728X90

728X90

0

0

0

ഈ ലേഖനത്തിൽ

കൗമാരക്കാരായ മക്കൾ നന്നായി ഉറങ്ങുന്നില്ലേ? എന്തു ചെയ്യണമെന്ന് അറിയൂ
4

കൗമാരക്കാരായ മക്കൾ നന്നായി ഉറങ്ങുന്നില്ലേ? എന്തു ചെയ്യണമെന്ന് അറിയൂ

എട്ട് മണിക്കൂർ സമാധാനത്തോടെ ഉറങ്ങുക എന്നത് പല കുട്ടികൾക്കും ഒരു ആഡംബരമാണ്. കുട്ടികളിലെ ഉറക്ക പ്രശ്നങ്ങൾ കണ്ടെത്തി പെട്ടന്നുതന്നെ  ചികിത്സിക്കണം. .

കൗമാരക്കാരിലെ ഉറക്കമില്ലായ്മ

കുടുംബാംഗങ്ങൾ ഉറങ്ങുമ്പോൾ അർദ്ധരാത്രിയിൽ പോലും ഒരു കൗമാരക്കാരൻ ഉണർന്ന് പലതരം വീഡിയോകൾ കാണുകയും ഇടയ്ക്കിടെ സീലിംഗിലേക്ക് നോക്കി ഉറക്കമില്ലാതെയിരിക്കുന്നതും  പല വീടുകളിലും സാധാരണമാണ്. കുട്ടികളുടെ യഥാർത്ഥ പ്രശ്‌നങ്ങൾ മനസിലാക്കാതെ   അവരെ മടിയന്മാരെന്നും  അലസന്മാരെന്നും  മുദ്രകുത്തുന്നതിന് പകരം കുട്ടികളിലെ ഉറക്ക പ്രശ്‌നങ്ങൾ ചികിത്സിക്കുന്നത് ഈ കാലഘട്ടത്തിൻ്റെ ആവശ്യകതകളിൽ ഒന്നാണെന്ന്  വിദഗ്ദ്ധർ പറയുന്നു.

കൗമാരക്കാരിലെ  ഉറക്കമില്ലായ്മയുടെയും ഉറക്കക്കുറവിൻ്റേയും കാരണങ്ങൾ?

ബംഗളൂരുവിലെ ശിശുക ചിൽഡ്രൻസ് ഹോസ്‌പിറ്റൽ ഡയറക്ടറും  പീഡിയാട്രിക് പൾ മണോളജിസ്റ്റും ആയ ഡോ. ഭരത് റെഡ്ഡി, കൗമാരക്കാരിലെ  ഉറക്കക്കുറവ് വർദ്ധിച്ചുവരുന്ന ഒരു ആശങ്കയായി ഉയർന്നുവരുന്നതിനെക്കുറിച്ച് വിശദീകരിക്കുന്നു. ജീവിതശൈലിയിലെ മാറ്റം, വ്യായാമക്കുറവ്, സ്മാർട്ട് ഫോണുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയവയുടെ അമിത ഉപയോഗം എന്നിവ ഇതിനു കാരണമാവുന്നുണ്ട്.

കൊളറാഡോ സർവകലാശാലയിലെ പീഡിയാട്രിക് പൾമണറി ജനറൽ ഓപ്പറേഷൻസ് വകുപ്പിലെ അസിസ്റ്റൻ്റ് പ്രൊഫസറായ പീഡിയാട്രിക് സ്ലീപ് സൈക്കോളജിസ്റ്റ് ഡോ. സ്റ്റേസി സൈമൺ, കൊളറാഡോയിൽ നിന്ന് 2020-ൽ ചികിത്സ നേടിയ   15 വയസുള്ള ഒരു പെൺകുട്ടിക്ക്  ഉറക്കമില്ലായ്മ കാരണം സംഭവിച്ച പ്രശ്‌നത്തെക്കുറിച്ച് ഓർക്കുന്നു. ആ പെൺകുട്ടിക്ക് വൈകി ഉറങ്ങുന്ന ശീലമുണ്ടായിരുന്നു. അത് അവളുടെ മുഴുവൻ ആരോഗ്യത്തെയും പഠനത്തെയും പ്രതികൂലമായി ബാധിച്ചു. ആ പെൺകുട്ടിക്ക് രാത്രി മുഴുവനും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. അതിരാവിലെ പോലും ഉറക്കം ലഭിക്കുന്നതിൽ അവൾ പ്രയാസമനുഭവിച്ചിരുന്നു.

രാവിലെ വൈകി എഴുന്നേൽക്കുന്നത് അവളുടെ കുടുംബവുമായുള്ള  ഇടപെടലിന് തടസം സൃഷ്ടിച്ചു.  കാരണം അവൾ പകൽ സമയം മുഴുവൻ ഉറക്കമായിരിക്കും. “അവളെ അലസത പിടിച്ച കുട്ടിയായി  മുദ്രകുത്താൻ തുടങ്ങി”, ഡോ. സൈമൺ പറഞ്ഞു. ചികിത്സയ്ക്കിടെ, ക്രോണോതെറാപ്പി എന്നറിയപ്പെടുന്ന ഒരു ബിഹേവിയറൽ അപ്രോച്ച് ഉപയോഗിച്ചതിന് ശേഷം മൂന്ന് മണിക്കൂറിനുള്ളിൽ അവളുടെ സർക്കാഡിയൻ  താളം മെച്ചപ്പെട്ടുവരുന്നതായി കാണാൻ സാധിച്ചു.

നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ ലഭ്യമായ ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (JAM സൈക്യാട്രി) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ക്രോണോതെറാപ്പി എന്നാൽ:  ഒരു നിശ്ചിത സ്ലീപ്പ്-വേക്ക് ഷെഡ്യൂളും നല്ല ഉറക്ക ശുചിത്വ സമ്പ്രദായങ്ങളും പാലിച്ചുകൊണ്ട് ആവശ്യമുള്ള ഉറക്കത്തിൻ്റേയും ഉണർവിൻ്റേയും സമയങ്ങൾ കൈവരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതുവരെ, ഓരോ രണ്ട് ദിവസത്തിലും ഏകദേശം മൂന്ന് മണിക്കൂർ ഉറക്കത്തിൻ്റേയും ഉണർവിൻ്റേയും സമയങ്ങൾ ക്രമാനുഗതമായി വൈകിപ്പിച്ച് സർക്കാഡിയൻ ക്ലോക്ക് പുനഃസജ്ജമാക്കുന്ന ഒരു ബിഹേവിയറൽ അപ്പ്രോച്ച് ആണിത്.

അമിതവണ്ണം, ഇൻസുലിൻ പ്രതിരോധത്തിൻ്റെ ആദ്യകാല ആരംഭം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കുട്ടികൾക്കിടയിലെ ഉറക്ക സ്വഭാവം, മെറ്റബോളിസവും ഉറക്കക്കുറവും തുടങ്ങിയ പഠനങ്ങളിലാണ് ഡോ. സൈമൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പാൻഡെമിക് സമയം കൗമാരക്കാരുടെ ഉറക്ക ശീലങ്ങങ്ങളുടെ താളം തെറ്റിച്ചു

ഡോ. റെഡ്ഡിയുടെയും ഡോ. സൈമൻ്റേയും അഭിപ്രായത്തിൽ, കോവിഡ് മഹാമാരി കൗമാരക്കാരുടെ ഉറക്ക ശീലങ്ങൾ കൂടുതൽ വഷളാവുന്നതിന് കാരണമായിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് കുട്ടികൾക്ക് ഓൺലൈൻ പഠനമായിരുന്നു ഉണ്ടായിരുന്നത്.   പഠനത്തിനായുള്ള ഗാഡ്‌ജെറ്റുകളിലേക്കുള്ള അനിവാര്യമായ എക്സ്പോഷർ, അവരുടെ ഉറക്കത്തെ നന്നായി ബാധിച്ചു. കുട്ടികളുടെ ശരീരഭാരം കൂടുന്നതും, ടൈപ്പ് 2 പ്രമേഹം നേരത്തെ ആരംഭിക്കുന്നതും, മന്ദഗതിയിലുള്ള ജീവിതശൈലിയും വ്യായാമത്തിൻ്റെ അഭാവവും ഇതിന് ആക്കം കൂട്ടിയതായി  ഡോക്ടർമാർ  കണ്ടെത്തിയിട്ടുണ്ട്.

കൗമാരക്കാരുടെ ഉറക്കപ്രശ്നങ്ങളുടെ ചികിത്സ

കുട്ടികളിലെ ഉറക്കപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ചില മാർഗങ്ങൾ വിദഗ്ദ്ധർ വിശദീകരിക്കുന്നു:

  • ബ്രൈറ്റ്  ലൈറ്റ് തെറാപ്പി: ഉറങ്ങുന്നതും ഉണരുന്നതുമെല്ലാം നിയന്ത്രിക്കുന്ന ഒരു ആന്തരിക ക്ലോക്ക് ശരീരത്തിനുണ്ട്. എന്നാൽ അതിൻ്റെ നിയന്ത്രണം തെറ്റുമ്പോൾ, ബ്രൈറ്റ് ലൈറ്റ് തെറാപ്പിയിലൂടെ കൃത്രിമ പ്രകാശം ബോക്‌സുകളിലൂടെ നൽകി സക്കാർഡിയൻ താളം നിയന്ത്രിക്കുന്നു. രാവിലെ അവരെ ഉണർത്തുകയും പകൽ  സമയത്ത് മെലറ്റോണിൻ്റെ  ഉൽപ്പാദനം നിർത്തുന്നതിനായി ലൈറ്റ് ബോക്സിന് വിധേയമാക്കുകയും ചെയ്താണ് ഇത് സാധ്യമാക്കുന്നത്.  ഉറക്കമുണർന്ന  ഉടനെ ഇത് ഉപയോഗിക്കുന്നത് സൂര്യപ്രകാശത്തിൻ്റെ സ്വാധീനം ഉളവാക്കുന്നു.  പ്രൊഫസർ സൈമൺ ഹാപ്പിയസ്റ്റ്  ഹെൽത്തിനോട് പറഞ്ഞു. പ്രത്യേകിച്ച് ശൈത്യകാലത്ത് പകൽ വെളിച്ചം കുറവുള്ള പടിഞ്ഞാറൻ രാജ്യങ്ങളിലെ സ്ഥലങ്ങളിൽ ഇത് ഉപയോഗിക്കുന്നു.
  • ഉറക്ക സമയം വർധിപ്പിക്കുക : ഡോ. റെഡ്ഡിയുടെ അഭിപ്രായത്തിൽ, ഉറക്കക്കുറവ് ബാധിച്ച കുട്ടികളുടെ ഉറക്കസമയം വർദ്ധിപ്പിക്കുക എന്നതാണ്  ഫലപ്രദമായി പിന്തുടരാവുന്ന മാർഗ്ഗങ്ങളിലൊന്ന്. “ഉദാഹരണത്തിന്, കുട്ടിക്ക് ഉച്ചയ്ക്ക് 2 മണിക്ക് മാത്രമേ ഉറങ്ങാൻ കഴിയൂ എങ്കിൽ, ഞങ്ങൾ അത് അരമണിക്കൂറോ ഒരു മണിക്കൂറോ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയും ക്രമേണ രാത്രി 10 മണിക്ക് കുട്ടിയെ ഉറങ്ങാൻ പ്രാപ്തനാക്കുകയുംചെയ്യുന്നു,” . കുട്ടികളിലെ ഉറക്കമില്ലായ്മ പരിഹരിക്കുന്നതിനായി ഇന്ത്യയിൽ നടപ്പിലാക്കുന്ന മാർഗം ഡോ. റെഡ്ഡി വിശദീകരിക്കുന്നു.
  • കൗൺസിലിംഗ്: ഉറക്കം നഷ്ടപ്പെട്ട പലരെയും മടിയന്മാരായും,  വിഷാദമുള്ളവരായും, സാമൂഹിക ഒറ്റപ്പെടൽ അനുഭവിക്കുന്നവരായും  മുദ്രകുത്തുമ്പോൾ, നാം ചെയ്യേണ്ടത് അവരുടെ ഉറക്ക പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുക എന്നതാണ്. “ചികിത്സിക്കുന്ന വൈദ്യൻ ഉറക്ക പ്രശ്നങ്ങൾ തിരിച്ചറിയുകയും ആവശ്യമെങ്കിൽ അത്തരം കേസുകൾ സ്ലീപ്പ് സ്പെഷ്യലിസ്റ്റുകളിലേക്ക് റഫർ ചെയ്യുകയും വേണം. ഉറങ്ങുന്ന സമയത്തെക്കുറിച്ച് ഇരുന്നു ചർച്ച നടത്തണം. പ്രശ്‌നം ഉറക്കത്തിലാണെങ്കിൽ, അവർക്ക് ആൻ്റി ഡിപ്രസൻ്റ്സ് നൽകുന്നത് സഹായിക്കില്ല, ”ഡോ റെഡ്ഡി പറയുന്നു, യഥാർത്ഥ പ്രശ്നം ചർച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്. ഉറങ്ങുന്നതും ഉണരുന്നതുമായ സമയം രേഖപ്പെടുത്താൻ ഒരു സ്ലീപ്പ് ഡയറി സൂക്ഷിക്കാനും അദ്ദേഹം നിർദ്ദേശിക്കുന്നു.
  • ക്രോണോതെറാപ്പി: ഉറങ്ങുന്ന സമയവും ഉണരുന്ന സമയവും ദിവസേന 2-3 2-3 മണിക്കൂർ വരെ മാറ്റം വരുത്തിയുള്ള രീതിയാണിത്. അതുവഴി ഉറക്ക പ്രശ്‌നങ്ങളുള്ള കുട്ടികളോ മുതിർന്നവരോ ക്രമേണ ഒരു സാധാരണ രാത്രി ഉറക്കത്തിലേക്ക് തിരിച്ചുവരുന്നു. പ്രൊഫ. സൈമൺ ഒരു ഉദാഹരണത്തിലൂടെ ഇത് വിശദീകരിക്കുന്നു, “പെൺകുട്ടിക്ക് പുലർച്ചെ 5 മണിക്ക് ഉറങ്ങാൻ കഴിയുമെങ്കിൽ, ഞങ്ങൾ അവളുടെ ഉറക്കം 3 മണിക്കൂർ കൂട്ടി, രാവിലെ 8 മണി വരെ വൈകിപ്പിക്കും. ക്രമേണ അവൾക്ക് രാത്രി ഉറങ്ങാനും രാവിലെ ഉണരാനും കഴിഞ്ഞു, ”അവർ  പറഞ്ഞു.
  • മെലറ്റോണിൻ സപ്ലിമെൻ്റുകൾ: ഉറക്കമില്ലായ്മയ്ക്ക് പിന്നിലെ ഒരു കാരണം മെലറ്റോണിൻ്റെ കുറവാണ്. ഇത് മെലറ്റോണിൻ്റെ സ്ലീപ് സപ്ലിമെൻ്റുകൾ വഴി പരിഹരിക്കേണ്ടതുണ്ട്. ഇത് വ്യക്തിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആവശ്യകതയെ അടിസ്ഥാനമാക്കി മാത്രം നൽകുന്നു. “ഉറക്കത്തിന് കാരണമാകുന്ന ഹോർമോണാണ് മെലറ്റോണിൻ. കലശമായ ഉറക്ക പ്രശ്‌നങ്ങളുള്ളവർക്ക് മാത്രമാണ് സപ്ലിമെൻ്റ് നൽകുന്നത്. രാത്രിയിൽ ഒരു പ്രത്യേക സമയത്താണ് ഉപയോഗിക്കുക, ഉറക്കം വർധിപ്പിക്കാനും സർക്കാഡിയൻ താളം മെച്ചപ്പെടുത്താനും ഇത് സഹായകമാകുന്നു, ”ഡോ റെഡ്ഡി പറയുന്നു.
  • പ്രഭാത നടത്തം: കുട്ടികളിലെ ഉറക്കമില്ലായ്മയെ ചികിത്സിക്കുന്നതിലെ പ്രധാനപ്പെട്ട രീതികളിലൊന്ന്  മരുന്നുകൾ അല്ലാത്ത ഇടപെടലുകൾ നടത്തുക എന്നതാണ്. കുട്ടിയെ പ്രഭാത നടത്തത്തിന് പ്രോത്സാഹിപ്പിക്കുക. പ്രഭാതത്തിൽ സൂര്യപ്രകാശം ലഭിക്കുന്നത് കാര്യമായ മാറ്റമുണ്ടാക്കുന്നു, കാരണം ആവശ്യത്തിന് വിറ്റാമിൻ ഡി ആഗിരണം ചെയ്യുമ്പോൾ മെലറ്റോണിൻ ഹോർമോൺ ഉത്പാദനം നന്നായി നടക്കുന്നു. രാവിലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നടക്കുന്നത് വളരെ സഹായകമാണ്’, ഡോ.റെഡ്‌ഡി പറയുന്നു.
  • ഔട്ട്‌ഡോർ വിനോദങ്ങൾ : ഔട്ട്‌ഡോർ വിനോദങ്ങളിൽ സജീവമായി ഏർപ്പെടുന്ന കുട്ടികൾ നന്നായി ഉറങ്ങുന്നു. ഉറക്ക പ്രശ്‌നങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കളോട് കുട്ടികളെ ഔട്ട്‌ഡോർ വിനോദങ്ങളിലേക്ക്  പ്രോത്സാഹിപ്പിക്കാൻ നിർദേശിക്കാറുണ്ടെന്ന് ഡോ സൈമൺ പറയുന്നു.

പ്രധാന പോയിൻ്റുകൾ

കുട്ടികളിലെ ഉറക്ക പ്രശ്‌നം വർദ്ധിച്ചുവരുന്ന ആശങ്കയാണ്, അമിതമായ ഗാഡ്‌ജെറ്റ് ഉപയോഗം, വ്യായാമത്തിൻ്റെ അഭാവം എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളും ഇതിന് കാരണമാകുന്നു. പ്രശ്‌നം തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്ന് ചികിത്സാരീതികൾ വിശദീകരിക്കുന്ന ഡോക്ടർമാർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

fifteen + six =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്