728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

ബന്ധം ദൃഢമാക്കൂ: ലൈംഗിക ശുചിത്വം അറിഞ്ഞിരിക്കാം
70

ബന്ധം ദൃഢമാക്കൂ: ലൈംഗിക ശുചിത്വം അറിഞ്ഞിരിക്കാം

ലൈംഗിക ബന്ധത്തിലെ ഒരു പ്രധാന ഘടകമാണ് ഓറൽ സെക്സ്. എന്നാൽ ദുർഗന്ധം വമിക്കുന്ന രഹസ്യഭാഗങ്ങൾ പങ്കാളിയിൽ മടിയും വിമുഖതയും ഉണ്ടാക്കും .

ലൈംഗികബന്ധം എങ്ങനെ ആസ്വാദ്യകരമാക്കാം

ശാരീരികവും വൈകാരികവുമായ ബന്ധത്തിൻ്റെ ആകർഷണീയവും അതിലോലമായവുമായ ഇഴുകിച്ചേരലാണ് അക്ഷരാർത്ഥത്തിൽ ലൈംഗികബന്ധം. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ലൈംഗികജീവിതത്തിൽ വ്യക്തി ശുചിത്വത്തിനുമുണ്ട് പ്രധാനപ്പെട്ട പങ്ക്.

നിങ്ങളുടെ ശരീരത്തിൻ്റെ സുഗന്ധം പങ്കാളിയെ ലൈംഗികബന്ധത്തിലേക്ക് ആകർഷിക്കും. എന്നാൽ ഈ സുഗന്ധം ഒരു ദുർഗന്ധമായി മാറിയാൽ അത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നത് പറയേണ്ടതില്ലല്ലോ? അതിലുപരി വ്യക്തിശുചിത്വത്തിൻ്റെ അഭാവം അണുബാധകളുടെ സാധ്യത വർദ്ധിപ്പിക്കുന്നതിനും ചില കേസുകളിൽ വന്ധ്യതയിലേക്ക് നയിക്കുന്നതിനും വരെ കാരണമാകും.

ലൈംഗികബന്ധം ആസ്വാദ്യകരമാക്കുന്നതിൽ വ്യക്തിശുചിത്വത്തിൻ്റെ പങ്ക്?

ലൈംഗിക ശുചിത്വത്തെ കുറിച്ച് നിങ്ങൾ അവഗണിച്ചിരുന്നതോ അറിയാത്തതോ ആയ ചില കാഴ്ചപ്പാടുകളും പൊടിക്കൈകളും വിദഗ്ദ്ധർ പങ്കുവെക്കുന്നു.

1. തണുത്ത വെള്ളത്തിൽ കുളിക്കുക

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ലൈംഗികതൃഷ്ണ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് വ്യക്തമാക്കുകയാണ് സെക്ഷ്വൽ വെൽനസ്സ് വിദഗ്ദ്ധ ഷീബ മൊഹ്സിൻ. തണുത്ത വെള്ളത്തിലുള്ള കുളി ടെസ്റ്റോസ്റ്റിറോൺ അളവിൽ അഞ്ച് ശതമാനം വർദ്ധനമുണ്ടാക്കുമെന്ന് അമേരിക്കൻ ജേർണൽ ഓഫ് “മെൻസ് ഹെൽത്ത്” പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇത് കരുത്തും ഊർജവും നേടാൻ സഹായിക്കും.

2. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, അടിവസ്ത്രങ്ങൾ ഒഴിവാക്കുക

ചൂടും വിയർപ്പും നിറഞ്ഞ സ്ഥലങ്ങളിൽ ബാക്ടീരിയകൾ പെട്ടെന്ന് വളരും. അതുകൊണ്ട് ഇറുകിയ അടിവസ്ത്രങ്ങൾക്ക് പകരം അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിച്ച് കിടക്കയിലേക്ക് പോകുന്നതാണ് ഏറ്റവും നല്ലതെന്ന് ഇൻ്റിമസി കോച്ച് രാധ സലൂജ കൂട്ടിച്ചേർക്കുന്നു. ഇത് വിയർക്കാതിരിക്കുന്നതിനും സഹായിക്കും.

3. ആവശ്യത്തിന് വെള്ളം കുടിക്കുക, മൂത്രം പിടിച്ചുവെക്കാതിരിക്കുക

ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് മൂത്രമൊഴിക്കുന്നത് നല്ല ശീലമാണ്. മൂത്രനാളത്തിലൂടെ ബാക്ടീരിയകൾ വേഗത്തിൽ പ്രവേശിക്കുമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഇത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. മൂത്രമൊഴിക്കുന്നതിലൂടെ ഈ ബാക്ടീരിയകളെ പുറന്തള്ളാനാകും. അതുകൊണ്ട് വെള്ളം കുടിക്കാൻ മടികാണിക്കരുത്. എത്രത്തോളം വെള്ളം കുടിക്കുന്നോ അത്രത്തോളം മൂത്രമൊഴിക്കാനും ഉണ്ടാകും. ഇതുവഴി ബാക്ടീരിയകളെ നന്നായി ഒഴിവാക്കാം.

4. സ്വകാര്യ ഭാഗത്തെ രോമങ്ങൾ ഒഴിവാക്കുക

ലൈംഗിക ബന്ധത്തിനിടയിൽ പങ്കാളികൾ പരസ്പരം ശരീര ഭാഗങ്ങളിൽ സ്പർശിക്കുന്നത് സ്വാഭാവികമാണ്. സ്വകാര്യഭാഗത്തെ രോമങ്ങളിൽ ബാക്ടീരിയകൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ലൈംഗിക ബന്ധത്തിന് മുമ്പ് ഇവ ഷേവ് ചെയ്യുകയോ ഭംഗിയായി ട്രിം ചെയ്യുകയോ ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാക്കുകയാണ് ഇൻ്റിമസി കോച്ച് രാധ സലൂജ.
“എന്നാൽ സ്വകാര്യ ഭാഗങ്ങളിലെ രോമങ്ങൾക്കുമുണ്ട് ചില ധർമങ്ങൾ. അവ ഫെറോമോണുകൾ ഉത്പാദിപ്പിക്കുന്നു. പങ്കാളികളെ പരസ്പരം ആകർഷിക്കാൻ ഈ ഫെറോമോണുകൾ സഹായിക്കുമെന്ന് വ്യക്തമാക്കുകയാണ് സെക്ഷ്വൽ വെൽനസ്സ് വിദഗ്ദ്ധയായ ഷീബ മൊഹസിൻ.

5. കെമിക്കലുകൾ ഒഴിവാക്കാം

ലൈംഗിക ബന്ധത്തിലെ ഒരു പ്രധാന ഘടകമാണ് സുരതവദനം(oral sex). എന്നാൽ വൃത്തിഹീനമായതും ദുർഗന്ധം വമിക്കുന്നതുമായ രഹസ്യഭാഗങ്ങൾ പങ്കാളിയിൽ മടിയും വിമുഖതയും ഉണ്ടാക്കും. ഇത് ഒഴിവാക്കുന്നതിനായി ലൈംഗിക ബന്ധത്തിനുമുമ്പ് രഹസ്യഭാഗങ്ങൾ വൃത്തിയാക്കുകയോ കുളിക്കുകയോ ചെയ്യുന്നത് മികച്ച അനുഭവം നൽകുമെന്ന് ഇൻ്റിമസി കോച്ച് രാധ സലൂജ നിർദ്ദേശിക്കുന്നു.
ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ പങ്കാളികളുടെ ശരീര ദ്രവങ്ങളുമായി പരസ്പരം സമ്പർക്കത്തിലേർപ്പെടും. നിരവധി ബാക്ടീരിയകളും വൈറസുകളും അടങ്ങിയിട്ടുള്ളതാണ് ഓരോ വ്യക്തിയുടേയും ശരീര ദ്രവങ്ങൾ. അതുകൊണ്ട് ആരോഗ്യകരമായ ലൈംഗികജീവിതത്തിനായി രാധ സലൂജ നിർദ്ദേശിക്കുന്ന ചില കാര്യങ്ങൾ നോക്കാം.

  • ജനനേന്ദ്രിയവും ചുറ്റുമുള്ള ഭാഗങ്ങളും ഇളം ചൂട് വെള്ളത്തിൽ കഴുകി വൃത്തിയാക്കുക. ഇതിനായി ഗാഢത കുറഞ്ഞ സോപ്പുകളോ മറ്റോ ഉപയോഗിക്കാവുന്നതാണ്. എന്നാൽ സെൻസിറ്റീവ് ചർമ്മം, ഏതെങ്കിലും തരത്തിലുള്ള അണുബാധ എന്നിവയുള്ളവർ സോപ്പോ മറ്റോ ഉപയോഗിക്കുന്നത് സ്വകാര്യഭാഗത്തെ ചർമ്മം കൂടുതൽ വരണ്ടതാക്കാൻ ഇടയാക്കും.
  • ലിംഗത്തിന് മുൻഭാഗത്തിലെ നേർത്ത ചർമ്മം നീക്കം ചെയ്തിട്ടില്ലാത്തവർ അവ പുറകോട്ട് നീക്കി അകവും പുറവും വൃത്തിയാക്കാൻ ശ്രമിക്കണം.
  • മിക്ക സ്ത്രീകളും ലൈംഗികബന്ധത്തിലേർപ്പെട്ടതിന് ശേഷം യോനിയുടെ ഉൾഭാഗം വെള്ളമുപയോഗിച്ച് കഴുകാറുണ്ട്. യോനിയെ സംരക്ഷിക്കുന്ന ബാക്ടീരിയകളുടെ സ്വാഭാവിക സന്തുലിതാവസ്ഥയെ തകരാറിലാക്കുന്നതിനാൽ ഇത്തരത്തിൽ ചെയ്യുന്നത് കൂടുതൽ അണുബാധകളിലേക്ക് നയിക്കുമെന്നതാണ് അത്ര അറിയപ്പെടാത്ത വസ്തുത. ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം യോനി സ്വാഭാവികമായി തന്നെ വൃത്തിയാകുന്നതിനാൽ അകത്തേക്ക് വെള്ളമൊഴിച്ച് കഴുകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരത്തിൽ ചെയ്യുമ്പോൾ ചെറിയ തരത്തിലുള്ള ദുർഗന്ധമുണ്ടാകുന്നത് സാധാരണമാണ്. ഇത് മറ്റ് പ്രശ്നങ്ങളുടെ സൂചനയല്ല. യോനീഭാഗം വൃത്തിയാക്കുന്നതിനായി വൈപ്പുകൾ, ക്രീമുകൾ, സ്പ്രേ, തുടങ്ങിയവ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയിലടങ്ങിയ ഗാഢത കൂടിയ രാസവസ്തുക്കളും പെർഫ്യൂമുകളും രഹസ്യഭാഗത്തെ ചർമ്മത്തെ അസ്വസ്ഥമാക്കും. കൂടാതെ കൃത്രിമ സുഗന്ധം ചേർത്ത ടാംപണുകൾ, പാഡുകൾ, പാൻ്റി ലൈനറുകൾ, പൗഡറുകൾ, സ്പ്രേകൾ എന്നിവ ഒഴിവാക്കണമെന്നും ഷീബ മൊഹ്സിൻ മുന്നറിയിപ്പ് നൽകുന്നു.

6. മുന്നിൽ നിന്ന് പുറകിലേക്ക് കഴുകുക

മൂത്രനാളത്തിലെ അണുബാധ സ്ത്രീകളിൽ സാധാരണമാണ്. എന്നാൽ ഇതിനെ നിസാരമായി തള്ളിക്കളയാൻ പാടില്ലെന്ന് വ്യക്തമാക്കുകയാണ് ഷീബ മൊഹ്സിൻ. ഈ അണുബാധകൾ വളരെ പെട്ടെന്ന് തന്നെ വൃക്കകളെ ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ യോനീഭാഗം മുന്നിൽ നിന്ന് പുറകിലേക്ക് എന്ന രീതിയിൽ കഴുകണം. മലദ്വാരത്തിൽ നിന്നും അണുക്കൾ യോനിയിലൂടെ മൂത്രനാളിയിൽ പ്രവേശിക്കുന്നത് തടയാൻ ഇത് സഹായിക്കും. മലദ്വാരം അവസാനം മാത്രം കഴുകാനാണ് സെക്ഷ്വൽ വെൽനസ്സ് വിദഗ്ദ്ധർ സ്ത്രീകളോട് നിർദ്ദേശിക്കാറുള്ളത്. അണുക്കൾ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ എത്താതിരിക്കാൻ ഇത് വളരെയധികം ഗുണം ചെയ്യും.

7. സെക്സ് ടോയ്സിൻ്റെ കാര്യത്തിൽ ശ്രദ്ധ വേണം

ഉപയോഗത്തിന് ശേഷം സെക്സ് ടോയ്സ് വൃത്തിയാക്കേണ്ടതിൻ്റെ പ്രാധാന്യം ലൈംഗിക ശുചിത്വത്തിൻ്റെ കാര്യത്തിൽ വളരെ നിർണായക ഘടകമാണ്. ഉപയോഗ ശേഷം ഇവ വൃത്തിയാക്കാതിരിക്കുന്നത് ഫംഗസ്, വൈറസ്, ബാക്ടീരിയ എന്നിവ വളരെ പെട്ടെന്ന് വളരുന്നതിനും ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ എളുപ്പത്തിൽ പിടിപെടുന്നതിനും കാരണമാകും. സെക്സ് ടോയ്സ് ഉപയോഗിച്ചതിന് ശേഷം ചൊറിച്ചിൽ, വെള്ളപോക്ക്, എരിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ കാരണങ്ങൾ കണ്ടെത്തുന്നതിനായി എത്രയും പെട്ടെന്ന് പരിശോധനകൾ നടത്തുന്നത് ഉചിതമാണെന്നും മുംബൈയിൽ നിന്നുള്ള സെക്സ് ആൻ്റ് വെൽനസ്സ് കോച്ച് കൂട്ടിച്ചേർക്കുന്നു.

8. വായ്നാറ്റം ഒഴിവാക്കാം

ലൈംഗികബന്ധത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് വായ്നാറ്റം. അതുകൊണ്ട് തന്നെ ലൈംഗികബന്ധത്തിനായി തയ്യാറെടുക്കുന്നതിൻ്റെ മുന്നോടിയായി പല്ലു തേക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ ഒരു മൗത്ത് ഫ്രെഷ്നർ ഉപയോഗിച്ച് വാ കഴുകുന്നതോ പുതിനയില ചവക്കുന്നതോ നല്ലതാണെന്ന് രാധ സലൂജ നിർദ്ദേശിക്കുന്നു

9. നഖം വെട്ടാൻ മറക്കരുത്

കൈകകളും നഖവും വൃത്തിയായി സൂക്ഷിക്കാൻ യാതൊരു കാരണവശാലും മറക്കരുത്. ലൈംഗിക ശുചിത്വത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന കാര്യമാണിത്. ഇവ അഴുക്ക് നിറഞ്ഞതാണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ തീർച്ചയായും രോഗാണുക്കൾ പ്രവേശിക്കും.

അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൻ്റിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, ഭക്ഷണത്തിന് കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ മുതലായവ വയറിലെത്തിയാൽ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥ അസ്വസ്ഥമാവും
ആർട്ടിക്കിൾ
ലക്ഷണങ്ങൾ ഒന്നുമില്ലാതെ ഒരാളുടെ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് ഒളിഞ്ഞിരിക്കുന്ന ചില കാരണങ്ങളാലാകാം എന്ന് ഡോക്ടർമാർ പറയുന്നു.
ആർട്ടിക്കിൾ
സൂര്യനിൽ നിന്നോ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്നോ ലഭിക്കുന്ന വിറ്റാമിൻ ഡി അതിൻ്റെ നിഷ്ക്രിയ രൂപത്തിലാണുള്ളത്. അവ സജീവമാകാൻ നമ്മുടെ ശരീരത്തിലെ ചില പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതുണ്ട്.
ആർട്ടിക്കിൾ
ലളിതമായ കാർബോഹൈഡ്രേറ്റുകളും അന്നജവും ധാരാളം നാരുകളും അടങ്ങിയതിനാൽ പച്ചച്ചക്ക ഉണക്കി പൊടിച്ചത് പ്രമേഹമുള്ളവർക്ക് നല്ലതാണ്
ആർട്ടിക്കിൾ
പ്രകൃതിദത്ത മിനറൽ സപ്ലിമെന്റുകൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും. ദൈന്യംദിന ആഹാരത്തിൽ ഇവ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം
ആർട്ടിക്കിൾ
പൊതുജനങ്ങൾ ആശുപത്രി സന്ദർശനം നിബന്ധമായും ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി അറിയിച്ചു.ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഒരാൾ മാത്രമേ കൂട്ടിരിപ്പുകാരായി ഉണ്ടാകാൻ പാടുള്ളു.

0

0

0

0

0

0

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്