728X90

728X90

0

0

0

ഈ ലേഖനത്തിൽ

ബിപി കൂടുന്നത് വൃക്കകൾക്ക് നല്ലതല്ല
7

ബിപി കൂടുന്നത് വൃക്കകൾക്ക് നല്ലതല്ല

മിക്കവരും ഉറച്ച് വിശ്വസിക്കുന്നത് ഹൃദയാഘാതവും മസ്തിഷ്കാഘാതവും മാത്രമാണ് രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീർണത എന്നാണ്. എന്നാൽ ഉയർന്ന രക്തസമ്മർദ്ദം നമ്മുടെ മറ്റ് അവയവങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന കാര്യം പലരും ശ്രദ്ധിക്കാറില്ല .

ബിപി കൂടിയാൽ

 

ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം എന്നു കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ വരുന്ന ചിത്രം വേഗത്തിൽ സ്പന്ദിക്കുന്ന ഹൃദയത്തിൻ്റേയോ തലച്ചോറിൻ്റേയോ മാത്രമാണ്. എന്നാൽ രക്തസമ്മർദ്ദം നമ്മുടെ വൃക്കകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്ന വസ്തുത പലരും ചിന്തിക്കാറേയില്ല.

നമ്മുടെ ശരീരത്തിലുടനീളം ഒഴുകുന്ന രക്തത്തെ ശുദ്ധീകരിക്കുന്ന ഒരു ബ്ലഡ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് ആണ് വൃക്കകൾ. എന്നാൽ രക്തസമ്മർദ്ദവും വൃക്കരോഗവും തമ്മിൽ അനാരോഗ്യകരമായ ഒരു ബന്ധമുണ്ടെന്നാണ് ഗവേഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ അവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കും.

അനിയന്ത്രിതവും ഏറെക്കാലമായി മാറാതെ നിൽക്കുന്നതുമായ ഉയർന്ന  രക്തസമ്മർദ്ദം വൃക്കകൾക്ക് ഗുരുതര തകരാറുണ്ടാക്കുന്നതിന് കാരണമാകുമെന്ന് നെഫ്രോളജിസ്റ്റുകൾ ഹാപ്പിയസ്റ്റ് ഹെൽത്തിനോട് പറഞ്ഞു. അതുപോലെ വൃക്കകൾക്കുണ്ടാകുന്ന സങ്കീർണതകൾ രക്തസമ്മർദ്ദം ഉയരുന്നതിനും കാരണമായേക്കാം. ഇത്തരത്തിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദത്തെ സെക്കൻ്ററി ഹൈപ്പർടെൻഷൻ എന്ന് പറയുന്നു.  (വൃക്കസംബന്ധമായ, ഹൃദയം അല്ലെങ്കിൽ പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഉൾപ്പെടെ).

ഉയർന്ന രക്തസമ്മർദ്ദവും വൃക്കസംബന്ധമായ പ്രശ്നങ്ങളും

“ മിക്കവരും ഉറച്ച് വിശ്വസിക്കുന്നത് ഹൃദയാഘാതവും മസ്തിഷ്കാഘാതവും മാത്രമാണ് രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീർണത എന്നാണ്. എന്നാൽ ഉയർന്ന രക്തസമ്മർദ്ദം നമ്മുടെ മറ്റ് അവയവങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന കാര്യം ഭൂരിഭാഗം ആളുകളും ശ്രദ്ധിക്കാറില്ലെന്ന് നവി മുംബൈയിലെ വാശിയിലുള്ള ഫോർട്ടിസ് ഹിരാനന്ദാനി ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം കൺസൾട്ടൻ്റ് നെഫ്രോളജിസ്റ്റും ട്രാൻസ്പ്ലാൻ്റ് ഫിസിഷ്യനും ഡയറക്ടറുമായ ഡോ. അതുൽ ഇംഗലെ പറയുന്നു.

“രക്തം നമ്മുടെ രക്തചംക്രമണവ്യവസ്ഥയിലുടനീളം ഒഴുകുന്നതാണെന്നും മറ്റ് അവയവങ്ങളെ കൂടാതെ അത് വൃക്കകളെയും വളരെയധികം ബാധിക്കുമെന്ന കാര്യം നാം മറക്കരുതെന്നും”  ഡോ അതുൽ പറയുന്നു.

ഉയർന്ന രക്തസമ്മർദ്ദമുള്ള 30 മുതൽ 40 ശതമാനം വരെ ആളുകൾക്ക് വൃക്കസംബന്ധമായ പ്രശ്നങ്ങളുണ്ടായിരിക്കുമെന്നാണ് ബാംഗ്ലൂരിലെ  നെഫ്രോളജിസ്റ്റ് ഡോ. ഗരിമ അഗർവാൾ പറയുന്നത്. അതുപോലെ, വൃക്കരോഗമുള്ളവരിൽ 90 ശതമാനം ആളുകൾക്കും സെക്കൻഡറി ഹൈപ്പർടെൻഷൻ ഉണ്ടായിരിക്കും. “അത്രമാത്രം അഭേദ്യമാണ് ഇവ രണ്ടും തമ്മിലുള്ള ബന്ധമെന്ന്”  ഡോ അഗർവാൾ വ്യക്തമാക്കുന്നു.

വർഷങ്ങളായി ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെങ്കിലും അറിവില്ലായ്മ മൂലം വൃക്ക തകരാറുകൾ അവസാന ഘട്ടത്തിൽ മാത്രം കണ്ടെത്തുന്ന നിരവധി രോഗികളെ അവർ കണ്ടിട്ടുണ്ട്. “നിർഭാഗ്യവശാൽ, ചെക്കപ്പിൻ്റെ കാര്യം വരുമ്പോൾ  ഉയർന്ന ബിപി ഉള്ള രോഗികൾ പോലും ഏറ്റവും അവസാനം പരിഗണിക്കുന്ന അവയവങ്ങളാണ് വൃക്കകളെന്ന് ഡോ അഗർവാൾ പറയുന്നു. “മിക്കപ്പോഴും വൃക്കരോഗങ്ങളോ റീനൽ ഹൈപ്പർടെൻഷൻ പോലുള്ള അവസ്ഥകളോ കണ്ടുപിടിക്കുന്നത് വൃക്കകൾ ഭേദപ്പെടുത്താനാകാത്ത വിധം തകരാറിലായിക്കഴിഞ്ഞിട്ട് മാത്രമാണ്.”

ഉത്തരം ഒഴുകുന്ന രക്തത്തിലാണ്

നമ്മുടെ ശരീരത്തിലെ രക്തചംക്രമണം എന്ന പ്രതിഭാസത്തെ ഗവേഷണങ്ങൾ നിരന്തരം  പുനർനിർവചിച്ചുകൊണ്ടിരിക്കുകയാണ്. രക്തം നമ്മുടെ ശരീരത്തിലൂടെ ഒഴുകുമ്പോൾ അത് ധമനികളിൽ ചെലുത്തുന്ന മർദ്ദം എന്നതാണ് രക്തസമ്മർദ്ദത്തിൻ്റെ ഏറ്റവും ലളിതമായ നിർവചനം. രക്തത്തിൻ്റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന അമിതമായ ലിപിഡ് രൂപീകരണം പോലുള്ള അവസ്ഥകളും ഇവിടെ ഒരു പ്രധാന ഘടകമാണ്. ഇത് ക്രമേണ ധമനികൾക്ക് കട്ടിയേറുന്നതിലേക്കും മുറിവ് പറ്റുന്നതിലേക്കും നയിച്ചേക്കാം. കൂടാതെ രക്തയോട്ടം കുറയുന്നതിനും തടസ്സപ്പെടുന്നതിനും ഇടയാക്കും. അപ്പോൾ രക്തയോട്ടം നിലനിർത്താൻ ഹൃദയത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടിവരും. ഈ ഘടകങ്ങളെല്ലാം ഉയർന്ന രക്തസമ്മർദ്ദം എന്ന പ്രശ്നം കൂടുതൽ വഷളാക്കും. കൊളസ്ട്രോൾ, പ്രമേഹം എന്നിവയുൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ കാര്യങ്ങൾ ഒന്നുകൂടി സങ്കീർണ്ണമാകും.

വളരെ ശക്തിയിൽ വെള്ളം ഒഴുകുന്ന ഒരു റബ്ബർ പൈപ്പുമായിട്ടാണ് ഡോ. ഗരിമ ധമനികളെ താരതമ്യം ചെയ്യുന്നത്. “ഒരു ഘട്ടം കഴിഞ്ഞാൽ ജലത്തിൻ്റെ ശക്തിയോ ഒഴുക്കോ പൈപ്പിൻ്റെ ഭിത്തിക്ക് കേടുപാടുകൾ വരുത്തുകയും അതിനെ തകർക്കുകയും ചെയ്യും,” അവർ പറയുന്നു.

അതുപോലെ, വൃക്കകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ധമനികളിൽ മാത്രമല്ല, വൃക്കകളിലെ കാപ്പിലറികളിലും (രക്തക്കുഴലുകൾ) മർദ്ദം ചെലുത്തുകയും കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യും. “ഇത്തരത്തിൽ വൃക്കയ്ക്ക ഒരിക്കൽ കേടുപാടുണ്ടായാൽ അത് പിന്നീട് സുഖപ്പെടുത്താൻ കഴിയില്ല, കാരണം ആ ഭാഗം അപ്പോഴേക്കും ഒരു നിർജ്ജീവ ടിഷ്യു ആയി മാറുമെന്നും അതിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയില്ലെന്നും ഡോ ഗരിമ പറയുന്നു.

ഇത്തരത്തിൽ ഉയർന്ന രക്തസമ്മർദ്ദം വൃക്കകളെ തകരാറിലാക്കുമ്പോൾ, മറുവശത്ത് തകരാറിലായ വൃക്കകൾ ഉയർന്ന രക്തസമ്മർദ്ദത്തിന് ഇടയാക്കും. രക്തം ശുദ്ധീകരിക്കുക, മാലിന്യങ്ങൾ മൂത്രത്തിൻ്റെ രൂപത്തിൽ പുറന്തളളുക തുടങ്ങിയ ധർമ്മങ്ങൾ നിർവഹിക്കാൻ വൃക്കകൾക്ക് സാധിക്കാതെ വരുന്നതാണ് രക്തസമ്മർദ്ദം വർദ്ധിക്കുന്നതിന് കാരണമാകുന്നത്. “മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത് എന്ന് ചോദിക്കുന്നതുപോലുള്ള ഒരവസ്ഥയാണിതെന്ന് ഡോ.ഗരിമ പറയുന്നു. രണ്ടവസ്ഥകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

റീനൽ ഹൈപ്പർടെൻഷൻ

നിയന്ത്രിച്ചില്ലെങ്കിൽ ഉയർന്ന ബിപി വൃക്കകളുടെ തകരാറിന് കാരണമാകും. വൃക്കകളിൽ നിന്ന് ആരംഭിക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് റീനൽ ഹൈപ്പർടെൻഷൻ.

ഡോ.ഗരിമയുടെ അഭിപ്രായത്തിൽ, വൃക്കകളിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികൾ (സ്റ്റെനോസിസ്) ചുരുങ്ങുന്നതു മൂലം വൃക്കകളിൽ ഉണ്ടാകുന്ന ഉയർന്ന സമ്മർദ്ദത്തെയാണ് റീനൽ ഹൈപ്പർടെൻഷൻ എന്ന് പറയുന്നത്. റീനൽ ഹൈപ്പർടെൻഷന് ആർട്ടറി സ്റ്റെനോസിസ് എന്നും പേരുണ്ട്. ഈ അവസ്ഥ മൂലം ധമനികൾ ചുരുങ്ങുകയും ഇത് വൃക്കകളിലേക്ക് രക്തം ഒഴുകുന്നത് തടയുകയും ചെയ്യുന്നു. “ഇത് ഒരു തരത്തിൽ വൃക്കകളെ നിർജ്ജലീകരിക്കുകയും അവയുടെ ശരിയായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതായി  ഡോ അഗർവാൾ പറയുന്നു.

ആതെറോ സ്ക്ളീറോസിസ്, ഫൈബ്രോമസ്കുലർ ഡിസ്പ്ലാസിയ (എഫ്എംഡി) എന്നിവയാണ് റീനൽ ആർട്ടറി സ്റ്റെനോസിസിന് ഇടയാക്കുന്ന പ്രധാന കാര്യങ്ങൾ

ഡോ അതുൽ ഇംഗലെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. “ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുകയും അത് രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുകയും ധമനികളെ ഇടുങ്ങിയതും കട്ടികൂടിയതുമാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആതെറോസ്ക്ളീറോസിസ്. അതേസമയം, ശരീരത്തിലെ ധമനികൾ ചുരുങ്ങിയോ വലുതായോ കാണപ്പെടുന്ന ജനിതക അവസ്ഥയാണ് ഫൈബ്രോ മസ്കുലർ ഡിസ്പ്ലാസിയ”

ജേണൽ ഓഫ് ക്ലിനിക്കൽ ഹൈപ്പർടെൻഷനിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണപ്രബന്ധത്തിൽ വ്യക്തമാക്കുന്നത്, അജ്ഞാതമായ കാരണങ്ങൾ മൂലം ഒന്നിലധികം രക്തക്കുഴലുകളിൽ ഉണ്ടാകാവുന്ന അവസ്ഥയാണ് എഫ്എംഡി എന്നാണ്. വൃക്കയിൽ, ഇത് സാധാരണയായി ധമനിയുടെ മധ്യഭാഗത്തോ ഡിസ്റ്റൽ ഭാഗങ്ങളിലോ ആണ് കാണപ്പെടുന്നത്. ചെറിയ അനുബന്ധ വൃക്ക ധമനികളിലും ഇത് കാണപ്പെടാറുണ്ട്. സ്ത്രീകളിലും ചെറുപ്പക്കാരിലും എഫ്എംഡി സർവ്വ സാധാരണയായി കണ്ടുവരുന്നു.

അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

3 × four =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്