728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

ഭക്ഷ്യവസ്തുക്കളിലെ അഡിറ്റീവുകൾ ജീവന് ഭീഷണിയാകും
4

ഭക്ഷ്യവസ്തുക്കളിലെ അഡിറ്റീവുകൾ ജീവന് ഭീഷണിയാകും

സോഡിയം നൈട്രൈറ്റിൻ്റെ അമിതമായ ഉപഭോഗം രക്തത്തിലെ ഓക്‌സിജൻ വഹിക്കാനുള്ള ശേഷിയെ തടസ്സപ്പെടുത്തുകയും ശ്വാസതടസ്സത്തിന് കാരണമാവുകയും ചെയ്യും .

ഭക്ഷ്യ വസ്തുക്കളിലെ അഡിറ്റീവുകൾ

2020 മുതൽ 40 രാജ്യങ്ങളിലായി 16 നും 36 നും ഇടയിൽ പ്രായമുള്ള 272 പേർക്ക് ആയിരത്തിലധികം പാഴ്സലുകൾ അയച്ചിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്. കാനഡയിലെ ഒൻ്റാറിയോയിലെ 58 കാരനായ മുൻ ഷെഫ് കെന്നത്ത് ലോ പണം സമ്പാദിക്കുന്നതിനായി ലോകമെമ്പാടുമുള്ള നൂറുകണക്കിന് ആളുകളെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു . ‘വിഷം വിൽക്കുന്നയാൾ’ എന്ന പേരിൽ, സോഡിയം നൈട്രൈറ്റും മറ്റ് ദോഷകരമായ വസ്തുക്കളും അടങ്ങിയ ആത്മഹത്യാ കിറ്റുകളായിരുന്നു കെന്നത്ത് ലോ ഓൺലൈനിൽ വിറ്റത്. സോഡിയം നൈട്രൈറ്റ് സാധാരണയായി ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ അഡിറ്റീവാണ് എന്നതാണ് ഇതിൽ ഭയപ്പെടുത്തുന്ന ഭാഗം.

സോഡിയം നൈട്രൈറ്റ്

മത്സ്യം, മാംസം എന്നിവയുടെ നിറം നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന അപകടകാരിയാണ് രാസവസ്തുവാണ് കെന്നത്ത് ലോ ഉപയോഗിച്ച സോഡിയം നൈട്രേറ്റ്. ഇവ ബാക്ടീരിയകളെ നശിപ്പിക്കുകയും പൂപ്പലുകളുടെയും ഫംഗസിൻ്റേയും വളർച്ച തടയുകയും ചെയ്യും. കൂടാതെ മാംസത്തിന് പിങ്ക് നിറവും തിളക്കവും നൽകി പഴക്കം തോന്നാതിരിക്കാനും സോഡിയം നൈട്രേറ്റ് ഉപയോഗിക്കുന്നതിലൂടെ സാധിക്കും.

എന്നാൽ സോഡിയം നൈട്രൈറ്റിനെ കെന്നത്ത് ലോ ശ്രദ്ധയിൽപ്പെടുത്തുന്നതിന് മുമ്പ്, ഇവ ഹൃദ്രോഗം, പ്രമേഹം, കാൻസർ എന്നിങ്ങനെ ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ചില പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. കാരണം ഇത് മാംസത്തിലെ ചില പ്രോട്ടീനുകളുമായി ചേർന്ന് ക്യാൻസറിന് കാരണമാകുന്ന നൈട്രോസാമൈൻസ് സംയുക്തങ്ങൾ ഉണ്ടാക്കും. നൈട്രോസാമൈനുകൾ ആമാശയത്തിലെആവരണത്തിനും പാൻക്രിയാറ്റിക് ബ്ലാഡറിലും കാൻസർ ഉണ്ടാക്കുമെന്ന് ഗവേഷണം തെളിയിച്ചതായി വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ട് ഇൻ്റർനാഷണൽ, ആവർത്തിക്കുന്നു.

സോഡിയം നൈട്രൈറ്റിൻ്റെ അമിതമായ ഉപഭോഗം (ശരീരഭാരത്തിനനുസരിച്ച് 3.7 മില്ലിഗ്രാമിൽ കൂടുതൽ) രക്തത്തിലെ ഓക്‌സിജൻ വഹിക്കാനുള്ള ശേഷിയെ തടസ്സപ്പെടുത്തുകയും ഓക്‌സിജൻ്റെ അളവ് കുറയ്ക്കുകയും ശ്വസനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് ബെംഗളൂരു ആസ്‌റ്റർ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ ക്ലിനിക്കൽ ലീഡ് ഡോ. സോണാൽ അസ്താന വ്യക്തമാക്കുന്നു. ഇത് ഒരു വ്യക്തിയുടെ മരണത്തിന് കാരണമാകും.

സോഡിയം നൈട്രൈറ്റിൽ മാത്രം പ്രശ്നം അവസാനിക്കുന്നില്ല. ആരോഗ്യത്തിന് ഹാനികരമായ മറ്റു ഭക്ഷണ പഥാർത്ഥങ്ങളിലേക്കും നമ്മുടെ ശ്രദ്ധ എത്തേണ്ടതുണ്ട്. കാരണം ഇത്തരം വസ്തുക്കൾ നിലവിൽ കടകളിൽ വിൽപ്പന നടത്തുകയും പലപ്പോഴും ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
എല്ലാ നിറങ്ങളുമുള്ള പഴങ്ങളും പച്ചക്കറികളും,പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
ആർട്ടിക്കിൾ
സ്ത്രീകളുടെ ആർത്തവ വിരാമത്തിൻ്റെ അത്രയും ലക്ഷണങ്ങൾ ഇല്ലെങ്കിലും ഈ സ്വാഭാവികപ്രക്രിയ മൂലം പുരുഷന്മാരും സമാനമായ അവസ്ഥയിലൂടെ കടന്നുപോകും
ആർട്ടിക്കിൾ
ആൻ്റിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, ഭക്ഷണത്തിന് കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ മുതലായവ വയറിലെത്തിയാൽ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥ അസ്വസ്ഥമാവും
ആർട്ടിക്കിൾ
ആരോഗ്യമുള്ള ഒരു വ്യക്തി അനാവശ്യമായി കാത്സ്യം കഴിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത 5-10 ശതമാനം വർദ്ധിപ്പിക്കും
ആർട്ടിക്കിൾ
ജ്യൂസുകൾ കൊതിപ്പിക്കുന്നതാണെങ്കിലും പ്രമേഹമുള്ളവർ പഴങ്ങൾ ജ്യൂസാക്കി കഴിക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതിന് ഇത് കാരണമാകും
ആർട്ടിക്കിൾ
ചർമ്മത്തിൽ തിണർപ്പ്, പേശികൾക്ക് ബലഹീനത എന്നീ ലക്ഷണങ്ങളോടെയുള്ള ഒരു അപൂർവ ഇൻഫ്ലമേറ്ററി അവസ്ഥയാണ് ഡെർമറ്റോമയോസൈറ്റിസ്. ഇത് ആർക്കും സംഭവിക്കാം

0

0

0

0

0

0

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്