പേശികളിലോ സന്ധികളിലോ സംഭവിക്കുന്ന പരിക്കുകൾ, വീക്കം, ഞരമ്പ് ചുരുങ്ങൽ തുടങ്ങിയ വിവിധ കാരണങ്ങളാൽ വേദന ഉണ്ടാകാം. ചിലർക്ക് ഇത് കുറച്ച് ദിവസങ്ങൾ മാത്രമായിരിക്കും അനുഭവപ്പെടുക. മറ്റുള്ളവർക്ക് ഇത് വർഷങ്ങളോളം നീണ്ടുനിന്നേക്കാം. വേദനയുടെ കാരണം പരിഗണിക്കാതെ, വേദന അനുഭവപ്പെടുന്ന ഭാഗത്ത് നിന്നുള്ള സംവേദനങ്ങൾ പ്രോസസ്സ് ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതിലൂടെ വേദനയുണ്ടാക്കുന്നതിൽ തലച്ചോറും നാഡീവ്യവസ്ഥയും ഒരു പങ്ക് വഹിക്കുന്നുണ്ട്.
ഈ സിഗ്നലിംഗ് മെക്കാനിസത്തിൽ ശ്രദ്ധയൂന്നി ഓസ്‌ട്രേലിയയിൽ നിന്നുള്ള ഡോ. ലോറിമർ മോസ്‌ലിയും ഡേവിഡ് ബട്ട്‌ലറും 2000 ത്തിൻ്റെ തുടക്കത്തിൽ വികസിപ്പിച്ച ഒരു പുതിയ സാങ്കേതിക വിദ്യയാണ് ഗ്രേഡഡ് മോട്ടോർ ഇമേജറി. പെയ്ൻ സയൻസ്, ഫിസിയോതെറാപ്പി എന്നീ മേഖലകളിലെ വിദഗ്ദ്ധരാണിവർ. മസ്തിഷ്ക പ്ലാസ്റ്റിറ്റി എന്ന ആശയത്തെ അടിസ്ഥാനമാക്കി വേദന കൈകാര്യം ചെയ്യുന്നതിനായി ഗ്രേഡഡ് മോട്ടോർ ഇമേജറി സഹായിക്കും. നാഡീവ്യവസ്ഥയുടെ ഘടനയോ പ്രവർത്തനങ്ങളോ ബന്ധങ്ങളോ പുനഃക്രമീകരിക്കുന്നതിലൂടെ ആന്തരികമോ ബാഹ്യമോ ആയ ഉത്തേജനങ്ങളോടുള്ള പ്രതികരണമായി അതിൻ്റെ പ്രവർത്തനം മാറ്റാനുള്ള കഴിവിനെയാണ് ബ്രെയ്ൻ പ്ലാസ്റ്റിസിറ്റി എന്ന് പറയുന്നത്. ശരീരത്തിൽ വിട്ടുമാറാത്ത വേദന അനുഭവിക്കുന്നവരിൽ , വേദനയ്ക്കും ചലനത്തിനുമുള്ള തലച്ചോറിൻ്റെ പ്രതികരണങ്ങൾ പുനഃക്രമീകരിച്ചുകൊണ്ട് വേദന കുറയ്ക്കുന്നതിന് ഗ്രേഡഡ് മോട്ടോർ ഇമേജറി സഹായിക്കുന്നു.
എന്താണ് ഗ്രേഡഡ് മോട്ടോർ ഇമേജറി?
ഓസ്ട്രേലിയയിലെ ഹെൽത്ത് റിസോഴ്‌സായ ന്യൂറോ ഓർത്തോപീഡിക് ഇൻസ്റ്റിറ്റ്യൂട്ട് വിട്ടുമാറാത്ത വേദനയ്ക്കുള്ള ചികിത്സാ ഉപകരണങ്ങളിലൊന്നായ ഗ്രേഡഡ് മോട്ടോർ ഇമേജറി പ്രോത്സാഹിപ്പിക്കുന്നു. വേദന നിയന്ത്രണം, ന്യൂറോഡൈനാമിക്സ്, ഹെൽത്ത് പെർഫോമൻസ്, മാനുവൽ തെറാപ്പി എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സജീവ ഹെൽത്ത് റിസോഴ്‌സാണ് ന്യൂറോ ഓർത്തോപീഡിക് ഇൻസ്റ്റിറ്റ്യൂട്ട്. ബട്ട്ലർ,മോസ്‌ലി എന്നിവർ ചേർന്നാണ് NOI രൂപീകരിച്ചത്.
“മുൻപ് റിഫ്ലെക്സ് സിമ്പതറ്റിക് ഡിസ്ട്രോഫി (RSD ) എന്നറിയപ്പെട്ടിരുന്ന കോംപ്ലക്സ് റീജിയണൽ പെയിൻ സിൻഡ്രോം (CRPS), ഫൈബ്രോമയാൾജിയ തുടങ്ങിയവ ഭേദമാകാൻ മൂന്നുമാസത്തിലധികം സമയം ആവശ്യമായിവരുന്ന അവസ്ഥകളെ വിട്ടുമാറാത്ത വേദനതരുന്നവയിൽ ഉൾപ്പെടുത്തുന്നു,” മുംബൈയിൽ നിന്നുള്ള ഫിസിയോതെറാപ്പിസ്റ്റും NOI ക്കായി ഇന്ത്യയിൽ ഗ്രേഡഡ് മോട്ടോർ ഇമേജറി സെഷനുകൾ നടത്തുകയും ചെയ്യുന്ന പ്രകാശ് ആർ ഷരോഫ് പറയുന്നത് ഇങ്ങനെയാണ്. “ സുഖം പ്രാപിക്കാനുള്ള സമയം കഴിഞ്ഞാലും, വേദന അനുഭവിക്കുന്നതിൽ നാഡീവ്യവസ്ഥ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് നാം കണ്ടു.“വേദനയെ വിശദീകരിക്കാൻ ആവാത്തപക്ഷം നിങ്ങൾക്ക് ഗ്രേഡഡ് മോട്ടോർ ഇമേജറി മനസ്സിലാക്കാൻ കഴിയില്ല,”
വേദനയുടെ സങ്കീർണ്ണമായ സ്വഭാവവും അതിൻ്റെ അടിസ്ഥാന കാരണങ്ങളും മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്ന ഒരു അടിസ്ഥാന സമീപനമാണ് വേദന വിശദീകരിക്കുക എന്നത്. ഒരു പരിക്കിൻ്റേയോ കേടുപാടിൻ്റേയോ ഫലമായി മാത്രമല്ല, സെൻസറി വിവരങ്ങളുടെ തലച്ചോറിൻ്റെ വ്യാഖ്യാനം, വൈകാരിക പ്രതികരണങ്ങൾ, മുൻ അനുഭവങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങളാൽ സ്വാധീനിക്കപ്പെടുന്ന ഒരു പ്രത്യേക അനുഭവമാണ് വേദന.
ഗ്രേഡഡ് മോട്ടോർ ഇമേജറിയുടെ മൂന്ന് ഘട്ടങ്ങൾ
ആറാഴ്ച നീണ്ടുനിൽക്കുന്ന മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഗ്രേഡഡ് മോട്ടോർ ഇമേജറി നടത്തുന്നത്. ഓരോ ഘട്ടവും രണ്ടാഴ്ച നീണ്ടുനിൽക്കുന്നു .(പ്രതിദിനം രണ്ട് മണിക്കൂർ). ഘട്ടങ്ങൾ ഇവയാണ്:
ലാറ്ററാലിറ്റി തിരിച്ചറിയൽ(Laterality recognition)
ഇടതുവശത്തോ വലതുവശത്തോ വേദനയനുഭവപ്പെടുന്ന ശരീരഭാഗത്തിൻ്റെ ചിത്രങ്ങൾ തമ്മിൽ വേർതിരിച്ചറിയാനുള്ള കഴിവ് പരിശോധിക്കുന്നതിനുള്ള ഒരു പരീക്ഷണമാണ് ലാറ്ററാലിറ്റി റെകോഗിനേഷൻ. ഈ കഴിവ് പെയിൻ റിഹാബിലേഷൻ പ്രക്രിയയിൽ വളരെ പ്രധാനമാണ്.“ആറുമാസം മുമ്പ് ഒരാളുടെ കൈക്ക് പരിക്കേറ്റതായി കരുതുക.അപ്പോൾ അവർക്ക് ഇടതും വലതും വേർതിരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് പ്രകാശ് ആർ ഷറോഫ് പറയുന്നു. ഒരു വ്യക്തിയുടെ ഇടതും വലതും വേർതിരിക്കുന്നതിനുള്ള കഴിവ് വിലയിരുത്താൻ സഹായിക്കുന്ന ഒരു ഉപകരണം ഞങ്ങളുടെ പക്കലുണ്ട്. പരീക്ഷണത്തിലെ വിവിധ ഘടകങ്ങൾക്ക് ഉത്തരം നൽകാൻ 1 മുതൽ 1.5 സെക്കൻ്റ് വരെ ആയിരിക്കും സമയം ഉണ്ടാകുക . കൃത്യതയ്ക്കായി, ആകെ സ്കോർ 80% ന് മുകളിലായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”
വിഷ്വൽ ഇമേജറി (Visual imagery)
മസ്തിഷ്ക കോശങ്ങളുടെ 25 ശതമാനത്തോളം വരുന്ന മിറർ ന്യൂറോണുകൾ വേദനയുള്ള ശരീരഭാഗം ചലിപ്പിക്കാൻ ചിന്തിക്കുമ്പോഴേക്കും നീറിത്തുടങ്ങുന്നു . ചലിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴും യഥാർത്ഥത്തിൽ ചലിക്കുമ്പോഴും ഈ ഭാഗമാണ് പ്രവർത്തിക്കുന്നത്. വിഷ്വൽ ഇമേജറിയിലൂടെ, വേദനയേറിയ ശരീരഭാഗം ചലിപ്പിക്കുന്നതായോ പ്രവർത്തിപ്പിക്കുന്നതായോ വിഷ്വലൈസ് ചെയ്യിപ്പിക്കുന്നു. അത് സാധാരണ പോലെ വേദനയില്ലാത്ത ഒരു അനുഭൂതി നിങ്ങളിൽ സൃഷ്ടിക്കുന്നതിന് സഹായകമാകുന്നു. ഇത് ചെയ്യുന്നതിലൂടെ, സാധാരണയായി പ്രവർത്തിക്കുന്ന അതേ മസ്തിഷ്ക സർക്യൂട്ടുകളെ തന്നെയാണ് നാം ഉപയോഗിക്കുന്നത്, ഷരോഫ് കൂട്ടിച്ചേർക്കുന്നു.
മിറർ തെറാപ്പി (Mirror therapy)
മിറർ തെറാപ്പിയിൽ അവർ നിങ്ങളെ വേദനിക്കുന്ന ശരീരഭാഗത്തിൻ്റെ പ്രതിഫലനം കാണിക്കുന്നു. വേദനാജനകമായ ഭാഗം ചലിപ്പിക്കുന്നത് അപകടകരമല്ലെന്ന് തലച്ചോറിനെ ബോധ്യപ്പെടുത്താൻ, മിറർ തെറാപ്പിയിലൂടെ എതിർ ഭാഗത്തിൻ്റെ ചലനത്തെ പ്രതിഫലിപ്പിക്കുന്നു. തത്ഫലമായി, രോഗബാധിത ശരീരഭാഗം ചലിപ്പിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നും അങ്ങനെ ചെയ്യുമ്പോൾ വേദന ഉണ്ടാകുന്നില്ലെന്നും തലച്ചോറിന് പുതിയ വിവരങ്ങൾ ലഭിക്കുന്നു.
ഗ്രേഡഡ് മോട്ടോർ ഇമേജറിയുടെ അസാധാരണ സമീപനം
“വേദന നിയന്ത്രണത്തിനുള്ള മറ്റ് ചികിത്സകളിൽ നിന്ന്, ഗ്രേഡഡ് മോട്ടോർ ഇമേജറിയുടെ വസ്തുനിഷ്ഠത അതിനെ വ്യത്യസ്തമാക്കുന്നതായി ഷരോഫ് പറയുന്നു.
ഒരു വ്യക്തിക്ക് വേദന അനുഭവപ്പെടുന്നതിൽ തലച്ചോറിൻ്റെ പ്രവർത്തനത്തിന് സ്വാധീനമുണ്ട്. വേദന അനുഭവിക്കുന്ന വ്യക്തിക്ക് അതിൽ ഉൾപ്പെട്ടിരിക്കുന്ന മസ്തിഷ്ക ഘടകത്തെക്കുറിച്ച് അറിയണമെന്നില്ല. മോട്ടോർ ഇമേജറിയിലെ ടെസ്റ്റുകൾക്ക് വിധേയമാകുമ്പോൾ വേദനയിൽ മസ്തിഷ്കത്തിൻ്റെ സ്വാധീനം എങ്ങനെയെന്ന് അവർക്ക് വ്യക്തമായി മനസിലാക്കാൻ സാധിക്കും. ഇതിനു പുറമെ, രോഗം ഭേദമാകുന്നതിലെ ക്രമേണയുള്ള പുരോഗതി മനസ്സിലാക്കാനും അവരെ പ്രാപ്തരാക്കുന്നു.
പ്രധാനപ്പെട്ട പോയിൻ്റുകൾ
- വിട്ടുമാറാത്ത വേദന അനുഭവിക്കുന്ന ആളുകളിൽ വേദനയോടുള്ള തലച്ചോറിൻ്റെ പ്രതികരണങ്ങൾ പുനഃക്രമീകരിക്കാൻ സഹായിക്കുന്നതിലൂടെ വേദന നിയന്ത്രിക്കാൻ സഹായിക്കുന്ന നൂതനമായ സാങ്കേതികവിദ്യയാണ് ഗ്രേഡഡ് മോട്ടോർ ഇമേജറി. ബ്രെയിൻ പ്ലാസ്റ്റിറ്റിസിറ്റി എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്
- വേദനയുടെ സങ്കീർണ്ണതയും അതിൻ്റെ മൂലകാരണങ്ങളും മനസ്സിലാക്കി വേദന നിയന്ത്രിക്കാൻ സഹായിക്കുന്ന ഗ്രേഡഡ് മോട്ടോർ ഇമേജറിയിൽ വേദന വിശദീകരിക്കേണ്ടത് വളരെ പ്രധാനമാണ്.