728X90

728X90

0

0

0

ഈ ലേഖനത്തിൽ

Glowing Skin Care Tips: ചർമ്മം കണ്ടാൽ പ്രായം തോന്നരുത്!
43

Glowing Skin Care Tips: ചർമ്മം കണ്ടാൽ പ്രായം തോന്നരുത്!

ആഘോള വേളകളിൽ അണിഞ്ഞൊരുങ്ങാൻ ഉപയോഗിക്കുന്ന മേക്കപ്പുകൾ,അന്തരീക്ഷ മലിനീകരണം തുടങ്ങി നിരവധി കാരണങ്ങൾ മൂലം ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കാം .

സദ്യ വട്ടങ്ങളൊരുക്കാനുള്ള സാധനങ്ങൾ, പ്രിയപ്പെട്ടവർക്കായുള്ള സമ്മാനപ്പൊതികൾ, വീട് അലങ്കരിക്കാനുള്ള വസ്തുക്കൾ, പുതു വസ്ത്രങ്ങൾ തുടങ്ങി ആഘോഷ വേളകളിൽ ചെയ്തു തീർക്കാനുള്ള കാര്യങ്ങളുടെ ലിസ്റ്റ് വളരെ വലുതായിരിക്കും. ഈ തിരക്കുകൾക്കിടയിൽ ചർമ്മം സംരക്ഷണത്തിന് പലപ്പോഴും സമയം ലഭിക്കാതെ വരും. പിന്നീട് അവസാന നിമിഷം അതിനായി പാർലറിലേക്ക് ഓടേണ്ടി വരുന്ന അവസ്ഥ കുറച്ച് കഷ്ടം തന്നെയാണ്. കഷ്ടം മാത്രമല്ല അൽപം ചിലവേറിയതുമാണ്. എന്നാൽ പോക്കറ്റ് കാലിയാകാതെ തന്നെ ആഘോഷവേളകളിൽ തിളങ്ങാൻ ചർമ്മസംരക്ഷണത്തിനായുള്ള ചില മാർഗ്ഗങ്ങൾ പറയട്ടെ? ഹാപ്പിയസ്റ്റ് ഹെൽത്ത് പങ്കുവെക്കുന്ന വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ തീർച്ചയായും നിങ്ങൾക്ക് ഗുണം ചെയ്യും.

ആഘോഷ വേളകളിൽ പതിവായി നേരിടുന്ന ചർമ്മ പ്രശ്നങ്ങൾ

ആഘോള വേളകളിൽ അണിഞ്ഞൊരുങ്ങാൻ ഉപയോഗിക്കുന്ന മേക്കപ്പുകൾ, പടക്കങ്ങളും കമ്പിത്തിരികളും പറന്തള്ളുന്ന പുകപടലങ്ങൾ, അതിനോടനുബന്ധമായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ മൂലം ചർമ്മത്തിൽ നിർജലീകരണവും വരൾച്ചയും അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവ അലർജികൾക്കും അസ്വസ്ഥതകൾക്കും വഴിവെക്കുമെന്ന് ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ.മിക്കി സിംഗ് പറയുന്നു. ആഘോഷങ്ങളിൽ നിയന്ത്രണങ്ങളില്ലാതെ മധുരവും മറ്റ് ഭക്ഷണങ്ങളും അളവിൽ കൂടുതൽ കഴിക്കൽ, പരിസര മലിനീകരണം എന്നിവയും മുഖചർമ്മത്തിന് കേടുപാടുകൾ വരുത്തുന്നതിനും മുഖക്കുരു ഉണ്ടാകുന്നതിനും കാരണമാകുമെന്ന് ഡോ.ലീലാവതി ചൂണ്ടിക്കാട്ടുന്നു.

ഹൈഡ്ര മെഡി ഫേഷ്യൽ പോലുള്ള ആഴത്തിലുള്ള ക്ലെൻസിംഗ് ട്രീറ്റ്മെൻ്റുകൾ ആഴ്ചയിൽ ഒഴിക്കൽ ചെയ്യുന്നത് നല്ലതാണെന്ന് ഡോ. മിക്കി സിംഗ് പറയുന്നു. “മലിനീകരണത്തിൻ്റെ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനായി വിറ്റാമിൻ സി പോലുള്ള ആൻ്റി ഓക്സിഡൻ്റുകൾ ധാരാളമായി അടങ്ങിയ ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ ഉപയോഗിക്കുക. രാത്രിയിലെ ചർമ്മ സംരക്ഷണ ദിനചര്യ ഒഴിവാക്കാതിരിക്കുക. കാരണം ചർമ്മം സ്വയം കേടുപാടുകൾ തീർക്കുന്ന സമയമാണിത്.” ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത ടോണറുകൾക്കൊപ്പം നല്ല ജലാംശം നൽകുന്ന സെറം അല്ലെങ്കിൽ ഓയിൽ ഉപയോഗിക്കുന്നത് ചർമ്മത്തിൻ്റെ പിഎച്ച് ബാലൻസ് നിലനിർത്താൻ ഗുണകരമാണെന്ന് ഡോ.മിക്കി സിംഗ് നിർദ്ദേശിക്കുന്നു. അമിതമായി മേക്കപ്പ് ചെയ്യുന്നത് ചർമ്മത്തിലെ സൂക്ഷ്മ സുഷിരങ്ങൾ അടയുന്നതിന് കാരണമാകും. ഇത് അണുബാധ ഉണ്ടാകുന്നതിനും ചർമ്മം വരണ്ടു പൊട്ടുന്നതിനും ഇടയാക്കും.

ഇവ മറക്കരുത്

ആഘോഷ വേളകളിൽ ചർമ്മ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുകയാണ് ഡോക്ടർമാരായ വിക്കി സിംഗ്, ലീലാവതി എന്നിവർ. ബോഡി ക്രാഫ്റ്റ് ക്ലിനിക്കിലെ കൺസൾട്ടൻ്റ് ഡെർമറ്റോളജിസ്റ്റ് ആണ് ഡോ. വിക്കി സിംഗ്. ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ഹോസ്പിറ്റലിലെ പ്രൊഫസറും ഡെർമറ്റോളജി വിഭാഗം മേധവിയുമാണ് ഡോ.ലീലാവതി.

പതിവായി ക്ലെൻസ് ചെയ്യുക

മേക്കപ്പ് പതിവായി ചെയ്യുന്നതും, ആഘോഷങ്ങളിൽ പടക്കങ്ങൾ ഉപയോഗിക്കുന്നത് മൂലമുള്ള മലിനീകരണവും കണക്കിലെടുത്ത്, അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായി മുഖവും ശരീരവും ദിവസേന രണ്ടുതവണയെങ്കിലും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

ശരീരത്തിൽ ജലാംശം നിലനിർത്തുക

ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനായി ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിർത്തുക. അതോടൊപ്പം തന്നെ നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ മോയിസ്ചറൈസർ ഉപയോഗിക്കുന്നതും നല്ലതാണ്. സെറാമൈഡ്, ഹൈലൂറോണിക് ആസിഡ്, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ അടങ്ങിയ മോയിസചറൈസറുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് ഒഴിവാക്കുക

പകൽ സമയത്ത് പുറത്ത് പോവുകയാണെങ്കിൽ സൂര്യൻ്റെ അപകടകരമായ അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നതിനായി ബ്രോഡ് സ്പെക്ട്രം സൺസ്ക്രീൻ ഉപയോഗിക്കാം

സ്ക്രബ് ചെയ്യുക

ചർമ്മത്തിലെ മൃത കോശങ്ങൾ നീക്കം ചെയ്യുന്നതിനായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഗാഢത കുറഞ്ഞ സ്ക്രബറുകൾ ഉപയോഗിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഒരു പുതിയ മേക്കപ്പ് ഉത്പന്നം ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റുകൾ നടത്തി അവ നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായതാണോ എന്ന് ഉറപ്പ് വരുത്തുക.
  • മിനറലുകൾ അടിസ്ഥാനമാക്കിയുള്ള മേക്കപ്പ് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുക. ചർമ്മത്തിലെ സൂക്ഷ്മ സുഷിരങ്ങൾ അടയ്ക്കുന്നതും മുഖക്കുരുവും ആഗ്നെയും ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുന്ന ഉത്പന്നങ്ങൾ(കൊമിഡോജെനിക് ഉത്പന്നങ്ങൾ) ഒഴിവാക്കണം
  • ഉറങ്ങുന്നതിന് മുമ്പ് മേക്കപ്പ് മുഴുവനായി ഒഴിവാക്കി ചർമ്മം വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനായി ഗാഢത കുറഞ്ഞ മേക്കപ്പ് റിമൂവറുകൾ ഉപയോഗിക്കാവുന്നതാണ്.
  • ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും മേക്കപ്പ് പൂർണമായും ഒഴിവാക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സ്വാഭാവികമായി സുഖം പ്രാപിക്കാൻ സഹായിക്കും.
  • ചർമ്മ സംരക്ഷണത്തനായി സ്ഥിരമായ ഒരു ദിനചര്യ പാലിക്കുക
  • മിതമായ രീതിയിൽ മേക്കപ്പ് ചെയ്യാനും, ഉറങ്ങുന്നതിന് മുമ്പ് അവ നീക്കം ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ നിങ്ങളുടെ മേക്കപ്പ് ബ്രഷും, സ്പോഞ്ചും കൃത്യമായ ഇടവേളകളിൽ കഴുകി വൃത്തിയാക്കാനും മറക്കരുത്. ചർമ്മത്തിൽ ഏതെങ്കിലും തരത്തിലുള്ള ചൊറിച്ചിലുകളോ കറുത്ത പാടുകളോ പ്രത്യക്ഷപ്പെട്ടാൽ എത്രയും പെട്ടെന്ന് തന്നെ ഒരു ഡോർമറ്റോളജിസ്റ്റിനെ സമീപിക്കാൻ ശ്രമിക്കണം.

ചർമ്മ സംരക്ഷണത്തിന് അനുയോജ്യമായ ഭക്ഷണരീതി

ചർമ്മത്തിന് തിളക്കമേകുന്നതിൽ ഭക്ഷണത്തിൻ്റെ പ്രാധാന്യം ഡോ. ലീലാവതി ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ചർമ്മത്തിന് അനുകൂലമായവ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ അവർ നിർദ്ദേശിക്കുന്നു:

  • സിട്രസ് പഴങ്ങൾ(ഓറഞ്ച്, ബെറി, ചെറുനാരങ്ങ)
  • പോഷക സമൃദ്ധമായ നട്സ്(ബദാം, വാൾനട്ട്)
  • വിവധതരത്തിലുള്ള പച്ചക്കറികൾ
  • തേൻ
  • തേങ്ങാപ്പാൽ
  • മുട്ട

ചർമ്മത്തിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ജങ്ക് ഫുഡ്, എണ്ണയിൽ വറുത്തവ, അമിതമായ മധുരം എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാൻ ശ്രമിക്കണം. ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നതിനു പുറമേ, കൃത്യമായ വ്യായാമം, മതിയായ ഉറക്കം, കൃത്യമായ ഇടവേളകളിലുള്ള ഭക്ഷണം എന്നിവ പാലിക്കുക. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്തുന്നതിന് ഈ ഘടകങ്ങൾ കൂട്ടായി സംഭാവന ചെയ്യുന്നുവെന്ന് ഡോ.ലീലാവതി പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

five × 5 =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്