728X90

728X90

0

0

0

Jump to Topics

ചെങ്കണ്ണ്: ചുമയും ജലദോഷവും പ്രാരംഭ ലക്ഷണമായേക്കാം
10

ചെങ്കണ്ണ്: ചുമയും ജലദോഷവും പ്രാരംഭ ലക്ഷണമായേക്കാം

ചെങ്കണ്ണ് ബാധിച്ചാൽ കണ്ണിന് ചുവപ്പ്, ചൊറിച്ചിൽ, വീക്കം എന്നിവ അനുഭവപ്പെടുന്നതിന് മുമ്പായി ചുമ, ജലദോഷം തുടങ്ങിയ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ പ്രാരംഭ ലക്ഷണങ്ങളായി കണ്ടുതുടങ്ങിയേക്കും .

മഴക്കാലത്ത് താപനില കുറയുന്നതോടെ, രാജ്യത്തുടനീളം കൺജങ്ക്റ്റിവൈറ്റിസ് അല്ലെങ്കിൽ ചെങ്കണ്ണ് അണുബാധയുടെ വ്യാപനം ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്. അവയിൽ 90 ശതമാനവും വൈറൽ അണുബാധ മൂലമാണെന്ന്  വിദദ്ധർ പറയുന്നു. ഈർപ്പം കൂടുതലുള്ള സ്ഥലങ്ങളിൽ ചെങ്കണ്ണ് അതിവേഗം പടരും. മിക്ക കേസുകളിലും കണ്ണുകളിലെ ലക്ഷണങ്ങൾ തുടങ്ങുന്നതിനു മുന്നേ, തൊണ്ടവേദന, ചുമ, ജലദോഷം തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ലക്ഷണങ്ങളായി കണ്ടുവരുന്നു.

ബാംഗ്ലൂരിൽ നിന്നുള്ള ഒരു കുടുംബത്തിന് ഈയിടെയാണ് ഇത്തരത്തിലുള്ള സാഹചര്യം നേരിടേണ്ടി വന്നത്. തൊണ്ടവേദന, മൂക്കൊലിപ്പ്, കണ്ണിൽ നിന്ന് വെള്ളം വരൽ എന്നീ ലക്ഷണങ്ങളുമായി മുപ്പത്തി അഞ്ചുകാരനായ സുരേഷ് ഡോക്ടറെ സമീപിച്ചപ്പോൾ പനിയാണെന്ന് പറഞ്ഞ് ആദ്യം മടക്കി അയച്ചു. അദ്ദേഹം പാരസെറ്റമോൾ ഗുളികളും കഴിച്ചു. എന്നാൽ അതിനു ശേഷം വളരെ പെട്ടന്ന് തന്നെ അയാളുടെ കണ്ണുകൾ ചുവന്നു വരികയും വീക്കം അനുഭവപ്പെടുകയും ചെയ്തു.

പിന്നീടാണ് സുരേഷിന് ചെങ്കണ്ണ് ആണെന്ന് സ്ഥിരീകരിച്ചത്. കൃത്യസമയത്ത് തിരിച്ചറിയാൻ സാധിക്കാതെ വന്നതിനാൽ ഗർഭിണിയായ ഭാര്യയുൾപ്പെടെയുള്ള വീട്ടുകാരിലേക്ക് അയാൾ അറിയാതെ തന്നെ പകരുന്നതിന് കാരണമായി.

ചെങ്കണ്ണ് എന്നാൽ എന്താണ്?

SARS-CoV2, അഡിനോവൈറസ് തുടങ്ങിയ വൈറൽ അണുബാധകൾ കൺജങ്ക്റ്റിവിറ്റിസിന് കാരണമാകുമെന്ന് ചെന്നൈയിലെ പ്രശാന്ത് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ജനറൽ ഫിസിഷ്യൻ ഡോ. അനന്തകൃഷ്ണൻ സി പറയുന്നു. “ഏത് വൈറൽ അണുബാധയ്ക്കും തൊണ്ടവേദന, ജലദോഷം, ചുമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ ഉണ്ടാകും. അണുബാധയുടെ പ്രാരംഭ ഘട്ടത്തിലോ അല്ലെങ്കിൽ അണുബാധ രൂക്ഷമാകുന്ന പിന്നീടുള്ള ഘട്ടത്തിലോ കൺജങ്ക്റ്റിവിറ്റിസ് കാണപ്പെടാം, ”അദ്ദേഹം പറയുന്നു.

കൺജക്റ്റിവൈറ്റിസിന് കാരണം വൈറസോ ബാക്ടീരിയയോ ആകാമെന്ന് ബംഗളൂരുവിലെ അപ്പോളോ ഹോസ്പിറ്റൽ നേത്രരോഗ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ശാലിനി ഷെട്ടി പറയുന്നു. “അണുബാധ സമ്പർക്കത്തിലൂടെയാണ് പടരുന്നത്, നോട്ടത്തിലൂടെയല്ല. ചെങ്കണ്ണ് വളരെ വേഗത്തിൽ പടരുന്നതിനാൽ കണ്ണിൽ ചൊറിച്ചിൽ പുകച്ചിൽ എന്നീ ലക്ഷണങ്ങൾ ഉണ്ടായാൽ, എത്രയും പെട്ടന്ന് തന്നെ ഒരു നേത്രരോഗവിദഗ്ദ്ധനെ സമീപിക്കണം, ”ഡോ ഷെട്ടി പറയുന്നു.

കണ്ണിൽ നിന്നുള്ള വെള്ളം വരുന്നതൊഴികെ, വൈറസ് മൂലമോ ബാക്ടീരിയ ബാക്ടീരിയ മൂലമോ ഉണ്ടാകുന്ന കൺജങ്ക്റ്റിവൈറ്റിസിൻ്റെ ലക്ഷണങ്ങൾ സമാനമാണെന്ന് ഡോ. ഷെട്ടി പറയുന്നു. “വൈറൽ അണുബാധകളിൽ കണ്ണിൽ നിന്ന് വെള്ളം വരികയും , ബാക്ടീരിയ അണുബാധകളിൽ മഞ്ഞ നിറത്തിലുള്ള പഴുപ്പ് പോലുള്ള ദ്രാവകം പുറത്ത് വരികയും ചെയ്യുമെന്ന് ഡോക്ടർ പറയുന്നു.

“ചെങ്കണ്ണ്, പനി എന്നിവ, പടരുന്നത് തടയാൻ ആളുകൾ സ്വയം ഐസൊലേറ്റ് ചെയ്യപ്പെടണം” എന്ന് ഡോ അനന്തകൃഷ്ണൻ പറയുന്നു. രോഗബാധിതനായ വ്യക്തിയുടെ കണ്ണുനീരിലൂടെ മാത്രമല്ല, തുമ്മൽ അല്ലെങ്കിൽ ചുമയ്ക്കുമ്പോൾ പുറത്തുവരുന്ന ദ്രാവകങ്ങളിലൂടെയും അണുബാധ പടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഗർഭകാലത്ത് ചെങ്കണ്ണ് ദോഷകരമാണോ?

സുരേഷിന്റെ ഗർഭിണിയായിരുന്ന ഭാര്യ മേഘനയ്ക്ക് ചെങ്കണ്ണ് സുഖം പ്രാപിക്കാൻ ഏകദേശം ഒരാഴ്ചയെടുത്തു. ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങൾ ഒന്നും ഉണ്ടായില്ല.

ചെങ്കണ്ണ് മാറാൻ എത്ര ദിവസം

ചെങ്കണ്ണ് പകർച്ചവ്യാധിയാണെങ്കിലും, പരിഭ്രാന്തരാകാതെ വൈദ്യസഹായം തേടണമെന്ന് വിദദ്ധർ നിർദ്ദേശിക്കുന്നു. ഗർഭാവസ്ഥയിലെ ചെങ്കണ്ണ് അമ്മയ്‌ക്കോ ഗർഭസ്ഥ ശിശുവിനോ ഒരു സങ്കീർണതയും ഉണ്ടാക്കുന്നില്ലെന്ന് ഹൈദരാബാദിലെ ഫെർണാണ്ടസ് ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് സീനിയർ കൺസൾട്ടന്റ് ഡോ.അനിഷ ഗാല വ്യക്തമാക്കി. സാധാരണയായി ഏഴ് മുതൽ പത്ത് ദിവസത്തിനുള്ളിൽ ചികിത്സയില്ലാതെ തന്നെ ചെങ്കണ്ണ് ഭേധമാകുമെന്ന് അവർ കൂട്ടിച്ചേർക്കുന്നു. “കണ്ണുകളിൽ പഴുപ്പോ മറ്റേതെങ്കിലും സങ്കീർണതകളോ ഉണ്ടായാൽ, ആൻറിബയോട്ടിക്കുകൾ ആവശ്യമാണെന്നും അവർ പറയുന്നു,”

“വൈറൽ അണുബാധ മൂലമുള്ള ചെങ്കണ്ണ് ചികിത്സിക്കാൻ കണ്ണുകൾക്ക് ലൂബ്രിക്കന്റുകൾ നിർദ്ദേശിക്കുകയും ബാക്ടീരിയ മൂലം സംഭവിക്കുന്ന അണുബാധകൾക്ക് ആൻറിബയോട്ടിക് തുള്ളികൾ നൽകുകയും ചെയ്യുന്നു. ഗർഭാവസ്ഥയിൽ പൊതുവേ സുരക്ഷിതമായ ആൻറിബയോട്ടിക് തുള്ളികളാണ് നിർദ്ദേശിക്കുക. അത് അമ്മയെയോ കുഞ്ഞിനെയോ ദോഷകരമായി ബാധിക്കില്ല. ”ഡോ ഷെട്ടി കൂട്ടിച്ചേർക്കുന്നു.

ചെങ്കണ്ണ് പകരുന്ന രീതി

ചെങ്കണ്ണ് കണ്ണുകളെ അസ്വസ്ഥമാക്കുകയും രോഗബാധിച്ചവർ പലപ്പോഴും അവ കൈകൊണ്ട് സ്പർശിക്കുകയും ചെയ്യുന്നു. അങ്ങനെ, അവരുടെ കൈകളിലൂടെ അണുബാധ പകരാൻ കാരണമാകുന്നുവെന്ന് ഡോ. ഷെട്ടി പറയുന്നു. “കുടുംബത്തിൽ ആർക്കെങ്കിലും ചെങ്കണ്ണ് ഉണ്ടെങ്കിൽ, ടവലുകൾ പൊതുവായി ഉപയോഗിക്കുന്നത് ഒഴിവാക്കണം,” കൈകൾ പതിവായി കഴുകുകയും അണുവിമുക്തമാക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറയുകയും ചെയ്യുന്നു.

ചെങ്കണ്ണ് പടരുന്നത് ഉപരിതലങ്ങളിലൂടെ മാത്രമല്ല. “വൈറൽ കൺജങ്ക്റ്റിവിറ്റിസ് ഉള്ള വ്യക്തിക്ക് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ ഉണ്ടാകാം. വീട്ടിലും പൊതു സ്ഥലങ്ങളിലും മാസ്‌കുകളും കണ്ണടകളും ധരിക്കേണ്ടത് പ്രധാനമാണ്, ”ഡോ ഷെട്ടി പറയുന്നു.

പ്രധാന പോയിൻ്റുകൾ

● വൈറസ് അല്ലെങ്കിൽ ബാക്ടീരിയ മൂലം കണ്ണുകൾക്കുണ്ടാകുന്ന അണുബാധയാണ്ചെങ്കണ്ണ് അഥവാ കൺജങ്ക്റ്റിവൈറ്റിസ്

● നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് ഇത് പകരുന്നത്.

● അഡെനോവൈറസ്, കോവിഡ് -19 തുടങ്ങിയ വൈറൽ അണുബാധകളുടെ ലക്ഷണമാണ് വൈറൽ കൺജങ്ക്റ്റിവിറ്റിസ്

● ഗർഭിണികളായ സ്ത്രീകൾക്കും പ്രായമായവർക്കും പ്രതിരോധശേഷി കുറവായതിനാൽ അവർക്ക് ചെങ്കണ്ണ് പെട്ടെന്ന് ബാധിക്കുന്നു.

● മുൻകരുതൽ നടപടികൾ പാലിക്കുകയും നിർദ്ദേശിച്ച മരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നത് അണുബാധയുടെ വ്യാപനത്തെ തടയാൻ സഹായിക്കുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്