728X90

728X90

0

0

0

Jump to Topics

നിപ്പ വൈറസ് ബാധ: കേരളത്തിന് ആശ്വാസം,പുതിയ കേസുകളില്ല
130

നിപ്പ വൈറസ് ബാധ: കേരളത്തിന് ആശ്വാസം,പുതിയ കേസുകളില്ല

പൊതുജനങ്ങൾ ആശുപത്രി സന്ദർശനം നിബന്ധമായും ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി അറിയിച്ചു.ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഒരാൾ മാത്രമേ കൂട്ടിരിപ്പുകാരായി ഉണ്ടാകാൻ പാടുള്ളു. .
2019 ജൂൺ 6ന് എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിനുള്ളിൽ ആരോഗ്യ ഉദ്യോഗസ്ഥർ പൂർണ്ണ സംരക്ഷണ വസ്ത്രങ്ങളിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന ഫയൽ ചിത്രം (ഫോട്ടോ എ എഫ് പി)

 

തിങ്കളാഴ്ച രാത്രി ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആയതോടെ കേരളത്തിന് നിപ്പ വൈറസ് ബാധയിൽ താൽക്കാലിക ആശ്വാസം. 49 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് പുറത്തു വന്നത്. കൂടാതെ വവ്വാലുകളിൽ നിന്ന് ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവ് ആണ്. തിങ്കളാഴ്ച വൈകീട്ട് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജാണ് സ്ഥിതിഗതികൾ  ഔദ്യോഗികമായി വിശദീകരിച്ചത്.

അസാധാരണമായ പനിയും മറ്റ് ലക്ഷണങ്ങളുമായി കോഴിക്കോട് ജില്ലയിലുണ്ടായ രണ്ട് മരണങ്ങൾ നിപ്പ വൈറസ് ബാധ മൂലമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുക് മൻഡവ്യ സെപ്തംബർ 12ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. നിപ്പ അണുബാധയുടെ ലക്ഷണങ്ങളോടെ സെപ്തംബർ 11നാണ് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ട് പേർ മരിക്കാനിടയായത്. സംശയത്തെ തുടർന്ന് ഇവരുടെ ശരീര സ്രവ സാമ്പിളുകൾ പൂനെയിലെ വൈറോളജി ലാബിലേക്ക് പരിശോധനകൾക്കായി അയച്ചിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും നിപ്പ വൈറസ് ബാധ തടയുന്നതിന് സംസ്ഥാന സർക്കാരിനെ സഹായിക്കുന്നതിനുമായി കേന്ദ്ര സംഘത്തെ കേരളത്തിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് കേരളം നിപ്പ വൈറസ് അണുബാധയുടെ പിടിയിലാകുന്നത്. 2018ൽ സംസ്ഥാനത്തെ ജില്ലകളായ കോഴിക്കോടും മലപ്പുറത്തും സമാന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നതിൻ്റെ ഭാഗമായി സമ്പർക്ക പട്ടിക തയ്യാറാക്കി നിരീക്ഷ നടപടികൾക്കുള്ള നീക്കം സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്.

പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള നാല് പേർ നിലവിൽ ആശുപത്രിയിലാണ്. ഇതിൽ ഒമ്പത് വയസുള്ള കുട്ടി വെൻ്റിലേറ്ററിൽ നിരീക്ഷണത്തിലാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. പത്ത് മാസം പ്രായമുള്ള മറ്റൊരു കുട്ടിയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി അവർ കൂട്ടിച്ചേർത്തു.

നിപ്പ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സംസ്ഥാന സർക്കാർ 16 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഉടൻ തന്നെ നിപ്പ കൺട്രോൾ റൂം തുറക്കുമെന്നും വീണ ജോർജ് വ്യക്തമാക്കി. അണുബാധ തടയുന്നതിനുള്ള മാർഗ്ഗങ്ങൾ കർശനമാക്കാൻ എല്ലാ ആശുപത്രികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ആശുപത്രി സന്ദർശനം നിബന്ധമായും ഒഴിവാക്കണമെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഒരാൾ മാത്രമേ കൂട്ടിരിപ്പുകാരായി ഉണ്ടാകാൻ പാടുള്ളുവെന്നും വീണാജോർജ് വ്യക്തമാക്കി.

പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതിൻ്റേയും നിപ്പ പ്രോട്ടോകോൾ പാലിക്കുന്നതിൻ്റേയും പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങൾ ബോധവാന്മാരാകണമെന്നും അവർ കൂട്ടിച്ചേർത്തു. ഹൈറിസ്ക് സമ്പർക്ക പട്ടികയിലുള്ളവർ നിലവിൽ ഐസൊലേഷൻ വാർഡിലാണ്. കോഴിക്കോട് ജില്ലയിൽ ഉടനീളമുള്ള ആശുപത്രികളിൽ ഐസൊലേഷൻ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്.

നിപ്പ വൈറസ് ബാധിച്ച രണ്ട് പേർ സെപ്തംബർ11ന് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടിരുന്നു. ഇവരെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

കേരളം നിപ്പ വൈറസ് ജാഗ്രതയിൽ

രോഗം സ്ഥിരീകരിച്ച രണ്ട് പേർ പരസ്പരം സമ്പർക്കത്തിൽ വന്നതായി നിപ്പ വൈറസ് നിരീക്ഷ സംഘം കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേരിൽ ഒരാളുടെ മരണം സംഭവിച്ചത് തിങ്കളാഴ്ച രാവിലെയായിരുന്നു. ആ വ്യക്തിയുടെ കുട്ടികളേയും സഹോദരനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ടാണ് രണ്ടാമത്തെയാൾ മരണപ്പെടുന്നത്. ഇവർ രണ്ട് പേരും ഒരു മണിക്കൂറിലധികം ജില്ലയിലെ ആശുപത്രിയിൽ സമ്പർക്കത്തിലുണ്ടായിരുന്നതായും ആരോഗ്യ മന്ത്രി വീണാജോർജ് വ്യക്തമാക്കി. പരിശോധനാ ഫലം വരാനിരിക്കെ കോഴിക്കോട് ജില്ലയിൽ സംസ്ഥാന സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

സമ്പർക്കം കണ്ടെത്തുന്നതിനും നിരീക്ഷണത്തിനുമായുള്ള നടപടികൾ കോഴിക്കോട് ജില്ലയിലുടനീളം പുരോഗമിക്കുകയാണ്. പ്രാഥമിക സമ്പർക്കമുള്ളവർ, ദ്വിതീയ സമ്പർക്കമുള്ളവർ എന്നീ വിഭാഗങ്ങളായാണ് വേർതിരിക്കുന്നതെന്ന് വീണാ ജോർജ് പറഞ്ഞു. രോഗം ബാധിച്ച ഒരു വ്യക്തിയുടെ ബന്ധു ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ്.

നിപ്പ വൈറസ് എങ്ങനെ പടരുന്നു

2018ലായിരുന്നു ഇതിനു മുമ്പ് കേരളത്തിൽ നിപ്പാ വൈറസ് അണുബാധ സ്ഥിരീകരിച്ചത്. അന്ന് കേരള ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിപാ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ടെറോപ്പസ് വിഭാഗത്തിൽ പെട്ട വലിയ ഇനം വവ്വാലുകളും പന്നികളുമാണ് വൈറസ്  വാഹകരെന്ന് വിശദീകരിക്കുന്നു. 2018ൽ നടത്തിയ പഠന പ്രകാരം വവ്വാലുകളുടെ തൊണ്ടയിൽ നിന്നുള്ള സ്രവത്തിൽ നിപ്പ വൈറസുകൾ ഉള്ളതായും, ഇവ കടിച്ച പഴങ്ങളിലൂടെ ഇത് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും വ്യക്തമാക്കുന്നുണ്ട്. കേരളത്തിൻ്റെ വടക്ക്-കിഴക്കൻ മേഖലയിലുള്ള വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യവും കണ്ടെത്തിയിരുന്നു.

നിപ്പയുടെ ലക്ഷണങ്ങൾ

അമേരിക്കയിലെ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ സെൻ്റർ വ്യക്തമാക്കുന്നത് പ്രകാരം താഴെ പറയുന്ന ഒന്നോ അതിലധികമോ ലക്ഷണങ്ങൾ നിപ്പയുടേതായി കണ്ടേക്കാം.

പനി
തലവേദന
ചുമ
തൊണ്ടവേദന
ശ്വസിക്കാൻ ബുദ്ധിമുട്ട്
ഛർദ്ദി

അബോധാവസ്ഥ,മയക്കം അല്ലെങ്കിൽ ആശയക്കുഴപ്പം
അപസ്മാരം
കോമ
തലച്ചോറിൽ വീക്കം(മസ്തിഷ്ക്കാഘാതം)

ലോകാരോഗ്യ സംഘടനയുടെ നിപ്പാ ഫാക്ട് ഷീറ്റ് പ്രകാരം, ഈ കേസുകളിലെ മരണനിരക്ക് 40% മുതൽ 75% വരെ കണക്കാക്കപ്പെടുന്നു. എപ്പിഡെമിയോളജിക്കൽ നിരീക്ഷണത്തിനും ക്ലിനിക്കൽ മാനേജ്മെൻ്റിനുമുള്ള പ്രാദേശിക കഴിവുകളെ ആശ്രയിച്ച് ഈ നിരക്ക് വ്യത്യാസപ്പെടാം.

പേടിക്കേണ്ട പക്ഷേ മുൻകരുതൽ വേണം!

ഈ മണിക്കൂറുകൾ ജാഗ്രതയുടേതാണ്, പേടിക്കാനുള്ളതല്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൺവീനർ ഡോ.രാജീവ് ജയദേവൻ ഹാപ്പിയസ്റ്റ് ഹെൽത്തിനോട് പറഞ്ഞു. നിലവിൽ മഴക്കാലം വൈറൽ പനി കേസുകൾക്ക് കാരണമാണെന്ന് കണക്കിലെടുക്കുമ്പോൾ, നിപ്പ വൈറസ് ബാധയുള്ളവരുമായി സമ്പർത്തിൽ വന്നവർ ഒഴികെ പനിയുള്ള എല്ലാവരും നിപ്പയെ കുറിച്ചോർത്ത് ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിപ്പ ജാഗ്രതയുടെ ഭാഗമായുള്ള ഔദ്യോഗിക നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും തെറ്റായുള്ള പ്രചരണങ്ങളെ തടയണമെന്നും അദ്ദേഹം പറഞ്ഞു.

ജാഗ്രത പാലിക്കേണ്ടതുണ്ടെങ്കിലും പൊതുജനങ്ങളെ ഭീതിയിലാക്കുന്ന പ്രതികരണങ്ങൾ ഉണ്ടാകരുതെന്ന് ഡോ.ജയദേവൻ പറഞ്ഞു. അതായത് വൈറസ് ബാധ സംഭവിച്ചത് ഒരു ആശുപത്രിയിലാണെങ്കിൽ അതുമായി ബന്ധപ്പെട്ട നഗരം മുഴുവൻ അടച്ചു പൂട്ടാൻ പാടില്ല. രോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് ശരീര ദ്രവങ്ങൾ വഴി ഏറെ നേരത്തെ സമ്പർക്കത്തിലൂടെ മാത്രമേ ഇത് പകരുകയുള്ളു. കോവിഡിനെ പോലെ വായുവിലൂടെ ഇത് വേഗത്തിൽ പടരില്ലെന്നും അദ്ദേഹം പറഞ്ഞു.

നിപ്പ ചികിത്സ

നിപയ്ക്ക് പ്രത്യേക ആൻ്റിവൈറൽ ചികിത്സയില്ലെങ്കിലും, വൈറൽ അണുബാധയുടെ രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി പരിചരണത്തിലൂടെയും, ജലാംശം, വിശ്രമം, നെബുലൈസേഷൻ, ആൻ്റി-സീഷ്വർ മരുന്നുകൾ എന്നിവയിലൂടെയും വ്യക്തിയുടെ അവസ്ഥയെ കണക്കിലെടുത്ത് ചികിത്സിക്കാം.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്