728X90

728X90

0

0

0

ഈ ലേഖനത്തിൽ

Coconut Water and Diabetes: വെറുതെ കളയരുത് തേങ്ങാവെള്ളം
54

Coconut Water and Diabetes: വെറുതെ കളയരുത് തേങ്ങാവെള്ളം

ഗ്ലൈസെമിക് സൂചിക കുറവാണ് എന്നതിലുപരി മഗ്നീഷ്യം, മാംഗനീസ് എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോലൈറ്റുകളും പോഷകങ്ങളും ധാരാളമായി തേങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുണ്ട് .

തേങ്ങാവെള്ളം പ്രമേഹമുള്ളവർക്കും കുടിക്കാം

മലയാളികളുടെ ദിവസേനയുള്ള ഭക്ഷണത്തിൽ പലപ്പോഴും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് നാളികേരം. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാ ഭാഗങ്ങളും ഉപയോഗ പ്രദമാണെന്നുള്ളതും നാളികേരത്തിൻ്റെ സവിഷേതയാണ്. അതുകൊണ്ട് തന്നെ തേങ്ങാവെള്ളത്തേയും ഇളനീരിനേയും കുറിച്ച് പ്രത്യേകമായി തന്നെ വിശദീകരിക്കേണ്ടതുണ്ട്. ശുദ്ധമായ തേങ്ങാവെള്ളവും ഇളനീരും ശരീരത്തിന് ഉന്മേഷം നൽകുന്ന പ്രകൃതിദത്തമായ പാനീയങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഗ്ലൈസാമിക് ഇൻഡക്സ് കുറവായതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതിന് യാതൊരുവിധത്തിലും കാരണമാകില്ല. പ്രമേഹമുള്ളവർ ക്ഷീണം മാറ്റാൻ എന്തെങ്കിലും കുടിക്കണമെന്ന് ആഗ്രഹിക്കുകയാണെങ്കിൽ ഉയർന്ന പഞ്ചസാര അടങ്ങിയ പാക്ക് ചെയ്ത പാനീയങ്ങൾ ഒഴിവാക്കി ഒരു ഗ്ലാസ് തേങ്ങാവെള്ളമോ ഇളനീരോ കഴിക്കാവുന്നതാണെന്ന് വിദഗ്ദ്ധർ പറയുന്നു.

മിതമായ അളവിൽ ഉപയോഗിക്കുകയാണെങ്കിൽ പ്രമേഹമുള്ളവർക്ക് തേങ്ങാവെള്ളം നല്ലൊരു പാനീയമാണെന്ന് ഡോ.ആദിത്യ ജി. ഹെഗഡെ പറയുന്നു. ഉയർന്ന അളവിൽ ഇലക്ട്രോലൈറ്റുകളും പോഷകങ്ങളും അടങ്ങിയതിനാലാണ് തേങ്ങാവെള്ളം പ്രമേഹമുള്ളവർക്ക് ഗുണകരമാകുന്നത് എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. ബംഗളുരു മണിപാൽ ഹോസ്പിറ്റലിലെ ഡയബറ്റിസ്&എൻഡോക്രൈനോളജി വിഭാഗം കൺസൾട്ടൻ്റാണ് ഡോ.ആദിത്യ ജി. ഹെഗഡെ.

ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ടോക്സിനുകളെ പുറന്തള്ളുകയും ചെയ്യുന്നു

ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലൂടെ ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ തേങ്ങാവെള്ളം സഹായിക്കുമെന്ന് ബംഗളുരു സക്ര വേൾഡ് ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൽ ആൻ്റ് ഡയബറ്റോളജി വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ.സുബ്രതാദാസ് പറയുന്നു. വിറ്റാമിൻ സി, മഗ്നീഷ്യം എന്നിവയുൾപ്പെടെയുള്ള ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് തേങ്ങാവെള്ളം. അതുകൊണ്ട് തന്നെ പ്രമേഹമുള്ളവർക്കുള്ള മികച്ച ഓപ്ഷനുമാണ്.

ഗ്ലൂക്കോസ് മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്ന ധാതുക്കൾ തേങ്ങാവെള്ളത്തിലുണ്ടെന്നും ഡോ സുബ്രതാദാസ് ചൂണ്ടിക്കാട്ടുന്നു.ശരീരത്തിലെ വിവിധ കോശങ്ങളിലേക്ക് ഗ്ലൂക്കോസ് ശേഖരിക്കുന്നതിലും കാർബോഹൈഡ്രേറ്റ് ഉപാപചയത്തിലും പങ്കു വഹിക്കുന്ന മഗ്നീഷ്യം ഇതിൽ ഉൾപ്പെടുന്നു.കൂടാതെ ഇതിൽ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. അവ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലും പ്രമേഹവുമായി ബന്ധപ്പെട്ട ഹൃദയസംബന്ധമായ സങ്കീർണതകളുടെ സാധ്യത കുറയ്ക്കുന്നതിലും സഹായിക്കുന്നു. തേങ്ങാവെള്ളത്തിൽ മാംഗനീസും അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുവെന്നാണ് ഡോ.ആദിത്യ ജി. ഹെഗഡെ വ്യക്തമാക്കുന്നത്.

കൂടാതെ പ്രമേഹമുള്ളവർക്ക് മൂത്രനാളിയിലെ അണുബാധകൾക്കും മൂത്രാശയ പ്രശ്നങ്ങൾക്കും കൂടുതൽ സാധ്യതയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നാൽ മൂത്രത്തിലും പഞ്ചസാരയുടെ സാന്നിധ്യമുണ്ടാകും. ഇത് ബാക്ടീരിയകൾ എളുപ്പത്തിൽ വളരുന്നതിന് വഴിയൊരുക്കും.തേങ്ങാവെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം നിലനിർത്താനും ടോക്സിനുകൾ മൂത്രത്തിലൂടെ പുറന്തള്ളാനും അതുവഴി അണുബാധകളും മൂത്രാശയ പ്രശ്നങ്ങളും വലിയൊരു പരിധി വരെ നിയന്ത്രിക്കാനും സാധിക്കുമെന്നാണ് ഡോ.സുബ്രതാദാസ് വ്യക്തമാക്കുന്നത്. ഇത് പ്രമേഹമുള്ളവർക്ക് വളരെയധികം ഗുണം ചെയ്യുമെന്നും അവർ കൂട്ടിച്ചേർക്കുന്നു

അമിതമായാൽ അമൃതും വിഷം- അളവിൽ ശ്രദ്ധിക്കുക

തേങ്ങാവെള്ളത്തിൽ പ്രകൃതിദത്തമായ പഞ്ചസാര- പ്രധാനമായും ഗ്ലൂക്കോസും ഫ്രക്ടോസും അടങ്ങിയിട്ടുണ്ടെന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂട്രീഷ്യനിസ്റ്റ് അവനി കൗൾ വ്യക്തമാക്കുന്നു. എങ്കിലും അതിൻ്റെ ഗ്ലൈസെമിക് സൂചിക താരതമ്യേന കുറവാണ്. ഇത് ഉയർന്ന പഞ്ചസാരയുള്ള പാനീയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുള്ള വർദ്ധനവിന് കാരണമാകില്ല. തേങ്ങാവെള്ളത്തിന് താഴ് ന്ന ജി.ഐ ഉണ്ടെങ്കിലും പ്രമേഹമുള്ളവർ അവരുടെ മൊത്തത്തിലുള്ള കാർബോഹൈഡ്രേറ്റ് ഉപഭോഗത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം. അതായത് “ഏകദേശം 240 മില്ലി തേങ്ങാവെള്ളത്തിൽ 60 കിലോ കലോറിയും ഏകദേശം 15 ഗ്രാം കാർബോഹൈഡ്രേറ്റും ഉണ്ട്.”- ഡോ. ഹെഗ്‌ഡെ കൂട്ടിച്ചേർക്കുന്നു,

തേങ്ങാവെള്ളത്തിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയതിനാൽ ഡയബറ്റിക് നെഫ്രോപതി, ഡയബറ്റിക് കിഡ്നി രോഗം എന്നിവയുള്ള ആളുകൾ ഇത് ഒഴിവാക്കണമെന്ന് ഡോ.ആദിത്യ ജി. ഹെഗഡെ നിർദ്ദേശിക്കുന്നു.

പ്രകൃതിദത്തമായത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം

കുപ്പികളിൽ പാക്ക് ചെയ്ത് വരുന്ന തേങ്ങാവെള്ളത്തിൽ പ്രിസർവേറ്റീവുകളും കൂടുതൽ അളവിൽ പഞ്ചസാരയും ചേർക്കുന്നതിനാൽ ഇത്തരത്തിലുള്ളവയ്ക്ക് പകരം ശുദ്ധവും പ്രകൃതിദത്തവുമായവ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡയറ്റീഷ്യൻ ഭുവനേശ്വരി വിദ്യാശങ്കർ നിർദ്ദേശിക്കുന്നു. പായ്ക്ക് ചെയ്ത് വരുന്ന തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ കാര്യത്തിലും യാതൊരു ഉറപ്പും പറയാനാകത്തതിനാൽ ഇവ ആരോഗ്യത്തിന് ഗുണകരവുമല്ല.

കൂടാതെ നാളികേരത്തിൻ്റെ വെളുത്ത നിറത്തിലുള്ള കാമ്പിൽ മഗ്നീഷ്യം, സെലീനിയം തുടങ്ങിയ അവശ്യ ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവർ അത് കഴിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഭുവനേശ്വരി വിദ്യാശങ്കർ നിർദ്ദേശിക്കുന്നു.

അസുഖമുള്ള ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള പാനീയങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും എത്ര അളവിൽ തേങ്ങാവെള്ളം അല്ലെങ്കിൽ ഇളനീർ കുടിക്കാം എന്നത് കണക്കാക്കാനാവുക. സാധാരണയായി ദിവസത്തിൽ ഒരു തേങ്ങയുടെ വെള്ളം എന്നതാണ് പ്രമേഹമുള്ളവർക്കുള്ള അനുയോജ്യമായ അളവ് എന്നാണ് ഡോ.സുബ്രതാദാസിൻ്റെ അഭിപ്രായം.

ഓർക്കേണ്ടവ

പ്രമേഹമുള്ളവർക്കുള്ള ഏറ്റവും ആരോഗ്യകരമായ പാനീയങ്ങളിൽ ഒന്നാണ് തേങ്ങാവെള്ളം. ഗ്ലൈസെമിക് സൂചിക കുറവാണെന്നത് കൂടാതെ ഇലക്ട്രോലൈറ്റുകളും പോഷകങ്ങളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഗ്ലൂക്കോസ് മെറ്റബോളിസത്തിൽ ഉൾപ്പെടുന്ന മഗ്നീഷ്യം, മാംഗനീസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. തേങ്ങാവെള്ളത്തിൽ മിതമായ അളവിൽ സ്വാഭാവിക പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. നല്ലൊരു എനർജി ഡ്രിങ്ക് ആണെങ്കിലും രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കൂടുതലുള്ളവർ മിതമായ അളവിൽ തേങ്ങാവെള്ളം കഴിക്കണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

7 + 17 =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്