728X90

728X90

0

0

0

ഈ ലേഖനത്തിൽ

ARFID In Children: ഭക്ഷണം കഴിക്കാൻ മടികാണിക്കുന്ന കുട്ടികളെ ശ്രദ്ധിക്കൂ
11

ARFID In Children: ഭക്ഷണം കഴിക്കാൻ മടികാണിക്കുന്ന കുട്ടികളെ ശ്രദ്ധിക്കൂ

അവിഡൻ്റ്/റെസ്ട്രിക്ടീവ് ഫുഡ് ഇൻടേക്ക് ഡിസോർഡർ (ARFID) എന്നറിയപ്പെടുന്ന അവസ്ഥ കാരണമാകാം കുട്ടികൾ പതിവായി ഭക്ഷണം കഴിക്കാൻ മടികാണിക്കുന്നത് .

 

ഒരു പ്രത്യേക വിഭാഗത്തിലുള്ള ഭക്ഷണം സ്ഥിരമായി ഒഴിവാക്കുന്ന കുട്ടികൾ, ഭക്ഷണത്തിൻ്റെ ഘടനയും ഗന്ധവും നോക്കി ഭക്ഷണം തിരഞ്ഞെടുക്കുന്നവരാണ്. ഭക്ഷണം കഴിച്ചുതീർക്കാൻ അവർ പതിവിലും കൂടുതൽ സമയമെടുക്കുകയും റെസ്റ്റോറൻ്റുകളിൽ പോകാനോ കുടുംബത്തിലെ മറ്റുള്ളവർക്കൊപ്പം ഭക്ഷണം കഴിക്കാനോ എതിർപ്പ് കാണിക്കുകയും ചെയ്യുന്നു. എന്നാൽ അവർ എന്തെങ്കിലും പ്രശ്നങ്ങളുള്ള  കുട്ടികളോ ഭക്ഷണ വിരക്തിയുള്ള കുട്ടികളോ ആയിരിക്കണമെന്നില്ല. അവിഡൻ്റ്/റെസ്ട്രിക്ടീവ് ഫുഡ് ഇൻടേക്ക് ഡിസോർഡർ (ARFID) എന്നറിയപ്പെടുന്ന ബുദ്ധിമുട്ടായിരിക്കാം ചിലപ്പോൾ അതിന് കാരണം.

ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളിൽ കാണുന്ന അസ്ഥ്വസ്ഥതയാണ് ARFID എന്ന് അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ പുറത്തിറക്കിയ  ഡയഗണോസ്റ്റിക് ആൻ്റ് സ്റ്റാറ്റിക് മാന്വലിൽ പറയുന്നു.  ARFIDയുടെ ഫലമായി കുട്ടികൾക്ക് ശരിയായ പോഷകാഹാരം ലഭിക്കാതെ വരികയോ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാതെ വരികയോ ചെയ്യാം. ഭക്ഷണത്തോടുള്ള താൽപര്യമില്ലായ്മ, മണം,രുചി എന്നിവ ഇഷ്ടപ്പെടാത്തതിനാൽ പതിവായി ഭക്ഷണം ഒഴിവാക്കൽ, ഭക്ഷണം കഴിച്ചാൽ എന്തെങ്കിലും സംഭവിക്കുമോ എന്ന അനാവശ്യ ഭയം എന്നിവയാണ് ഈ രോഗാവസ്ഥയുടെ കാരണങ്ങൾ. ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ കണ്ടെത്തുന്നതിനായി സൈക്യാട്രിസ്റ്റുകൾ ഡയഗണോസ്റ്റിക് ആൻ്റ് സ്റ്റാറ്റിക് മാന്വലിനെ പതിവായി ആശ്രയിക്കാറുണ്ട്.

പ്രധാനപ്പെട്ട പല പോഷകങ്ങളും നഷ്‌ടപ്പെടുന്നതിനാൽ ARFID കുട്ടികളുടെ വളർച്ചയേയും ക്രമേണ അവരുടെ മാനസികാവസ്ഥ, പെരുമാറ്റം, ഊർജ്ജ നില എന്നിവയേയും സാരമായി ബാധിക്കും. കൂടാതെ വളരുമ്പോൾ കുട്ടികളുടെ സാമൂഹിക ജീവിതത്തിലും ഇത് പ്രതികൂലമായി ഫലം ചെയ്യും. കൂടാതെ, ഈ ഡിസോർഡർ ഒരു ഉത്കണ്ഠാ രോഗവുമായി കൈകോർക്കുന്നതോടെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നത് അൽപ്പം സങ്കീർണ്ണമാക്കുകയും ചെയ്യും.

“കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനെച്ചൊല്ലിയുള്ള വെല്ലുവിളികളും ബുദ്ധിമുട്ടുകളും രക്ഷിതാക്കൾക്ക് ഭാരമാകാം,” മുംബൈയിൽ നിന്നുള്ള കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായ ഡോ.വിലോന അനൻസിയേഷൻ പറയുന്നു.

ഈ ഫീഡിംഗ് ഡിസോർഡറിന്റെ അടിസ്ഥാനം, മുന്നറിയിപ്പ് സൂചനകൾ, ചികിത്സ ഓപ്ഷനുകൾ എന്നിവ മനസിലാക്കുന്നത്, ഈ അവസ്ഥയുള്ള കുട്ടിയെ വളർത്തുന്ന രക്ഷിതാക്കളെയും പരിചരിക്കുന്നവരെയും പിന്തുണയ്ക്കുമെന്ന് ഡോ.അനൻസിയേഷൻ പറയുന്നു

എന്താണ് സാധ്യതകൾ?

2018 ൽ റോമിലുള്ള ഒരു ഇറ്റാലിയൻ പീഡിയാട്രിക് ആശുപത്രിയിൽ രണ്ടിനും 11 വയസിനും ഇടയിൽ പ്രായമുള്ള 113 കുട്ടികളിൽ പോഷകാഹാരക്കുറവും സൈക്കോപാത്തോളജിക്കൽ അപകട ഘടകങ്ങളും സംബന്ധിച്ച ഒരു രേഖാംശ പഠനം നടത്തുകയുണ്ടായി. ആറ് മാസത്തിനും മൂന്ന് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ ഭക്ഷണം നിരസിക്കുന്ന അവസ്ഥയായ ഇൻഫന്റൈൽ അനോറെക്സിയ (IA) ആണ് കുട്ടികളിൽ ആദ്യം കണ്ടെത്തിയത്.

73 ശതമാനം കുട്ടികളും 11 വർഷത്തിനുള്ളിൽ ചെറുതും മിതമായതും കഠിനവുമായ പോഷകാഹാരക്കുറവ് കാണിക്കുന്നത് തുടരുകയും വൈകാരിക/പെരുമാറ്റ പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ഫലങ്ങൾ വെളിപ്പെടുത്തി.

ARFID-നെ ചുറ്റിപ്പറ്റിയുള്ള ധാരാളം അനുമാനങ്ങളും പഠനങ്ങളും ഉണ്ടെങ്കിലും അതൊന്നും ജനസംഖ്യാ തോതിൽ വലുതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് സീനിയർ കൺസൾട്ടന്റും നിയോ നേറ്റോളജിസ്റ്റും, പീഡിയാട്രീഷ്യനും, ക്ലൗഡ്നൈൻ ഹോസ്പിറ്റൽസ് ഇന്ത്യയുടെ സ്ഥാപക ചെയർമാനുമായ ഡോ. കിഷോർ കുമാർ ഹാപ്പിയെസ്റ്റ് ഹെൽത്തിനോട് സംസാരിച്ചപ്പോൾ പറഞ്ഞത്.

ഭക്ഷണവുമായി പൊരുത്തപ്പെടൽ: കുറച്ച് പഴങ്ങളിൽ തുടങ്ങി ശരിയായ ഭക്ഷണത്തിലേക്കെത്തൽ

ARFID രോഗനിർണയം നടത്തിയ ഒരു 12 വയസ്സുള്ള പെൺകുട്ടിയുടെ കാര്യം പരാമർശിച്ചുകൊണ്ട് ഡോ.അനൻസിയേഷൻ ഹാപ്പിയെസ്റ്റ് ഹെൽത്തിനോട് പറയുന്നു. “അവൾ ഇപ്പോൾ ചികിത്സയിലാണ്.തടി കൂടുമെന്ന് ഭയന്ന് കട്ടിയുള്ളതോ ദ്രാവകരൂപത്തിലുള്ളതോ ആയ ഭക്ഷണമൊന്നും ഈ പെൺകുട്ടി കഴിച്ചിരുന്നില്ല. ചികിത്സ തുടങ്ങിയപ്പോൾ അവളുടെ ഭാരം സാധാരണ പരിധിയേക്കാൾ ഒരുപാട് താഴെ, 23 കിലോഗ്രാം ആയിരുന്നു.”

വിശദമായ ചരിത്ര പരിശോധനയ്ക്കും ക്ലിനിക്കൽ പരിശോധനയ്ക്കും ശേഷം, ഡോ. അനൻസിയേഷൻ അവളെ മരുന്നിന്റെ മാറ്റത്തെക്കുറിച്ച് ഉപദേശിക്കുകയും ആഴ്ചതോറും അവളെ നിരീക്ഷിക്കുകയും ചെയ്തു. മരുന്നുകളുടെ അളവിലും രക്ഷാകർതൃ കൗൺസിലിങ്ങിലും ചില മാറ്റങ്ങൾ വരുത്തിയ ശേഷം, ഇപ്പോൾ അവളുടെ ഭക്ഷണത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ കഴിഞ്ഞു.

അവളുടെ അമ്മ അയയ്‌ക്കുന്ന ദൈനംദിന ഭക്ഷണ റിപ്പോർട്ടും ഡോ. അനൻസിയേഷൻ നിരീക്ഷിക്കുന്നു. “ഭക്ഷണം കഴിക്കുന്നത് വെറും വെള്ളത്തിൽ നിന്ന് കുറച്ച് പഴങ്ങൾ ഉള്ള സ്മൂത്തികളിലേക്കും ക്രമേണ ശരിയായ ഭക്ഷണത്തിലേക്കും മാറിയിരിക്കുന്നു. എന്നിരുന്നാലും അത് അളവിൽ പരിമിതമാണ്. കുട്ടിയുടെ ഭാരം ഇപ്പോൾ 25 കിലോയാണ്”. ഡോ അനൻസിയേഷൻ പറഞ്ഞു. അവളുടെ വികാരങ്ങളും ചിന്തകളും മനസിലാക്കുന്നതിന് വിഷ്വൽ ആർട്സ് മെറ്റീരിയൽ ഉൾപ്പെടുന്ന ഒരു വ്യക്തിഗത ആർട്ട് അധിഷ്ഠിത തെറാപ്പിയും അവൾക്ക് പരിചിതമാക്കിയിട്ടുണ്ട്. കൂടാതെ, എല്ലാ മാസവും ഡോക്ടറെ കാണുന്നതും തുടരുന്നു.

കൂടുതൽ നല്ല വാർത്തകൾ ഇതാ

ഡോ.കുമാർ പറയുന്നതനുസരിച്ച്, കുട്ടികളിലെ മിക്ക ARFID കേസുകളും വളരെ തീവ്രമായ തലത്തിലേക്ക് പോകുന്നില്ല. കുട്ടികളെ നന്നായി ഭക്ഷണം കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി കൃത്യസമയത്ത് ശിശുരോഗവിദഗ്ദ്ധനെ കാണാനുള്ള മാതാപിതാക്കളുടെ താല്പര്യമാണ് ഇതിന് കാരണം.

മാനസിക വൈകല്യങ്ങളുടെ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ, അതിന്റെ പുതുക്കിയ ഏറ്റവും പുതിയ പതിപ്പിൽ, കുട്ടികൾ  അമിതമായി രോഗനിർണയത്തിന് വിധേയമാകുന്നില്ലെന്ന്  ഉറപ്പാക്കാൻ ആഗ്രഹിക്കുന്നു. ARFID രോഗനിർണ്ണയത്തിനുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ DSM-ന്റെ മുൻ പതിപ്പിൽ കൂടുതൽ കാര്യങ്ങൾ ഉണ്ടെന്നും എന്നാൽ ഏറ്റവും പുതിയത് കൂടുതൽ കർശനമാണെന്നും, മിക്ക കുട്ടികളെയും ARFID ബ്രാക്കറ്റിൽ നിന്ന് ഒഴിവാക്കുന്നതായും ഡോ കുമാർ ചൂണ്ടിക്കാട്ടുന്നു. “പ്രതിമാസം രണ്ടോ മൂന്നോ കേസുകൾ എന്നതിൽ തുടങ്ങി ഏതാണ്ട് പൂജ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും, സമാനമായ ലക്ഷണങ്ങളും കാര്യമായ ഭക്ഷണ ക്രമക്കേടുകളുമുള്ള കുട്ടികളെ ഞങ്ങൾ പലപ്പോഴും കാണാറുണ്ട്, അത് അവഗണിക്കാൻ കഴിയില്ല,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ARFID മാനസികമായി മാത്രം കാണേണ്ടതാണോ?

ARFID ഒരു ഭക്ഷണ ക്രമക്കേടാണെന്നും ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD), ശ്രദ്ധക്കുറവ്/ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD), ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ (OCD) തുടങ്ങിയ മറ്റ് അവസ്ഥകളുമായി ഇടയ്ക്കിടെ സഹകരിക്കാറുണ്ടെന്നും ഡോ.അനൻസിയേഷൻ പറയുന്നു. മനഃശാസ്ത്രപരമായ ആശങ്കകൾ ശാരീരിക പ്രവർത്തനങ്ങളെ ബാധിക്കുന്നു എന്ന അർത്ഥത്തിൽ ഇതൊരു സൈക്കോ-സോമാറ്റിക് രോഗമായി കണക്കാക്കാം.നിലവിലുള്ള സൈക്യാട്രി റിപ്പോർട്ടുകൾ എന്ന ജേണലിൽ 2017-ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം കുട്ടികളിലെ മാനസികാവസ്ഥയ്ക്ക് പുറമെയുള്ള അവസ്ഥയെ സൂചിപ്പിക്കുന്ന മൂന്ന് പ്രാഥമിക ARFID അവതരണങ്ങളെ പരാമർശിക്കുന്നു.

സെൻസറി സെൻസിറ്റിവിറ്റി: ചില ഘടനകൾക്കും അഭിരുചികൾക്കും മുൻഗണന.

പ്രതികൂലമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയം: കുട്ടി നേരത്തെ എന്തെങ്കിലും ഭക്ഷണം കഴിച്ച് ശ്വാസം മുട്ടുകയോ അല്ലെങ്കിൽ വയറ്റിൽ അണുബാധയുണ്ടാകുകയോ അല്ലെങ്കിൽ ആ ഭക്ഷണപദാർത്ഥം മൂലം മറ്റാർക്കെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്താൽ, അവൻ/അവൾ അതിനോട് വെറുപ്പ് പ്രകടിപ്പിക്കുന്നു.

ദഹനപ്രശ്നങ്ങൾ: ഗ്ലൂറ്റൻ അസഹിഷ്ണുത, സീലിയാക് രോഗം, വയറിളക്കം എന്നിവയുള്ള കുട്ടികൾ സാധാരണയായി ഈ രോഗങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം ഒഴിവാക്കാൻ തുടങ്ങുന്നു.

“മാനസിക പ്രശ്‌നത്തെക്കാൾ ഉപരി ഇതൊരു മാനസിക-സാമൂഹിക വൈകല്യമാണ്” ഡോ കുമാർ പറയുന്നു.

ആദ്യത്തെ രണ്ട് അവതരണങ്ങളിലെ ‘എന്തുകൊണ്ട്’ എന്നതിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ, ഭക്ഷണവുമായി ബന്ധപ്പെട്ട പരിചയക്കുറവായിരിക്കാം ഏറ്റവും സാധ്യതയുള്ള കാരണം എന്ന് ഡോ.കുമാർ പറയുന്നു. ഗർഭകാലത്ത് അമ്മ കഴിച്ച ഭക്ഷണത്തോട് കുട്ടികൾക്ക് സ്വാഭാവികമായ ഇഷ്ടം ഉണ്ടാകാമെന്നും ഇല്ലാതിരിക്കാമെന്നും ഡോ. കുമാർ കൂട്ടിച്ചേക്കുന്നു. പുളിയുള്ള ഭക്ഷണങ്ങളും എരിവുള്ള കറികളും താരതമ്യപ്പെടുത്തുമ്പോൾ, മധുരമുള്ള ഭക്ഷണങ്ങളിലേക്ക് കുട്ടികൾ ജനിതകപരമായി തിരിയുന്നതായും അദ്ദേഹം പറഞ്ഞു.

“ജനിതകശാസ്ത്രം, ന്യൂറോ ട്രാൻസ്മിറ്റർ അളവ്, ആരോഗ്യ അവസ്ഥകൾ എന്നിങ്ങനെയുള്ള വിവിധ ജൈവ ഘടകങ്ങൾ; വ്യക്തിത്വ ശൈലികളും നേരിടാനുള്ള പെരുമാറ്റങ്ങളും പോലുള്ള മാനസിക ഘടകങ്ങൾ; കൂടാതെ സാമൂഹിക പിന്തുണയും പാരിസ്ഥിതിക സ്വാധീനവും പോലുള്ള സാമൂഹിക-പരിസ്ഥിതി സ്വാധീനങ്ങൾ എല്ലാം ഈ അവസ്ഥയുടെ തുടക്കത്തെ ബാധിക്കും, ”ഡോ അനൻസിയേഷൻ പറയുന്നു.

“ജൈവശാസ്ത്രപരമോ ജനിതകപരമോ ആയ സ്വഭാവം കാരണം, ARFID-ന് വിധേയരായ ഒരു കുട്ടി പരിസ്ഥിതി അല്ലെങ്കിൽ മാനസിക സാമൂഹിക സാഹചര്യങ്ങളാൽ പ്രകോപിതമായേക്കാം,” അവർ കൂട്ടിച്ചേർക്കുന്നു.

മാതാപിതാക്കളുടെ പങ്ക്

ഒമ്പത് മുതൽ 18 മാസം വരെയുള്ള കാലയളവാണ് കുട്ടി ഏറ്റവും കൂടുതൽ മാനസികമായി പര്യവേക്ഷണം ചെയ്യുന്നതെന്ന് ഡോ.കുമാർ പറയുന്നു. വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ തങ്ങളുടെ കുട്ടികളെ പരിചയപ്പെടുത്താൻ മാതാപിതാക്കൾക്ക് ഈ സമയം പ്രയോജനപ്പെടുത്താം.

കുട്ടിയെ നിർബന്ധിക്കാതെ ക്ഷമയോടെയും സ്ഥിരോത്സാഹത്തോടെയും പെരുമാറുക എന്നതാണ് ആശയം. റെഡിമെയ്ഡ് ഭക്ഷണങ്ങൾ പോലുള്ള കുറുക്കുവഴികൾ തിരഞ്ഞെടുക്കുന്നതിന് പകരം വൈവിധ്യമാർന്ന ഭക്ഷണം വിളമ്പുന്നതിൽ പുതുമ കൊണ്ടുവരിക, കുട്ടിയെ അതുമായി പൊരുത്തപ്പെടാൻ സമയം അനുവദിക്കുക. ഡോ കുമാർ പറയുന്നു.

“എന്നിരുന്നാലും, കുട്ടി ഒരു പ്രത്യേക തരം  ഭക്ഷണം മാത്രം കഴിക്കാൻ നിർബന്ധിക്കുകയും 15-18 മാസങ്ങൾക്ക് ശേഷവും മറ്റേതെങ്കിലും ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നുവെങ്കിൽ, മാതാപിതാക്കൾ ഒരു ഡോക്ടറെ കാണണം,” ഡോ കുമാർ ചൂണ്ടിക്കാട്ടുന്നു.

ചികിത്സ

ഡോക്ടർ കുമാർ പറയുന്നതനുസരിച്ച്, പോഷകാഹാര  വിദഗ്ധർക്കും ‘പ്ലേ’ തെറാപ്പിസ്റ്റുകൾക്കും ചീകിത്സയിൽ പങ്കുണ്ട്. കുട്ടിക്ക് മതിയായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നൂതനമായ പാചകക്കുറിപ്പുകൾ നൽകിക്കൊണ്ട് പോഷകാഹാര വിദഗ്ധൻ മാതാപിതാക്കളെ സഹായിക്കുന്നു. കൂടാതെ ഭക്ഷണ സമയം എങ്ങനെ കൂടുതൽ രസകരമാക്കാമെന്നും അതിനൊപ്പം കുടുംബകാര്യങ്ങൾ എങ്ങനെ നടത്താമെന്നും മാതാപിതാക്കളെ നയിക്കാൻ ‘പ്ലേ’ തെറാപ്പി സഹായിക്കുന്നു. മറ്റുള്ളവരെ അനുകരിക്കാനും നന്നായി ഭക്ഷണം കഴിക്കാനും ഇത് കുട്ടികളെ പ്രേരിപ്പിക്കുന്നു. ARFID -ക്ക് കാരണമാകുന്ന അന്നനാളം, സീലിയാക് ഡിസീസ്, ഇറിറ്റബിൾ ബവൽ സിൻഡ്രോം തുടങ്ങിയ മെഡിക്കൽ അവസ്ഥകൾ ചികിത്സിക്കാൻ മാത്രമേ മരുന്നുകൾ ആവശ്യമുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

“ഒരു സൈക്യാട്രിസ്റ്റും ഒരു സൈക്കോളജിസ്റ്റും ഒരു ഒക്യുപേഷണൽ തെറാപ്പിസ്റ്റും ഉൾപ്പെടുന്ന ഒരു ടീമിനൊപ്പം പ്രത്യേക പരിചരണം ഉൾപ്പെടുന്ന ഒരു ചികിത്സ ആവശ്യമാണ്,” ഡോ അനൻസിയേഷൻ പറയുന്നു.

ഒരു കാര്യം ഡോ. കുമാർ ഉറപ്പു തരുന്നു. ഭക്ഷണ ക്രമക്കേട് ഏതെങ്കിലും പ്രത്യേക രോഗാവസ്ഥയുമായോ ഒരു പ്രത്യേക ഭക്ഷണത്തോടുള്ള കടുത്ത വെറുപ്പുമായോ ബന്ധപ്പെട്ടതല്ലെങ്കിൽ, ഈ അവസ്ഥയെ മാനസിക- സാമൂഹിക അവസ്ഥയായി കണക്കാക്കുകയും കുട്ടിക്കാലത്തിനുശേഷം ഘട്ടംഘട്ടമായി മാറുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.

അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

one × 2 =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്