728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

കുട്ടികളിലെ വിക്ക് : നേരത്തെ തിരിച്ചറിഞ്ഞാൽ നന്നായി നിയന്ത്രിക്കാം
35

കുട്ടികളിലെ വിക്ക് : നേരത്തെ തിരിച്ചറിഞ്ഞാൽ നന്നായി നിയന്ത്രിക്കാം

കുട്ടിക്കാലത്തു തലച്ചോറിലെ ന്യൂറൽ കണക്ഷനുകൾ എളുപ്പത്തിൽ മാറ്റാന്‍ കഴിയുമെന്നതിനാൽ നേരത്തെ കണ്ടെത്തിയാൽ വിക്ക് ഫലപ്രദമായി നിയന്ത്രിക്കാം .

വിക്ക്

തുടക്കത്തിൽ കനിഷ്ക് നന്നായി സംസാരിക്കുമായിരുന്നു. കൂടാതെ മറ്റ് സമപ്രായക്കാരെ അപേക്ഷിച്ച് സംസാരവും ഭാഷാ വികാസവും വളരെ നേരത്തെ തന്നെ അവൻ നേടിയെടുക്കുകയും ചെയ്തു. പക്ഷെ രണ്ടര വയസ്സായപ്പോള്‍ അവൻ്റെ സംസാരത്തില്‍ ഇടര്‍ച്ച വന്നു തുടങ്ങിയതായി അമ്മയുടേയും അധ്യാപികയായ അംബിക കെസിയുടേയും ശ്രദ്ധിയിൽപ്പെട്ടു. കുട്ടികളിൽ വിക്കുണ്ടാവുന്നത് സാധാരണമാണ്, അവരിൽ ഭൂരിഭാഗവും പിന്നീട് അതിനെ മറികടക്കാറുമുണ്ട്.

ഇപ്പോൾ ഏഴു വയസ്സുള്ള കനിഷ്ക്, ര, ക, മ എന്നീ അക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ ഉച്ചരിക്കാൻ ശ്രമിക്കുന്നതിനിടയിൽ വിക്കുന്നു. “സ്വന്തം പേര് ഉച്ചരിക്കാൻ പോലും അവൻ പാടുപെടുന്നത്, നിരാശാജനകമായ കാഴ്ചയായിരുന്നുവെന്ന് അദ്ധ്യാപികയായ അംബിക പറയുന്നു.

എന്തുകൊണ്ട് കുട്ടികളുടെ സംസാരത്തിൽ വിക്ക് ഉണ്ടാകുന്നു?

“വിക്ക് ഒരു സംഭാഷണ വൈകല്യമാണ്. കുട്ടികൾ സംസാരിച്ചുതുടങ്ങിയ ഉടൻ വിക്ക് ഉണ്ടാകാറില്ല, ഏകദേശം രണ്ട് വയസ്സിനും ആറ് വയസ്സിനും ഇടയിലുള്ള കുട്ടികളിലാണ് വിക്ക് ഉണ്ടാകാറുള്ളതെന്ന് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റും ബിഹേവിയർ അനലിസ്റ്റും ബാംഗ്ലൂരിലെ സംവാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൻ്റെ സ്ഥാപക ഡയറക്ടറുമായ രാധിക പൂവയ്യ പറയുന്നു.

വിക്കിൻ്റെ തീവ്രത എല്ലാവരിലും വ്യത്യസ്തമാണെന്ന് കൊൽക്കത്തയിലെ പീഡിയാട്രിക്സ് ആൻഡ് നിയോനറ്റോളജി കൺസൾട്ടൻ്റ് ഡോ.പ്രേരണ ഗോയങ്ക അഭിപ്രായപ്പെടുന്നു. ഒരു വ്യക്തി ഇടറാതെ നന്നായി സംസാരിക്കുന്ന സമയം ഉണ്ടാകാം. മറ്റ് ചിലപ്പോൾ അവർ പതിവിലും കൂടുതൽ ഇടറിയേക്കാം. അമേരിക്കൻ സ്പീച്ച്-ലാംഗ്വേജ്-ഹിയറിംഗ് അസോസിയേഷൻ്റെ അഭിപ്രായത്തിൽ താഴെപ്പറയുന്ന വ്യത്യസ്ത രീതികളിൽ വിക്ക് ഉണ്ടാകാം

ആവർത്തനങ്ങൾ: “എനിക്ക് ക-ക-ക-ക-ക-കളിക്കണം” അല്ലെങ്കിൽ “പു-പു-പു-പു-പുറത്തിറങ്ങണം” പോലെയുള്ള വാക്കുകൾ, ശബ്ദങ്ങൾ, അക്ഷരങ്ങൾ എന്നിവയുടെ ആവർത്തനം.

ദീർഘിപ്പിക്കലുകൾ: ഒരു ശബ്ദം ദീർഘനേരം നീട്ടുന്നു. ഉദാഹരണത്തിന്, “സ് സ് സ് സ് സ് സാഷാ എൻ്റെ സുഹൃത്താണ്.”

ബ്ലോക്കുകൾ: ഒരു വാക്ക് പുറത്തെടുക്കുന്നതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നു. ഉദാഹരണത്തിന്, “എനിക്ക് ഒരു (താൽക്കാലികമായി നിർത്തുക) ബിസ്ക്കറ്റ് വേണം.”

വിക്കിൻ്റെ തരങ്ങൾ

ഡവലപ്മെൻ്റൽ സ്റ്റട്ടറിങ്

കുട്ടികളിൽ ഏറ്റവും സാധാരണമായി കാണുന്ന വിക്കാണിത്. ഏകദേശം 2-5 വയസ്സ് പ്രായമുള്ളപ്പോൾ, അവർ സംസാരശേഷിയും ഭാഷാ വൈദഗ്ധ്യവും നേടിയെടുക്കാന്‍ തുടങ്ങുമ്പോള്‍ ഇത് സംഭവിക്കുന്നു. ഈ ഘട്ടത്തിൽ, അവർ സംസാരിക്കുമ്പോള്‍ വാക്കുകൾ ഇടറുന്നു. മിക്ക കുട്ടികളും ഇത് മറികടക്കും, പക്ഷെ ചിലരിൽ ഇത് പ്രായപൂർത്തിയാകുന്നത് വരെ നീണ്ടുനിൽക്കും

ന്യൂറോജെനിക് സ്റ്റട്ടറിങ്

തലക്കേറ്റ പരിക്ക്, സ്ട്രോക്ക് അല്ലെങ്കിൽ മറ്റ് ന്യൂറോളജിക്കൽ പ്രശ്നങ്ങൾ എന്നിവ കാരണം ഈ രീതിയിലുള്ള വിക്ക് ഉണ്ടാകാം. ഈ തരം വിക്ക് അപൂർവ്വമാണ്. പ്രായപൂർത്തിയായതിന് ശേഷമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

കുട്ടികളിൽ വിക്കിന് കാരണം ?

തൻ്റെ മകന് രണ്ടര വയസ്സ് മുതൽ വിക്കുള്ളതായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുപ്പത്തിയഞ്ചുകാരനായ ദന്തഡോക്ടർ അർജുൻ രാജുവിൻ്റെ അമ്മ നാഗലത പ്രദീപ് പറയുന്നു. തങ്ങളുടെ കുടുംബത്തിൽ ഭർത്താവിനും സഹോദരന്‍മാര്‍ക്കും വിക്കുള്ളതായി അവർ വ്യക്തമാക്കുന്നു.

വിക്കിൻ്റെ കൃത്യമായ കാരണം അറിയില്ലെങ്കിലും, പാരമ്പര്യ ഘടകങ്ങൾ സ്വാധീനം ചെലുത്തുമെന്ന് രാധിക പൂവയ്യ പറയുന്നു. തൻ്റെ മാതൃസഹോദരന് വിക്കുണ്ടായിരുന്നതിനാൽ കുടുംബത്തിൽ പാരമ്പര്യമായി വിക്ക് കണ്ടിട്ടുണ്ടെന്നും അംബിക കൂട്ടിച്ചേർത്തു.

കുട്ടികളിൽ വിക്ക്: മാതാപിതാക്കൾ ചെയ്യാൻ പാടില്ലാത്തത്

കനിഷ്‌കിൻ്റെ വിക്ക് കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് അംബികയ്ക്ക് ആദ്യം യാതൊരു അറിവുമില്ലായിരുന്നു. ആളുകൾ അതിനെക്കുറിച്ച് എന്ത് പറയുമെന്നും തൻ്റെ വിഷമാവസ്ഥ മകനെ എങ്ങനെ അറിയിക്കുമെന്നും അവൾ ആശങ്കപ്പെട്ടു. “ഉറ്റ സുഹൃത്തുമായി നടത്തിയ സംഭാഷണമാണ് എൻ്റെ കണ്ണുതുറപ്പിച്ചത്. മകനോടുള്ള തൻ്റെ സമീപനം ശരിയായിരുന്നില്ല എന്നെനിക്ക് മനസ്സിലായി” അംബിക പറയുന്നു.

“തുടക്കത്തിൽ രക്ഷിതാവ് വിക്ക് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് അവസ്ഥ മെച്ചപ്പെടുകയോ വഷളാവുകയോ ചെയ്യുന്നതെന്ന് ഡോ.പ്രേരണ ഗോയങ്ക ചൂണ്ടിക്കാട്ടുന്നു. രക്ഷിതാക്കൾ കുട്ടിയെ നിരന്തരം വിക്കിനെക്കുറിച്ച് ഓർമ്മപ്പെടുത്തികൊണ്ടേയിരുന്നാല്‍, അത് അവസ്ഥ കൂടുതൽ വഷളാക്കുമെന്നും, ഈ അവസ്ഥ പ്രായപൂർത്തിയാകുന്നതുവരെ നിലനിൽക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

വിക്ക് പഠിച്ചെടുക്കുന്ന സ്വഭാവമല്ല

തൻ്റെ അച്ഛനേയും അമ്മാവന്മാരേയും അനുകരിക്കാനാണ് മകൻ ശ്രമിക്കുന്നതെന്നാണ് നാഗലത ആദ്യം കരുതിയിരുന്നത്. കോളേജിൽ എത്തിയതിന് ശേഷമാണ് അവർ മകൻ്റെ അവസ്ഥ നന്നായി മനസ്സിലാക്കാനും തിരിച്ചറിയാനും തുടങ്ങിയത്. “കുട്ടികൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും, അവർ വിക്കുള്ള തരത്തിൽ മനഃപൂർവം സംസാരിക്കുന്നുവെന്ന് മാതാപിതാക്കൾ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. വിക്ക് സ്വമേധയാ ഉണ്ടാകുന്നതാണ്, മറ്റുള്ളവരെ നോക്കി പഠിച്ചെടുക്കുന്നതല്ലെന്ന് നന്ദിനി പൂവയ്യ പറയുന്നു.

കൗമാരപ്രായത്തില്‍ പാർട്ടികളും കുടുംബയോഗങ്ങളും ഒഴിവാക്കി തൻ്റെ മകൻ കൂടുതൽ ഏകാന്തത ആഗ്രഹിച്ചിരുന്നുവെന്ന് നാഗലത ഓർക്കുന്നു. ഇതിൻ്റെ അനന്തരഫലമായി കുട്ടികളില്‍ അവരുടെ ആത്മാഭിമാനം തകരുകയും സംസാരിക്കാനുള്ള ഭയം കാരണം അവര്‍ സാമൂഹിക സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നുതായി ഡോ. പ്രേരണ ഗോയങ്ക അഭിപ്രായപ്പെടുന്നു. കൂടാതെ  സാവധാനത്തിൽ സംസാരിക്കുകയോ ഇടറുന്ന വാക്കുകൾ ഒഴിവാക്കുകയോ ചെയ്യുന്നതുൾപ്പെടെ അവർ  സംസാരത്തിൽ പല മാറ്റങ്ങളും വരുത്താൻ ശ്രിമിക്കുകയും ചെയ്യും.

സമയോചിതമായ ഇടപെടൽ നിർണായകമാണ്

നാഗലതയും അംബികയും സ്പീച്ച് തെറാപ്പിയുടെ സഹായം തേടാന്‍ ശ്രമിച്ചു. നേരത്തെയുള്ള ഇടപെടലിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്ന നന്ദിനി പൂവയ്യ, കുട്ടിക്കാലത്തുതന്നെ ഇടപെടലുകൾ നടത്തിയാൽ ഈ അവസ്ഥ നന്നായി നിയന്ത്രിക്കാനാകുമെന്ന് ഉറപ്പ് നല്‍കുന്നു. എന്തെന്നാല്‍ ആ കാലയളവിൽ തലച്ചോറിലെ ന്യൂറൽ കണക്ഷനുകൾ എളുപ്പത്തിൽ മാറ്റാന്‍ കഴിയും.
“സ്പീച്ച് തെറാപ്പിയെ പെരുമാറ്റ സമീപനങ്ങളുമായി സംയോജിപ്പിക്കാൻ കഴിയും, അവിടെ തെറാപ്പിക്ക് പുറത്തുള്ള തന്ത്രങ്ങൾ സംയോജിപ്പിക്കാൻ കുട്ടിയെ പ്രചോദിപ്പിക്കുന്നതിന് പ്രോത്സാഹന സമ്മാനങ്ങളും നല്‍കാം,” നന്ദിനി പൂവയ്യ കൂട്ടിചേര്‍ത്തു.

മാതാപിതാക്കൾക്ക് എങ്ങനെ സഹായിക്കാനാകും

വിക്കൽ കൈകാര്യം ചെയ്യുന്നതിൽ സൗമ്യമായ രക്ഷാകർതൃത്വത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയാണ് ഡോ.പ്രേരണ ഗോയങ്ക. “സംസാരിക്കുന്നതിന് തലച്ചോറും വായയും തമ്മിലുള്ള ഏകോപനം ആവശ്യമാണ്, അത് വികസിപ്പിക്കാൻ സമയമെടുക്കും. നമ്മൾ കുട്ടിയോട് വേഗമേറിയ രീതിയിൽ സംസാരിക്കുകയും കുട്ടി പൊരുത്തപ്പെടുമെന്ന് പ്രതീക്ഷിക്കുകയും ചെയ്താൽ, ആ ശ്രമത്തിൽ അവർ തോറ്റുപോയേക്കാം. അത് വീണ്ടും വിക്കലില്‍ തന്നെ അവസാനിക്കുമെന്നും ഡോ.പ്രേരണ ഗോയങ്ക ഓർമിപ്പിക്കുന്നു. കുട്ടികളുടെ ആത്മാഭിമാനത്തെ വിക്ക് ബാധിക്കുകയും സംസാരിക്കാനുള്ള ഭയം കാരണം സാമൂഹിക സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്ന അവസ്ഥകൾ ഉണ്ടായേക്കാം. മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കാനും കുട്ടികളിൽ പ്രേരണയുണ്ടാകും. ഇതിനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടത് മാതാപിതാക്കളുടെ കടമയാണ്.

കുട്ടികളിലെ വിക്കുമായി നാണക്കേടും കളങ്കവും കൂട്ടിക്കെട്ടാതെ, വസ്തുതാപരമായ രീതിയിൽ അഭിസംബോധന ചെയ്യുന്നത് പരമപ്രധാനമാണെന്ന് നന്ദിനി പൂവയ്യ കുറിക്കുന്നു. രക്ഷിതാക്കൾ അവരുടെ സംസാരത്തിലും പെരുമാറ്റ രീതിയിലും മാറ്റം വരുത്തുകയും കുട്ടിയോട് സാവധാനത്തിൽ സംസാരിക്കുകയും വേണം. “മാതാപിതാക്കൾ ക്ഷമയുള്ളവരായിരിക്കണം, കുട്ടികൾ ഇടറുന്നുണ്ടെങ്കിൽപ്പോലും വാക്യങ്ങൾ പ്രോസസ്സ് ചെയ്യാനും പൂർത്തിയാക്കാനും സമയം നൽകണമെന്നാണ് ഡോ.നന്ദിനി ഗോയങ്കയുടെ ഉപദേശം.

പ്രധാനപോയൻ്റുകൾ

  • ഒരു വ്യക്തി സംസാരിക്കുമ്പോൾ ആവർത്തനങ്ങളും ദീർഘിപ്പിക്കലും തടസ്സങ്ങളും അനുഭവപ്പെടുന്ന ഒരു സംഭാഷണ വൈകല്യമാണ് വിക്ക്.
  • വിക്ക് രണ്ട് തരത്തിലാകാം: ഡവെലപ്മെന്റല്‍ സ്റ്ററ്ററിങ്, കുട്ടികൾ സംസാരശേഷിയും ഭാഷാ വൈദഗ്ധ്യവും നേടിയെടുക്കുമ്പോൾ ഉണ്ടാകുന്നത്. അല്ലെങ്കിൽ ന്യൂറോജെനിക് സ്റ്ററ്ററിങ്, ഇത് തലയ്ക്കേറ്റ പരിക്ക്, സ്ട്രോക്ക് അല്ലെങ്കിൽ മറ്റ് ന്യൂറോളജിക്കൽ കാരണങ്ങളാൽ സംഭവിക്കാം.
  • സ്പീച്ച് തെറാപ്പി, ബിഹേവിയർ തെറാപ്പി തുടങ്ങിയ ഇടപെടലുകൾ ചെറുപ്പത്തിൽ തന്നെ ആരംഭിക്കണം, കാരണം കുട്ടിക്കാലത്ത് തലച്ചോറിലെ ന്യൂറൽ ബന്ധങ്ങൾ മാറ്റാന്‍ എളുപ്പമാണ്.
  • കുട്ടികളിലെ വിക്ക് കൈകാര്യം ചെയ്യുമ്പോൾ മാതാപിതാക്കൾ ക്ഷമയോടെയിരിക്കണം. അവരുടെ സംസാര രീതികൾ പരിഷ്കരിക്കുകയും കുട്ടിയോട് സാവധാനത്തിൽ സംസാരിക്കുകയും ചെയ്യുന്നത് അനിവാര്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൻ്റിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, ഭക്ഷണത്തിന് കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ മുതലായവ വയറിലെത്തിയാൽ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥ അസ്വസ്ഥമാവും
ആർട്ടിക്കിൾ
ലക്ഷണങ്ങൾ ഒന്നുമില്ലാതെ ഒരാളുടെ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് ഒളിഞ്ഞിരിക്കുന്ന ചില കാരണങ്ങളാലാകാം എന്ന് ഡോക്ടർമാർ പറയുന്നു.
ആർട്ടിക്കിൾ
സൂര്യനിൽ നിന്നോ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്നോ ലഭിക്കുന്ന വിറ്റാമിൻ ഡി അതിൻ്റെ നിഷ്ക്രിയ രൂപത്തിലാണുള്ളത്. അവ സജീവമാകാൻ നമ്മുടെ ശരീരത്തിലെ ചില പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതുണ്ട്.
ആർട്ടിക്കിൾ
ലളിതമായ കാർബോഹൈഡ്രേറ്റുകളും അന്നജവും ധാരാളം നാരുകളും അടങ്ങിയതിനാൽ പച്ചച്ചക്ക ഉണക്കി പൊടിച്ചത് പ്രമേഹമുള്ളവർക്ക് നല്ലതാണ്
ആർട്ടിക്കിൾ
പ്രകൃതിദത്ത മിനറൽ സപ്ലിമെന്റുകൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും. ദൈന്യംദിന ആഹാരത്തിൽ ഇവ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം
ആർട്ടിക്കിൾ
പൊതുജനങ്ങൾ ആശുപത്രി സന്ദർശനം നിബന്ധമായും ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി അറിയിച്ചു.ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഒരാൾ മാത്രമേ കൂട്ടിരിപ്പുകാരായി ഉണ്ടാകാൻ പാടുള്ളു.

0

0

0

0

0

0

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്