728X90

728X90

0

0

0

ഈ ലേഖനത്തിൽ

Kidney Disease In Children: മുന്നറിയിപ്പുകൾ അവഗണിക്കരുത്
27

Kidney Disease In Children: മുന്നറിയിപ്പുകൾ അവഗണിക്കരുത്

വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായി തകരാറിലാവുന്ന അവസ്ഥ ഒഴിവാക്കാൻ കുട്ടികളിലെ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ തുടക്കത്തിലേ തിരിച്ചറിയാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം .

Kidney diseases in children should be addressed at the earliest

ബംഗളൂരുകാരനായ നിഖിൽ(പേര് യഥാർത്ഥമല്ല) കുട്ടിക്കാലത്ത് ഓടാനും നടക്കാനും ഇഷ്ടപ്പെട്ടിരുന്നില്ല. കളിക്കുമ്പോൾ പോലും ഇരിക്കാനായിരുന്നു അവന് താൽപര്യം. ഇതിൻ്റെ അനന്തരഫലമെന്നോണം വളർച്ച കുറയുന്നതിനു പുറമെ (ഉയരത്തിൻ്റേയും ഭാരത്തിൻ്റേയും കാര്യത്തിൽ) മൂത്രനാള സംബന്ധമായ അണുബാധകൾ അവനെ എപ്പോഴും അലട്ടിയിരുന്നു. പിന്നീട് നടത്തിയ മെഡിക്കൽ പരിശോധനകളിൽ നിഖിലിൻ്റെ വൃക്കകൾ തകരാറിലായതായി കണ്ടെത്തി. അന്ന് അവന് പത്ത് വയസായിരുന്നു പ്രായം.

കുട്ടികളിലെ വൃക്ക രോഗം ഇന്ന് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ട് തന്നെ കുട്ടികളിൽ മൂത്രനാള അണുബാധകൾ അവഗണിക്കാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ” മിക്കപ്പോഴും, കുട്ടികളിൽ ഇടയ്ക്കിടെയുണ്ടാകുന്ന മൂത്രാശയ അണുബാധകൾ വൃക്കരോഗത്തിൻ്റേയോ വൃക്കയിലെ ഘടനാപരമായ വൈകല്യത്തിൻ്റേയോ ലക്ഷണമാണെന്ന” മുന്നറിയിപ്പ് നൽകുകയാണ് ബാംഗ്ലൂർ റെയിൻബോ ചിൽഡ്രൻ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് പീഡിയാട്രിക് സർജനും പീഡിയാട്രിക് നെഫ്രോളജിസ്റ്റുമായ ഡോ.സൗമിൽ ഗോർ. ഇദ്ദേഹമാണ് നിഖിലിനെ ചികിത്സിച്ചിരുന്നത്. പൊടു ടോയ്ലറ്റുകൾ ഉപയോഗിച്ചത് മൂലമാണ് നിഖിലിന് ഇടയ്ക്കിടെ മൂത്രത്തിൽ അണുബാധ ഉണ്ടാകുന്നത് എന്നായിരുന്നു മാതാപിതാക്കൾ കരുതിയത്. എന്നാൽ ഇത് പൊതുവേയുള്ള തെറ്റിദ്ധാരണയാണെന്നാണ് ഡോ.സൗമിൽ വ്യക്തമാക്കുന്നത്. ” മൂത്രത്തിലെ അണുബാധയുടെ ഉറവിടം പബ്ലിക് ടോയ്ലറ്റുകളാണെന്ന് എപ്പോഴും കണക്കാക്കാനാവില്ല. വേണ്ടത്ര ശ്രദ്ധ നൽകാതെ ഇവ അവഗണിച്ചാൽ ചില കേസുകളിൽ അണുബാധ അസ്ഥികളുടെ ബലക്ഷയത്തിന് വരെ കാരണമാകും. നിഖിലിൻ്റെ കാര്യത്തിൽ, രോഗനിർണയം വൈകിയതാണ് കിഡ്നി തകരാറിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു.

കുട്ടികളിലെ വൃക്ക രോഗങ്ങൾ

മൂത്രനാളങ്ങളിലെ അണുബാധ, നെഫ്രോറ്റിക് സിൻഡ്രോം (മൂത്രത്തിൽ അമിതമായ പ്രോട്ടീൻ സാന്നിധ്യം), വൃക്കകളുടെ ബലഹീനത എന്നിവയാണ് കുട്ടികളിലെ ഏറ്റവും സാധാരണമായി കാണപ്പെടുന്ന വൃക്ക രോഗങ്ങൾ എന്ന് ഡോ.സൗമിൽ ഗോർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളിൽ വർദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് ക്രോണിക് കിഡ്നി ഡിസീസ് ( Chronic Kidney Disease – CKD) എന്ന് 2022ൽ യുഎസിൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.

പോസ്റ്റീരിയൽ യൂറിത്രൽ വാൽവ് ഒബ്സ്ട്രക്ഷൻ(മൂത്രത്തിൻ്റെ സാധാരണഗതിയിലുള്ള ഒഴുക്കിനെ തടസ്സമാകുന്ന അവസ്ഥ), പോളിസിസ്റ്റിക് ആൻ്റ് മൾട്ടി സിസ്റ്റിക് കിഡ്നി ഡിസീസ്(വൃക്കകളിൽ പഴുപ്പ് നിറഞ്ഞ മുഴകൾ രൂപപ്പെടുക), ഫീറ്റൽ ഹൈഡ്രോനെഫ്രോസിസ്(ഇരു വൃക്കകൾക്കോ ഏതെങ്കിലും ഒന്നിനോ വീക്കം സംഭവിക്കുക) എന്നിവയാണ് വൃക്കകൾക്കുണ്ടാകുന്ന മറ്റ് പ്രശ്നങ്ങളെന്ന് ബംഗളുരു മണിപ്പാൽ ഹോസ്പിറ്റലിലെ നെഫ്രോളജി ആൻ്റ് ട്രാൻസ്പ്ലാൻ്റ് ഫിസിഷ്യൻ ഡോ.എസ് വിശ്വനാഥ് കൂട്ടിച്ചേർക്കുന്നു.

പോസ്റ്റീരിയർ യൂറിത്രൽ വാൽവ് ഒബ്സ്ട്രക്ഷൻ പ്രധാനമ ായും ആൺകുട്ടികളെയാണ് ബാധിക്കുന്നതെന്ന് മുംബൈ നാനാവതി ഹോസ്പിറ്റൽ ഡയറക്ടർ ഡോ.ആഷിക് റാവൽ പറയുന്നു. “മൂത്രനാളിയിലെ കലകളിലെ ഫ്ലാപ്പുകളുടെ അസാധാരണമായ വളർച്ചയാണ് ഈ അവസ്ഥയുടെ സവിശേഷത. ഇത് വൃക്കകളെയും മൂത്രസഞ്ചിയുടെ ചലനത്തേയും ബാധിക്കുന്നു”- അദ്ദേഹം വിശദീകരിക്കുന്നു

കുട്ടികളിലെ വൃക്കരോഗം എപ്പോൾ കണ്ടുപിടിക്കാനാകും?

ഹൈഡ്രോനെഫ്രോസിസ്, പോളിസിസ്റ്റിക് അഥവാ മൾട്ടി സിസ്റ്റിക് കിഡ്നി ഡിസീസ്, അബ്നോർമൽ റീനൽ റൊട്ടേഷൻ(തലകീഴായുള്ള വൃക്കകൾ),റീനൽ അജെനെസിസ്(ഇരു വൃക്കകളും അല്ലെങ്കിൽ ഏതെങ്കിലും ഒരു വൃക്ക ഇല്ലാത്ത അവസ്ഥ) എന്നീ വൃക്കസംബന്ധമായ പ്രശ്നങ്ങൾ ജനിതകപരമായി ഉണ്ടാകുന്ന പ്രശ്നമാണ്. ഇത്തരം സങ്കീർണതകളുള്ള കുട്ടികൾക്ക് ഗർഭകാല പരിശോധനയുടെ ഘട്ടത്തിൽ കണ്ടെത്താൻ കഴിയുന്ന തരത്തിലുള്ള പ്രകടമായ ഘടനാപരമായ വൈകല്യങ്ങൾ ഉണ്ടാകും. നേരെമറിച്ച്, മൂത്രത്തിലെ അണുബാധ, ദുർബലമായ വൃക്കകൾ, നെഫ്രോട്ടിക് സിൻഡ്രോം തുടങ്ങിയ പ്രശ്നങ്ങൾ ജനനത്തിനു ശേഷം ഉണ്ടാകാമെന്ന് ഡോ.ഗൗർ വിവരിക്കുന്നു. മിക്ക ഘടനാപരമായ വൈകല്യങ്ങളും മൂത്രനാളങ്ങളിലെ അണുബാധകളും ജനനസമയത്ത് തന്നെ പ്രകടമാകാൻ തുടങ്ങും. എന്നാൽ നെഫ്രോറ്റിക് സിൻഡ്രോം സാധാരണയായി 1.5 മുതൽ 10 വയസ്സ് വരെയുള്ള വളർച്ചാ ഘട്ടത്തിലാണ് കാണപ്പെടുകയെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കുട്ടികളിലെ വൃക്കരോഗങ്ങളുടെ ആദ്യകാല ലക്ഷണങ്ങൾ

കുട്ടികളിൽ കാണപ്പെടുന്ന ചില ലക്ഷണങ്ങൾ മാതാപിതാക്കൾ അവഗണിക്കാൻ പാടില്ല. കാരണം അവ ഒരുപക്ഷേ വൃക്കരോഗങ്ങളുടെ ആദ്യകാല സൂചനാ മുന്നറിയിപ്പുകളാകാം.

  • കണ്ണുകൾക്കും ശരീരത്തിലും വീക്കം അനുഭവപ്പെടുക
  • മൂത്രമൊഴിക്കുമ്പോൾ വേദന
  • കൂടുതൽ തവണ മൂത്രമൊഴിക്കുക
  • മൂത്രത്തിൽ രക്തം
  • രക്തസമ്മർദ്ദം ഉയരുക
  • ഉയരം വെക്കാതിരിക്കുക
  • അമിതമായ ശരീരഭാരം
  • ദുർബലമോ വളഞ്ഞതോ ആയ അസ്ഥികൾ
  • കടുത്ത പനി( ചില കേസുകളിൽ മാത്രം)

രോഗ നിർണയവും ചികിത്സയും

വൃക്ക സംബന്ധമായ എല്ലാ പ്രശ്നങ്ങളും ജീവന് ഭീഷണിയായി മാറണമെന്നില്ല. എത്രയും പെട്ടെന്ന് രോഗം നിർണയം നടത്തുക എന്നതാണ് മുഖ്യം. രോഗനിർണയത്തിനുള്ള ടെസ്റ്റുകൾ ലക്ഷണങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നതായി ഡോ.സൗമിൽ ഗോർ പറയുന്നു. രക്തപരിശോധന, മൂത്രപരിശോധന, റീനൽ അൾട്രാസൗണ്ട് എന്നിവയാണ് വൃക്ക സംബന്ധമായ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനുള്ള ചില സാധാരണ ടെസ്റ്റുകൾ. അതോടൊപ്പം ഗർഭകാലത്ത് നടത്തുന്ന ജനിതക പരിശോധനയിൽ കുട്ടിയിലുണ്ടായേക്കാവുന്ന ചില പ്രത്യേക അവസ്ഥകൾ തിരിച്ചറിയാനാകും.

ഏതെങ്കിലും ഒരു വൃക്ക പ്രവർത്തന രഹിതമാവുക , അസാധാരണമായ സ്ഥാനം, വൃക്കകളിൽ ഉണ്ടാകുന്ന മുഴകൾ എന്നിവ പൂർണമായും ചികിത്സിച്ചു മാറ്റാനാവില്ലെന്ന് ഡോ. വിശ്വനാഥ് വിശദീകരിക്കുന്നു. “എന്നാൽ ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ പുറന്തള്ളുന്ന പ്രവർത്തനം വൃക്കകൾ നിർവഹിക്കുന്നിടത്തോളം കാലം ഇത്തരം അവസ്ഥകൾ ജീവന് ഭീഷണിയല്ല”

പോസ്റ്റീരിയൽ യൂറിത്രൽ വാൽവ് ഒബ്സ്ട്രക്ഷൻ പോലുള്ള തകരാറുകൾ ജനനത്തിന് തൊട്ട് പിന്നാലെ കണ്ടെത്തിയാൽ ശരിയാക്കാവുന്നതാണ്. “മൂത്രാശയത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ഒരു ബദൽ മാർഗ്ഗം സൃഷ്ടിക്കുന്നതിനായി എൻഡോസ്കോപ്പിക് വാൽവ് അബ്ലേഷൻ അല്ലെങ്കിൽ വെസിക്കോസ്റ്റോമി തിരഞ്ഞെടുക്കാം. മൂത്രത്തിൻ്റെ ഒഴുക്ക് തടസപ്പെടുത്തുന്ന പാളികൾ നീക്കം ചെയ്യുന്നതിനുള്ള ഒരു ലഘു ശസ്ത്രക്രിയയാണിതെന്ന് ഡോ. ആഷിഖ് റാവൽ വ്യക്തമാക്കുന്നു. പ്രാരംഭ ഘട്ടത്തിൽ തന്നെ ഇത്തരം തകരാറുകൾ കണ്ടെത്താനായൽ വൃക്കകൾ പ്രവർത്തന രഹിതമാകുന്ന സാഹചര്യം ഒഴിവാക്കാം. രോഗനിർണയം വൈകിയതിനാൽ നിഖിലിന് വൃക്ക മാറ്റിവയ്ക്കൽ അനിവാര്യമാണ്. അതിനായി വൃക്ക ദാതാവിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

മുൻകരുതൽ നടപടികൾ

ജനിതക മാറ്റം മൂലമുണ്ടാകുന്ന വൃക്ക രോഗങ്ങൾ പാരമ്പര്യമാണ്. അത് ചികിത്സിച്ചു മാറ്റാനാവില്ല. എന്നാൽ ഗർഭധാരണത്തിന് മുമ്പും ശേഷവും മാതാപിതാക്കൾ മാതാപിതാക്കൾ പിൻതുടരുന്ന ജീവിതശൈലി, ജനിതക വൃക്ക രോഗങ്ങളുടെ തീവ്രത കുറയ്ക്കാൻ സഹായകരമാകുമെന്ന് ഡോ.ആഷിഖ് റാവൽ പറയുന്നു.

മൂത്രമൊഴിക്കണമെന്ന് തോന്നിയാൽ ഒരിക്കലും പിടിച്ചുവെക്കരുതെന്ന് ഡോ.സൗമിൽ ഗോർ കർശനമായി നിർദ്ദേശിക്കുന്നു. കുട്ടികളെ ധാരാളം വെള്ളം കുടിക്കാനും, മൂത്രശങ്ക തോന്നിയാൽ പിടിച്ചു നിൽക്കാതെ മൂത്രമൊഴിക്കാനും പ്രോത്സാഹിപ്പിക്കണം. ഇടയ്ക്കിടെ മൂത്രമൊഴിക്കുകയും ജനിതക പ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്ന കുട്ടികളിൽ രക്തസമ്മർദ്ദം മൂലമുണ്ടായേക്കാവുന്ന വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി പതിവായി രക്തസമ്മർദ്ദം പരിശോധന നടത്തണം

സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പൊതുശൗചാലയങ്ങൾ ഉപയോഗിക്കുമ്പോൾ ശുചിത്വം പാലിക്കാനും സാനിറ്റൈസർ ഉപയോഗിക്കാനും മാതാപിതാക്കൾക്ക് കുട്ടികളെ പരിശീലിപ്പിക്കാം. അതോടൊപ്പം തന്നെ പാരമ്പര്യമായി വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവർ മുൻകരുതൽ എന്ന നിലയിൽ വൃക്കകളെ പ്രതികൂലമായി ബാധിക്കുന്ന ഭക്ഷണക്രമങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം.

വൃക്ക സംബന്ധമായ സങ്കീർണതകളുള്ള മാതാപിതാക്കൾ, ആരോഗ്യകരമായ ജീവിതശൈലി, സമീകൃതാഹാരം, ചിട്ടയായ വ്യായാമം, ഗർഭധാരണത്തിനുമുമ്പ് വിഷവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക എന്നീ കാര്യങ്ങളിൽ അതീവ ശ്രദ്ധപുലർത്തുകയാണെങ്കിൽ അവരുടെ കുട്ടികളിൽ വൃക്ക രോഗം തടയാനോ തീവ്രത കുറയ്ക്കാനോ സാധിക്കുമെന്ന് ഡോ.ആഷിഖ് റാവൽ നിർദ്ദേശിക്കുന്നു. സങ്കീർണതകൾ ഒഴിവാക്കുന്നതിനായി ഗർഭം ധാരണം ആസൂത്രണം ചെയ്യുന്നതിൻ്റേയും പ്രീനേറ്റൽ കൗൺസലിംഗിൻ്റേയും പ്രാധാന്യം വ്യക്തമാക്കുന്നു.

പ്രധാനപോയിൻ്റുകൾ

വൃക്കരോഗം കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ബാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.

കുട്ടിക്ക് ഇടയ്ക്കിടെ മൂത്രത്തിൽ അണുബാധ  അനുഭവപ്പെടുകയാണെങ്കിൽ അതിനെ ഗൗരവമായി കണക്കിലെടുക്കണം.

മൂത്രമൊഴിക്കുമ്പോൾ വേദന, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നൽ, ശരീരഭാരം കൂടൽ, മൂത്രത്തിൽ രക്തം എന്നിവ കുട്ടികളിലെ വൃക്ക സംബന്ധമായ പ്രശ്നങ്ങളുടെ ആദ്യകാല ലക്ഷണങ്ങളാണ്.

വൃക്കസംബന്ധമായ സങ്കീർണതകൾ നേരത്തേ കണ്ടുപിടിക്കുന്നത് വൃക്ക പ്രവർത്തനരഹിതമാകുന്നത് തടയാൻ സഹായിക്കും

പതിവായി വ്യായാമം ചെയ്യുക, സമീകൃതാഹാരം പിന്തുടരുക, ടോക്സിൻ എക്സ്പോഷർ ഒഴിവാക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ച് മാതാപിതാക്കൾ ജീവിതശൈലി ക്രമപ്പെടുത്തുന്നത്, അവരുടെ കുട്ടിയുടെ വൃക്കസംബന്ധമായ സങ്കീർണതകളുടെ തീവ്രത തടയാനോ കുറയ്ക്കാനോ സഹായിക്കും.

അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

thirteen − nine =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്