728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

കേരളത്തിൽ കോവിഡ് JN.1 അണുബാധ: നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ദ്ധർ
26

കേരളത്തിൽ കോവിഡ് JN.1 അണുബാധ: നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ദ്ധർ

ഇതുവരെ കണ്ടെത്തിയ മറ്റെല്ലാ വകഭേദങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ് JN.1 . അതിനാൽ മുമ്പ് ഉപയോഗിച്ച കുത്തിവെപ്പുകൾ ഇതിൽ പ്രവർത്തിക്കില്ല .

കേരളത്തിൽ കോവിഡിൻ്റെ പുതിയ വകഭേദമായ JN.1 കണ്ടെത്തി

പുതിയതായി കണ്ടെത്തിയ കോവിഡ് വകഭേദം മറ്റുള്ളവയേക്കാൾ വളരെ വേഗത്തിൽ വ്യാപിക്കുമെന്ന് ജപ്പാനിലെ ഗവേഷകർ കണ്ടെത്തിയതായി ഡോ.ജയദേവൻ പറയുന്നു. അതുകൊണ്ട് തന്നെ ഇവ സാധാരണ വകഭേദങ്ങളിൽ ഒന്നായി മാറുമെന്നാണ് വിദഗ്ദ്ധർ കരുതുന്നത്. കേരളത്തിൽ SARS-CoV2 ബാധിച്ച വ്യക്തിയിൽ കോവിഡ് JN.1 ൻ്റെ ഏറ്റവും പുതിയ ഉപവകഭേദം കണ്ടെത്തിയത് ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.  ഈ വകഭേദം യുഎസിൽ പൊതുജനാരോഗ്യ പ്രശ്‌നമായി മാറിയ സാഹചര്യത്തിലാണ് ഇത്തരമൊരു ആശങ്ക രൂപപ്പെട്ടത്. കോവിഡ് ഉപവകഭേദത്തിൻ്റെ ലക്ഷണങ്ങൾ മൂലം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെങ്കിലും പടിഞ്ഞാറൻ രാജ്യങ്ങളിൽ സംഭവിച്ചതു പോലെ ഇവ അതിവേഗം പടർന്നുപിടിക്കും.

പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ജീനോം നിരീക്ഷണത്തിനിടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്. എന്നാൽ വൈറസുകളുടെ മ്യൂട്ടേഷനുകൾ സ്വാഭാവികമായതിനാൽ പരിഭ്രാന്തരാകേണ്ടതില്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

കോവിഡ് വ്യാപനമെന്ന ആശങ്കയിൽ ആളുകൾ പരിഭ്രാന്തരാകേണ്ട കാര്യമില്ല എന്ന് ഹാപ്പിയസ്റ്റ് ഹെൽത്തുമായി നടത്തിയ സംഭാഷണത്തിൽ ഡോ.എൻ.കെ അറോറ(കോ.ചെയർമാൻ INSACOG -ഇന്ത്യൻ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യം) പറഞ്ഞു. “കോവിഡ് BA.2.86 വകഭേദത്തിൻ്റെ ബന്ധുവായി പുതിയതായി കണ്ടെത്തിയ JN.1 വകഭേദത്തെ പരിഗണിക്കാവുന്നതാണ്. വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും സാഹചര്യങ്ങളിൽ ചില പാശ്ചാത്യ മാധ്യമങ്ങൾ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. നമുക്ക് കാത്തിരുന്ന് കാണാം. എന്നാൽ പരിഭ്രാന്തരാകേണ്ടതില്ല”- അദ്ദേഹം കൂട്ടിച്ചേർത്തു.

“കഴിഞ്ഞ മൂന്ന്-നാല് വർഷങ്ങളിൽ വൈറസുകളുടെ സ്വഭാവം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വ്യത്യസ്തമാണ്. ഉയർന്ന വരുമാനമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും ഒമിക്രോൺ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ അതുണ്ടായില്ല. പ്രായോഗികമായി ഒമിക്രോണിൻ്റെ യാതൊരു സ്വാധീനവും ഇന്ത്യയിൽ ഉണ്ടായില്ല എന്ന് വേണം പറയാൻ. അതോടൊപ്പം തന്നെ 2022 മുതൽ കോവിഡ് കേസുകൾ വളരെ കുറയുകയും ചെയ്തു”-ഡോ.അറോറ വ്യക്തമാക്കുന്നു.

JN.1 ഉപവകഭേദം എങ്ങനെ ഉണ്ടായി?

SARS-CoV‑2 വൈറസ് ഇതുവരെ നിരവധി ജനിതക മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട് എന്ന് വ്യക്തമാക്കുകയാണ് നാഷണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ കോവിഡ് ടാസ്ക് ഫോഴ്സ് കോ.ചെയർമാൻ ഡോ.രാജീവ് ജയദേവൻ. 2021 നവംബറിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയത് വൈറസിൻ്റെ പരിണാമത്തിൽ സംഭവിച്ച ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. “കോവിഡിൻ്റെ മറ്റെല്ലാ വകഭേദങ്ങളിൽ നിന്നും ഒമിക്രോൺ വകഭേദം വളരെ വ്യത്യസ്തമായിരുന്നു. അവ നിരവധി മാറ്റങ്ങൾക്ക് വിധേയമാവുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.”

2021 നവംബറിൽ ഒമിക്രോൺ ആദ്യമായി തിരിച്ചറിഞ്ഞതിനു ശേഷം അവ തുടർച്ചയായ മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതിൽ ആദ്യത്തെ നാഴികക്കല്ലായ മാറ്റം രണ്ട് ഒമിക്രോൺ ഉപവംശങ്ങൾ ഒരേ സമയം ഒരേ വ്യക്തിയിൽ ഒരേ കോശത്തെ ബാധിക്കുകയും ജനിതകവസ്തുക്കൾ കൈമാറ്റം ചെയ്യുകയും വിജയകരമായ മറ്റൊരു പതിപ്പ് ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു എന്നതായിരുന്നു. ഇത്തരമൊരു സംഭവം വളരെ അസാധാരണമാണ് ഡോ.രാജീവ് ജയദേവൻ പറയുന്നു. ഇതുവഴിയാണ് XBB വകഭേദം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023 ഒക്ടോബർ വരെ XBB ആയിരുന്നു പ്രധാന വകഭേദം. സെപ്റ്റംബറിലോ ഒക്ടോബറിലോ ആയി BA 2.86 എന്ന തികച്ചും പുതിയൊരു വകഭേദം തിരിച്ചറിഞ്ഞു. കഴിഞ്ഞ ഒരു മാസമായി, ഇതുവരെ കണ്ടെത്തിയ മറ്റെല്ലാ വകഭേദങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ JN1 എന്ന ഉപവകഭേദം വ്യാപിക്കാൻ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കുന്നു. BA.2.86 വകഭേദത്തിന് സംഭവിച്ച പരിണാമം ഏറ്റവും പുതിയ ഉപവകഭേദമായ JN.1-ൻ്റെ പിറവിക്ക് കാരണമായതായി ഡോ.രാജീവ് ജയദേവൻ പറയുന്നു.

എന്താണ് JN1 ഉപവകഭേദം

രാജ്യാടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം ഇത് ഏറ്റവും സാധാരണമായ ഉപ വിഭാഗമല്ലെങ്കിലും അതിവേഗം വളരുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത് ഏറ്റവും സാധാരണമായ വകഭേദങ്ങളിൽ ഒന്നായി ഉടൻ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു

പുതിയ വകഭേദം വളരെ പ്രതിരോധശേഷിയുള്ളതാണെന്ന് ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളതായി ഡോ. രാജീവ് ജയദേവൻ പറയുന്നു. “ഇതിനർത്ഥം വൈറസിൻ്റെ ഈ പതിപ്പ് മറ്റുള്ളവയിൽ നിന്ന് വളരെ വ്യത്യസ്തമാണ്.അതുകൊണ്ട് തന്നെ മുമ്പത്തെ പതിപ്പുകൾക്കായി സൃഷ്ടിച്ച ആൻ്റിബോഡികൾ ഇതിൽ പ്രവർത്തിക്കില്ല എന്നു വേണം അനുമാനിക്കാൻ. ഉദാഹരണത്തിന്, ഒരു XBB.1.5 ബൂസ്റ്റർ കുത്തിവെപ്പ് ഈ ഉപവകഭേദങ്ങളിൽ പ്രവർത്തിക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഈ വകഭേദം മറ്റെല്ലാ വകഭേദങ്ങളെയും മറികടക്കാൻ പോകുന്നുവെന്ന് ജാപ്പനീസ് ഗവേഷകർ കണ്ടെത്തിയിട്ടുണ്ടെന്നും ഡോ.ജയദേവൻ കൂട്ടിച്ചേർക്കുന്നു.

പൊതുജനാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു

INSACOG ൻ്റെ കണക്കുകൾ അനുസരിച്ച് കേരളത്തിൽ JN.1 ബാധിച്ച ഒരു കേസ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡോക്ടർ ജയദേവൻ പറയുന്നു.വരും ദിവസങ്ങളിൽ ബാധിതരുടെ എണ്ണം വർദ്ധിച്ചേക്കും. കൃത്യമായ ചിത്രം ലഭിക്കുന്നതിനായി നമ്മൾ കാത്തിരിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തേക്കാം എന്ന് കരുതി ഇതൊരു പൊതു ആരോഗ്യ ഭീഷണി എന്ന രീതിയിൽ ആളുകൾ ഭയപ്പേണ്ടതില്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

“കോവിഡ് ഒരു ചാക്രിക വൈറസാണ്- അതിനർത്ഥം അത് പല ഇടവേളകളിൽ വരികയും പോകുകയും ചെയ്യുന്നു എന്നാണ്. കേസുകളുടെ എണ്ണത്തിൽ അധികാരികൾ സൂക്ഷ്മ നിരീക്ഷണം നടത്തേണ്ടതുണ്ട്. എണ്ണം കൂടുന്നതനുസരിച്ച്, ചില ലളിതവും അടിസ്ഥാനപരവുമായ മുൻകരുതലുകൾ സ്വീകരിക്കുകയാണെങ്കിൽ ജനജീവിതം സാധാരണ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തിലാകമാനം പ്രഭാവം ചെലുത്താൻ സാധ്യതയുള്ളതിനാൽ അണുബാധ ഏൽക്കാതിരിക്കാൻ ആളുകൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡോ.രാജീവ് ജയദേവൻ നിർദ്ദേശിക്കുന്നു.

2020-ൽ ഉണ്ടായിരുന്ന അതേ പ്രാധാന്യത്തോടെയാണ് ജനിതക നിരീക്ഷണവും എപ്പിജെനോമിക് നിരീക്ഷണവും നടക്കുന്നതെന്ന് ഡോ. എൻ.കെ ​​അറോറ കൂട്ടിച്ചേർത്തു.

മുൻകരുതലുകൾ

ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളോ ലക്ഷണങ്ങളോ അനുഭവപ്പെട്ടാൽ മറ്റുള്ളവരിൽ നിന്നുള്ള സമ്പർക്കം ഒഴിവാക്കി ഉടൻ സ്വയം നിരീക്ഷണത്തിലാവുക.
അസുഖമുള്ളവരുമായി സമ്പർക്കം പുലർത്താതെ സാമൂഹിക അകലം പാലിക്കുക
ആളുകൾ കൂടിതലായുള്ള വായു സഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ഉപയോഗിക്കുക.
രോഗ വ്യാപനം കുറഞ്ഞാൽ നിയന്ത്രണങ്ങളിൽ അയവ് വരുമെന്നും അതുവരെ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി തന്നെ പാലിക്കാൻ ശ്രമിക്കണമെന്നും.ഡോ.രാജീവ് ജയദേവൻ നിർദ്ദേശിക്കുന്നു.

പ്രധാന പോയൻ്റുകൾ

കേരളത്തിൽ നിന്നുള്ള ഒരാൾക്ക് കോവിഡിൻ്റെ ഏറ്റവും പുതിയ ഉപവകഭേദം  ബാധിച്ചതായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധയിൽ വ്യക്തമായിട്ടുണ്ട്. നിരന്തരമായ ജീനോമിക് നിരീക്ഷണത്തിലൂടെയാണ് ഒമിക്രോണിൻ്റെ ഉപവിഭാഗം കണ്ടെത്തിയത്.ഇതേ വകഭേദങ്ങൾ യുഎസിൽ അതിവേഗം പടരുന്നത് ആശങ്കകൾക്ക് കാരണമാണെങ്കിലും, ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
എല്ലാ നിറങ്ങളുമുള്ള പഴങ്ങളും പച്ചക്കറികളും,പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
ആർട്ടിക്കിൾ
സ്ത്രീകളുടെ ആർത്തവ വിരാമത്തിൻ്റെ അത്രയും ലക്ഷണങ്ങൾ ഇല്ലെങ്കിലും ഈ സ്വാഭാവികപ്രക്രിയ മൂലം പുരുഷന്മാരും സമാനമായ അവസ്ഥയിലൂടെ കടന്നുപോകും
ആർട്ടിക്കിൾ
ആൻ്റിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, ഭക്ഷണത്തിന് കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ മുതലായവ വയറിലെത്തിയാൽ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥ അസ്വസ്ഥമാവും
ആർട്ടിക്കിൾ
ആരോഗ്യമുള്ള ഒരു വ്യക്തി അനാവശ്യമായി കാത്സ്യം കഴിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത 5-10 ശതമാനം വർദ്ധിപ്പിക്കും
ആർട്ടിക്കിൾ
ജ്യൂസുകൾ കൊതിപ്പിക്കുന്നതാണെങ്കിലും പ്രമേഹമുള്ളവർ പഴങ്ങൾ ജ്യൂസാക്കി കഴിക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതിന് ഇത് കാരണമാകും
ആർട്ടിക്കിൾ
ചർമ്മത്തിൽ തിണർപ്പ്, പേശികൾക്ക് ബലഹീനത എന്നീ ലക്ഷണങ്ങളോടെയുള്ള ഒരു അപൂർവ ഇൻഫ്ലമേറ്ററി അവസ്ഥയാണ് ഡെർമറ്റോമയോസൈറ്റിസ്. ഇത് ആർക്കും സംഭവിക്കാം

0

0

0

0

0

0

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്