728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

പ്രമേഹമുള്ളവർ രക്തദാനം ചെയ്താൻ സ്വീകരിക്കുന്നവർക്ക് പ്രമേഹം പിടിപെടുമോ?
22

പ്രമേഹമുള്ളവർ രക്തദാനം ചെയ്താൻ സ്വീകരിക്കുന്നവർക്ക് പ്രമേഹം പിടിപെടുമോ?

പ്രമേഹവും അതിൻ്റെ അനുബന്ധ അവസ്ഥകളും നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ രക്തം ദാനം ചെയ്യാനുള്ള ഒരു വ്യക്തിയുടെ കഴിവിനെ സ്വാധീനിക്കും .

People with diabetes can donate blood if they take the necessary precautions

ജീവൻരക്ഷാ മാർഗ്ഗങ്ങളിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് രക്തം ദാനം ചെയ്യൽ. എന്നാൽ ചില നിയന്ത്രണങ്ങൾ കാരണം ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് രക്തദാനം  ബുദ്ധിമുട്ടായിരിക്കും. രക്തത്തിലെ പഞ്ചസാരയുടെ കർശന നിയന്ത്രണത്തിനൊപ്പം ഉചിതമായ തയ്യാറെടുപ്പുകൾ എടുക്കുകയും ദാനത്തിനു ശേഷമുള്ള മുൻകരുതലുകൾ പാലിക്കുകയും ചെയ്‌താൽ പ്രമേഹമുള്ളവർക്കും രക്തം ദാനം ചെയ്യാനാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇതിലൂടെ  സ്വീകർത്താവിനും സുരക്ഷിതത്വം ഉറപ്പാക്കാം. പ്രമേഹമുള്ളവരിൽ നിന്ന് രക്തം സ്വീകരിച്ചാൽ സ്വീകർത്താക്കൾക്ക് ഈ അവസ്ഥ പകരില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.

കൂടാതെ, രക്തദാനത്തെത്തുടർന്ന് ശരീരത്തിലെ ഇരുമ്പിൻ്റെ അളവ് കുറയുന്നത് ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുമെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് ഇൻസുലിൻ ഉൽപാദനവും ഗ്ലൂക്കോസ് ടോളറൻസും താൽക്കാലികമായെങ്കിലും മെച്ചപ്പെടുത്തും.

പ്രമേഹമുള്ളവർക്ക് രക്തദാനം ചെയ്യാമോ?

നഗരങ്ങളിലുള്ള പല രക്തബാങ്കുകളും ദാതാക്കൾക്ക് പ്രമേഹമുണ്ടെങ്കിൽ അല്ലെങ്കിൽ മരുന്നുകൾ കഴിക്കുകയാണെങ്കിൽ അവരെ അയോഗ്യരാക്കാറുണ്ട്. “അങ്ങനെ ചെയ്യാൻ ശാസ്ത്രീയ തെളിവുകളൊന്നുമില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കുന്ന ഒരു വ്യക്തിയിൽ നിന്ന് എടുക്കുന്ന രക്തം സ്വീകർത്താവിനെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്. ആൻറി-ഡയബറ്റിക് മരുന്നുകൾ കഴിക്കുന്ന ആളാണ് ദാതാവെങ്കിൽ, സ്വീകർത്താവിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സാധ്യതയുള്ള ഒരു അളവ് അവരുടെ രക്തത്തിൽ അടങ്ങിയിരിക്കുമെന്നത് വെറും അനുമാനങ്ങളാണ്.” ബംഗളുരുവിലെ ആസ്റ്റർ സി.എം.ഐ ഹോസ്പിറ്റലിലെ ഹെമറ്റോളജി, ഹെമറ്റോ-ഓങ്കോളജി, പീഡിയാട്രിക് ഹെമറ്റോ-ഓങ്കോളജി, ബോൺ മാരോ ട്രാൻസ്പ്ലാൻറ്, സീനിയർ കൺസൾട്ടൻ്റ് ആയ ഡോ. അനൂപ്.പി പറയുന്നു. രക്തബാങ്ക് സ്വീകരിക്കുകയാണെങ്കിൽ, ടൈപ്പ് 2 പ്രമേഹവും രക്തസമ്മർദവും നിയത്രണവിധേയമായവർ  രക്തദാനത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടതില്ല.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ദാതാവിൻ്റേയും സ്വീകർത്താവിൻ്റേയും ക്ഷേമം ഉറപ്പാക്കാൻ, പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തവരിൽ നിന്ന് രക്തം സ്വീകരിക്കാൻ രക്തബാങ്കുകൾ സാധാരണയായി വിമുഖത കാണിക്കാറുണ്ട്. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്നും ഇത് രക്തദാനത്തിനുള്ള യോഗ്യതയെ ബാധിക്കുമെന്നും കൊച്ചി കെ.എം.കെ ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ, എൻഡോക്രൈനോളജി, ഡയബറ്റിസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് മെഡിക്കൽ ഓഫീസറും കൺസൾട്ടൻ്റുമായ ഡോ.വിനായക് ഹിരേമത്ത് പറയുന്നു. “പ്രമേഹവും അനുബന്ധ സങ്കീർണതകളും കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ രക്തം ദാനം ചെയ്യാനുള്ള ഒരു വ്യക്തിയുടെ കഴിവിനെ സ്വാധീനിക്കും. ഇത് അവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ സാധാരണയായി രക്തദാനം ശുപാർശ ചെയ്യാറില്ല.” അദ്ദേഹം വിശദീകരിക്കുന്നു.

ടൈപ്പ് 1 പ്രമേഹവും രക്തദാനവും

സാധാരണയായി കുട്ടികളിലോ യുവാക്കളിലോ കണ്ടുവരുന്ന ഒന്നാണ് ടൈപ്പ് 1 പ്രമേഹം. ഈ പ്രമേഹത്തിന് ദിവസേനയുള്ള ഇൻസുലിൻ അഡ്മിനിസ്ട്രേഷൻ ആവശ്യമാണ്. “രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകളും മറ്റ് അനുബന്ധ സങ്കീർണതകളും (റെറ്റിനോപ്പതി, ന്യൂറോപ്പതി, ഹൃദയ സംബന്ധമായ അവസ്ഥകൾ, അണുബാധയ്ക്കുള്ള സാധ്യത) ഉള്ളതിനാൽ, ടൈപ്പ് 1 പ്രമേഹക്കാർക്ക് രക്തദാനത്തിൻ്റെ കാര്യത്തിൽ കൂടുതൽ തടസ്സമുണ്ടായേക്കാം.” ഡോ. ഹിരേമത്ത് പറയുന്നു.

കൂടാതെ, അവരുടെ രക്തത്തിൽ ഇൻസുലിൻ്റെ അളവ് കൂടുതലായിരിക്കുമെന്നും ഇത് സ്വീകർത്താവിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സൈദ്ധാന്തികമായി കുറയ്ക്കുമെന്നും ഡോ. അനൂപ് വിശദീകരിക്കുന്നു. “ഇതിന് ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെയില്ല. പക്ഷേ സുരക്ഷിതത്വം കണക്കിലെടുത്ത് ടൈപ്പ് 1 പ്രമേഹമുള്ളവരിൽ നിന്നുള്ള  രക്തബാങ്കുകൾ രക്തം സ്വീകരികാറില്ല.” അദ്ദേഹം പറയുന്നു.

ടൈപ്പ് 2 പ്രമേഹവും രക്തദാനവും

ടൈപ്പ് 2 പ്രമേഹമുള്ളവർക്കുള്ള രക്തദാന നിയന്ത്രണങ്ങൾ രോഗത്തിൻ്റെ തീവ്രതയെയും അവരുടെ ചികിത്സാ പദ്ധതിയെയും ആശ്രയിച്ചിരിക്കുന്നുവെന്ന് ഡോ. ഹിരേമത്ത് പറയുന്നു. “അനിയന്ത്രിതമായ പ്രമേഹത്തോടൊപ്പം മറ്റ് അനുബന്ധ അസുഖങ്ങൾ ഉണ്ടെങ്കിൽ, 350 മുതൽ 400 മില്ലി ലിറ്റർ രക്തം നീക്കം ചെയ്യുന്നത് ചിലപ്പോൾ ദാതാവിൽ ക്ഷീണമോ തലകറക്കമോ ഉണ്ടാക്കാം,” ഡോ. അനൂപ് പറയുന്നു.

രക്തത്തിൻ്റെ ആവശ്യത്തെയും വിതരണത്തെയും ആശ്രയിച്ചാണ്  രക്തബാങ്കുകളുടെ ആവശ്യകതകൾ എന്നും അദ്ദേഹം വിശദീകരിക്കുന്നു. “ഒരു പ്രദേശത്ത് ഒരു പ്രത്യേക രക്തഗ്രൂപ്പിൻ്റെ കുറവുണ്ടെങ്കിൽ, അവർ പ്രമേഹമുള്ള ഒരു വ്യക്തിയിൽ നിന്ന് രക്തം സ്വീകരിച്ചേക്കാം. അതേസമയം  മതിയായ ലഭ്യതയുണ്ടെങ്കിൽ, അവർ അത് നിഷേധിക്കാനും സാധ്യതയുണ്ട്.” അദ്ദേഹം പറയുന്നു.

മാർഗനിർദേശങ്ങളിൽ പറയുന്നത്?

ദാതാവിൻ്റേയും സ്വീകർത്താവിൻ്റേയും ക്ഷേമം ഉറപ്പാക്കാൻ ദേശീയ നിയമനിർമ്മാണങ്ങളും സംഘടനകളും രക്തദാനത്തിന് ചില യോഗ്യതാ മാനദണ്ഡങ്ങൾ നൽകാറുണ്ട്. വിവിധ രാജ്യങ്ങൾ പിന്തുടരുന്ന ചില അവശ്യ മാർഗ്ഗനിർദ്ദേശങ്ങളിൽ ഇവ ഉൾപ്പെടുന്നു:

♦ നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ, ഇന്ത്യ

  • ഭക്ഷണത്തിലൂടെയോ വായിലൂടെ കഴിക്കുന്ന  മരുന്നുകളിലൂടെയോ നിയന്ത്രിക്കുകയാണെങ്കിൽ പ്രമേഹമുള്ളവർക്ക് രക്തദാനം ചെയ്യാം.
  • ഇൻസുലിനെ ആശ്രയിക്കുന്നവർക്ക് രക്തദാനം ചെയ്യാൻ കഴിയില്ല.

♦ അമേരിക്കൻ റെഡ് ക്രോസ് സൊസൈറ്റി

  • കാലങ്ങളായി പ്രമേഹമുള്ളവർക്ക് കൃത്യമായി ചികിത്സിക്കുകയും അവസ്ഥ നിയന്ത്രണവിധേയമാവുകയും ചെയ്താൽ മാത്രമേ രക്തദാനം ചെയ്യാൻ കഴിയൂ.

♦ എൻഎച്ച്എസ് ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാൻ്റ്, യുകെ

  • പ്രമേഹമുള്ളവർക്ക് ഭക്ഷണക്രമത്തിലൂടെ രോഗാവസ്ഥ നിയന്ത്രിക്കാൻ സാധിക്കുകയാണെങ്കിലോ നാലാഴ്ചയോ അതിൽ കൂടുതലോ ഒരേ മരുന്ന് കഴിക്കുകയോ ചെയ്താൽ രക്തദാനം ചെയ്യാം.
  • സാധാരണ ഇൻസുലിൻ ചികിത്സ ആവശ്യമുണ്ടെങ്കിൽ അല്ലെങ്കിൽ കഴിഞ്ഞ നാലാഴ്ചയ്ക്കുള്ളിൽ ഇൻസുലിൻ എടുത്തിട്ടുണ്ടെങ്കിൽ ആളുകൾക്ക് രക്തദാനം ചെയ്യാൻ കഴിയില്ല.
  • ഹൃദയസ്തംഭനവും മറ്റ് അനുബന്ധ രോഗങ്ങളും ബാധിച്ച വ്യക്തികൾക്ക് രക്തദാനം ചെയ്യാൻ കഴിയില്ല.

മനസ്സിലാക്കേണ്ടവ

പല രക്ത ബാങ്കുകളും സ്വീകരിക്കാൻ വിസമ്മതിക്കുന്നതിനാൽ, പ്രമേഹമുള്ള ആളുകൾക്ക് രക്തദാനം ചെയ്യുന്നത് വെല്ലുവിളിയായി തോന്നിയേക്കാം. പക്ഷെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കുന്നവർക്ക് ആവശ്യമായ മുൻകരുതലുകൾ എടുത്താൽ രക്തദാനം ചെയ്യാമെന്ന് വിദഗ്ദ്ധർ  പറയുന്നു.

  • പ്രമേഹവും അതിൻ്റെ അനുബന്ധ അവസ്ഥകളും നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ രക്തം ദാനം ചെയ്യാനുള്ള ഒരു വ്യക്തിയുടെ കഴിവിനെ സ്വാധീനിക്കും.
  • രക്തബാങ്കുകളുടെ ആവശ്യകതകൾ ആവശ്യത്തെയും വിതരണത്തെയും ആശ്രയിച്ചിരിക്കുന്നു. ഒരു പ്രത്യേക പ്രദേശത്ത് രക്തഗ്രൂപ്പിൻ്റെ കുറവുണ്ടെങ്കിൽ പ്രമേഹമുള്ളവരിൽ നിന്നും അവർ രക്തം സ്വീകരിച്ചേക്കാം.
  • പ്രമേഹമുള്ളവർ ഹൈപ്പോഗ്ലൈസീമിയ പോലുള്ള സങ്കീർണതകൾ തടയുന്നതിന് രക്തദാനം ചെയ്യുന്നതിന് മുമ്പും ശേഷവും അവരുടെ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് സൂക്ഷ്മമായി നിരീക്ഷിക്കണം. കൂടാതെ, അവർ മതിയായ വിശ്രമം എടുക്കുകയും കുത്തിവയ്പ്പ് എടുത്ത ഭാഗത്ത് അണുബാധയുടെ ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും വേണം.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
എല്ലാ നിറങ്ങളുമുള്ള പഴങ്ങളും പച്ചക്കറികളും,പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
ആർട്ടിക്കിൾ
സ്ത്രീകളുടെ ആർത്തവ വിരാമത്തിൻ്റെ അത്രയും ലക്ഷണങ്ങൾ ഇല്ലെങ്കിലും ഈ സ്വാഭാവികപ്രക്രിയ മൂലം പുരുഷന്മാരും സമാനമായ അവസ്ഥയിലൂടെ കടന്നുപോകും
ആർട്ടിക്കിൾ
ആൻ്റിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, ഭക്ഷണത്തിന് കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ മുതലായവ വയറിലെത്തിയാൽ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥ അസ്വസ്ഥമാവും
ആർട്ടിക്കിൾ
ആരോഗ്യമുള്ള ഒരു വ്യക്തി അനാവശ്യമായി കാത്സ്യം കഴിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത 5-10 ശതമാനം വർദ്ധിപ്പിക്കും
ആർട്ടിക്കിൾ
ജ്യൂസുകൾ കൊതിപ്പിക്കുന്നതാണെങ്കിലും പ്രമേഹമുള്ളവർ പഴങ്ങൾ ജ്യൂസാക്കി കഴിക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതിന് ഇത് കാരണമാകും
ആർട്ടിക്കിൾ
ചർമ്മത്തിൽ തിണർപ്പ്, പേശികൾക്ക് ബലഹീനത എന്നീ ലക്ഷണങ്ങളോടെയുള്ള ഒരു അപൂർവ ഇൻഫ്ലമേറ്ററി അവസ്ഥയാണ് ഡെർമറ്റോമയോസൈറ്റിസ്. ഇത് ആർക്കും സംഭവിക്കാം

0

0

0

0

0

0

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്