ചൂട് പറക്കുന്ന ഒരു ബൗൾ സൂപ്പ് പ്രമേഹമുള്ള വ്യക്തിയെ സംബന്ധിച്ചിടത്തോളം പല തരത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റാൻ സഹായകരമാകുന്ന ഒന്നാണ്. വിശപ്പുണ്ടാക്കാൻ സഹായിക്കുന്നതിനായോ, ഒരു തൃപ്തികരമായ സായാഹ്ന ലഘുഭക്ഷണമോ ഒരുനേരത്തെ സമ്പൂർണ്ണ ഭക്ഷണമോ ആയോ ഭക്ഷക്രമത്തിൽ നിയന്ത്രണങ്ങൾ പാലിക്കുന്നവരും പ്രമേഹമുള്ളവരും സൂപ്പ് ഉപയോഗിക്കാറുണ്ട്.
കാർബോഹൈഡ്രേറ്റ്, കലോറി, ഗ്ലൈസാമിക് ഇൻ്റക്സ് എന്നിവ കുറവുള്ള സൂപ്പുകൾ പ്രമേഹമുള്ളവർക്ക് അനുയോജ്യമായ ഭക്ഷണമാണെന്നാണ് ബംഗളുരു മണിപ്പാൽ ഹോസ്പിറ്റലിലെ ഡയബറ്റോളജിസ്റ്റ് ഡോ.പ്രമോദ്.വി.സത്യയുടെ അഭിപ്രായം.
തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകളെ അടിസ്ഥാനമാക്കിയാണ് ഒരു നേരത്തെ പ്രധാന ഭക്ഷണമായോ, ലഘുഭക്ഷണമായോ, വിശപ്പുണ്ടാക്കുന്നതിന് സഹായിക്കുന്ന ഒന്നായോ സുപ്പിനെ കണക്കാക്കുന്നതെന്ന് ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂട്രീഷ്യനിസ്റ്റ് നിധി നിഗം പറയുന്നു.
പ്രമേഹമുള്ളവർക്ക് കഴിക്കാൻ അനുയോജ്യമായ സൂപ്പുകൾ
പ്രോട്ടീൻ ധാരാളം അടങ്ങിയ സൂപ്പുകൾ
ചിക്കൻ സൂപ്പ് നല്ലൊരു പ്രോട്ടീൻ സ്രോതസ്സാണ്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിൽ കൊഴുപ്പ് കുറഞ്ഞ പനീർ(കോട്ടേജ് ചീസ്) അല്ലെങ്കിൽ ടോഫു ഇതിൽ ചേർക്കാവുന്നതാണ്. നാരുകൾ, ധാതുക്കൾ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവ ധാരാളം അടങ്ങിയതിനാലും ഗ്ലൈസാമിക് ഇൻ്റക്സ് കുറവുള്ളതിനാലും കൂൺ, ബ്രോക്കോളി എന്നിവ കൊണ്ടുള്ള സൂപ്പ് വളരെ നല്ല ഓപ്ഷനാണെന്ന് നിധി നിഗം പറയുന്നു.
നാരുകളാൽ സമ്പന്നമായ സൂപ്പ്
നാരുകളാൽ സമ്പന്നമായ സൂപ്പ് തയ്യാറാക്കുന്നതിനായി തക്കാളി,ചീര,കാരറ്റ് എന്നിവ മികച്ച ചേരുവകളാണ്. ഇവ മൂന്നും പുഴുങ്ങി യോജിപ്പിച്ചുണ്ടാക്കുന്ന സൂപ്പിൽ അൽപം ഉപ്പ്,കുരുമുളക്, നാരാങ്ങാനീര് എന്നിവ ചേർത്ത് കഴിക്കാം. കൂടുതൽ നേരം വേവിച്ചാൽ പോഷകാംശങ്ങൾ നഷ്ടപ്പെടുമെന്നതിനാൽ അധികനേരം അടുപ്പത്ത് വെക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ഇവ പുഴുങ്ങാൻ ഉപയോഗിച്ച അതേ വെള്ളം സൂപ്പിൽ ചേർക്കുകയാണെങ്കിൽ പരമാവധി പോഷകങ്ങൾ ലഭിക്കുകയും ചെയ്യുമെന്ന് നിധി നിഗം പറയുന്നു.
പയർ വർഗങ്ങൾ, കൂൺ, ഇലക്കറികൾ തുടങ്ങിയ അന്നജം ഇല്ലാത്ത പച്ചക്കറികളിൽ ഗ്ലൈസെമിക് സൂചിക കുറവാണ്. ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതായി ഡോ.പ്രമോദ്.വി.സത്യ കൂട്ടിച്ചേർക്കുന്നു.
അത്താഴത്തിനായി പോഷക സമൃദ്ധമായ സൂപ്പ് തിരഞ്ഞെടുക്കാം
പ്രമേഹമുള്ളവർഅത്താഴത്തിനായി കാർബോ ഹൈഡ്രേറ്റും കൊഴുപ്പും അടങ്ങിയ കട്ടികൂടിയ ഭക്ഷണങ്ങൾക്ക് കഴിക്കുന്നതിന് പകരം മാക്രോ-മൈക്രോ ന്യൂട്രിയൻ്റുകളാൽ സമൃദ്ധമായ സൂപ്പുകൾ തിരഞ്ഞെടുക്കാവുന്നതാണെന്ന് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂട്രീഷ്യനിസ്റ്റ് ദീപലേഖ ബാനർജി നിർദ്ദേശിക്കുന്നു.
പയർ വർഗ്ഗങ്ങൾ കൊണ്ടുള്ള സൂപ്പ്, ചിക്കൻ ബെൽ പെപ്പർ സൂപ്പ്, വൻപയർ സൂപ്പ്, മഷ്റൂം ഡിൽ സൂപ്പ്, കടലയും ചിക്കനും യോജിപ്പിച്ചുള്ള സൂപ്പ്, കാബേജ് സൂപ്പ് തുടങ്ങിയ പോഷകമൂല്യമുള്ള സൂപ്പുകൾപ്രമേഹരോഗികൾക്ക് കഴിക്കാമെന്ന് ദീപലേഖ ബാനർജി പറയുന്നു. ക്ലിയർ സൂപ്പ്( ചേരുവകൾ നീക്കം ചെയ്തതിനു ശേഷം അവ വേവിച്ച വെള്ളം മാത്രം ഉപയോഗിച്ചുള്ള സൂപ്പ്) കട്ടികുറഞ്ഞ സൂപ്പുകൾ വിശപ്പുണ്ടാക്കാൻ സഹായിക്കുന്നതിനായി ഭക്ഷണത്തിന് മുമ്പ് കഴിക്കാവുന്നതാണ്. വേണമെങ്കിൽ മത്തൻ വിത്ത് പോലുള്ള ആരോഗ്യകരമായ വിത്തുകൾ ചേർക്കാവുന്നതുമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതിരിക്കാൻ സഹായിക്കുമെന്ന് നിധി നിഗം സൂചിപ്പിക്കുന്നു.
തക്കാളിയും കുറഞ്ഞ ഗ്ലൈസെമിക് ഇൻ്റക്സുള്ള മാക്രോണിയും പ്രധാന ചേരുവകളായി തയ്യാറാക്കുന്ന മൈൻസ്ട്രോം ഇറ്റാലിയൻ സൂപ്പുകൾ പോലുള്ളവ ആരോഗ്യകരമായ ഭക്ഷണമായി തിരഞ്ഞെടുക്കാവുന്നതാണ്. 200 ഗ്രാം ചെറുതായി അരിഞ്ഞ പച്ചക്കറികളും 30 ഗ്രാം കുറഞ്ഞ മക്രോണിയും ചേർത്ത് തയ്യാറാക്കുന്ന 250 മില്ലി സൂപ്പായിരിക്കും ഒരു ബൗളിൽ ഉണ്ടാവുക. സവാള, സുക്കിനി,കോളിഫ്ലവർ, വിവിധതരത്തിലുള്ള കാപ്സിക്കം,മല്ലി എന്നിങ്ങനെയുള്ള അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികൾ സൂപ്പിൽ ചേർക്കാവുന്നതാണെന്ന് നിഗം പറയുന്നു.
പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യുന്ന മറ്റൊരു ചേരുവയാണ് റാഗി. നാരുകൾ, പ്രോട്ടീൻ, ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. റാഗിയും പച്ചക്കറികളും വെവ്വേറെ വഴറ്റി, പിന്നീട് രണ്ടും ഒരുമിച്ച് പാകം ചെയ്ത് തിളപ്പിച്ച് സൂപ്പ് ഉണ്ടാക്കാമെന്ന് നിധി നിഗം നിർദ്ദേശിക്കുന്നു.
സൂപ്പ് കഴിക്കാൻ തിരഞ്ഞെടുക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്
പ്രധാന ഭക്ഷണത്തിനിടയിൽ വിശപ്പ് തോന്നുകയാണെങ്കിൽ താൽക്കാലിക ശമനമെന്ന നിലയിൽ സൂപ്പ് കഴിക്കാവുന്നതാണെന്ന് ദീപലേഖ ബാനർജി അഭിപ്രായപ്പെടുന്നു. വൈകുന്നേരത്തേക്കുള്ള മികച്ച ലഘുഭക്ഷണമായി സൂപ്പ് കഴിക്കാമെന്ന് നിധി നിഗം പറയുന്നു. കൂടാതെ രാത്രി ഭക്ഷണം അമിതമായി കഴിക്കാതിരിക്കാൻ ഇത് സഹായിക്കുകയും ചെയ്യും.
പ്രോസസ് ചെയ്ത കാർബോ ഹൈഡ്രേറ്റുകൾ അടങ്ങിയിട്ടില്ലാത്തിനാൽ ഉച്ചഭക്ഷണമായും സൂപ്പുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഉച്ചഭക്ഷണത്തിന് ശേഷം അനുഭവപ്പെടുന്ന മന്ദത ഒഴിവാക്കാനും ഇത് ഗുണകരമാണെന്ന് നിധി നിഗം കൂട്ടിച്ചേർക്കുന്നു.
അത്താഴത്തിന് സൂപ്പ് കഴിക്കുന്നത് വയറിന് സുഖം നൽകുകയും നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യും. പയർവർഗ്ഗങ്ങൾ, ചിക്കൻ, കടൽ വിഭവങ്ങൾ എന്നിവ പ്രോട്ടീനുകളുടെ നല്ല സ്രോതസ്സുകളാണെന്നും ഈ ചേരുവകൾ സൂപ്പുകളിൽ ഉൾപ്പെടുത്തുന്നതിലൂടെ പേശികളെ ശക്തിപ്പെടുത്താനും കരുത്ത് വർദ്ധിപ്പിക്കാനും സഹായിക്കുമെന്നുമാണ് ദീപലേഖ ബാനർജിയുടെ അഭിപ്രായം.
ബാർലി, അരി, ഇറ്റാലിയൻ വിഭവമായ സ്പാഗഡി തുടങ്ങിയ കാർബോഹൈഡ്രേറ്റുകൾ സൂപ്പുകളിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ഊർജം നൽകാൻ സഹായിക്കുമെന്നും ദീപലേഖ ബാനർജി വിശദീകരിക്കുന്നു. റെഡ് റൈസ്, ബ്രൗൺ റൈസ് അല്ലെങ്കിൽ മില്ലറ്റ് (റാഗി, ബജ്‌റ, ജോവർ, തിന എന്നിവ) പോലുള്ള സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ ചേർക്കുന്നത് വളരെ നാരുകളും ധാതുക്കളും നൽകാൻ സഹായിക്കുമെന്നും അവർ പറയുന്നു.
“ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രാത്രിയിൽ ഷുഗർ നില താഴുന്നത്(നൊക്റ്റേണൽ ഹൈപ്പോഗ്ലൈസീമിയ) തടയാനും സഹായിക്കുമെന്ന്” ഡോ.സത്യ കൂട്ടിച്ചേർക്കുന്നു. പച്ചക്കറികളും ഔഷധസസ്യങ്ങളും അടങ്ങിയ സൂപ്പുകൾ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉപഭോഗവും ഭക്ഷണത്തിലെ ആൻ്റി ഓക്‌സിഡൻ്റ് അളവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പ്രമേഹമുള്ളവർ എന്തെല്ലാം ശ്രദ്ധിക്കണം
പ്രമേഹമുള്ളവർ നിങ്ങളുടെ ഭക്ഷണത്തിൽ സൂപ്പുകൾ ഉൾപ്പെടുത്തുന്നത്, പ്രത്യേകിച്ച് അത്താഴ സമയത്ത്, സഹായകമാകുമെന്ന് ഡോക്ടർ സത്യ പറയുന്നു. നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കുന്നത് നല്ലതാണ്.
കട്ടികൂട്ടുന്നതിനായി കോൺസ്റ്റാർച്ച് ചേർക്കുണ്ടാക്കുന്ന സൂപ്പുകൾ രക്തത്തിനെ പഞ്ചസാരയുടെ അളവിനെ ബാധിക്കുമെന്നതിനാൽ പ്രമേഹമുള്ളവർ ഇത്തരത്തിലുള്ളവ ഒഴിവാക്കണം.
പ്രധാനപോയിൻ്റുകൾ
പ്രമേഹമുള്ളവർക്കുള്ള സൂപ്പുകളിൽ നാരുകളുള്ള പച്ചക്കറികൾ, പ്രോട്ടീനുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ വിത്തുകൾ എന്നിവ ഉൾപ്പെടുത്തണം. ഉച്ചഭക്ഷണമായോ അത്താഴമായോ സൂപ്പ് കഴിക്കുന്നത് നല്ലതാണ്. പ്രധാന ഭക്ഷണങ്ങൾക്കിടയിൽ അനുഭവപ്പെടുന്ന വിശപ്പ് അടക്കാനും സൂപ്പ് കഴിക്കാം
അനാവശ്യമായി പച്ചക്കറികൾ ചേർക്കുന്നതിന് പകരം ഡയറ്റീഷ്യൻ്റെ നിർദ്ദേശ പ്രകാരംപോഷക സമൃദ്ധമായ ചേരുവകൾ ഉൾപ്പെടുത്തി സൂപ്പ് ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്.