728X90

728X90

0

0

0

Jump to Topics

പ്ലസിബോ അനൾജീസിയ- വേദനയും മനസ്സും തമ്മിലുള്ള ബന്ധം
5

പ്ലസിബോ അനൾജീസിയ- വേദനയും മനസ്സും തമ്മിലുള്ള ബന്ധം

മരുന്നുകളൊന്നും ഉപയോഗിക്കാതെയുള്ള ചികിത്സയിലൂടെ ഒരു വ്യക്തിയുടെ  വേദന ഭേദമാക്കുന്നു എന്നതിനാൽ ഈ രീതി മനസ്സിൻ്റെ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. .

പല രീതിയിലുള്ള വേദന നിയന്ത്രണ രീതികൾ നിലവിലുണ്ട്. എന്നാൽ ഓരോ വ്യക്തികൾക്കും  അനുസൃതവും ഫലപ്രദവുമായ രീതിയായിരിക്കും ഡോക്ടർമാർ സാധാരണയായി സ്വീകരിക്കുക. അവ വേദനയുടെ സ്വഭാവത്തെയും വ്യക്തിയുടെ വേദന സഹിക്കാനുള്ള കഴിവ് മുതൽ ശാരീരികവും മാനസികവുമായ പ്രതികരണങ്ങൾ വരെയുള്ള വ്യതിയാനങ്ങളെയും കണക്കിലെടുത്താണ് തിരഞ്ഞെടുക്കേണ്ടത്. വേദനയെ  മനഃശാസ്ത്രപരമായ ഘടകം ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, വേദനയിൽ നിന്ന് മോചനം നേടാൻ ഡോക്ടർമാർ മാനസിക ബലം ഉപയോഗിക്കാനും ശ്രമിക്കുന്നു.

പ്ലസിബോ അനൾജീസിയ-  മരുന്നുകളൊന്നും ഉപയോഗിക്കാതെയുള്ള ചികിത്സയിലൂടെ ഒരു വ്യക്തിയുടെ  വേദന ഭേദമാക്കുന്നു എന്നതിനാൽ ഈ രീതി  ഒരു വ്യക്തിയുടെ മനസ്സിൻ്റെ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. മെച്ചപ്പെട്ട ഫലം ലഭിക്കുന്നതിനായി പരമ്പരാഗത ചികിത്സയോടൊപ്പം ഇവ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്. വേദനാ ചികിത്സകളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനുള്ള ഗവേഷണത്തിലും  ഇത് ഉപയോഗിക്കുന്നു. ഇതിലൂടെ  വേദന നിയന്ത്രണത്തിനുള്ള പുതിയ സാധ്യതകളാണ് തുറന്നു വരുന്നത്.

എന്താണ് പ്ലസിബോ അനൾജീസിയ?

ഒരാൾ അനുഭവിക്കുന്ന വേദന മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അഹമ്മദാബാദ് എച്ച്‌സിജി മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സൈക്യാട്രി വിഭാഗം മേധാവി ഹൻസാൽ ഭച്ചേച്ചിൻ്റെ അഭിപ്രായം. അതുകൊണ്ട് തന്നെ അവരുടെ വിശ്വാസം വേദനയെ സ്വാധീനിക്കും. “എൻ്റെ വേദന ഭേദമാക്കാനാവില്ലെന്നും എല്ലാക്കാലത്തേക്കും നീണ്ടുനിൽക്കുമെന്നും ഞാൻ ഭയപ്പെടുകയാണെങ്കിൽ ആ  വേദന എന്നെ  മോശമായി ബാധിച്ചേക്കാം. ആരെങ്കിലും വേദനയെ ഒരു ആരോഗ്യപ്രശ്നത്തിൻ്റെ ലക്ഷണമായി കാണുകയും അതിൻ്റെ കാരണം കണ്ടെത്താനും അത് പരിഹരിക്കാനും നടപടിയെടുക്കാനും പ്രേരിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ അവർ  ചികിത്സയിൽ വിശ്വാസമർപ്പിക്കുകയും അവർക്ക് ചികിത്സയിലുടനീളം  അത്രമാത്രം വേദന അനുഭവപ്പെടുകയുമില്ല” ഹൻസാൽ ഭച്ചേച്ചിൻ്റെ വാക്കുകളാണിവ.

വിശ്വാസത്തിന്  വലിയ പങ്കുണ്ട് എങ്കിലും, മറ്റ് ന്യൂറോളജിക്കൽ പ്രക്രിയകളും പ്ലസിബോ അനൾജീസിയയിൽ  കാര്യമായ പങ്ക് വഹിക്കുന്നു. ചെന്നൈയിലെ കാവേരി ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ന്യൂറോളജിസ്റ്റായ ഡോ. ശുഭ സുബ്രഹ്മണ്യൻ, കേന്ദ്ര നാഡീവ്യൂഹത്തെയും പെരിഫറൽ ഫിസിയോളജിക്കൽ മെക്കാനിസങ്ങളെയും ബാധിക്കുന്ന സങ്കീർണ്ണമായ സൈക്കോ-ന്യൂറോബയോളജിക്കൽ ഇവൻ്റ് ആയാണ് പ്ലസിബോ അനൾജീസിയയെ കണക്കാക്കുന്നത്. വേദനസംഹാരികളോടുള്ള (പെരിഫറൽ ടിഷ്യുകളിലും സെൻട്രൽ നാഡീവ്യവസ്ഥയിലും പ്രവർത്തിച്ചുകൊണ്ട് വേദനയും വീക്കവും കുറയ്ക്കുന്ന വസ്തുക്കളോ മരുന്നുകളോ)പ്രതികരണത്തെ നിയന്ത്രിച്ച്  വേദനയെക്കുറിച്ചുള്ള ധാരണയെയും  ക്ലിനിക്കൽ ലക്ഷണങ്ങളെയും സ്വാധീനിക്കുന്നു.

പ്ലസിബോ അനൾജീസിയയ്ക്ക് പിന്നിലെ ന്യൂറോബയോളജിക്കൽ ഘടകങ്ങൾ

മനഃശാസ്ത്രപരമായ ഘടകങ്ങൾക്ക് പുറമേ, ന്യൂറോബയോളജിക്കൽ ഘടകങ്ങളും പ്ലസിബോ അനൾജീസിയയെ ബാധിച്ചേക്കാം.

“ഡോപമിൻ, സെറോടോണിൻ, കനാബിനോയിഡുകൾ തുടങ്ങിയ എൻഡോജെനസ് ന്യൂറോമോഡുലേറ്ററുകൾ പ്ലസിബോ അനൾജീസിയയ്ക്ക് ഇടനിലക്കാരായി പ്രവർത്തിക്കുന്നു. നാഡീവ്യവസ്ഥയിലെ ന്യൂറോണുകളുടെ പ്രവർത്തനത്തെ മോഡുലേറ്റ് ചെയ്യുന്നതോ മാറ്റുന്നതോ ആയ രാസവസ്തുക്കൾ ആണ് എൻഡോജെനസ് ന്യൂറോമോഡുലേറ്ററുകൾ.  മാനസിക പ്രതികരണങ്ങൾ  മൂലം ഇവ പുറന്തള്ളാൻ  സാധിക്കുമെന്നും ഡോ സുബ്രഹ്മണ്യൻ പറയുന്നു”.

വ്യത്യസ്‌ത ന്യൂറോമോഡുലേറ്ററുകൾക്ക് തലച്ചോറിൽ വ്യത്യസ്‌ത ഫലങ്ങൾ ഉണ്ടാക്കാൻ സാധിക്കും. സന്തോഷം, പ്രശംസ എന്നിവയുമായി ഡോപമിൻ   ബന്ധപ്പെട്ടിരിക്കുന്നു, അത് പുറംന്തള്ളുന്പോൾ  പ്ലസിബോ ചികിത്സ ഫലപ്രദമാകുമെന്ന ആളുകളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തും . നാം വേദന അനുഭവിക്കുന്നതിനെ  സെറോടോണിൻ സ്വാധീനിക്കുന്നു. പ്ലസിബോ ചികിത്സകൾ സെറോടോണിൻ്റെ അളവിലും സ്വാധീനം ചെലുത്തുന്നു. ഇതുവഴി വേദന എങ്ങനെ പ്രോസസ്സ് ചെയ്യപ്പെടുന്നു എന്നതിനെയും സ്വാധീനിക്കുന്നു. ശരീരം കനാബിനോയിഡുകളും നിർമ്മിക്കുന്നു, വേദനയേറിയ ഉത്തേജകങ്ങളെ എങ്ങനെ കാണുന്നു എന്ന ചിന്താരീതിയെ മാറ്റാൻ സഹായിക്കുന്നു.

ഡിഫറൻഷ്യൽ ഇഫക്റ്റുകൾ മനസ്സിലാക്കുന്നു

 പ്ലസിബോ അനൾജീസിയ വ്യക്തികളിൽ വ്യത്യസ്ത പ്രതികരണങ്ങൾ ഉണ്ടാക്കിയേക്കാം. കൂടാതെ, ചില ആളുകൾക്ക് ആവശ്യമായ ഫലം ലഭിച്ചേക്കില്ല.   വേദനയിൽ നിന്ന് കുറവ് അനുഭവപ്പെടുകയോ , അല്ലെങ്കിൽ വേദന പൂർണമായി ഭേദമാകുകയോ  ചെയ്യുകയുമില്ല .ഇതിൻ്റെ  ഫലം  പല വേരിയബിളുകളെയും ആശ്രയിച്ചിരിക്കുന്നതായി ഡോ. ഭച്ചേച്ച് പറയുന്നു.

സൈക്കോസോഷ്യൽ വേരിയബിളുകൾ: വ്യക്തികൾക്കിടയിലെ സൈക്കോസോഷ്യൽ ഘടകങ്ങൾ പ്ലസിബോസിനോടുള്ള  പ്രതികരണത്തിനെ സ്വാധീനിക്കുന്നു.

“പ്ലസിബോയോടുള്ള വ്യക്തികളുടെ പ്രതികരണത്തെ അവരുടെ മാനസിക നില, ശുഭാപ്തിവിശ്വാസം, പ്രശ്നങ്ങളെ നേരിടാനുള്ള കഴിവ് തുടങ്ങിയ ഘടകങ്ങളാൽ സ്വാധീനിക്കാനാകുമെന്ന് ഡോ.സുബ്രഹ്മണ്യൻ പറയുന്നു. സഹിഷ്ണുത,സമ്മതം , സ്‌ട്രെസ് നേരിടാനുള്ള കഴിവുകൾ, പോസിറ്റീവ് മാനസികാവസ്ഥ തുടങ്ങിയ സ്വഭാവസവിശേഷതകൾ, മെച്ചപ്പെട്ട എൻഡോജെനസ് ഒപിയോയിഡിൻ്റെ  തോത് വർധിപ്പിച്ച്  (ശരീരത്തിന്റെ സ്വാഭാവിക ഉൽപാദനവും , വേദന, സ്‌ട്രെസ്, മൂഡ് കൺട്രോൾ  എന്നിവയെ നിയന്ത്രിക്കുന്ന ഒപിയോയിഡ് സംയുക്തങ്ങളുടെ റിലീസും ) പ്ലസിബോയോടുള്ള അവരുടെ പ്രതികരണത്തെ അനുകൂലമായി മാറ്റാൻ സഹായിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ജനിതക മുൻകരുതൽ: ചില ആളുകൾക്ക് അവരുടെ മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ജനിതക വ്യതിയാനങ്ങൾ കാരണം ചില സ്വഭാവങ്ങളോ സവിശേഷതകളോ ഉണ്ടാകാനുള്ള ഉയർന്ന പ്രവണതയുണ്ട്. തൽഫലമായി, ചില ജീനോമുകൾ പ്ലസിബോ അനൾജീസിയയോട് നന്നായി പ്രതികരിച്ചേക്കാം, എന്നാൽ ചിലത് നേരെ വിപരീതമായേക്കാം .

ബ്രെയിൻ അനാട്ടമി: പ്ലസിബോയിൽ വേദന കുറയ്ക്കുന്ന അല്ലെങ്കിൽ അതിൽ ഭാഗമാകുന്ന  കോഗ്നിറ്റീവ്, ഇമോഷണൽ പ്രോസസ്സിംഗ് ഏരിയകൾ  മുൻകൂട്ടി കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നതിനാൽ, നന്നായി ഡെവലപ്പ് ചെയ്ത കോഗ്നിറ്റീവ് ഇമോഷണൽ പ്രോസസ്സിംഗ് ഏരിയകൾ ഉള്ളവർ വേദന ലഘൂകരണത്തിൽ വലിയ പ്ലസിബോ ഇഫക്റ്റുകൾ കാണിക്കുന്നു. “തലച്ചോറിലെ ഘടകങ്ങളായ, പ്രീഫ്രണ്ടൽ കോർട്ടെക്സ്, ആൻ്റീരിയർ സിങ്ഗുലേറ്റ് കോർട്ടെക്സ് (മസ്തിഷ്ക മേഖലകൾ) എന്നിവ പ്ലസിബോ അനൾജീസിക്  റെസ്പോൺസ് നിയന്ത്രിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ഡോ. സുബ്രഹ്മണ്യൻ പറയുന്നു.

പ്ലസിബോ അനൽജീസിയ ഉപയോഗിക്കുന്നത് ധാർമ്മികമാണോ?

രോഗിക്ക് അവരുടെ വേദന ചികിത്സയ്ക്കായി  പ്ലസിബോ ലഭിക്കുന്നുണ്ടെന്ന് അറിയിക്കുന്നത് ചികിത്സയിലുള്ള അവരുടെ വിശ്വാസത്തെ ദോഷകരമായി ബാധിക്കും. അതാകട്ടെ, പ്ലസിബോയോടുള്ള അവരുടെ പ്രതികരണത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇത് ക്ലിനിക്കൽ സന്ദർഭങ്ങളിൽ പ്ലസിബോ അനൾജീസിയയുടെ  ഉപയോഗത്തെക്കുറിച്ചുള്ള ധാർമ്മിക ആശങ്കകൾ ഉയരുന്നതിന് കാരണമാകുന്നു.

സമകാലിക ക്ലിനിക്കൽ ട്രയൽസിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം അനുസരിച്ച്, ശാസ്ത്രീയമായി ആവശ്യമുള്ളപ്പോൾ, ധാർമ്മിക വിശകലനവും അന്താരാഷ്ട്ര ധാർമ്മിക ഗൈഡൻസും ചില പ്രത്യേക ട്രയലുകളിൽ  പ്ലസിബോ കൺട്രോൾസ് ഉപയോഗിക്കാൻ അനുവദിക്കുന്നു. ഫലപ്രദമായ ചികിത്സ അറിയാത്ത അവസ്ഥകളുടെ പഠനം,ഭാഗമാകുന്നവരുടെ  ചികിത്സ മാറ്റിവെക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടസാധ്യതകൾ വളരെ കുറവാണെങ്കിൽ അല്ലെങ്കിൽ പ്ലസിബോ ഉപയോഗിക്കുന്നതിന്  ശക്തമായ രീതിശാസ്ത്രപരമായ ന്യായീകരണങ്ങൾ ഉള്ള സന്ദർഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പ്രധാന പോയിൻ്റുകൾ

  • പ്ലസിബോ അനൾജീസിയയിലൂടെ ചികിത്സാ പ്രഭാവങ്ങളൊന്നുമില്ലാതെ ഒരു രോഗിക്ക് വേദനയിൽ നിന്ന് ആശ്വാസം ലഭിക്കുന്നു. ചികിത്സയുടെ ഫലപ്രാപ്തിയിൽ രോഗി വിശ്വസിക്കുന്നതിനാലാണ് ഇത് ഫലപ്രദമാകുന്നത്.
  • ഒരു വ്യക്തിയുടെ വിശ്വാസ സമ്പ്രദായം പ്ലസിബോ അനൾജീസിയയുടെ അടിസ്ഥാനമായ സംവിധാനത്തിൽ ഒരു പ്രധാന ഘടകമാകുമ്പോൾ, എൻഡോജെനസ് ന്യൂറോമോഡുലേറ്ററുകളും പ്രധാന പങ്ക് വഹിക്കുന്നു.
  • മാനസിക സാമൂഹിക ഘടകങ്ങൾ, ജനിതക സ്വഭാവം, തലച്ചോറിൻ്റെ ഘടന എന്നിവയെ ആശ്രയിച്ച് പ്ലസിബോ ചികിത്സകളോടുള്ള ഒരാളുടെ പ്രതികരണം വ്യത്യാസപ്പെടാം.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്