യം ഏതാണെന്ന് കണ്ടെത്തുന്നതിന് ഡയറ്റീഷ്യനെ സമീപിക്കുന്നത് നല്ലതാണ്.

പ്രമേഹമുള്ളവർക്കായുള്ള വ്യത്യസ്ത ഇനം ധാന്യങ്ങൾ

വിദഗ്ദ്ധരുടെ  അഭിപ്രായത്തിൽ, പ്രമേഹമുള്ള ആളുകൾക്ക് അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ചില വ്യത്യസ്ത ഇനം ധാന്യങ്ങളിൽ ഇനി പറയുന്നവയാണ്

ചക്കപ്പൊടി

പച്ചച്ചക്ക ഉണക്കി പൊടിച്ചത് നാരുകളാൽ സമ്പുഷ്ടമാണ്. മാത്രമല്ല ലളിതമായ കാർബോഹൈഡ്രേറ്റുകളും അന്നജവും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുകയില്ല. ചക്കപ്പൊടിയിൽ പഞ്ചസാരയായി വിഘടിപ്പിക്കാത്ത റെസിസ്റ്റൻസ് സ്റ്റാർച്ച് അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹമുള്ളവർക്ക് ചക്ക മാവ് ഗുണം ചെയ്യുമെന്ന് ബംഗളൂരുവിലുള്ള ഡയറ്റീഷ്യൻ നിധി നിഗം ​​പറയുന്നു. “റെസിസ്റ്റൻസ് അന്നജം നല്ലതാണ്, കാരണം അത് കുടലിലുള്ള ഗുണകരമായ സൂക്ഷ്മാണുക്കളെ പോഷിപ്പിക്കുകയും അതുവഴി കുടലിൻ്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു,” നിഗം ​​വിശദീകരിക്കുന്നു.

ന്യൂട്രീഷൻ & ഡയബറ്റിസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ ലേഖനമനുസരിച്ച്, ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് പച്ച ചക്കപ്പൊടി (അരിപ്പൊടിക്കും ഗോതമ്പു പൊടിക്കും പകരം) നൽകിയാൽ ഗ്ലൈക്കോസൈലേറ്റഡ് ഹീമോഗ്ലോബിൻ (HbA1c), ഫാസ്റ്റിംഗ് പ്ലാസ്മ ഗ്ലൂക്കോസ് (FPG), ഭക്ഷണത്തിനു ശേഷമുള്ള പ്ലാസ്മ ഗ്ലൂക്കോസ് (പിപിജി) അളവ് എന്നിവയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് പറയുന്നു.

ആരോഗ്യകരമായ ചപ്പാത്തികൾ ഉണ്ടാക്കാൻ ചക്കപ്പൊടിയും ചെറുപയർ മാവും യോജിപ്പിച്ച് ഉപയോഗിക്കാൻ നിധി ജോഷി നിർദ്ദേശിക്കുന്നു. ചീരയോ ഉലുവയിലയോ പോലുള്ള ചില ഇലക്കറികളും ഇതിൽ ചേർക്കാം. ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാൻ ചക്കപ്പൊടിയിൽ മറ്റ് ഇതര ധാന്യങ്ങൾ (ജോവർ മാവ് അല്ലെങ്കിൽ ഓട്സ് മാവ് പോലുള്ളവ) ചേർക്കാം.

പേൾ മില്ലറ്റ് അല്ലെങ്കിൽ ബജ്ര ധാന്യം

ധാതുക്കളും (മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് പോലുള്ളവ) അവശ്യ അമിനോ ആസിഡുകളും അടങ്ങിയ ബജ്റ – ഗ്ലൂറ്റൻ രഹിതവും ദഹിക്കാൻ വളരെ എളുപ്പവുമാണ്. “ഗ്ലൂറ്റൻ അലർജിയുള്ള പ്രമേഹമുള്ളവർക്ക് ഗോതമ്പ് റൊട്ടിക്ക് പകരം ബജ്റ റൊട്ടി മികച്ചതാണ്,” നിധി ജോഷി വിശദീകരിക്കുന്നു.

ഫിംഗർ മില്ലറ്റ് അല്ലെങ്കിൽ റാഗി പൊടി

ഈ മില്ലറ്റിൽ നിന്ന് ഉണ്ടാക്കുന്ന നാരുകളുള്ള, കാൽസ്യം അടങ്ങിയ മാവ് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. എന്നിരുന്നാലും, ഗ്ലൂറ്റൻ രഹിത മാവ് പൊടിഞ്ഞു പോകുമെന്നതിനാൽ കുഴച്ചെടുക്കാൻ ബുദ്ധിമുട്ടാണ്.

റാഗി കുഴച്ച് ചപ്പാത്തി ഉണ്ടാക്കുന്നതിന്, വെള്ളം തിളച്ച്‌ തുടങ്ങുമ്പോൾ രണ്ട് തുള്ളി എണ്ണയും കുറച്ച് ഉപ്പും ചേർത്ത് കുഴച്ചാൽ നന്നായിരിക്കുമെന്ന്  നിഗം ​​നിർദ്ദേശിക്കുന്നു. തിളയ്ക്കുമ്പോൾ റാഗി മാവ് ചേർക്കണം, എല്ലാം ഇളക്കി മിക്സ് ചെയ്യണം. “മാവ് തണുത്തതിന് ശേഷം നിങ്ങൾക്ക് ചപ്പാത്തി ഉണ്ടാക്കി തുടങ്ങാം.” നിധി നിഗം ​​പറയുന്നു.

പക്ഷെ, അത്താഴത്തിന് റാഗി ചപ്പാത്തി കഴിച്ച ചിലർക്ക് അടുത്ത ദിവസം ഉയർന്ന ഫാസ്റ്റിംഗ് ബ്ലഡ് ഗ്ലൂക്കോസ് ലെവൽ കണ്ടതായി ജോഷി പറയുന്നു. “അതിനാൽ, ഈ ധാന്യം തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഒരു ഡയറ്റീഷ്യനെ സമീപിക്കുന്നത് നല്ലതാണ്, കാരണം ഇത് ചിലരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.” അവർ പറയുന്നു.

അമരന്ത് അല്ലെങ്കിൽ രാജ്ഗിര

അമരന്ത് – എല്ലാ അവശ്യ അമിനോ ആസിഡുകളും അടങ്ങിയ ഗ്ലൂറ്റൻ രഹിത ധാന്യത്തിന് സമാനമായത് – രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വളരെ അനുയോജ്യമാണ്. “എല്ലാ അമിനോ ആസിഡുകളും അടങ്ങിയ ഏതൊരു ഭക്ഷണത്തിനും പൂർണ്ണമായ പ്രോട്ടീൻ പ്രൊഫൈൽ ഉണ്ടായിരിക്കും.” നിഗം ​​വിശദീകരിക്കുന്നു, അമരന്തിലെ ഫൈബർ ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുകയും വയർ നിറഞ്ഞ പ്രതീതി നൽകുകയും ചെയ്യുന്നു.

പ്രമേഹമുള്ളവർക്ക് വറുത്തെടുത്ത അമരന്ത് ഒരു മികച്ച ലഘുഭക്ഷണ ഓപ്ഷനാണെന്ന് അവർ നിർദ്ദേശിക്കുന്നു. കൂടാതെ, അല്പം മധുരത്തിനായി ആരോഗ്യകരമായ ലഡ്ഡൂകളോ മിഠായികളോ (പൊട്ടുന്ന പോലുള്ള) അതിൽ നിന്ന് ഉണ്ടാക്കാം. “വിപണിയിൽ ലഭ്യമായ പഞ്ചസാര പൊതിഞ്ഞ പലഹാരങ്ങൾക്ക് പകരം പ്രഭാതഭക്ഷണമായി ഇത് കഴിക്കാം.” നിഗം ​​പറയുന്നു.

ക്വിനോവ

അമരന്ത് പോലെ, അവശ്യ അമിനോ ആസിഡുകൾ ഉള്ളതിനാൽ സമ്പൂർണ്ണ പ്രോട്ടീൻ പ്രൊഫൈലുള്ള മറ്റൊരു മില്ലറ്റാണ് ക്വിനോവ. ക്വിനോവ അരിക്ക് ഒരു മികച്ച ബദലാണെങ്കിലും, ഇത് പ്രോട്ടീൻ സമ്പുഷ്ടവും ഗ്ലൂറ്റൻ രഹിതവുമായ ഒരു ധാന്യമാണ്. “ഇതിൽ ഉയർന്ന ഫൈബർ സാന്നിധ്യമുള്ളതിനാൽ, കൂടുതൽ നേരം വയർ നിറഞ്ഞ പ്രതീതി നിലനിർത്തുന്നു. അതുവഴി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു,” ജോഷി പറയുന്നു.

ബക്ക്വീറ്റ് മാവ്

സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളുടെ ഒരു വലിയ ഉറവിടമാണ് ബക്ക്വീറ്റ്. അത് വിഘടിക്കാൻ കൂടുതൽ സമയമെടുക്കും. ഉപവാസത്തിന് ശേഷം പൂരികളും (മുക്കി പൊരിച്ചെടുക്കുന്ന റൊട്ടി), പക്കോഡകളും (ഫ്രിട്ടറുകൾ), ഹൽവകളും (മധുരമുള്ള വിഭവം) തയ്യാറാക്കാൻ പരമ്പരാഗതമായി ഇന്ത്യയുടെ വടക്കൻ ഭാഗത്ത് കുട്ടു കാ ആട്ട എന്നറിയപ്പെടുന്ന ബക്ക്വീറ്റ് ഉപയോഗിക്കാറുണ്ടെന്ന് നിഗം ​​വിശദീകരിക്കുന്നു. ചെറുതായി അരിഞ്ഞ പച്ചക്കറികൾ മാവിൽ അരച്ച് കലർത്തി ആരോഗ്യകരമായ റൊട്ടിയോ ദോശയോ ഉണ്ടാക്കാനും ഇത് ഉപയോഗിക്കാം.

ജോവർ

പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മറ്റൊരു തിനയാണ് സോർഗം എന്നും അറിയപ്പെടുന്ന ജോവർ. നാരുകളാൽ സമ്പുഷ്ടവും ഗ്ലൂറ്റൻ രഹിതവുമായ മാവ് ഉണ്ടാക്കാൻ അനുയോജ്യമായ ഒരു ഓപ്ഷനാണ് ജോവർ. “ഇതിന് മിതമായ ഗ്ലൈസെമിക് സൂചികയും ഗോതമ്പിനെക്കാൾ ഉയർന്ന പ്രോട്ടീൻ സാന്നിധ്യവുമുണ്ട്,” നിഗം ​​വിശദീകരിക്കുന്നു. ഇത് വേനൽക്കാലത്ത് കഴിക്കാൻ അനുയോജ്യമായ തണുപ്പ് പ്രധാന ചെയ്യുന്ന ഭക്ഷണമാണ്. ന്യൂട്രീഷൻ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, സോർഗം അടങ്ങിയ ഭക്ഷണം കഴിക്കുന്നത്, പ്രമേഹമുള്ളവരിൽ പ്ലാസ്മയിലെ ഗ്ലൂക്കോസിൻ്റെ അളവ് ഗണ്യമായി കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൻ്റിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, ഭക്ഷണത്തിന് കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ മുതലായവ വയറിലെത്തിയാൽ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥ അസ്വസ്ഥമാവും
ആർട്ടിക്കിൾ
എല്ലാ നിറങ്ങളുമുള്ള പഴങ്ങളും പച്ചക്കറികളും,പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
ആർട്ടിക്കിൾ
ലക്ഷണങ്ങൾ ഒന്നുമില്ലാതെ ഒരാളുടെ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് ഒളിഞ്ഞിരിക്കുന്ന ചില കാരണങ്ങളാലാകാം എന്ന് ഡോക്ടർമാർ പറയുന്നു.
ആർട്ടിക്കിൾ
സ്ത്രീകളുടെ ആർത്തവ വിരാമത്തിൻ്റെ അത്രയും ലക്ഷണങ്ങൾ ഇല്ലെങ്കിലും ഈ സ്വാഭാവികപ്രക്രിയ മൂലം പുരുഷന്മാരും സമാനമായ അവസ്ഥയിലൂടെ കടന്നുപോകും
ആർട്ടിക്കിൾ
സൂര്യനിൽ നിന്നോ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്നോ ലഭിക്കുന്ന വിറ്റാമിൻ ഡി അതിൻ്റെ നിഷ്ക്രിയ രൂപത്തിലാണുള്ളത്. അവ സജീവമാകാൻ നമ്മുടെ ശരീരത്തിലെ ചില പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതുണ്ട്.
ആർട്ടിക്കിൾ
ആരോഗ്യമുള്ള ഒരു വ്യക്തി അനാവശ്യമായി കാത്സ്യം കഴിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത 5-10 ശതമാനം വർദ്ധിപ്പിക്കും

0

0

0

0

0

0

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്