728X90

728X90

0

0

0

Jump to Topics

ഫാറ്റി ലിവർ : ഗർഭിണികളിലെ അപകട സാധ്യതകൾ
4

ഫാറ്റി ലിവർ : ഗർഭിണികളിലെ അപകട സാധ്യതകൾ

കരൾ കോശങ്ങൾക്കുള്ളിൽ പെട്ടെന്ന് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലം ഗർഭിണിയുടെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഒരു അവസ്ഥയാണിത് .

ഗർഭിണികളിലെ ഫാറ്റി ലിവർ അപകട സാധ്യത

ഗർഭാവസ്ഥയുടെ മൂന്നാം ട്രൈമിസ്റ്ററിൽ സാധാരണയായി സംഭവിക്കുന്ന ഗുരുതരമായ സങ്കീർണതയാണ് അക്യൂട്ട് ഫാറ്റി ലിവർ (AFLP). ഇത് അപൂർവമാണെങ്കിലും, വിദഗ്ദ്ധർ ഈ അവസ്ഥയെ ഗർഭധാരണവുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രശ്നനമായി കണക്കാക്കുന്നു.

കരൾ കോശങ്ങളിൽ പെട്ടെന്ന് കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് അക്യൂട്ട് ഫാറ്റി ലിവർ (AFLP). അത് കരളിൻ്റെ പ്രവർത്തന വൈകല്യത്തിനും ക്രമേണ  ഇത് ആത്യന്തികമായി കരൾ പ്രവർത്തനരഹിതമാകുന്നതിനും കാരണമാകുന്നു. അക്യൂട്ട് യെല്ലോ അട്രോഫി ഓഫ് ലിവർ എന്നും അറിയപ്പെടുന്ന ഈ അവസ്ഥ അമ്മയുടെയും ഗർഭസ്ഥ ശിശുവിൻ്റേയും ജീവന് ഭീഷണിയാകാമെന്ന് മുംബൈ  നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ അഡൽറ്റ് ഹെപ്പറ്റോളജി ആൻ്റ് ട്രാൻസ്പ്ലാൻ്റ് മെഡിസിൻ സെൻ്റർ ഫോർ ലിവർ,പാൻക്രിയാസ് ആൻ്റ് ഇൻ്റസ്റ്റൈൻ ട്രാൻസ്പ്ലാൻ്റ് DM ഹെപ്പറ്റോളജിസ്റ്റും പ്രോഗ്രാം ഡയറക്ടറുമായ ഡോ.ചേതൻ രമേശ് കലാൽ വിശദീകരിക്കുന്നു

എന്താണ് AFLP-ക്ക് കാരണമാകുന്നത്?

ഗർഭാവസ്ഥയിൽ  ഫാറ്റി ആസിഡുകളുടെ രാസവിനിമയത്തിൽ ഉണ്ടാകുന്ന സങ്കീർണതകളാണ് ഈ അവസ്ഥയ്ക്ക് കാരണം. ഇവ മുൻകൂട്ടി പ്രവചിക്കാൻ പ്രയാസമാണെന്ന്  ചെന്നൈ ഫോർട്ടിസ് മലറിലെ ഗ്യാസ്ട്രോഎൻട്രോളജി, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വിദഗ്ദ്ധനായ പ്രൊഫസർ ഡോ നീലമേകം തോപ്പ കപാലി പറയുന്നു. AFLP യുടെ യഥാർത്ഥ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. എങ്കിലും ഫാറ്റി ആസിഡുകളുടെ ബ്രേക്ക് ഡൗൺ സമയത്ത് മൈറ്റോകോൺ‌ഡ്രിയയിൽ സംഭവിക്കുന്ന   പ്രവർത്തന വൈകല്യം മൂലമാകാമെന്ന് സമീപകാല ഗവേഷണങ്ങളിൽ ചിലത് സൂചിപ്പിക്കുന്നു. ഫാറ്റി ആസിഡിൻ്റെ ബ്രേക്ക് ഡൗൺ സമയത്ത് സുപ്രധാനമായ എൻസൈമുകളിൽ ഒന്ന് നഷ്ടപ്പെടുമെന്നും ഇത് അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുമെന്നും ഡോ.കലാൽ ചൂണ്ടിക്കാട്ടുന്നു. ഗർഭകാലത്തെ ഹോർമോൺ ബാലൻസും ഈ അവസ്ഥയിൽ  ഒരു പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ഈസ്ട്രജൻ, പ്രോജസ്റ്ററോൺ തുടങ്ങിയ ഹോർമോണുകൾ കാര്യമായ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാകുന്നു, ഇത് ഫാറ്റ് മെറ്റബോളിസം ഉൾപ്പെടെ വിവിധ ഉപാപചയ പ്രക്രിയകളെ ബാധിക്കും. അവ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കരളിൻ്റെ പ്രവർത്തനം കൂടുതൽ വഷളാകുന്നതിനും ഇടയാക്കും,” ഡോ.കലാൽ കൂട്ടിച്ചേർക്കുന്നു.

കരളിലെ സാധാരണ കൊഴുപ്പിൻ്റെ അളവ് ഏകദേശം അഞ്ച് ശതമാനം ആയിരിക്കണം. എന്നിരുന്നാലും. AFLP ഉള്ള സ്ത്രീകളിൽ ഇത് 13 മുതൽ 19 ശതമാനം വരെ ഉയരുന്നു. ഈ അധിക കൊഴുപ്പ് നിക്ഷേപം, ഹെപ്പറ്റോസൈറ്റുകൾ (ലിപിഡ് ബ്രേക്ക്ഡൗണിൽ ഉൾപ്പെട്ടിരിക്കുന്ന കരൾ കോശങ്ങൾ) ഉൽപ്പാദിപ്പിക്കുന്ന അമോണിയയോടൊപ്പം കരൾ പ്രവർത്തന രഹിതമാകുന്നതിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണ്.

മുൻകരുതലുകൾ

ഗർഭധാരണം ഒരു സ്ത്രീയുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർ കപാലി വിശദീകരിക്കുന്നു. അതിനാൽ, മദ്യപാനം കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം സമീകൃതാഹാരം കഴിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഗുരുതരമായ കരൾ പ്രശ്നങ്ങൾ ഒഴിവാക്കാൻ, ഗർഭകാലത്ത് വ്യക്തി സുരക്ഷിതനായിരിക്കണം. സ്വയം നിരീക്ഷിക്കുകയും കരളിനെ ആരോഗ്യത്തോടെ നിലനിർത്തുകയും വേണം.

ചിട്ടയായ ഗർഭകാല പരിചരണമാണ് ഏറ്റവും പ്രധാനപ്പെട്ട നടപടിയെന്നും ഡോ.കലാൽ ചൂണ്ടിക്കാട്ടുന്നു. പതിവ് പരിശോധന അമ്മയുടെയും ഗർഭസ്ഥ ശിശുവിൻ്റേയും ആരോഗ്യം നിരീക്ഷിക്കാൻ ഡോക്ടർക്ക് സാധിക്കുന്നു. കൂടാതെ, മയക്കുമരുന്നുകളും ലഹരിവസ്തുക്കളുടെ ദുരുപയോഗവും ഒഴിവാക്കുന്നത് നിർണായകമാണ്. മതിയായ വിശ്രമം, സ്ട്രെസ് മാനേജ്മെൻ്റ്, പെട്ടെന്നുള്ള വൈദ്യസഹായം, നേരത്തെയുള്ള കണ്ടെത്തൽ എന്നിവയും കാര്യമായ മാറ്റമുണ്ടാക്കും.

അക്യൂട്ട് ഫാറ്റി ലിവർ ഗർഭസ്ഥ ശിശുവിനേയോ കുഞ്ഞിനെയോ ബാധിക്കുമോ?

“മൂന്നാം ട്രിമാസ്റ്ററിലെ ഏത് മാസത്തിൽ സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ച്, അക്യൂട്ട് ഫാറ്റി ലിവർ കുഞ്ഞിൽ വ്യത്യസ്ത ഫലങ്ങൾ ഉണ്ടാക്കുമെന്ന് ഡോ കപാലി പറയുന്നു. ഇത് മൂലം ഏഴാം മാസത്തിൽ നേരത്തെ പ്രസവം നടന്നാൽ അത് നവജാത ശിശുവിൽ ഗുരുതരമായ വികാസ കുറവിന് കാരണമാകും.

കൂടാതെ, ഗർഭസ്ഥ ശിശുവിൻ്റെ ഹൈപ്പോഗ്ലൈസീമിയ പരിശോധിക്കുകയും (ലോ  ഷുഗർ) നിരീക്ഷിക്കുകയും ചെയ്യണമെന്ന് ഡോ.കലാൽ പ്രത്യേകം സൂചിപ്പിക്കുന്നു. “ഫാറ്റി ആസിഡ് മെറ്റബോളിസത്തിലെ  വൈകല്യം കാരണം, ഗർഭസ്ഥ ശിശുവിൽ  പഞ്ചസാരയുടെ അളവ് കുറയുന്നതിനും  അപസ്മാരം ഉണ്ടാകുന്നതിനും സാധ്യതയുള്ളതായി അദ്ദേഹം പറയുന്നു. അതിനാൽ, നാം വളരെ ജാഗ്രത പാലിക്കുകയും അവ നിരീക്ഷിക്കുകയും വേണം.

ഗർഭാവസ്ഥയിലെ അക്യൂട്ട് ഫാറ്റി ലിവർ ചികിത്സ

നേരത്തെയുള്ള കണ്ടെത്തലും വേഗത്തിലുള്ള മെഡിക്കൽ ഇടപെടലും ഗർഭിണികളിലെ അക്യൂട്ട് ഫാറ്റി ലിവർ ചികിത്സയിൽ നിർണായകമാണ്. രോഗനിർണയം നടത്തിക്കഴിഞ്ഞാൽ, അമ്മയുയേയും ഗർഭസ്ഥ ശിശുവിനേയും നിരന്തരമായി നിരീക്ഷണമെന്ന് ഡോ.കലാൽ വിശദീകരിക്കുന്നു.

അടിയന്തര പ്രസവം മാത്രമാണ് ചികിത്സ. “പ്രസവത്തിനു ശേഷം AFLP പരിഹരിക്കപ്പെടുന്നു. അമ്മയുടെ ആരോഗ്യം സാധാരണ നിലയിലേക്ക് മടങ്ങുന്നു,” ഡോ കപാലി വിശദീകരിക്കുന്നു. കരൾ പ്രവർത്തനരഹിതമാകുന്നത് ശ്വസന, വൃക്ക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പ്രസവം നിർണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു, ഇത് അമ്മയ്ക്കും കുഞ്ഞിനും ദോഷകരമായേക്കാം.

“മിക്ക കേസുകളും മതിയായ വൈദ്യ പരിചരണം, നേരത്തെയുള്ള രോഗനിർണയം, വേഗത്തിലുള്ള ഡെലിവറി എന്നിവയിലൂടെ ഇത് കൈകാര്യം ചെയ്യാൻ സാധിക്കും ,” ഡോ.കലാൽ പങ്കുവെക്കുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ ഗർഭാവസ്ഥയുടെ അക്യൂട്ട് ഫാറ്റി ലിവർ വളരെ വൈകി കണ്ടുപിടിക്കുകയും കരൾ തകരാറിലാകുകയും ചെയ്താൽ ഗർഭിണിയായ സ്ത്രീക്ക് കരൾ മാറ്റിവയ്ക്കൽ ആവശ്യമായി വന്നേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

പ്രധാന പോയിൻ്റുകൾ

  • ഗർഭാവസ്ഥയിലെ അക്യൂട്ട് ഫാറ്റി ലിവർ അപൂർവവും എന്നാൽ ഗുരുതരവുമായ അവസ്ഥയാണ്. ഇത് സാധാരണയായി മൂന്നാം ട്രിമെസ്റ്ററിലാണ് കാണപ്പെടുന്നത്.
  • മഞ്ഞപ്പിത്തം ഈ അവസ്ഥയുടെ ഒരു സാധാരണ ലക്ഷണമാണ്. രോഗനിർണയം നടത്തിക്കഴിഞ്ഞാൽ, അമ്മയെയും ഗർഭസ്ഥശിശുവിനേയും തുടർച്ചയായി നിരീക്ഷിക്കണം.
  • ഇത് അമ്മയെയും കുഞ്ഞിനെയും  ദോഷകരമായി ബാധിച്ചേക്കാം, പെട്ടെന്നുള്ള പ്രസവം മാത്രമാണ് ചികിത്സ.
  • ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ച് ഗർഭകാലത്ത്. സങ്കീർണതകൾ ഒഴിവാക്കാൻ കരളിൻ്റെ ആരോഗ്യം ശ്രദ്ധിക്കുക.
അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്