728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

എന്തുകൊണ്ട് ഏമ്പക്കം വിടുന്നു? ആശങ്ക വേണ്ട, കാരണങ്ങളറിയാം
18

എന്തുകൊണ്ട് ഏമ്പക്കം വിടുന്നു? ആശങ്ക വേണ്ട, കാരണങ്ങളറിയാം

മനുഷ്യർ മാത്രമല്ല നാരടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്നതിൻ്റെ ഫലമായി പശു, ആട്, ചെമ്മരിയാട് തുടങ്ങി അയവിറക്കുന്ന മൃഗങ്ങളും ഏമ്പക്കം വിടും .

ഏമ്പക്കം

ഏമ്പക്കം വിടണോ വേണ്ടയോ,അതാണ് ചോദ്യം? ചിലപ്പോഴൊക്കെ ഏമ്പക്കം നിങ്ങളെ കുഴപ്പത്തിലാക്കിയിട്ടുണ്ടാകും. എന്നു കരുതി വയറിൽ നിന്നും വരുന്ന ഈ ശബ്ദത്തെ പുറത്തു വിടാതെ പിടിച്ചുവെക്കണോ? നിങ്ങളുടെ ചുറ്റുപാടിനെ ആശ്രയിച്ച് തീരുമാനിക്കാം. ഏമ്പക്കം വിടുന്നതിന് ലോകമെമ്പാടും നിരവധി മാനങ്ങളുണ്ട്. ചില സംസ്കാരങ്ങളിൽ ഇത് നല്ല ഭക്ഷണം കഴിച്ചതിൻ്റെ അടയാളമാണെങ്കിൽ മറ്റു ചില സ്ഥലങ്ങളിൽ ഇത് അശ്ലീലമായി കണക്കാക്കപ്പെടുകയും നിങ്ങളെ കുഴപ്പത്തിലാക്കുകയും ചെയ്യും. ഇടയ്ക്കിടെ എല്ലാവരും ഏമ്പക്കം വിടാറുണ്ടെങ്കിലും ഈ പ്രതിഭാസം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എന്താണ് ഏമ്പക്കം?

വയറ്റിൽ ഉൽപാദിപ്പിക്കുന്ന അധിക വാതകങ്ങൾ വായിലൂടെ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന ഒരു സാധാരണ ശാരീരിക പ്രക്രിയയാണ് ഏമ്പക്കം എന്ന് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്യാസ്ട്രോ എൻ്ററോളജിസ്റ്റ് ഡോ. ക്ഷീതിജ് കോത്താരി പറയുന്നു. ഏമ്പക്കം അറിഞ്ഞും അറിയാതെയും സംഭവിക്കാമെന്ന് ബംഗളൂരു എക്സ്പേർട്ട് ക്ലിനിക്കിലെ ഗ്യാസ്ട്രോ എൻ്ററോളജിസ്റ്റ് ഡോ.രാജേഷ് പെൻ്റ്ലിമാരി കൂട്ടിച്ചേർക്കുന്നു

എന്തുകൊണ്ടാണ് വയറിനുള്ളിൽ ശബ്ദമുണ്ടാകുന്നത്?

ആസിഡും ഭക്ഷണവും തമ്മിലുള്ള പ്രതിപ്രവർത്തനത്തിനിടെ വയറ്റിൽ വാതകങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നു. ഈ അധിക വാതകം വായിലൂടെ പുറന്തള്ളപ്പെടുന്നതാണ് ഏമ്പക്കം എന്ന് ഡോ. ക്ഷീതിജ് കോത്തരി പറയുന്നു. ഒരാൾ തിടുക്കത്തിൽ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുമ്പോൾ അതോടൊപ്പം വായുവും അന്നനാളത്തിലൂടെ ആമാശയത്തിലെത്തും. ഏമ്പക്കം ഉണ്ടാകുന്നതിൻ്റെ മറ്റൊരു കാരണമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം, വയറ്റിലെത്തുന്ന ഭൂരിഭാഗം വാതകങ്ങളും ആമാശയത്തിൽ വച്ച് ആഗിരണം ചെയ്യപ്പെടും. എന്നാൽ അധികമായുള്ള ചിലത് പുറന്തള്ളപ്പെടുകയും അതുമൂലമുണ്ടായിരുന്ന അസ്വ സ്ഥതകൾക്ക് ആശ്വാസം അനുഭവപ്പെടുകയും ചെയ്യുമെന്ന് ഡോ.രാജേഷ് പെൻ്റ്ലിമാരി കൂട്ടിച്ചേർക്കുന്നു.

ഏതൊക്കെ ഭക്ഷണങ്ങൾ ഏമ്പക്കം കൂട്ടും?

സോഡയടങ്ങിയ ഭക്ഷണങ്ങൾ, പപ്പടം തുടങ്ങിയ ഏമ്പക്കം ഉണ്ടാക്കുന്നതിനു കാരണമാകുന്നതവയാണ്. ആമാശയത്തിലെ ആസിഡുകളുമായി സോഡ പ്രവർത്തിക്കുന്നതിൻ്റെ ഫലമായുണ്ടാകുന്ന കാർബൺഡൈ ഓക്സൈഡ് ആണ് ഏമ്പക്കം വിടുമ്പോൾ പുറത്ത് വരുന്നത്. തണുത്ത പാനീയങ്ങളിലും ബിയറിലും അടങ്ങിയിട്ടുള്ള കാർബൺ ഡൈ ഓക്സൈഡ് ഏമ്പക്കം ഉണ്ടാകുന്നതിന് കാരണമാകുമെന്ന് ഡോ. ക്ഷീതിജ് കോത്താരി കൂട്ടിച്ചേർക്കുന്നു.

ഫൈബർ കൂടുതലുള്ള ഭക്ഷണങ്ങൾ സന്തുലിതമായ ആഹാരക്രമത്തിൻ്റെ അനിവാര്യ ഘടകമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഏമ്പക്കത്തിൻ്റെ കാര്യം വരുമ്പോൾ അവ തകരാറുണ്ടാക്കും.

പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, ബ്രോക്കോളി, ആപ്പിൾ, തക്കാളി, പോലുള്ള ചി പഴവർഗ്ഗങ്ങളും പച്ചക്കറികളും വയറ്റിൽ കൂടുതൽ ഗ്യാസ് ഉണ്ടാക്കുന്നതിന് ഇടയാക്കുന്നവയാണ് ഡോ.ക്ഷീതിജ് കോത്താരി കൂട്ടിച്ചേർക്കുന്നു. ഏമ്പക്കം ഉണ്ടാകുന്നതും ആവർത്തിക്കുന്നതുമെല്ലാം ഒരു വ്യക്തിയുടെ ശാരീരിക പ്രത്യേകതകളെ ആശ്രയിച്ചാണെന്നും അദ്ദേഹം പറയുന്നു.

ഏമ്പക്കം സാധാരണമാണോ?

ഏതെങ്കിലും ആരോഗ്യ പ്രശ്നത്തിൻ്റെ സൂചനയായി ഏമ്പക്കം വിടുന്നതിനെ കണക്കാക്കാനാവില്ലെന്ന് ഡോ. ക്ഷീതിജ് കോത്താരി പറയുന്നു. ഏമ്പക്കം വിടുമ്പോൾ മറ്റുള്ളവർ എന്തുകരുതും എന്ന തോന്നലാണ് വ്യക്തികളിൽ ആശങ്കയുണ്ടാക്കുന്നത്.

നന്നായി ഭക്ഷണം കഴിച്ചതിനു ശേഷം മൂന്ന് മുതൽ നാലാ വരെ ഏമ്പക്കം വിടുന്നതിൽ യാതൊരു അസ്വാഭാവികയതുമില്ല. എന്നാൽ അമിതമായി ഏമ്പക്കം വിടുകയാണെങ്കിൽ കാരണമെന്താണെന്ന് കണ്ടെത്താൻ ശ്രമിക്കണം. ഭക്ഷണം കഴിക്കാതെ തന്നെ ഇടയക്കിടെ ഏമ്പക്കം വിടുന്നത് അൽപം അസ്വാഭാവികമാണ്. വായുക്ഷോഭം മൂലം ആമാശയത്തിലുണ്ടാകുന്ന ചില അസ്വസ്ഥതകളെ സൂചിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള ഏമ്പക്കം.

അമിതമായി ഉണ്ടാകാറുള്ള ആളുകൾക്ക് ഗ്യാസ്ട്രൈറ്റിസിൻ്റെ കാരണവും തീവ്രതയും തിരിച്ചറിയാൻ ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ എൻഡോസ്കോപ്പിക്ക് നടത്തുന്നത് നല്ലതാണ് ഡോ.രാജേഷ് പെൻ്റ്ലിമാരി നിർദ്ദേശിക്കുന്നു. മെഡിക്കൽ ഷോപ്പുകളിൽ നിന്നും ഡോക്ടറുടെ നിർദ്ദേശമില്ലാതെ ലഭിക്കുന്ന പ്രോട്ടോൺ പമ്പ് ഇൻഹിബിറ്റേഴ്സ് (PPIs)അമിതമായി ഏമ്പക്കം ഉണ്ടാകുമ്പോൾ പലരും കഴിക്കാറുണ്ട്. എന്നാൽ ഇത് താൽക്കാലിക ആശ്വാസം മാത്രമാണ് നൽകുക എന്നും അതിനുശേഷം ഏമ്പക്കം വീണ്ടും തിരിച്ചു വരുമെന്നും ഡോ.രാജേഷ് പെൻ്റ്ലിമാരി വ്യക്തമാക്കുന്നു.

ഏമ്പക്കവും ഇക്കിളും തമ്മിലുള്ള വ്യത്യാസം

ശ്വാസകോശത്തിൻ്റെ ഡയഫ്രങ്ങളിൽ അകാരണവും അപ്രതീക്ഷിതവുമായി ഉണ്ടാകുന്ന ചുരുങ്ങലുകൾ മൂലമാണ് ഇക്കിൾ ഉണ്ടാകുന്നത്. എന്നാൽ വയറിൽ അമിതമായി ഗ്യാസ് ഉണ്ടാകുന്ന സ്വാഭാവികമായി ശരീരം പുറന്തള്ളുന്നത് മൂലം സംഭവിക്കുന്നതാണ് ഏമ്പക്കമെന്ന് ഡോ.രാജേഷ് പെൻ്റ്ലിമാരി വ്യക്തമാക്കുന്നു. നാഡിസംബന്ധമായുള്ള അടിസ്ഥാന പ്രശ്നങ്ങൾ, കരൾ അല്ലെങ്കിൽ വയറുമായി ബന്ധപ്പെട്ട രോഗങ്ങൾ തുടങ്ങി ചില അനാരോഗ്യകരമായ കാരണങ്ങൾ മൂലം ഇക്കിളുണ്ടാകാം. എന്നാൽ ഭക്ഷണ സംബന്ധമായി വയറ്റിലുണ്ടാകുന്ന ഗ്യാസ്ട്രിക് പ്രശ്നം മാത്രമാണ് ഏമ്പക്കത്തിൻ്റെ കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കുഞ്ഞുങ്ങളിലെ ഏമ്പക്കം

മുതിർന്നവർ ഏമ്പക്കം വിടുന്നത് മോശമായും സാമൂഹിക പെരുമാറ്റ ചട്ടലംഘനമായുമാണ് പലപ്പോഴും വ്യാഖ്യാനിക്കാറുള്ളത്. എന്നാൽ കുഞ്ഞുങ്ങൾ ഓരോ തവണ ഭക്ഷണം കഴിച്ചു കഴിഞ്ഞാലും ഏമ്പക്കം വിടും. പാലുകുടിക്കുന്നതോടൊപ്പം വായുവും കുട്ടികൾ അകത്തേക്കെടുക്കും. ഇത് വയറ്റിൽ ഗ്യാസ് ഉണ്ടാകുന്നതിനും വയർ വീർക്കൽ, വേദന, അസ്വസ്ഥത എന്നിവയിലേക്കും നയിക്കും. ഏമ്പക്കത്തിലൂടെ ഈ ഗ്യാസ് പുറന്തള്ളപ്പെടുകയും അസ്വസ്ഥതകളിൽ നിന്ന് കുഞ്ഞുങ്ങൾക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുമെന്ന് ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീഡിയാട്രീഷ്യനും നിയോനാറ്റോളജിസ്റ്റുമായ ഡോ.സുവർണ നായിക് വിശദമാക്കുന്നു. UNISEFൻ്റെ അഭിപ്രായത്തിൽ കരയുന്നതോ, മുതുകു കുനിഞ്ഞിരിക്കുന്നതോ, കാലുകൾ വയറിൽ അമർത്തിപ്പിടിക്കുന്നതോ ആയ പ്രവൃത്തികൾ ഒരു കുഞ്ഞിന് ഗ്യാസ് നിറയുന്നത് മൂലമുണ്ടാകുന്ന അസ്വസ്ഥതകളുടെ ലക്ഷണങ്ങളാണ്. പാൽ നൽകിയതിന് ശേഷം കുഞ്ഞുങ്ങളെ തോളിൽ കിടത്തി പുറത്ത് മൃദുവായി തട്ടുന്നത് ഗ്യാസ് ഒഴിവാക്കാൻ സഹായിക്കും.അല്ലെങ്കിൽ മടിയിൽ കമ്ത്തി കിടത്തി പുറത്ത് മൃദുവായി തട്ടികൊടുത്തും ഗ്യാസ് ഒഴിവാക്കാമെന്ന് ഡോ.സുവർണ നായിക് വ്യക്തമാക്കുന്നു.

മൃഗങ്ങളും ഏമ്പക്കം വിടും

മനുഷ്യർ മാത്രമല്ല നാരടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്നതിൻ്റെ ഫലമായി പശു, ആട്, ചെമ്മരിയാട് തുടങ്ങി അയവിറക്കുന്ന മൃഗങ്ങളും ഏമ്പക്കം വിടും. ദിവസേന 250 മുതൽ 500 ലിറ്റർ ഇത്തരം മൃഗങ്ങൾ പുറന്തള്ളുന്നുവെന്നാണ് അനിമൽ സയൻസ് ജേർണലിൽ വ്യക്തമാക്കിയിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൻ്റിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, ഭക്ഷണത്തിന് കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ മുതലായവ വയറിലെത്തിയാൽ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥ അസ്വസ്ഥമാവും
ആർട്ടിക്കിൾ
ലക്ഷണങ്ങൾ ഒന്നുമില്ലാതെ ഒരാളുടെ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് ഒളിഞ്ഞിരിക്കുന്ന ചില കാരണങ്ങളാലാകാം എന്ന് ഡോക്ടർമാർ പറയുന്നു.
ആർട്ടിക്കിൾ
സൂര്യനിൽ നിന്നോ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്നോ ലഭിക്കുന്ന വിറ്റാമിൻ ഡി അതിൻ്റെ നിഷ്ക്രിയ രൂപത്തിലാണുള്ളത്. അവ സജീവമാകാൻ നമ്മുടെ ശരീരത്തിലെ ചില പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതുണ്ട്.
ആർട്ടിക്കിൾ
ലളിതമായ കാർബോഹൈഡ്രേറ്റുകളും അന്നജവും ധാരാളം നാരുകളും അടങ്ങിയതിനാൽ പച്ചച്ചക്ക ഉണക്കി പൊടിച്ചത് പ്രമേഹമുള്ളവർക്ക് നല്ലതാണ്
ആർട്ടിക്കിൾ
പ്രകൃതിദത്ത മിനറൽ സപ്ലിമെന്റുകൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും. ദൈന്യംദിന ആഹാരത്തിൽ ഇവ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം
ആർട്ടിക്കിൾ
പൊതുജനങ്ങൾ ആശുപത്രി സന്ദർശനം നിബന്ധമായും ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി അറിയിച്ചു.ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഒരാൾ മാത്രമേ കൂട്ടിരിപ്പുകാരായി ഉണ്ടാകാൻ പാടുള്ളു.

0

0

0

0

0

0

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്