728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

Plum Cake Recipe: രുചിയൂറും പ്ലം കേക്ക് ആരോഗ്യകരമായി തയ്യാറാക്കാം
28

Plum Cake Recipe: രുചിയൂറും പ്ലം കേക്ക് ആരോഗ്യകരമായി തയ്യാറാക്കാം

അസ്ഥികളുടെ ആരോഗ്യം, പേശികളുടെ പ്രവർത്തനം, ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം എന്നിവയ്ക്ക് പ്ലം പഴം ഗുണകരമാണ്.ഇവയിൽ വിറ്റാമിൻ സി ധാരാളമുണ്ട് .

പ്ലം കേക്ക് തയ്യാറാക്കുന്ന വിധം

ക്രിസ്മസ് ആഘോഷങ്ങൾ ഇങ്ങെത്തിക്കഴിഞ്ഞു. നനുത്ത തണുപ്പിനോടൊപ്പം ചേർന്ന് ആഘോഷങ്ങളെ വരവേൽക്കാനുള്ള തിരക്കായിരിക്കും ഇനിയുള്ള ഓരോ ദിവസങ്ങളിലും. മെഴുകുതിരികൾ നമ്മുടെ വീടുകളെ ആഘോഷങ്ങളെ സുഗന്ധ പൂരിതമാക്കുമ്പോൾ ഒഴിച്ചു കൂടാനാകാത്ത മറ്റൊന്നുണ്ട്, വീട്ടിൽ തയ്യാറാക്കിയ നല്ല രുചിയൂറും കേക്കുകൾ! ഈ അവധിക്കാലത്ത് പലരും ആസ്വദിക്കുന്ന ഒരു ക്ലാസിക് ഡിസേർട്ടുകളിൽ ഒന്നാണ് പ്ലം കേക്ക്.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്ലം പഴമാണ് ഇതിലെ പ്രധാന ചേരുവ. ആൻ്റി ഓക്സിഡൻ്റുകളാലും നിരവധി പോഷകങ്ങളാലും സമൃദ്ധമാണ് പ്ലം പഴം. ദഹനത്തിന് സഹായിക്കുന്ന ഫൈബറുകൾ പ്ലം പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കും. അതുമാത്രമല്ല, കൂടുതൽ സമയത്തേക്ക് വിശപ്പ് അനുഭവപ്പെടാതിരിക്കാൻ ഈ ഫൈബറുകൾ വളരെയധികം സഹായിക്കും. ഇത് ശരരീരഭാരം നിയന്ത്രിക്കുന്നതിൽ ഏറെ ഗുണകരമാണെന്ന് വ്യക്തമാക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റും ഡയറ്റീഷ്യനുമായ കൃതിക നാനാവതി. കൂടാതെ, പ്ലം പഴത്തിൽ സമൃദ്ധമായി അടങ്ങിയ ആൻ്റിഓക്സിഡൻ്റുകൾ നമ്മുടെ കോശങ്ങളെ സംരക്ഷിക്കുകയും രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച സ്രോതസ്സ് എന്ന നിലയിൽ അസ്ഥികളുടെ ആരോഗ്യം, പേശികളുടെ പ്രവർത്തനം, ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം എന്നിവയ്ക്കും പ്ലം പഴം ഗുണകരമാണെന്ന് അവർ കൂട്ടിച്ചേർക്കുന്നു.

വീട്ടിൽ തയ്യാറാക്കിയ പ്ലം കേക്കുകളാണ് ഏറെ ആരോഗ്യകരം. മറ്റുള്ളവയെ അപേക്ഷിച്ച് ഇവയ്ക്ക് പോഷക ഗുണങ്ങൾ കൂടുതലായിരിക്കും. പഞ്ചസാരക്കും മൈദക്കും പകരം പ്രകൃതിദത്ത മധുരങ്ങൾ, ഗോതമ്പ് പൊടി തുടങ്ങിയ ആരോഗ്യകരമായ ചേരുവകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ആരോഗ്യകരമായ പ്ലം കേക്ക് തയ്യാറാക്കുന്നതിനായ കൃതിക നാനാവതി നൽകുന്ന ചില പൊടിക്കൈകൾ എന്തെല്ലാമാണെന്ന് നോക്കാം.

മൈദയ്ക്ക് പകരം ഗോതമ്പ് പൊടി: തയ്യാറാക്കുന്ന കേക്ക് ഫൈബറുകളാൽ സമ്പന്നമാക്കാൻ ഇതിലൂടെ സാധിക്കും. ഇത് ദഹനാരോഗ്യത്തെ വളരെയധികം സഹായിക്കും.

നട്സുകൾ ധാരാളം ചേർക്കുക: ബദാം, വാൾനട്ട്, സൂര്യകാന്തി വിത്തുകൾ എന്നിവ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, അവശ്യ ധാതുക്കൾ എന്നിവയാൽ സമൃദ്ധവും മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നവയുമാണ്.

പഞ്ചസാര ഒഴിവാക്കുക: തേൻ, മാപ്പിൾ സിറപ്പ്, ഈന്തപ്പഴത്തിൽ നിന്നുള്ള സിറപ്പ് എന്നിവ പഞ്ചസാരക്ക് പകരം മധുരത്തിനായി ചേർക്കാം. ഇവ അണുബാധകളെ ചെറുക്കുന്നതിനും ഹൃദയാരോഗ്യത്തിനും നാഡീവ്യവസ്ഥയുടെ സംരക്ഷണത്തിനും ഏറെ സഹായകമാണ്. കൂടാതെ ധാരാളം ആൻ്റി ഓക്സിഡൻ്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ഈന്തപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന സിറപ്പിൽ ശരീരത്തിന് ഗുണകരമായ ആൻ്റി ഓക്സിഡൻ്റുകൾ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് അടുത്തിടെ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു.

ഈ ഒഴിവുകാലം ആരോഗ്യകരവും ആഘോഷകരവുമാക്കാൻ ഒരു പ്ലം കേക്ക് തയ്യാറാക്കുന്നതിനുള്ള റസിപ്പി ഇതാ!

പ്ലം കേക്ക്  ചേരുവകൾ

 • നന്നായി ഉടച്ചെടുത്ത പ്ലം – 1 കപ്പ്
 • ഗോതമ്പ് പൊടി – 1 കപ്പ്
 • മൈദ – 1/2 കപ്പ്
 • ചെറുതായി അരിഞ്ഞെടുത്ത നട്സ് – ¼ കപ്പ്
 • കറുവപ്പട്ട പൊടിച്ചത് – ½ ടീസ്പൂൺ
 • ജാതിക്ക പൊടിച്ചത്- ¼ ടീസ്പൂൺ
 • മധുരം ചേർക്കാത്ത ആപ്പിൾ സോസ്- ½ കപ്പ്
 • തേൻ- ¼ കപ്പ്
 • ഉപ്പ്- ¼ ടീസ്പൂൺ
 • ബേക്കിംഗ് സോഡ- 1ടീസ്പൂൺ
 • ബേക്കിംഗ് പൗഡർ- ½ ടീസ്പൂൺ
 • ഇഷ്ടാനുസരണം ഏതെങ്കിലും പാൽ- ¼ കപ്പ് (കൃതിക നാനാവതി ബദാം മിൽക്ക് നിർദ്ദേശിക്കുന്നു)

പ്ലം കേക്ക് തയ്യാറാക്കുന്ന വിധം

 1. 350°F/175°C താപനിലയിൽ ഓവൻ ചൂടാക്കി വെക്കുക.
 2. കേക്ക് പാനിൽ എണ്ണ മിനുക്കി അൽപം ഗോതമ്പ് പൊടി വിതറുക.
 3. ഗോതമ്പ് പൊടി, മൈദ,ബേക്കിംഗ് സോഡ,ബേക്കിംഗ് പൗഡർ, ഉപ്പ്, കറുവപ്പട്ട പൊടിച്ചത്, ജാതിക്ക പൊടിച്ചത്, എന്നിവ ഒരു പാത്രത്തിൽ എടുത്ത് നന്നായി യോജിപ്പിച്ച് മാറ്റി വെക്കുക.
 4. ഉടച്ചെടുത്ത പ്ലം, ആപ്പിൾ സോസ്, തേൻ, പാൽ, എന്നിവ മറ്റൊരു പാത്രത്തിൽ എടുത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
 5. ഇവ നന്നായി ഇളക്കി ആദ്യം തയ്യാറാക്കിയ നനവില്ലാത്ത മിശ്രിതവുമായി യോജിപ്പിക്കുക. ചേരുവകൾ എല്ലാം കൂടിച്ചേരുന്നതു വരെ മാത്രം ഇളക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
 6. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നട്സ്, സീഡ്സ് എന്നിവ എന്നിവ ഇതിന് മുകളിൽ വിതറാം.
 7. ശേഷം ഇത് ഒരു കേക്ക് പാനിൽ ഒഴിച്ച് നന്നായി പരത്തി വെക്കുക. ഓവനിൽ 350°F/175°C സെറ്റ് ചെയ്ത് 30-35 മിനിറ്റ് പാകം ചെയ്യുക.
 8. കേക്ക് പാകമായോ എന്നറിയുന്നതിനായി ഒരു ടൂത്ത് പിക്ക് ഉപയോഗിച്ച് പതുക്കെ കുത്തി നോക്കാം.
 9. കേക്ക് തയ്യാറായി കഴിഞ്ഞാൽ 10 മിനിറ്റ് തണുക്കുന്നതിനായി മാറ്റി വെക്കുക. പിന്നീട് നിങ്ങളുടെ ഇഷ്ടാനുസരണം കഷണങ്ങളാക്കി ചായയോടൊപ്പം സ്വാദിഷ്ടമായി കഴിക്കാവുന്നതാണ്.

ശരീരഭാരം നിയന്ത്രിക്കാൻ ചില പൊടിക്കൈകൾ

കഴിക്കുന്നതിൻ്റെ അളവ് കുറയ്ക്കുക. കലോറി നിയന്ത്രിക്കുന്നതിനായി  ദിവസവും ഒന്നോ രണ്ടോ കഷണം മാത്രം പ്ലം കേക്ക് കഴിക്കാൻ ശ്രദ്ധിക്കുക.

അമിതമായി വിശപ്പ് തോന്നാതിരിക്കാൻ പഴങ്ങളും, പച്ചക്കറികളും കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകളും ധാരാളമായി കഴിക്കാൻ ശ്രമിക്കുക.

അനാവശ്യമായി ഭക്ഷണം കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കേക്ക് കഴിച്ചെന്ന് കരുതി മറ്റ് നേരങ്ങളിലെ ഭക്ഷണം ഒഴിവാക്കാതിരിക്കുക.

പ്ലം കേക്കിൻ്റെ പോഷക ഗുണങ്ങൾ

കലോറി: 1239Kcal
പ്രോട്ടീൻ: 31.4gm
കൊഴുപ്പ്: 23.8gm
കാർബോഹൈഡ്രേറ്റ്: 244.1gm
ഫൈബർ: 20.72gm

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
എല്ലാ നിറങ്ങളുമുള്ള പഴങ്ങളും പച്ചക്കറികളും,പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
ആർട്ടിക്കിൾ
സ്ത്രീകളുടെ ആർത്തവ വിരാമത്തിൻ്റെ അത്രയും ലക്ഷണങ്ങൾ ഇല്ലെങ്കിലും ഈ സ്വാഭാവികപ്രക്രിയ മൂലം പുരുഷന്മാരും സമാനമായ അവസ്ഥയിലൂടെ കടന്നുപോകും
ആർട്ടിക്കിൾ
ആൻ്റിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, ഭക്ഷണത്തിന് കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ മുതലായവ വയറിലെത്തിയാൽ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥ അസ്വസ്ഥമാവും
ആർട്ടിക്കിൾ
ആരോഗ്യമുള്ള ഒരു വ്യക്തി അനാവശ്യമായി കാത്സ്യം കഴിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത 5-10 ശതമാനം വർദ്ധിപ്പിക്കും
ആർട്ടിക്കിൾ
ജ്യൂസുകൾ കൊതിപ്പിക്കുന്നതാണെങ്കിലും പ്രമേഹമുള്ളവർ പഴങ്ങൾ ജ്യൂസാക്കി കഴിക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതിന് ഇത് കാരണമാകും
ആർട്ടിക്കിൾ
ചർമ്മത്തിൽ തിണർപ്പ്, പേശികൾക്ക് ബലഹീനത എന്നീ ലക്ഷണങ്ങളോടെയുള്ള ഒരു അപൂർവ ഇൻഫ്ലമേറ്ററി അവസ്ഥയാണ് ഡെർമറ്റോമയോസൈറ്റിസ്. ഇത് ആർക്കും സംഭവിക്കാം

0

0

0

0

0

0

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്