728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

വിറ്റാമിൻ ഡി ലഭിക്കാൻ സൂര്യപ്രകാശം മാത്രം പോര
621

വിറ്റാമിൻ ഡി ലഭിക്കാൻ സൂര്യപ്രകാശം മാത്രം പോര

സൂര്യനിൽ നിന്നോ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്നോ ലഭിക്കുന്ന വിറ്റാമിൻ ഡി അതിൻ്റെ നിഷ്ക്രിയ രൂപത്തിലാണുള്ളത്. അവ സജീവമാകാൻ നമ്മുടെ ശരീരത്തിലെ ചില പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതുണ്ട്. .

 

വിറ്റാമിൻ ഡി
ഫോട്ടോ: അനന്തസുബ്രമണ്യം. കെ/ ഹാപ്പിയസ്റ്റ് ഹെൽത്ത്

വിറ്റാമിൻ ഡി എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് എത്തുന്ന ചിത്രം സൂര്യപ്രകാശം ആസ്വദിക്കുന്ന ഒരാളുടേതായിരിക്കും. കാരണം, സൂര്യനാണ് വിറ്റാമിൻ ഡി യുടെ ഏറ്റവും പ്രധാന സ്രോതസ്സെന്ന് കുട്ടിക്കാലം മുതലേ നമ്മൾ പറഞ്ഞു കേട്ടതാണ്. എന്നാൽ ചില ഭക്ഷണ പദാർത്ഥങ്ങളും വിറ്റാമിൻ ഡിയുടെ മികച്ച സ്രോതസ്സുകളാണ്.

സൂര്യനിൽ നിന്നോ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്നോ ലഭിക്കുന്ന വിറ്റാമിൻ ഡി അതിൻ്റെ നിഷ്ക്രിയ രൂപത്തിലാണുള്ളത്. അവ സജീവമാകാൻ നമ്മുടെ ശരീരത്തിലെ ചില പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതുണ്ട്.

സജീവമാകുമ്പോൾ, എല്ലുകളുടെ ആരോഗ്യവും രോഗപ്രതിരോധ പ്രവർത്തനവും നിലനിർത്തുന്നത് പോലുള്ള നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ ഡി സഹായിക്കുന്നു ” ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യാനായി വിറ്റാമിൻ ഡി സഹായിക്കുന്നു, ഇത് ശക്തമായ എല്ലുകൾക്ക് അത്യന്താപേക്ഷിതമാണെന്ന് വാഷിംഗ് ടൺ ഡിസിയിലെ ക്ലിനിക്കൽ ഡയറ്റീഷ്യനായ ജൂലിയാന ടമായോ വ്യക്തമാക്കുന്നു.

വിറ്റാമിൻ ഡി കുറഞ്ഞാൽ

വിറ്റാമിൻ ഡിയുടെ കുറവ് മൂലം നമ്മുടെ അസ്ഥികൾ മൃദുവും ദുർബലവുമാകും. മുതിർന്നവരിൽ ഈ അവസ്ഥയെ ഓസ്റ്റിയോമാലേഷ്യ എന്നും കുട്ടികളിൽ റിക്കറ്റിസ് എന്നും വിളിക്കുന്നു.

കൂടാതെ, രോഗപ്രതിരോധ പ്രവർത്തനത്തിൽ ഇവ നിർണായക പങ്ക് വഹിക്കുന്നു. ഈ വിറ്റാമിൻ കുറവായാൽ അണുബാധയ്ക്കും മറ്റു ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ജൂലിയാന ടമായോ പറയുന്നു.

വിറ്റാമിൻ ഡിയുടെ അഭാവം മൂലം റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ് തുടങ്ങിയ ഓട്ടോഇമ്മ്യൂൺ അവസ്ഥകൾ ഉണ്ടാകുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ഇൻ്റർ നാഷണൽ ജേർണൽ ഓഫ് മോളിക്യുലർ സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്. ഈ അവസ്ഥ വഷളാകുന്നതിനും വിറ്റാമിൻ ഡി യുടെ കുറവ് ഇടയാക്കും.

വിറ്റാമിൻ ഡി ആവശ്യമായ അളവിൽ ലഭിക്കുന്നത് ഓസ്റ്റിയോപൊറോസിസ് തടയാൻ സഹായിക്കുമെന്ന് ബെസ്റ്റ് പ്രാക്ടീസ് & റിസർച്ച് ക്ലിനിക്കൽ എൻഡോക്രൈനോളജി & മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച 2011 ലെ ഒരു പഠനം പറയുന്നു. അസ്ഥികളിൽ ധാതുക്കളുടെ സാന്ദ്രത നഷ്ടപ്പെടുകയും കാലക്രമേണ ദുർബലമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്

വിറ്റാമിൻ ഡി ശരിയായി ലഭിക്കുന്നതിനുള്ള ചില ടിപ്പുകൾ ഇതാ

പുഴമീൻ, സാൽമൺ, കോലി, ചൂര, അയല തുടങ്ങിയ മത്സ്യങ്ങളിലും മീനിൻ്റെ കുടലിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണകളിലും വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയതിനാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. മുട്ടയുടെ മഞ്ഞ, ചീസ് എന്നിവയിലും ചെറിയ അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.

ഫോർട്ടിഫൈ ചെയ്ത പ്രഭാത ഭക്ഷണ ധാന്യങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവ വിറ്റാമിൻ ഡിയുടെ മികച്ച സ്രോതസ്സുകളാണ്. ഇവ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താം

ആഴ്ചയിൽ ചുരുങ്ങിയത് രണ്ട് തവണ രാവിലെ 10നും വൈകീട്ട് 4നും ഇടയിലുള്ള സമയം 5-30 മിനുട്ട് കൈകാലുകളിൽ സൂര്യപ്രകാശം ഏൽക്കുന്നത് നല്ലതാണെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കാതിരിക്കാനും ശരീരം പൂർണമായി വസ്ത്രമുപയോഗിച്ച് മറയ്ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളോടൊപ്പം കഴിക്കുന്നത് വിറ്റാമിൻ ഡി കൂടുതൽ ആഗിരണം ചെയ്യാൻ സഹായിക്കും. എന്നാൽ ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ കൊഴുപ്പ് ഉപയോഗം നിയന്ത്രിക്കണം. കൂടാതെ ഡോക്ടറുമായി ചർച്ച ചെയ്ത് വിറ്റാമിൻ ഡി ലഭിക്കുന്നതിനുള്ള അനുയോജ്യമായ മാർഗ്ഗങ്ങൾ അറിഞ്ഞിരിക്കണം

വിറ്റാമിൻ ഡി കൂടുതലായി കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും. ഇതിനു പുറമെ, മറ്റ് മരുന്നുകളുമായി ഇവ പ്രവർത്തിക്കാനും ഇടയാകും. അതിനാൽ, പ്രൊഫഷണൽ മാർഗനിർദേശമില്ലാതെ സ്വയം സപ്ലിമെൻ്റുകൾ കഴിക്കാതിരിക്കുക എന്നത് പ്രധാനമാണ്.

അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൻ്റിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, ഭക്ഷണത്തിന് കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ മുതലായവ വയറിലെത്തിയാൽ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥ അസ്വസ്ഥമാവും
ആർട്ടിക്കിൾ
ലക്ഷണങ്ങൾ ഒന്നുമില്ലാതെ ഒരാളുടെ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് ഒളിഞ്ഞിരിക്കുന്ന ചില കാരണങ്ങളാലാകാം എന്ന് ഡോക്ടർമാർ പറയുന്നു.
ആർട്ടിക്കിൾ
ലളിതമായ കാർബോഹൈഡ്രേറ്റുകളും അന്നജവും ധാരാളം നാരുകളും അടങ്ങിയതിനാൽ പച്ചച്ചക്ക ഉണക്കി പൊടിച്ചത് പ്രമേഹമുള്ളവർക്ക് നല്ലതാണ്
ആർട്ടിക്കിൾ
പ്രകൃതിദത്ത മിനറൽ സപ്ലിമെന്റുകൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും. ദൈന്യംദിന ആഹാരത്തിൽ ഇവ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം
ആർട്ടിക്കിൾ
പൊതുജനങ്ങൾ ആശുപത്രി സന്ദർശനം നിബന്ധമായും ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി അറിയിച്ചു.ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഒരാൾ മാത്രമേ കൂട്ടിരിപ്പുകാരായി ഉണ്ടാകാൻ പാടുള്ളു.
ആർട്ടിക്കിൾ
വാർദ്ധക്യം തടയുന്ന ഭക്ഷണങ്ങൾ കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുകയും പ്രായമാകൽ വൈകിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ദ്ധർ പറയുന്നു

0

0

0

0

0

0

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്