728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

High Uric Acid: യൂറിക് ആസിഡ് കൂടിയാൽ അവഗണിക്കരുത്
74

High Uric Acid: യൂറിക് ആസിഡ് കൂടിയാൽ അവഗണിക്കരുത്

യൂറിക് ആസിഡ് കൂടുതൽ ഉള്ളവരിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, വൃക്കകൾക്ക് തകരാർ, മെറ്റബോളിക് ഡിസോർഡർ എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ് .

യൂറിക് ആസിഡ് കൂടിയാൽ

ശാരീരിക പ്രവർത്തനങ്ങളിൽ യൂറിക് ആസിഡിനുള്ള പങ്ക് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങളുള്ളതിനാൽ ഇവ ന്യൂറോണുകളെ സംരക്ഷിക്കുന്നു എന്നാണ് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. മറുവശത്താകട്ടെ ഇവ വെറുമൊരു മാലിന്യ ഉത്പന്നം മാത്രമാണെന്നാണ് മറ്റ് ചില പഠനങ്ങളിലെ കണ്ടെത്തൽ. എന്നാൽ യൂറിക് ആസിഡ് കൂടിയാൽ എന്തു ചെയ്യണം എന്ന കാര്യത്തിൽ മെഡിക്കൽ ലോകത്തിന് ഏകീകൃത അഭിപ്രായമാണുള്ളത്. ശരീരത്തിൽ യൂറിക് ആസിഡ് കൂടിയാൽ സന്ധികളിൽ വേദനയ്ക്കും വൃക്കയിലെ കല്ലിനും  (മൂത്രക്കല്ല്) കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.

യൂറിക് ആസിഡ് എന്താണ്?

DNAയും RNAയും നിർമിക്കാൻ ആവശ്യമായ പ്യൂരിൻ എന്ന രാസസംയുക്തം വിഘടിക്കുന്നതിൻ്റെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്. ഇവ രക്തത്തിലേക്ക് പുറന്തള്ളപ്പെടുകയും പിന്നീട് വൃക്കകൾ ഇതിനെ അരിച്ചെടുക്കുകയുമാണ് ചെയ്യുന്നതെന്ന് ബാംഗ്ലൂർ സാക്ര വേൾഡ് ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റ് ഡോ.സുഷമ റാണി രാജു വ്യക്തമാക്കുന്നു.

എന്തുകൊണ്ട് യൂറിക് ആസിഡ് കൂടുന്നു?

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നതാണ് യൂറിക് ആസിഡ് കൂടുന്നതിനുള്ള ഏറ്റവും പ്രധാന കാരണം. കൂടാതെ ജന്മനാ ഉപാപചയ വൈകല്യങ്ങളുള്ളവർ(congenital metabolic disorders), കീമോ തെറാപ്പിക്ക് വിധേയരായവർ എന്നിവരിലും യൂറിക് ആസിഡ് കൂടുന്നതായി കണ്ടുവരാറുണ്ടെന്ന് കൊൽക്കത്തയിലെ അപ്പോളോ ഗ്ലെനീഗിൽസ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് യൂറോളജിസ്റ്റ് ഡോ.അതാനു ജാന പറയുന്നു.

യൂറിക് ആസിഡ് കൂടിയാൽ എന്തു സംഭവിക്കും?

രക്തത്തിൽ യൂറിക് ആസിഡ് കൂടുന്നതിനെ ഹൈപ്പർയൂറിസിമിയ എന്നും മൂത്രത്തിൽ യൂറിക് ആസിഡ് കൂടുന്നതിനെ ഹൈപ്പർയൂറിക്കോസ് യൂറിയ എന്നും പറയുന്നു. ശരീരത്തിൽ കൂടുതലായുണ്ടാകുന്ന യൂറിക് ആസിഡ് ക്രിസ്റ്റൽ രൂപത്തിലായി മാറും. പിന്നീട് ഇവ സന്ധികൾ, മാംസപേശിയെ അസ്ഥിയോട് ബന്ധിപ്പിക്കുന്ന സ്നായുക്കൾ, ലിഗമെൻ്റുകൾ,കിഡ്നി എന്നിങ്ങനെയുള്ള ശരീരഭാഗങ്ങളിൽ അടിഞ്ഞു കൂടുമെന്ന് ഡോ.സുഷമ റാണി രാജു കൂട്ടിച്ചേർക്കുന്നു. ഇതാണ് സന്ധിവാതത്തിനും വൃക്കയിലെ കല്ലിനും കാരണമാകുന്നത്. യൂറിക് ആസിഡ് കൂടുതൽ ഉള്ളവരിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, വൃക്കകൾക്ക് തകരാർ, മെറ്റബോളിക് ഡിസോർഡർ എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് തുടങ്ങിയ മാക്രോ ന്യൂട്രിയൻ്റുകൾ കൃത്യമായി വിഘടിപ്പിച്ച് വേണ്ട വിധം ശരീരത്തിലുടനീളം വിതരണം ചെയ്യാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് മെറ്റബോളിക് ഡിസോർഡർ.

യൂറിക് ആസിഡ് കുറയ്ക്കാൻ എന്തു ചെയ്യാം

ചില കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകിയാൽ യൂറിക് ആസിഡ് കുറയ്ക്കാൻ സാധിക്കുമെന്ന് ഡോ.സുഷമ റാണി രാജു, ഡോ.അതാനു ജാന എന്നിവർ വ്യക്തമാക്കുന്നു.

  • പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക
  • പാരമ്പര്യമായി യൂറിക് ആസിഡ് കൂടുന്ന പ്രശ്നമുള്ളവരാണെങ്കിൽ, കൊഴുപ്പ് കൂടിയ മാംസം (പ്രധാനമായും ബീഫ്, ആട്,പോത്ത്,പന്നി എന്നിവയുടെ മാംസം), പ്യൂരിനുകൾ കൂടുതൽ അടങ്ങിയ മത്സ്യങ്ങൾ ( നത്തോലി, അയല, മത്തി, ചൂര, പുഴമത്സ്യങ്ങൾ, കക്ക,ചെമ്മീൻ തുടങ്ങിയവ) മദ്യം എന്നിവ ഒഴിവാക്കണം.
  • അമിതവണ്ണം നിയന്ത്രിക്കുക: യൂറിക് ആസിഡ് കൂടുന്നതിന് അമിതവണ്ണം ഒരു പ്രധാന കാരണം തന്നെയാണ്. ഇത് നിയന്ത്രിക്കുന്നതിനായി ദിവസവും വ്യായാമം ചെയ്യാനും ആരോഗ്യകരമായ ഭക്ഷണ ക്രമം പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
  • ധാരാളം വെള്ളം കുടിക്കുക. വെള്ളം കുടിക്കുന്നതിലൂടെ മൂത്രത്തിൻ്റെ അളവ് വർദ്ധിക്കുകയും ,കൂടുതലുള്ള യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറന്തള്ളാൻ സാധിക്കുകയും ചെയ്യും. ഇത് വൃക്കയിലെ കല്ലിനെ തടയാൻ സഹായിക്കും
  • സന്ധികളിൽ വീക്കമോ അസഹനീയമായ വേദനയോ അനുഭവപ്പെടുകയാണെങ്കിൽ നിർബന്ധമായും ഡോക്ടറെ കാണുക

പ്രധാന പോയിൻ്റുകൾ

ശരീരത്തിൽ യൂറിക് ആസിഡ് കൂടിയാൽ സന്ധിവാതം, വൃക്കയിൽ കല്ലുകൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. യൂറിക് ആസിഡ് കൂടുന്നത് തടയുന്നതിനായി സമീകൃതാഹാരം പിന്തുടരുക, ധാരാളം വെള്ളം കുടിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൻ്റിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, ഭക്ഷണത്തിന് കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ മുതലായവ വയറിലെത്തിയാൽ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥ അസ്വസ്ഥമാവും
ആർട്ടിക്കിൾ
ലക്ഷണങ്ങൾ ഒന്നുമില്ലാതെ ഒരാളുടെ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് ഒളിഞ്ഞിരിക്കുന്ന ചില കാരണങ്ങളാലാകാം എന്ന് ഡോക്ടർമാർ പറയുന്നു.
ആർട്ടിക്കിൾ
സൂര്യനിൽ നിന്നോ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്നോ ലഭിക്കുന്ന വിറ്റാമിൻ ഡി അതിൻ്റെ നിഷ്ക്രിയ രൂപത്തിലാണുള്ളത്. അവ സജീവമാകാൻ നമ്മുടെ ശരീരത്തിലെ ചില പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതുണ്ട്.
ആർട്ടിക്കിൾ
ലളിതമായ കാർബോഹൈഡ്രേറ്റുകളും അന്നജവും ധാരാളം നാരുകളും അടങ്ങിയതിനാൽ പച്ചച്ചക്ക ഉണക്കി പൊടിച്ചത് പ്രമേഹമുള്ളവർക്ക് നല്ലതാണ്
ആർട്ടിക്കിൾ
പ്രകൃതിദത്ത മിനറൽ സപ്ലിമെന്റുകൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും. ദൈന്യംദിന ആഹാരത്തിൽ ഇവ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം
ആർട്ടിക്കിൾ
പൊതുജനങ്ങൾ ആശുപത്രി സന്ദർശനം നിബന്ധമായും ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി അറിയിച്ചു.ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഒരാൾ മാത്രമേ കൂട്ടിരിപ്പുകാരായി ഉണ്ടാകാൻ പാടുള്ളു.

0

0

0

0

0

0

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്