728X90

728X90

0

0

0

ഈ ലേഖനത്തിൽ

കുട്ടികളിലെ നടുവേദന: രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
19

കുട്ടികളിലെ നടുവേദന: രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശാരീരിക ഘടനയിലുണ്ടാകുന്ന അസ്വാഭാവികത, ഡിസ്ക് ഹെർണിയ തുടങ്ങിയ സങ്കീർണതകൾ തടയുന്നതിനായി കുട്ടികളിലെ പുറംവേദനയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എത്രയും വേഗം പരിഹാരം കണ്ടെത്തണം. .
കുട്ടികളിലെ നടുവേദന
ഫോട്ടോ: അനന്തസുബ്രമണ്യം.കെ/ ഹാപ്പിയസ്റ്റ് ഹെൽത്ത്

നടുവേദന മുതിർന്നവർ മാത്രം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണെന്ന് ചിലർ ചിന്തിച്ചേക്കാം. എന്നാൽ യാഥാർത്ഥ്യം അതല്ല. വിദഗ്ദ്ധരുടെ അഭിപ്രായ പ്രകാരം  കുട്ടികൾക്കിടയിൽ നടുവേദന വർദ്ധിച്ചുവരുന്നതായി കാണപ്പെടുന്നു. ഇതിൻ്റെ  കാരണങ്ങൾ വ്യക്തമാണെങ്കിലും പലപ്പോഴും അവ അവഗണിക്കപ്പെടാറാണ് പതിവ്. ഭാരമുള്ള സ്കൂൾ ബാഗുകളാണ് കുട്ടികളിലെ നടുവേദനയ്ക്കുള്ള പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. ഇത് ബാഗിൻ്റെ ഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ മേഖലയെ പ്രേരിപ്പിക്കുന്നു. ഇതിലുപരി ഇന്നത്തെ കുട്ടികൾക്കിടയിലെ നിഷ്‌ക്രിയമായ ജീവിതശൈലിയും നടുവേദന വർദ്ധിച്ചു വരുന്നതിന്  കാരണമാകുന്നുണ്ട്. അതിനാൽ, ഈ പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും മാതാപിതാക്കൾക്ക് ബാധ്യസ്ഥരാണ്.

കുട്ടികളിലെ നടുവേദനയുടെ സാധാരണ കാരണങ്ങൾ

ബംഗളുരു ഡിഎച്ച്ഇഇ ഹോസ്പിറ്റലിലെ മുതിർന്ന ശിശുരോഗവിദഗ്ദ്ധയും  ഇൻ്റൻസിവിസ്റ്റുമായ ഡോ.സുപ്രജ ചന്ദ്രശേഖർ പറയുന്നതനുസരിച്ച്, കുട്ടികളുടെ നടുവേദന കേസുകളിൽ 20 ശതമാനവും നട്ടെല്ലിന് പരിക്കോ അല്ലെങ്കിൽ അനുബന്ധ കാരണങ്ങളോ മൂലമുണ്ടാവുന്ന വേദനയാകാം. എന്നാൽ ബാക്കി 80 ശതമാനവും തെറ്റായ ജീവിതശൈലിയും മോശം ശരീര നിലയും (ബോഡി പോസ്ചർ) കാരണമാണ് ഉണ്ടാകുന്നത്.

” ശിശുരോഗവിദഗ്ദ്ധൻ എന്ന നിലയിൽ, ഒരു കുട്ടി നടുവേദനയെക്കുറിച്ച് പരാതിപ്പെടുമ്പോൾ ഞാൻ വളരെ  ശ്രദ്ധാലുവാണ്,” ഡോ സുപ്രജ ചന്ദ്രശേഖർ പറയുന്നു. “കൗമാരപ്രായക്കാരിലും മുതിർന്ന കുട്ടികളിലും സാധാരണയായി മോശമായ ശരീര നിലയും (ബോഡി പോസ്ചർ),മോശം  ജീവിതശൈലിയും മൂലമാണ് നടുവേദന ഉണ്ടാകുന്നത്. എന്നാൽ ചിലപ്പോഴൊക്കെ , ചെറിയ കുട്ടികളിൽ നാം തിരിച്ചറിയാതെ പോകുന്ന ആഘാതമോ മറ്റോ  മൂലം വേദന ഉണ്ടാകാം. അല്ലെങ്കിൽ അനുബന്ധ വേദനയാകാം. [പ്രശ്നത്തിൻ്റെ യഥാർത്ഥ ഉറവിടം ഒഴികെ മറ്റുഭാഗത്ത് അനുഭവപ്പെടുന്ന വേദന].”

കൂടാതെ, മൂത്ര സംബന്ധമായതോ കുടൽ സംബന്ധമായതോ ആയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും പുറംവേദന ഉണ്ടാവാറുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നാഡീ സിഗ്നലുകൾ കൈമാറുന്നതിൽ സുഷ്മ്ന ഒരു നിർണായക പങ്ക് വഹിക്കുന്നതിലാണ് ഇങ്ങനെ സംഭവിക്കുന്നത്.

ജീവിതശൈലിയും നടുവേദനയും

തെറ്റായ ജീവിതശൈലി മൂലം നട്ടെല്ലും മുതുകിലെ പേശികളും ദുർബലമാവുകയും, ചലനമില്ലാതെ തുടർച്ചയായ ഇരുത്തം നട്ടെല്ലിൻ്റെ ഡിസ്കുകളിലും സന്ധികളിലും മർദം കൂട്ടുകയും ചെയ്യുന്നു.

“ഇന്നത്തെ കാലത്ത്  കുട്ടികൾ പഴയതുപോലെ അത്ര സജീവമല്ല,” ബംഗളൂരുവിലെ അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻ്റ് ഓർത്തോപീഡിക് സർജൻ ഡോ.പവൻ ചെബ്ബി പറയുന്നു. “അവർ ഏർപ്പെട്ടിരിക്കുന്ന ശാരീരിക പ്രവർത്തനങ്ങളെല്ലാം സമയ പരിമിതമാണ്. ഉദാഹരണത്തിന്, അവരുടെ നൃത്തപരിശീലനം  അല്ലെങ്കിൽ ആയോധനകല പരിശീലനം എന്നിവ എല്ലാ ആഴ്‌ചയും കുറച്ച് മണിക്കൂറുകളിലേക്ക്  പരിമിതപ്പെടുത്തിയിരിക്കുന്നു. മുതിർന്നവരിൽ കൂടുതലായി കാണപ്പെടുന്ന സയാറ്റിക്ക, ഇടുപ്പ് പ്രശ്നങ്ങൾ തുടങ്ങിയവ അനുഭവിക്കുന്ന കുട്ടികളേയും ഞാൻ കണ്ടിട്ടുണ്ട്. നൃത്തം ചെയ്യുന്ന കുട്ടികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെയധികം  പരിശീലിക്കുന്നു, ക്ലാസ് കഴിഞ്ഞാൽ, പരിമിതമായ ചലനങ്ങളോടെ അവർ അവരുടെ ദിനചര്യകളിലേക്ക് മടങ്ങുന്നു. കൂടാതെ, ദീർഘനേരം ഇരിക്കുമ്പോൾ ശരീരത്തിൻ്റെ മോശം ബോഡി പോസ്ച്ചറും മെക്കാനിക്‌സും  നടുവേദന വർദ്ധിപ്പിക്കുന്നതിന് കാരണമാകും.

കുട്ടികൾ മുതിർന്നവരേക്കാൾ കൂടുതൽ ഊർജസ്വലതയുള്ളവരായതിനാൽ അവർക്ക് കൂടുതൽ സമയം അവർ ആഗ്രഹിക്കുന്ന ഏത് രീതിയിലും ഇരിക്കാൻ സാധിക്കും. എന്നിരുന്നാലും, കണ്ണുകൾ  ഐ ലെവലിൽ നിന്ന് വ്യതിചലിക്കുന്ന വിധത്തിൽ ശരിയായ  ബോഡി പോസ്ചർ ശ്രദ്ധിക്കാതെ  ദീർഘനേരം സ്ക്രീനിന് മുന്നിൽ ചെലവഴിക്കുന്നത് ക്രമേണ അവരെ പ്രതികൂലമായി ബാധിച്ചുതുടങ്ങും.

വിറ്റാമിൻ ഡിയുടെ അഭാവവും  നടുവേദനയും

അസ്ഥികളുടെയും പേശികളുടെയും ആരോഗ്യത്തിന് അനിവാര്യമായ വിറ്റാമിൻ ഡി. ഇതിൻ്റെ കുറവ് അസ്ഥികളേയും നട്ടെല്ലിനേയും കൂടുതൽ ദുർബലമാക്കുകയും കേടുപാടുകൾക്ക് വിധേയമാക്കുകയും ചെയ്യുന്നു .

ഓർത്തോപീഡിയാക്  പ്രശ്നങ്ങളുമായി  ചികിത്സയ്ക്കായി എന്നെ സമീപിക്കുന്ന കുട്ടികളിൽ കുറഞ്ഞത് 60 ശതമാനമെങ്കിലും വിറ്റാമിൻ ഡി കുറവുള്ളവരാണ്. പണ്ട്, കുട്ടികൾ പുറത്തിറങ്ങി  കളിക്കുന്നതിനാൽ , വിറ്റാമിൻ ഡി യുടെ അഭാവം വരുന്നത് വിരളമാണ്. എന്നാൽ ഇപ്പോൾ അവർ കൂടുതൽ സമയം വീടിനകത്താണ് ചെലവഴിക്കുന്നത്. അത് അവരുടെ ആരോഗ്യത്തിന് ദോഷകരമായി മാറിയേക്കാം.

മാതാപിതാക്കൾ എങ്ങനെ സഹായിക്കണം?

കുട്ടികളിലെ നടുവേദന അവഗണിക്കരുത്. കാരണം ഇത് ചെറുപ്രായത്തിൽ തന്നെ ശാരീരിക അസ്വാഭാവികതകളോ സ്ലിപ്പ്ഡ് ഡിസ്‌ക് ഉണ്ടാകുന്നതിനോ  കാരണമായേക്കാം. നിങ്ങളുടെ കുട്ടിക്ക് തുടർച്ചയായി നടുവേദനയുണ്ടെങ്കിൽ, ഒരു സ്പെഷ്യലിസ്റ്റിനെ സമീപിക്കുകയും വേദനയുടെ കാരണം കണ്ടെത്താൻ പരിശോധനകൾ നടത്തുകയും ചെയ്യുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇതുകൂടാതെ, ഊർജസ്വലമായ ജീവിതശൈലിയുടെ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും ബോധ്യമുള്ളതിനാൽ, ഈ അറിവ് നാം പ്രായോഗികമാക്കണം.

“നാം ഓരോരുത്തർക്കും നമ്മുടെ ജീവിതശൈലിയിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്താൻ കഴിയും. ചലനത്തെ നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാക്കി മാറ്റുക എന്നതാണ് ആദ്യപടി. ഇത് നമുക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനം ചെയ്യും. നടത്തം, ലിഫ്റ്റിന് പകരം പടികൾ കയറൽ, വീടിനു പുറത്ത് കളിയ്ക്കാൻ പോകൽ തുടങ്ങിയ പരിശീലനങ്ങൾ കുട്ടികളിൽ ആക്റ്റീവ് ജീവിതശൈലി വളർത്തിയെടുക്കും,” ഡോ.സുപ്രജ ചന്ദ്രശേഖർ പറയുന്നു.

ശരിയായ ശരീര പോസ്ചർ  നിലനിർത്തുന്നത് പുറംവേദന തടയുന്നതിൽ  പ്രധാനമാണ്.  “ നിങ്ങളുടെ കുട്ടിയുടെ ശരീര പോസ്ചർ ശരിയാക്കുന്നതിനു പുറമേ, നിങ്ങളുടെ വീട് കുട്ടികൾക്ക് ഉപയോഗിക്കാൻ അനുയോജ്യമായ രീതിയിൽ ക്രമീകരിക്കണമെന്ന കാര്യവും ശ്രദ്ധിക്കണം. ഉദാഹരണത്തിന്, ഹോം വർക്ക് ചെയ്യാനോ കമ്പ്യൂട്ടർ ഉപയോഗിക്കാനോ കിടക്കയിലോ സോഫയിലോ കിടക്കുന്നതിനു പകരം മേശയുടെ മുന്നിലുള്ള കസേരയിൽ ഇരിക്കാൻ കുട്ടിയെ ശീലിപ്പിക്കണം”, ഡോ.പവൻ ചെബ്ബി  പറയുന്നു.

കൂടാതെ, ദീർഘനേരം ഇരിക്കുമ്പോൾ പതിവായി ഇടവേളകൾ എടുക്കേണ്ടത് പ്രധാനമാണ്. ഒരു മണിക്കൂർ തുടർച്ചയായി ഇരുന്ന ശേഷം കുട്ടികൾക്ക് കുറഞ്ഞത് 15-20 മിനിറ്റെങ്കിലും ഇടവേള നൽകണം.

പ്രധാന പോയിൻ്റുകൾ

  • തെറ്റായ ജീവിതശൈലിയോ പോസ്‌ചറൽ പ്രശ്‌നങ്ങളോ മൂലമാണ് കൗമാരക്കാരിലും മുതിർന്ന കുട്ടികളിലും പലപ്പോഴും നടുവേദന ഉണ്ടാകുന്നത്, അതേസമയം നട്ടെല്ലിലുണ്ടായ ആഘാതമോ അല്ലെങ്കിൽ ബന്ധപ്പെട്ട വേദനയോ തിരിച്ചറിയാതെ പോയതു മൂലമാകാം ചെറിയ കുട്ടികളിൽ നടുവേദന അനുഭവപ്പെടുന്നത്.
  • കുട്ടികളിലെ നടുവേദന അവഗണിക്കരുത്. കാരണം അവ ചെറുപ്രായത്തിൽ തന്നെ പോസ്ചറൽ അസ്വാഭാവികതകളോ സ്ലിപ്പ്ഡ് ഡിസ്കോ ഉണ്ടാക്കാം.
  • നടത്തം, പടികൾ കയറൽ, ഔട്ട്ഡോർ വിനോദങ്ങൾ തുടങ്ങിയവ കുട്ടികളിൽ മെച്ചപ്പെട്ട ജീവിതശൈലി വളർത്തിയെടുക്കുകയും അതുവഴി നടുവേദന തടയാൻ സഹായകമാകുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

eighteen + 5 =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്