728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

ശർക്കര നല്ലതാണ്: അളവിൽ ശ്രദ്ധിക്കണം
21

ശർക്കര നല്ലതാണ്: അളവിൽ ശ്രദ്ധിക്കണം

ആയുർവേദ മരുന്നുകളിൽ ശർക്കര പ്രധാന ഘടകമായി കണക്കാക്കപ്പെടുന്നു.  ഇത് ഹൃദയത്തിനും ദഹനവ്യവസ്ഥയ്ക്കും നല്ലതാണെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത് .

ശർക്കര

ശർക്കരയുടെ ആരോഗ്യ ഗുണങ്ങള്‍ ചൂണ്ടിക്കാട്ടി പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്ന പ്രവണത ഈ അടുത്തകാലത്ത് തുടങ്ങിയതല്ല . ജലദോഷം മാറ്റാനും തണുപ്പ് കാലത്ത് ശരീരം ചൂടാക്കാനും വേണ്ടി മുതിർന്നവർ ശർക്കരയും ഇഞ്ചിയും തരുന്നത് കുട്ടിക്കാലത്തെ മനോഹരമായ ഓർമ്മയാണ്. മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരത്തില്‍ ചൂട് ഉത്പാദിപ്പിക്കാനും ആയുർവേദ ഡോക്ടർമാരും ശർക്കര നിർദ്ദേശിക്കാറുണ്ട്.

മാത്രമല്ല, ഇത് ശ്വാസകോശത്തെ ശുദ്ധീകരിക്കുകയും ശ്വസനവ്യവസ്ഥയെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ആയുർവേദ ഡോക്ടർമാർ പറയുന്നു. ശ്വാസകോശത്തിൽ ചെറിയ കണികകളുടെ രൂപത്തിലുള്ള അന്യപദാർത്ഥങ്ങൾ നീക്കം ചെയ്യാൻ ശർക്കരയുടെ പങ്കിനെ കുറിച്ചറിയാൽ 1994ൽ ഒരു പഠനം നടന്നിരുന്നു. ആരോഗ്യവാന്മാരായ 22 ആൽബിനോ എലികളിൽ 90 ദീവസം നീണ്ടു നിന്നതായിരുന്നു പഠനം.

ശ്വാസകോശത്തിലൂടെ കടന്നുപോകുന്ന പൊടിപടലങ്ങൾക്കെതിരെ പൊരുതി പ്രതിരോധ സംവിധാനത്തെ രണ്ട് മടങ്ങ് വരെ ശക്തിപ്പെടുത്താൻ ശർക്കരക്ക് സാധിക്കുമെന്ന് പഠനത്തിലൂടെ ഗവേഷകർ കണ്ടെത്തി. അതുകൊണ്ട് തന്നെ  കൽക്കരി പൊടിയിൽ നിന്ന് രക്ഷനേടുന്നതിനായി മുഖം മൂടി ധരിക്കുന്നതിനു മുമ്പ് ശർക്കര കഴിക്കാൻ കൽക്കരി ഖനിയിലെ തൊഴിലാളികളെ പ്രോത്സാഹിപ്പിച്ചിരുന്നു. എങ്കിലും ശർക്കരയുടെ ഗുണങ്ങളും അവ ശ്വാസകോശത്തിൻ്റെ ആരോഗ്യത്തിനായി എങ്ങിനെ പ്രവർത്തിക്കുന്നു എന്നും കണ്ടെത്തുന്നതിനായി കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട്.

ശർക്കരയുടെ ഗുണങ്ങൾ

പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ബദലുകൾ കണ്ടെത്താനുള്ള മുറവിളി ഒരു പനി പോലെ പടരുമ്പോൾ, ശർക്കര വീണ്ടും രക്ഷക്കായി എത്തുന്നു. ശുദ്ധീകരിച്ച പഞ്ചസാരയുടെ അത്ര തന്നെ കലോറി ശർക്കരയിലുണ്ടെങ്കിലും സോഡിയം, പൊട്ടാസ്യം, ഇരുമ്പ്  ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങി നിരവധി പോഷക ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പലരും ശർക്കര തിരഞ്ഞെടുക്കുന്നതിനുള്ള കാരണവും ഇതു തന്നെയാണ്.

മാംഗനീസ്, സെലിനിയം, ഫോസ്ഫറസ് തുടങ്ങിയ നിരവധി സൂക്ഷ്മ ധാതുക്കളുടെ ഉറവിടമാണ് ശർക്കരയെന്ന് പൂനെയിലെ ഫുഡ് ടെക്നോളജിസ്റ്റും ആയുർവേദ പോഷകാഹാര വിദഗ്ദ്ധനുമായ സുധീർ സൂര്യവംശി പറയുന്നു. “ ഇരുമ്പിൻ്റെ മികച്ച ഉറവിടം കൂടിയാണിത്.  കരിമ്പ് നീര് തിളപ്പിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് പാത്രങ്ങളിൽ നിന്നാണ് ശർക്കരയിലേക്ക്  ഇരുമ്പിൻ്റെ അംശം ലഭിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ശരീരത്തിൽ ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് ഇരുമ്പ്. നാഷണൽ ജേണൽ ഓഫ് ഫിസിയോളജി, ഫാർമസി ആൻഡ് ഫാർമക്കോളജിയിൽ 2018ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വിളർച്ച തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ശർക്കരയുടെ ഫലപ്രാപ്തിയെ വിലയിരുത്തുകയുണ്ടായി. പഠനത്തിൻ്റെ ഭാഗമായി 50 സ്ത്രീകള്‍ക്ക് 8 ആഴ്‌ചയോളം ദിവസേന 5 ഗ്രാം ശർക്കരയും 5 ഗ്രാം ഉണക്കമുന്തിരിയും നൽകി ഗവേഷകർ നിരീക്ഷിച്ചു.  ഇവരിൽ  ഹീമോഗ്ലോബിൻ്റെ അളവിൽ കാര്യമായ പുരോഗതി ഉണ്ടായതായി കണ്ടെത്തി.

ഇരുമ്പ് മാത്രമല്ല ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള മറ്റൊരു പ്രധാന ഘടകമായ ഫോളേറ്റും ശര്‍ക്കരയില്‍ ധാരാളമായുണ്ട്. ഇരുമ്പിൻ്റേയും ഫോളേറ്റിൻ്റേയും സാന്നിധ്യം വിളർച്ച കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.

“ ഏതെങ്കിലും ശാരീരിക പ്രവർത്തനത്തിനിടയിലോ അസുഖമുള്ളപ്പോഴോ ആവശ്യമായ ഊർജ്ജം ലഭിക്കാൻ ശര്‍ക്കര സഹായിക്കുന്നു. എങ്കിലും, കലോറി കൂടുതലായതിനാൽ കുറഞ്ഞ അളവിൽ (5 ഗ്രാം) മാത്രമേ കഴിക്കാൻ പാടുള്ളു എന്ന് ഹൈദരാബാദിൽ നിന്നുള്ള സ്പോർട്സ് ന്യൂട്രീഷ്യനിസ്റ്റ് സ്വസ്തി ഉപാധ്യായ പറയുന്നു.

ആയുർവേദ വീക്ഷണം

പല രോഗാവസ്ഥകളും കൈകാര്യം ചെയ്യുന്നതിനുള്ള ആയുർവേദ മാർഗ്ഗങ്ങളിൽ ശർക്കര പ്രധാന ഘടകമായി കണക്കാക്കപ്പെടുന്നു.  ഇത് ഹൃദയത്തിനും ദഹനവ്യവസ്ഥയ്ക്കും നല്ലതാണെന്നാണ് ആയുർവേദ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.  ഉച്ചഭക്ഷണത്തിന് ശേഷം ഒരു ചെറിയ കഷണം ശർക്കര കഴിക്കുന്നത് മലബന്ധം തടയാൻ നല്ലതാണ്. “ഇതിലെ ഫൈബർ (ഇനുലിൻ) ദഹനത്തെയും മലവിസർജ്ജനത്തെയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു,” സൂര്യവംശി കൂട്ടിച്ചേർത്തു. പ്രതിരോധശേഷി വർധിപ്പിക്കാനുഉള്ള ചവനപ്രാശം, ഓർമ്മശക്തി വർദ്ധിപ്പിക്കാനുള്ള ബ്രഹ്മിഗ്രിഡ എന്നിവ പോഷകമൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ശർക്കര ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

വിശ്വസിക്കാവുന്ന നിറം

മൊളാസസിൽ നിന്നാണ് ശർക്കരയ്ക്ക് കടും തവിട്ട് നിറം ലഭിക്കുന്നത്.  ഖരം, അർദ്ധ ഖരം, ദ്രാവകം എന്നീ രൂപങ്ങളിൽ ലഭ്യമാണ്. വിപണിയിൽ ലഭിക്കുന്നവക്ക് ഇളം സ്വർണ്ണ മഞ്ഞ നിറം നൽകുന്നതിനായി സൾഫർ ഉപയോഗിച്ച് ബ്ലീച്ച് ചെയ്യാറുണ്ട്. “രാസവസ്തുക്കളൊന്നും ഉപയോഗിക്കാതെ കറുത്ത തവിട്ട് നിറത്തിൽ ലഭിക്കുന്ന ശർക്കരയാണ് ഏറ്റവും നല്ലത്” സൂര്യവംശി പറയുന്നു.

ഗുണങ്ങൾ മാറ്റിനിർത്തിയാൽ, ശർക്കര ശ്രദ്ധാപൂർവം ഉപയോഗിക്കണമെന്നാണ് ഉപാധ്യായ മുന്നറിയിപ്പ് നൽകുന്നത്. “കാരണം ഇതിൽ അടങ്ങിയ സുക്രോസ്, ഫ്രക്ടോസ് എന്നിവ പൊണ്ണത്തടി, സിവിഡി (ഹൃദയ സംബന്ധമായ അസുഖം), പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് കാരണമായേക്കും. ഇത് ഒഴിവാക്കുന്നതിനായി ചെറിയ അളവില്‍ മാത്രം ഉപയോഗിക്കണമെന്ന് സൂര്യവംശി നിർദ്ദേശിക്കുന്നു.

അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൻ്റിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, ഭക്ഷണത്തിന് കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ മുതലായവ വയറിലെത്തിയാൽ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥ അസ്വസ്ഥമാവും
ആർട്ടിക്കിൾ
ലക്ഷണങ്ങൾ ഒന്നുമില്ലാതെ ഒരാളുടെ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് ഒളിഞ്ഞിരിക്കുന്ന ചില കാരണങ്ങളാലാകാം എന്ന് ഡോക്ടർമാർ പറയുന്നു.
ആർട്ടിക്കിൾ
സൂര്യനിൽ നിന്നോ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്നോ ലഭിക്കുന്ന വിറ്റാമിൻ ഡി അതിൻ്റെ നിഷ്ക്രിയ രൂപത്തിലാണുള്ളത്. അവ സജീവമാകാൻ നമ്മുടെ ശരീരത്തിലെ ചില പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതുണ്ട്.
ആർട്ടിക്കിൾ
ലളിതമായ കാർബോഹൈഡ്രേറ്റുകളും അന്നജവും ധാരാളം നാരുകളും അടങ്ങിയതിനാൽ പച്ചച്ചക്ക ഉണക്കി പൊടിച്ചത് പ്രമേഹമുള്ളവർക്ക് നല്ലതാണ്
ആർട്ടിക്കിൾ
പ്രകൃതിദത്ത മിനറൽ സപ്ലിമെന്റുകൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും. ദൈന്യംദിന ആഹാരത്തിൽ ഇവ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം
ആർട്ടിക്കിൾ
പൊതുജനങ്ങൾ ആശുപത്രി സന്ദർശനം നിബന്ധമായും ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി അറിയിച്ചു.ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഒരാൾ മാത്രമേ കൂട്ടിരിപ്പുകാരായി ഉണ്ടാകാൻ പാടുള്ളു.

0

0

0

0

0

0

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്