728X90

728X90

0

0

0

ഈ ലേഖനത്തിൽ

അലർജി മൂലമുള്ള ഉറക്കക്കുറവ്: കാരണങ്ങൾ തിരിച്ചറിയാം
5

അലർജി മൂലമുള്ള ഉറക്കക്കുറവ്: കാരണങ്ങൾ തിരിച്ചറിയാം

സാധാരണ  കണ്ടുവരുന്ന അലർജിയുടെ ലക്ഷണങ്ങൾ  സുഖമായി ഉറങ്ങുന്നതിന് തടസമുണ്ടാക്കും. എയർ പ്യൂരിഫയറുകൾ ഉപയോഗം, ഉറങ്ങുന്നതിനു മുമ്പുള്ള കുളി, ആവി പിടിക്കൽ തുടങ്ങിയവ ഇതിനെ ഒരു പരിധിവരെ മാറ്റിനിർത്താൻ  സഹായിക്കുന്നു. .

അലർജി ഉറക്കക്കുറവിന് കാരണമാകും

അലർജിയെക്കുറിച്ചു ചിന്തിക്കുമ്പോൾ തന്നെ നമുക്ക് ശ്വാസതടസം, തുമ്മൽ, ചൊറിച്ചിൽ തുടങ്ങിയവ ഓർമ്മ വരും.  അതായത് ചുറ്റുപാടുകളിലുള്ള ചില വസ്തുക്കളുടെ സാന്നിധ്യം മനുഷ്യരിൽ  വിവിധ ആരോഗ്യ പ്രശ്നങ്ങൾ  ഉണ്ടാക്കുകയും അവരുടെ ദൈന്യംദിന ജീവിതത്തിൽ  തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.  ഇത്തരത്തിൽ കൃത്യസമയത്ത് കണ്ടെത്താൻ സാധിക്കാത്ത അലർജികൾ സ്ലീപ് അപ്നിയ പോലുള്ള  ഉറക്ക സംബന്ധമായ വൈകല്യങ്ങൾ,ഉറക്കക്കുറവ് എന്നിവയ്ക്ക് ഇടയാക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

അലർജി- കാരണമെന്ത് ?

അനുയോജ്യമല്ലാത്ത ചില പ്രത്യേക വസ്തുക്കൾ വായു, വെള്ളം, ഭക്ഷണം, സ്പർശനം എന്നിവയിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് അലർജി ഉണ്ടാവുന്നത്. ഇത്തരം സാഹചര്യത്തിൽ ശരീരം  ഈ അന്യ വസ്തുക്കളെ  തിരിച്ചറിഞ്ഞ് പെട്ടെന്ന് തന്നെ രോഗപ്രതിരോധം  ആരംഭിക്കും.

 അലർജികൾ ഒരു പ്രത്യേകതരം പ്രതിഭാസമാണ്.  അലർജിയുണ്ടാക്കുന്ന ഒരു വസ്തു  ശരീരത്തിൽ പ്രവേശിക്കുമ്പോൾ  നമ്മുടെ രോഗപ്രതിരോധ സംവിധാനം അതിനെതിരെ മിതമായോ കഠിനമായോ പ്രതികരിക്കുകയും പല ലക്ഷണൾ  കാണിക്കുകയും ചെയ്യും. ചിലപ്പോൾ അത്  അലർജിക്  റിനിറ്റിസ് പോലുള്ള ലളിതമായ രോഗങ്ങളാകാം. എന്നാൽ ചിലപ്പോൾ ഇവ ആരംഭഘട്ടത്തിൽ തിരിച്ചറിഞ്ഞില്ലെങ്കിൽ  ജീവന് തന്നെ  ഭീഷണിയായേക്കാവുന്ന  പ്രശ്നങ്ങളുമായേക്കും”. ചെന്നൈ ഫോർട്ടിസ്  മലർ ഹോസ്‌പിറ്റൽ ഇഎൻടി വിഭാഗം ഹെഡ് ആൻഡ് നെക്ക് സർജനായ  ഡോ.എം.എൻ. ശങ്കർ വിശദമാക്കുന്നു

 ACയുടെ ഉപയോഗം  അലർജി വർധിപ്പിക്കുന്നു

 ഓഫീസ് ചുറ്റുപാടിൽ ജോലി ചെയ്യുന്നവർക്ക് അലർജി സാധ്യത കൂടുതലാണ്.  അകത്തും പുറത്തുമുള്ള താപനിലയിൽ വ്യത്യാസം സൃഷ്ടിക്കുന്ന എസിയാണ് ഇതിന് ഒരു പ്രധാന കാരണം. “ ഓഫീസുകളിൽ പ്രത്യേകിച്ച് ഐടി മേഖലയിൽ സാധാരണയായി 18-19 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ക്രമീകരിച്ച  അന്തരീക്ഷത്തിലാണ് ആളുകൾ ജോലി ചെയ്യുന്നത്. ഓഫീസിന് പുറത്തുള്ള വ്യത്യസ്ത താപനില അവരെ ഫംഗസ് അണുബാധയ്ക്ക് ഇരയാക്കുകയും അലർജി സംബന്ധമായ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് അവരുടെ ഉറക്കം തടസ്സപ്പെടുത്തുന്നതിനും കാരണമാകുമെന്ന്, ”ഡോക്ടർ  ശങ്കർ പറയുന്നു. എസിയുടെ താപനില പുറത്തുള്ളതിനേക്കാൾ അഞ്ച് മുതൽ ആറ് ഡിഗ്രി വരെ മാത്രം കുറവായിരിക്കണമെന്നും എസിക്ക് നേരെ അഭിമുഖമായി ഇരുന്ന് പ്രവർത്തിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

അലർജികൾ ഉറക്കത്തെ എങ്ങനെ ബാധിക്കുന്നു?

അലർജിക്ക് കരണമാകുന്ന വസ്തുക്കളുമായി സമ്പർക്കത്തിൽ വരുമ്പോൾ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം ഹിസ്റ്റാമിനുകൾ  പുറപ്പെടുവിക്കുന്നു. ഇത് ശ്വാസ തടസ്സത്തിനും, തുമ്മലിനും, അമിതമായ കണ്ണുനീർ ഉൽപ്പാദനത്തിനും കാരണമാകുമെന്ന് ബംഗളൂരു ആസ്റ്റർ  ആർ.വി. ഹോസ്‌പിറ്റലിലെ ഇൻ്റർവെൻഷണൽ പൾമണോളജി & ലംഗ് ട്രാൻസ്പ്ലാൻ്റേഷൻ വിഭാഗം ലീഡ് കൺസൾട്ടൻ്റ്  ഡോ. പവൻ  യാദവ്  വിശദീകരിക്കുന്നു.

 മൂക്ക് അടയുന്നത് മൂലം ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. ഇത് കൂർക്കംവലി, ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. കൂടാതെ, അലർജി മൂലമുണ്ടാകുന്ന പോസ്റ്റ്‌നാസൽ ഡ്രിപ്പ് കാരണം തൊണ്ട അസ്വസ്ഥമാകുകയും ചുമയ്ക്കുകയും ചെയ്യുന്നതിനാൽ സുഖകരമായ ഉറക്കം ലഭിക്കാതെ വരും.

അലർജി മൂലമുള്ള ഉറക്കക്കുറവ് കുട്ടികളിലുണ്ടാക്കുന്ന പ്രശ്നങ്ങൾ

കുട്ടികൾ  എട്ടു മണിക്കൂർ  നന്നായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്.  ഉറക്കക്കുറവ് അവരുടെ പഠനം, രോഗപ്രതിരോധശേഷി എന്നിവയെ ബാധിക്കും. ഇത്  ജലദോഷവും  അണുബാധകളും പെട്ടെന്ന് പിടിപെടുന്നതിനും ഇടയാക്കും.  പിന്നീട് ആരോഗ്യം വീണ്ടെടുക്കാൻ  കൂടുതൽ സമയമെടുക്കുമെന്നും  ഡോ.ശങ്കർ പറഞ്ഞു.

 നല്ല ഉറക്കം ആരോഗ്യം വീണ്ടെടുക്കുന്നത് വേഗത്തിലാക്കും. എന്നാൽ ഉറക്ക കുറവ് ഡീടോക്‌സിഫിക്കേഷൻ പ്രക്രിയയെ ബാധിക്കുകയും മെറ്റബോളിക് സ്ട്രെസ്സ് വർദ്ധിപ്പിക്കാൻ ഇടയാക്കുകയും ചെയ്യും. ഇത് ആരോഗ്യം വീണ്ടെടുക്കാൻ തടസ്സമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 മതിയായ ഉറക്കം ലഭിക്കാത്തത് ശ്രദ്ധ കുറയുന്നതിനും പകൽ സമയത്തെ മയക്കത്തിനും അസ്വസ്ഥതകൾക്കും കാരണമാകും. കൂടാതെ, ഇത് പെരുമാറ്റത്തെ ബാധിക്കുകയും ജോലിയിൽ കാര്യക്ഷമത കുറയ്ക്കുകയും ചെയ്യും.

 ഉറക്ക കുറവ് റോഡപകടങ്ങൾക്ക് കാരണമാകും

 പകൽ മയക്കം നമ്മുടെ കാര്യക്ഷമതയെ ബാധിക്കുന്നതോടൊപ്പം അപകട സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.  “പകൽ സമയം  ഉറക്കം അനുഭവപ്പെടുന്നത് ആളുകളുടെ ശ്രദ്ധയെയും  ബുദ്ധിപരമായ പ്രവർത്തനങ്ങളെയും പ്രതികൂലമായി  ബാധിക്കുന്നു. ഇതുമൂലം ഉണ്ടാകുന്ന അശ്രദ്ധയാണ് പലപ്പോഴും റോഡപകടങ്ങളിലേക്ക്  നയിക്കുന്നത് “ഡോ. ശങ്കർ  പറഞ്ഞു.

ഇതിനു പുറമെ, വ്യവസായ മേഖലയിലെ ഭാരമേറിയ ഉപകരണങ്ങളുമായി പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ശരിയായ ഉറക്കമില്ലായ്മ മൂലം പ്രതികരണ പ്രവർത്തനങ്ങളുടെ വേഗത കുറയുന്നു. ഇത് അവർക്ക്  ഗുരുതരമായി പരിക്കേൽക്കുന്നതിന് കാരണമായേക്കാം.

അലർജി മൂലം ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ വഷളാകും

 സ്ലീപ് അപ്നിയ പോലുള്ള പ്രശ്നങ്ങൾ വർധിക്കാൻ അലർജികൾ കാരണമായേക്കാം, ഉറക്കത്തിൽ ശ്വാസോച്ഛ്വാസം ഇടയ്ക്കിടെ തടസപ്പെടുന്ന അവസ്ഥയാണ് സ്ലീപ് അപ്നിയ. അലർജി മൂലം മൂക്കിലുണ്ടാകുന്ന തടസ്സവും വീക്കവും ശ്വാസനാളങ്ങളെ ഇടുങ്ങിയതാക്കുകയും ഉറക്കത്തിൽ ശ്വസനം പ്രയാസകരമായി അനുഭവപ്പെടുകയും  ചെയ്യും. ഇത് രാത്രിയിലെ ഉറക്ക കുറവിന് കാരണമാകുകയും പകൽ സമയത്ത് ക്ഷീണമുണ്ടാക്കുകയും ചെയ്യുമെന്ന് ഡോ.യാദവ് പറയുന്നു.

നന്നായി ഉറങ്ങാൻ അലർജികളെ നിയന്ത്രിക്കുക

 അലർജിയെ നിയന്ത്രിക്കുന്നതിനുള്ള നിരവധി ജീവിതശൈലി മാർഗ്ഗങ്ങൾ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു, ഇത് നന്നായി ഉറങ്ങാൻ സഹായിക്കും

അലർജിയുണ്ടാക്കുന്ന വസ്തുക്കളെ മുറിയിൽ നിന്ന് നീക്കം ചെയ്യുക:

പൊടിപിടിക്കാത്ത തരത്തിലുള്ള തലയിണകളും കട്ടിലുകളും ഉപയോഗിക്കുക, പതിവായി ചൂടുവെള്ളം ഉപയോഗിച്ച് കിടക്കവിരികളും പുതപ്പുകളും കഴുകുക, വളർത്തു മൃഗങ്ങളെ മുറിക്കകത്ത് കടത്താതിരിക്കുക. ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധിച്ചാൽ അലർജിയുടെ ബുദ്ധിമുട്ടില്ലാതെ നല്ല ഉറക്കം സാധ്യമാകും

വൃത്തിയുള്ള അന്തരീക്ഷത്തിൽ ഉറങ്ങാൻ ശ്രമിക്കുക:

അലർജി ഉണ്ടാക്കുന്ന വസ്തുക്കൾ അടിഞ്ഞുകൂടുന്നത് തടയുന്നതിനായി പതിവായി ചവിട്ടികളും പൊടിപിടിച്ച സ്ഥലങ്ങളും പതിവായി വൃത്തിയാക്കുക. കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കുക.

ഉറങ്ങുന്നതിനു മുമ്പ് കുളിക്കുക:

ഉറങ്ങുന്നതിനു മുമ്പ് കുളിക്കുന്നത് ചർമ്മത്തിലോ മുടിയിലോ ഉണ്ടായേക്കാവുന്ന അലർജിക്ക് കാരണമാകുന്ന വസ്തുക്കളെ നീക്കം ചെയ്യാനും ഉറക്കത്തിനിടയിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് തടയാനും സഹായിക്കും.

ആവി പിടിക്കുക :

ആവി പിടിക്കുന്നത് മൂക്കിലെ തടസങ്ങൾ നീക്കാനും ശ്വാസനാളത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും.

എയർ പ്യൂരിഫയറുകളും ഹ്യുമിഡിഫയറുകളും ഉപയോഗിക്കുക:

വായുവിൽ നിന്ന് അലർജിക്ക് കാരണമാകുന്ന വസ്തുക്കളെ നീക്കം ചെയ്യാൻ എയർ പ്യൂരിഫയറുകൾ സഹായിക്കും, അതേസമയം ഹ്യുമിഡിഫയറുകൾ വായുവിനെ ഈർപ്പമുള്ളതാക്കുകയും മൂക്കിന്റെ തടസ്സം കുറയ്ക്കുകയും ചെയ്യും.

അലർജനുകളുമായി( അലർജിക്ക് കാരണമാകുന്ന വസ്തുക്കൾ) ഇടപഴകാതിരിക്കുക:

അലർജി സീസണിൽ പൂമ്പൊടിയുമായി സമ്പർക്കം വരുന്ന സാഹചര്യങ്ങൾ പരാമാവധി ഒഴിവാക്കുക.  പുറത്തിറങ്ങിയുള്ള പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുക. അലർജനുകൾ  വീട്ടിനുള്ളിലേക്ക് കടക്കാതിരിക്കാൻ ജനലുകൾ അടച്ചിടുകയും വേണം.

 ഡോക്ടറുടെ നിർദ്ദേശം തേടുക:

അലർജികൾ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുകയാണെങ്കിൽ വിദഗ്ദ്ധ സഹായം തേടുന്നതാണ് നല്ലത് . ഒരു അലർജി സ്പെഷ്യലിസ്റ്റിന് വ്യക്തിഗത ചികിത്സാ മാർഗ്ഗങ്ങളായ അലർജി മരുന്നുകൾ, ഇമ്മ്യൂണോ തെറാപ്പി എന്നിവ നൽകാനും, അലർജി നിയന്ത്രിക്കാനുള്ള മറ്റ് ഉചിതമായ മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും സാധിക്കും.

 പ്രധാന പോയിൻ്റുകൾ

  • അലർജിയുണ്ടെന്ന് തിരിച്ചറിയാതെ പോകുന്നത് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമാകും.
  • അലർജികൾ മൂലം സംഭവിക്കുന്ന ഉറക്കക്കുറവ് ഒരാളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുകയും, ഏകാഗ്രത കുറവ്, പകൽ  സമയത്തെ മയക്കം, ഉൽപ്പാദനക്ഷമത കുറയുക തുടങ്ങിയ സങ്കീർണ്ണ പ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ നേരത്തെ ഉണ്ടായിരുന്ന ഉറക്കക്കുറവ് അലർജി മൂലം  വർധിക്കുകയും ചെയ്തേക്കാം .
  •  അലർജിക്ക് കാരണമാകുന്ന വസ്തുക്കൾ കിടപ്പ് മുറിയിൽ ഇല്ലെന്ന് ഉറപ്പാക്കുക, ഉറങ്ങുന്നതിനു മുമ്പ് കുളിക്കുക, ആവി പിടിക്കുക തുടങ്ങിയ ജീവിതശൈലി രീതികൾ അലർജിയെ നിയന്ത്രിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

eleven − 9 =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്