728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

മുടിയെ കുറിച്ചുള്ള ചില കാര്യങ്ങളുടെ യാഥാർത്ഥ്യമറിയാം
10

മുടിയെ കുറിച്ചുള്ള ചില കാര്യങ്ങളുടെ യാഥാർത്ഥ്യമറിയാം

ഇടയ്ക്കിടെ അറ്റം വെട്ടിയാൽ മുടി വേഗത്തിൽ വളരും, നരച്ച മുടി പറിച്ചാൽ അടുത്തുള്ളതും നരക്കും, ദിവസവും മുടി കഴുകാൻ പാടില്ല. ഇതെല്ലാം സത്യമാണോ? .

തലമുറകളിലൂടെ കൈമാറി വന്ന ധാരാളം മിത്തുകൾ നമുക്ക് അറിയാവുന്നതാണ്. ഉദാഹരണത്തിന്, രാത്രിയിൽ നഖം വെട്ടരുതെന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടില്ലേ. വൈദ്യുതിയോ മറ്റ് വെളിച്ചങ്ങളോ ലഭ്യമല്ലാതിരുന്ന കാലത്താണ് ഈ മിത്ത് രൂപപ്പെട്ടത്. രാത്രിയിൽ ആവശ്യത്തിന് വെളിച്ചമില്ലാതെ നഖം വെട്ടുമ്പോൾ ഉണ്ടേക്കാവുന്ന മുറിവുകൾ ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു അന്ന് ഇത്തരത്തിലൊരു കാര്യം പറഞ്ഞിരുന്നത്. ഇതിനു സമാനമായി മുടിയെ കുറിച്ചും ധാരാളം മിത്തുകൾ നാം പതിവായി കേൾക്കാറുണ്ട്. ഒരു നരച്ച മുടി പറിച്ചാൽ അടുത്തുള്ളതും നരക്കും എന്നുള്ള ധാരണ ഇതിൽ പെട്ടതായിരുന്നു. കാലഘട്ടത്തിലുണ്ടായ മാറ്റത്തോടൊപ്പം മിഥ്യയേയും വസ്തുതയേയും വേർതിരിച്ച് മനസ്സിലാക്കേണ്ടതിൻ്റെ പ്രാധാന്യം വളരെയധികം വർദ്ധിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ മുടിയെ കുറിച്ച് കാലങ്ങളായി വിശ്വസിച്ചു പോന്നിരുന്ന ചില മിത്തുകൾ അതിൻ്റെ വസ്തുത ചൂണ്ടിക്കാട്ടി പൊളിച്ചെഴുതാൻ ശ്രമിക്കുകയാണ് ഹാപ്പിയസ്റ്റ് ഹെൽത്ത്.

1.ഇടയ്ക്കിടെ അറ്റം വെട്ടിയാൽ മുടി വേഗത്തിൽ നന്നായി വളരും

മുടി വളരുന്നത് ശിരോ ചർമ്മത്തിൽ നിന്നാണ്, അറ്റത്ത് നിന്നല്ല. അതുകൊണ്ട് തന്നെ അറ്റം വെട്ടുന്നത് മുടിയുടെ വളർച്ചയെ യാതൊരു തരത്തിലും ബാധിക്കില്ല എന്നാണ് ഗുരുഗ്രാം സിട്രൈൻ ക്ലിനിക്കിൻ്റെ സ്ഥാപകയും ഡെർമറ്റോളജിസ്റ്റുമായ ഡോ നിധി ഗൗർ പറയുന്നത്. എന്നാൽ മുടിയുടെ അറ്റം പിളരുന്നത് തടയാനും കൃത്യമായ ആകൃതിയോടെ ഭംഗിയായി നിലനിർത്താനും അറ്റം വെട്ടുന്നതിലൂടെ സാധിക്കുമെന്നാണ് നിധി ഗൗറിൻ്റെ അഭിപ്രായം. ” ഒരു വ്യക്തിയുടെ മുടി വർഷത്തിൽ ശരാശരി ആറ് ഇഞ്ച് വരെയാണ് നീളുക. അതിലധികം വളരാൻ വേണ്ടി നമ്മൾ എന്തു ചെയ്താലും ഫലമുണ്ടാകില്ല. ക്ഷമയും കൃത്യമായ പരിചരണവുമുണ്ടെങ്കിൽ മാത്രമേ മുടി ആരോഗ്യത്തോടെ ഭംഗിയായി വളരുകയുള്ളു”- അവർ കൂട്ടിച്ചേർത്തു

2. ദിവസവും 100 തവണ ചീപ്പ് ഉപയോഗിച്ച് ചീകിയാൽ മുടി ആരോഗ്യമുള്ളതാകും

അമിതമായി ചീകുന്നത് മുടിയുടെ ആരോഗ്യം ഇല്ലാതാക്കുമെന്നാണ് പ്രമുഖ ഓൺലൈൻ കൺസൾട്ടിംഗ് ബ്രാൻ്റായ ഡോ.മാനസീസ് സ്കിൻ സ്ഥാപകയും ഡെർമറ്റോളജിസ്റ്റുമായ ഡോ.മാനസി ഷിരോലികർ പറയുന്നത്. അമിതമായി ചീകുന്നത് മൂലം ശിരോചർമത്തിൻ്റെ പുറത്ത് മുടി ആരംഭിക്കുന്ന ഹെയർ ഷാഫ്റ്റിന് കേടുപാടുകൾ സംഭവിക്കുകയും മുടി പൊട്ടിപ്പോവുകയും ചെയ്യും. മിതമായും മൃദുവായും മുടി ചീകുന്നതിലൂടെ ശിരോചർമ്മത്തിലെ സ്വാഭാവിക എണ്ണമയം എല്ലായിടത്തും ഒരുപോലെ എത്തുന്നതിനും നിലനിർത്തുന്നതിനും സഹായിക്കും. 100 തവണ ചീകണമെന്ന് പറയുന്നത് അനാവശ്യവും മുടിക്ക് അപകടകരവുമാണ്.

3. ഒരു നരച്ച മുടി പറിച്ചാൽ അടുത്തുള്ളവയും നരക്കും

യാഥാർത്ഥ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നാണ് ഡോ.നിധി ഗൗർ വ്യക്തമാക്കുന്നത്. കാരണം ഒരു മുടിയുടെ ഫോളിക്കിളിൽ ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചാൽ അത് സമീപത്തെ മുടിയെ ബാധിക്കില്ല. ” മുടിക്ക് നിറം നൽകുന്ന കോശങ്ങൾ നശിക്കുമ്പോൾ മാത്രമാണ് കറുപ്പ് മാറി നരക്കുകയോ ബ്രൌൺ നിറമാവുകയോ ചെയ്യുന്നത്. എന്നാൽ നരച്ച മുടി പറിച്ചെടുത്തത് നന്നായി എന്നല്ല ഇതിനർത്ഥമെന്നും അവർ പറയുന്നു.

നിറം നൽകുന്ന കോശങ്ങൾക്ക് മെലാനിൽ ഉൽപാദിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ പുതിയ മുടിയാണെങ്ങിലും മങ്ങിയ നിറം ഉണ്ടാകാം. മുടി പറിക്കുമ്പോൾ ഹെയർ ഫോളിക്കിളുകളിൽ മർദ്ദം അനുഭവപ്പെടും. തുടർച്ചയായി ഇങ്ങനെ ചെയ്യുന്നത് മൂലം അണുബാധയോ, മുറിവുകളോ, ഹെയർഫോളിക്കിളുകൾക്ക് കേടുപാടുകളോ സംഭവിക്കാം. ” നരച്ച മുടി നിങ്ങൾക്ക് ഒഴിവാക്കണമെങ്കിൽ പറിച്ചെടുക്കാതെ അടിഭാഗം വെട്ടികളയുന്നതാണ് നല്ലതെന്ന് ഡോ.നിധി ഗൗർ നിർദ്ദേശിക്കുന്നു.

4.ഷേവ് ചെയ്തതിന് ശേഷം മുടി കൂടുതൽ കട്ടിയുള്ളതും കറുത്തതുമാകും

ഷേവ് ചെയ്താൽ മുടിയുടെ നിറമോ കനമോ മാറുന്നില്ലെന്നാണ് ഡോ.മാനസി ഷിരോലികർ വ്യക്തമാക്കുന്നത്. ” മുടിയുടെ കട്ടിയുള്ള അടിഭാഗം മുറിക്കുന്നത് മൂലമുള്ള തോന്നൽ മാത്രമാണിത്”. കൂടാതെ പുതിയ മുടി വളർന്നു വരുമ്പോൾ കൂടുതൽ കട്ടിയും കറുപ്പ് നിറവും തോന്നുന്നത് താൽക്കാലികമാണെന്നും അതിന് ശേഷം മുടി മുമ്പത്തേത് പോലുള്ള നിറത്തിലേക്കും കനത്തിലേക്കും മാറുമെന്നും അദ്ദേഹം പറയുന്നു.

5. DIYകളും പ്രകൃതിദത്ത ഉത്പന്നങ്ങളും എപ്പോഴും സുരക്ഷിതമാണ്

പ്രകൃതിദത്തം എന്നാൽ എപ്പോഴും സുരക്ഷിതമായത് എന്നല്ല അർത്ഥമാക്കുന്നത്. ” പല പ്രകൃതിദത്ത ഉത്പന്നങ്ങളും അലർജികളും തൊലിപ്പുറത്ത് അസ്വസ്ഥതകളും ഉണ്ടാക്കുന്നതിന് കാരണമായേക്കുമെന്ന് ഡോ.മാനസി ഷിരോലികർ പറയുന്നു. DIY ചേരുവകൾ പലപ്പോഴും ശരിയായ രീതിയിൽ സൂക്ഷിക്കാൻ സാധിക്കില്ല. ഇത് ബാക്ടീരിയകൾ വളരുന്നതിന് കാരണമാകുമെന്നാണ് ഡോ.മാനസി വ്യക്തമാക്കുന്നത്.

ഭൂരിഭാഗം ആളുകളും കരുന്നത് പോലെ അവക്കാഡോ ഓയിൽ, വെളിച്ചെണ്ണ, തേൻ പോലുള്ള വിഭവങ്ങൾക്ക് ഹെയർഷാഫ്റ്റിലേക്ക് കടന്നു ചെന്ന് ദീർഘകാലം നീണ്ടു നിൽക്കുന്ന പുരോഗതികൾ ഉണ്ടാക്കാൻ സാധിക്കില്ലെന്ന് ഡോ.നിധി ഗൗർ വ്യക്തമാക്കുന്നു. പകരം ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള തോന്നലുണ്ടാക്കും. ഇവ മാത്രമായി ഉപയോഗിക്കുമ്പോൾ മുടിയിൽ നിന്നും കഴുകി കളയാൻ വളരെയധികം ബുദ്ധിമുട്ടുമായിരിക്കും. ശിരോചർമ്മത്തിൽ നേരിട്ട് ഉപയോഗിക്കുന്നത് മൂലം ചിലപ്പോൾ ചൊറിച്ചിലും അലർജിയും ഉണ്ടാകുന്നതിനും ഇടയാകും. കെമിക്കൽ പ്രൊഡക്ടുകളോ പ്രകൃതിദത്ത ചേരുവകളോ ഏതുമാകട്ടെ അവ ശിരോചർമ്മത്തിൽ ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾ ചർമ്മത്തിൻ്റെ തരത്തിന് അനുയോജ്യമാണോ എന്നറിയാൻ പാച്ച് ടെസ്റ്റുകൾ നടത്തി ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

6. ദിവസവും മുടി കഴുകാൻ പാടില്ല

കുളികഴിഞ്ഞതിന് ശേഷം മുടി കൊഴിഞ്ഞുപോകുന്നത് കാണുമ്പോൾ പലരും ഇത് സത്യമാണെന്ന് വിശ്വസിക്കുന്നു. എന്നാൽ ഒരു വ്യക്തിക്ക് സാധാരണയായി ദിവസവും 100 മുടിയിഴകൾ കൊഴിഞ്ഞു പോകുമെന്നാണ് ഡോ.നിധി ഗൗർ ചൂണ്ടിക്കാട്ടുന്നത്. വാസ്തവത്തിൽ കൃത്യമായി മുടി കഴുകാതിരുന്നാൽ ശിരോചർമ്മത്തിൽ അമിതമായി എണ്ണ ഉത്പാദിപ്പിക്കപ്പെടുകയും മുടിയുടെ വേരുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യും. ഇത് മുടികൊഴിച്ചിൽ വർദ്ധിക്കുന്നതിലേക്ക് നയിക്കും.

ആഴ്ചയിൽ എത്ര ദിവസം ഇടവിട്ട് തല കഴുകണം എന്നുള്ളത് ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും എന്നാണ് ഡോ.മാനസി ഷിരോലികർ വ്യക്തമാക്കുന്നത് . അമിതമായി തലകഴുകുന്നത് ശിരോചർമ്മത്തിലെ എണ്ണമയം ഇല്ലാതാകുന്നതിനും കൃത്യമായ ഇടവേളകളിൽ തലകഴുകാതിരുന്നാൽ എണ്ണമയം കൂടുന്നതിനും കാരണമാകും. ജീവിതശൈലിയും മുടിയും തരവും കണക്കിലെടുത്ത് അനുയോജ്യമായ രീതി സ്വയം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. രണ്ടോ മൂന്നോ ദിവസത്തിൽ ഒരു തവണ തലകഴുകുക എന്നതാണ് സാധാരണയായി വിദഗ്ദ്ധർ നിർദ്ദേശിക്കാറുള്ളത്. ഇനി നിങ്ങൾ ദിവസവും തല കഴുകാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ ശക്തി കുറഞ്ഞ ഏതെങ്കിലും ഷാംപു ഉപയോഗിക്കാൻ ശ്രമിക്കണം.

7. ശിരോചർമ്മം വരളുന്നത് മൂലമാണ് താരനുണ്ടാകുന്നത്

ശിരോചർമ്മം വരളുന്നത് മൂലമാണ് താരനുണ്ടാകുന്നത് എന്ന വിശ്വാസം ശരിയല്ല. മലസീസിയ എന്ന യീസ്റ്റ് പോലുള്ള ഒരു തരം ഫംഗസുകൾ വളരുന്നത് മൂലമാണ് താരനുണ്ടാകുന്നതെന്ന് ഡോ.മാനസി ഷിരോലികർ പറയുന്നു. വരണ്ട ശിരോചർമ്മം തൊലി പൊളിഞ്ഞു വരുന്നതിന് കാരണമാകും. എന്നാൽ താരനുള്ള ചില ആളുകളുടെ ശിരോചർമ്മത്തിൽ അമിതമായി എണ്ണ ഉത്പാദിപ്പിക്കുന്നതും കാണാറുണ്ട്. അതിനാൽ, താരൻ ചികിത്സിക്കുന്നതിന് പലപ്പോഴും വരൾച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം എണ്ണമയം, യീസ്റ്റ് തുടങ്ങിയ അടിസ്ഥാന കാരണങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. താരൻ ഉണ്ടാകുന്നതിൻ്റെ അടിസ്ഥാന കാരണം കണ്ടെത്തുക എന്നതാണ് ചികിത്സയിൽ ഏറ്റഴും പ്രധാനപ്പെട്ട കാര്യം.

മുടിയെ കുറിച്ച് ധാരാളം മിഥ്യാ ധാരണകൾ നിലവിലുണ്ട്. ചിലത് യുക്തിസഹമായി തോന്നാമെങ്കിലും, അവ പരീക്ഷിക്കുന്നതിനു മുമ്പ് ചില ഗവേഷണങ്ങൾ നടത്തേണ്ടത് പ്രധാനമാണ്, കാരണം അവ നിങ്ങളുടെ മുടിക്ക് ഗുണം ചെയ്യുന്നതിനേക്കാൾ ദോഷം ചെയ്യും

അനുബന്ധ ടാഗ്
അനുബന്ധ പോസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൻ്റിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, ഭക്ഷണത്തിന് കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ മുതലായവ വയറിലെത്തിയാൽ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥ അസ്വസ്ഥമാവും
ആർട്ടിക്കിൾ
ലക്ഷണങ്ങൾ ഒന്നുമില്ലാതെ ഒരാളുടെ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് ഒളിഞ്ഞിരിക്കുന്ന ചില കാരണങ്ങളാലാകാം എന്ന് ഡോക്ടർമാർ പറയുന്നു.
ആർട്ടിക്കിൾ
സൂര്യനിൽ നിന്നോ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്നോ ലഭിക്കുന്ന വിറ്റാമിൻ ഡി അതിൻ്റെ നിഷ്ക്രിയ രൂപത്തിലാണുള്ളത്. അവ സജീവമാകാൻ നമ്മുടെ ശരീരത്തിലെ ചില പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതുണ്ട്.
ആർട്ടിക്കിൾ
ലളിതമായ കാർബോഹൈഡ്രേറ്റുകളും അന്നജവും ധാരാളം നാരുകളും അടങ്ങിയതിനാൽ പച്ചച്ചക്ക ഉണക്കി പൊടിച്ചത് പ്രമേഹമുള്ളവർക്ക് നല്ലതാണ്
ആർട്ടിക്കിൾ
പ്രകൃതിദത്ത മിനറൽ സപ്ലിമെന്റുകൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും. ദൈന്യംദിന ആഹാരത്തിൽ ഇവ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം
ആർട്ടിക്കിൾ
പൊതുജനങ്ങൾ ആശുപത്രി സന്ദർശനം നിബന്ധമായും ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി അറിയിച്ചു.ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഒരാൾ മാത്രമേ കൂട്ടിരിപ്പുകാരായി ഉണ്ടാകാൻ പാടുള്ളു.

0

0

0

0

0

0

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്