728X90

728X90

0

0

0

ഈ ലേഖനത്തിൽ

മുഖവും മുടിയും തിളങ്ങാൻ സുഖനിദ്ര വേണം
22

മുഖവും മുടിയും തിളങ്ങാൻ സുഖനിദ്ര വേണം

ഉറക്കക്കുറവ് ചർമ്മത്തിൽ  ഉൾപ്പെടെ നിങ്ങളുടെ മനസിനും ശരീരത്തിലും ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കും. നല്ല നിലവാരമുള്ള ഉറക്കം  ലഭിക്കുന്നത് ചർമ്മത്തിൻ്റെ അകാല വാർദ്ധക്യം തടയാൻ വളരെയധികം സഹായകമാണ് .

സുഖനിദ്ര ചർമ്മസംരക്ഷണത്തിന് സഹായിക്കും

എച്ച്ആർ-പ്രൊഫഷണലും പിന്നീട്  ചർമ്മസംരക്ഷണ-മേക്കപ്പ് കൺസൾട്ടൻ്റുമായി  മാറിയ പരോമിത ദേബ് അരെംഗ് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത മൂന്ന് കാര്യങ്ങളുണ്ട്: പോഷക സമ്പുഷ്ടമായ ഭക്ഷണം, ധാരാളം വെള്ളം കുടിക്കൽ , ഏഴ് മുതൽ എട്ട് മണിക്കൂർ വരെയുള്ള സുഖനിദ്ര. ഇത് അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്  ഉണർവ് നൽകുകയും  ചർമ്മത്തിൻ്റെ ആരോഗ്യം ഉറപ്പുവരുത്തുകയും ചെയ്യുന്നു,  പ്രത്യേകിച്ച് മുഖസൗന്ദര്യം. അവരുടെ ജോലിയിലെ വളരെ പ്രധാനപ്പെട്ട കാര്യമാണിത്.

“കുറച്ച് വർഷങ്ങൾക്ക് മുമ്പ്, മുപ്പതുകളുടെ അവസാനമായപ്പോൾ, എൻ്റെ ചർമ്മം മങ്ങുന്നതായി ഞാൻ ശ്രദ്ധിച്ചു. വായ്‌ഭാഗത്തിന് ചുറ്റും പിഗ്മെൻ്റേഷൻ സംഭവിക്കാൻ തുടങ്ങി. കൂടാതെ കറുത്ത പാടുകളും  ഉണ്ടായി.” പരോമിത പറയുന്നു. “എൻ്റെ ക്രമരഹിതമായ ജീവിതശൈലിയും തിരക്കേറിയ ജോലിയും  കാരണം പലപ്പോഴും എനിക്ക് സുഖനിദ്ര ലഭിച്ചിരുന്നില്ല. ഈ കാരണത്താലാണ് ചർമ്മത്തിന് കേടുപാടുകൾ സംഭവിച്ചുതുടങ്ങിയത്.”

പൂനെയിൽ നിന്നുള്ള 42 കാരിയായ ഇവർ ചർമ്മത്തിൻ്റെ വാർദ്ധക്യത്തെക്കുറിച്ചും പുനരുജ്ജീവനത്തെക്കുറിച്ചും വളരെയധികം ഗവേഷണം നടത്തിയതിനുശേഷം, സ്വന്തം  ചർമ്മത്തിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ വളരെ ഫലവത്തായ ഒരു സൗന്ദര്യ ദിനചര്യ വികസിപ്പിച്ചെടുത്തു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, നല്ല ഉറക്കം ലഭിക്കുക എന്നിവ ഇതിൻ്റെ ഭാഗമായിരുന്നു. ഇപ്പോൾ അവർ കോർപ്പറേറ്റ് ലോകത്തിലെ സ്ത്രീകളുടെ  ചർമ്മസംരക്ഷണം,  മേക്കപ്പ് എന്നീ വിഷയങ്ങളിൽ  വർക്ക് ഷോപ്പുകൾ സംഘടിപ്പിച്ച്  നിരവധിപേരെ സഹായിക്കുന്നു.

നന്നായി ഭക്ഷണം കഴിക്കുക, സുഖനിദ്ര ശീലമാക്കുക എന്നതാണ് തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യമുള്ള മുടിയ്ക്കുമായി തലമുറകളായി മുത്തശ്ശിമാരിലൂടെ കൈമാറിവരുന്ന രഹസ്യം.അതുകൊണ്ട് തന്നെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ചർമ്മത്തിനും വേണ്ടി രാത്രിയിൽ നന്നായി വിശ്രമിക്കേണ്ടതിൻ്റെ പ്രാധാന്യം പലതവണ പറയേണ്ടതില്ലല്ലോ?

ഉറക്കക്കുറവ് മുഖ ചർമ്മത്തെ ബാധിക്കുന്നു

ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളിലും ഒരു വ്യക്തിയുടെ രൂപത്തിലും  ഉറക്കക്കുറവ് ചെലുത്തുന്ന  പ്രതികൂല ഫലങ്ങൾ ശാസ്ത്രജ്ഞരും മെഡിക്കൽ വിദഗ്ദ്ധരും വളരെക്കാലമായി ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ അനുസരിച്ച് രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിൽ സുഖനിദ്ര പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. ഇത് തലച്ചോറിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

ഉറക്കം, ഉണരൽ, ശരീര താപനില തുടങ്ങിയ വ്യത്യസ്ത ചക്രങ്ങൾ സർക്കാഡിയൻ റിഥത്തിൽ ഉൾപ്പെടുന്നു. താളം തെറ്റിയാൽ അത് ശരീരത്തിൻ്റെ പ്രവർത്തനങ്ങളെ മൊത്തത്തിൽ ബാധിക്കുമെന്നും അത് ചർമ്മത്തിൻ്റേയും മുടിയുടെയും ആരോഗ്യത്തിലും പ്രതിഫലിക്കുമെന്നും ബംഗളൂരുവിലെ എബ്രഹാംസ് സ്കിൻ ആൻഡ് ഹെയർ ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റും ട്രൈക്കോളജിസ്റ്റുമായ ഡോ. അനിൽ എബ്രഹാം പറയുന്നു.

“അതിനാൽ, ഒരു വ്യക്തിക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ലെങ്കിൽ, ക്ഷീണം, ചർമ്മം തൂങ്ങൽ, നിറം മങ്ങൽ എന്നിവയിലൂടെ അത്  പ്രതിഫലിക്കുമെന്ന്. “ സ്ഥിരവും ദീർഘകാലവുമായ ഉറക്കക്കുറവ് മൂലം ശരീരത്തിനും ചർമ്മത്തിനും ഉണ്ടാകുന്ന മാറ്റങ്ങൾ ഒരു ഡോക്ടർക്ക് മാത്രമല്ല, ഏതൊരാൾക്കും വ്യക്തമായി മനസിലാകും. അതിനാൽ, സുഖനിദ്ര എന്താണെന്നും  ചർമ്മത്തിലും മുടിയിലും അതിൻ്റെ സ്വാധീനത്തെക്കുറിച്ചും  കേവലം പാരമ്പര്യത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല ഇത് എന്ന വസ്തുതയും നാം മനസിലാക്കേണ്ടതുണ്ട്.

സുഖനിദ്ര: ശാസ്ത്രീയ വശങ്ങൾ

ശരീരവും മനസ്സും വിശ്രമിക്കുന്ന അവസ്ഥയാണ് ഉറക്കം. കോശങ്ങളുടെ പുനരുജ്ജീവനം, അറ്റകുറ്റപ്പണികൾ, വിഷവസ്തുക്കളെ ഇല്ലാതാക്കൽ, ഹോർമോൺ നിയന്ത്രണം എന്നിങ്ങനെയുള്ള വിവിധ പ്രക്രിയകളിലൂടെ ശരീരം കടന്നുപോകുന്ന സമയം കൂടിയാണിത്.

“രാത്രിയിൽ, ചർമ്മത്തിൻ്റെ വിവിധ പാളികളിലേക്കുള്ള രക്തയോട്ടം വർദ്ധിക്കുന്നു. അത് അത്യന്താപേക്ഷിതമായ പല  പോഷകങ്ങളും നൽകുന്നു,” ബംഗളൂരുവിലെ ഡെർമറ്റോളജിസ്റ്റും കോസ്മെറ്റോളജിസ്റ്റും കോസ്മോഡെർമ ക്ലിനിക്കുകളുടെ സ്ഥാപകയുമായ ഡോ. ചിത്ര വി ആനന്ദ് പറയുന്നു. “കൊളാജനും എലാസ്റ്റിനും (ശരീരത്തിലെ പ്രോട്ടീനുകൾ) ചർമ്മത്തിലെ ജലാംശവും ഇലാസ്തികതയും നിലനിർത്തി തെളിച്ചം നല്കാൻ സഹായിക്കുന്നു.

വളർച്ചാ ഹോർമോണുകളുടെ ഉത്പാദനം പാടുകളോ മുറിവുകളോ ഉണങ്ങാൻ സഹായിക്കുകയും മെലറ്റോണിൻ എന്ന ഹോർമോണിൻ്റെ വർദ്ധനവ് നേർത്ത വരകളും ചുളിവുകളും പ്രത്യക്ഷപ്പെടുന്നത് തടയുകയും ചെയ്യുന്നു. നമ്മൾ കിടക്കുമ്പോൾ ലിംഫാറ്റിക് സിസ്റ്റം സജീവമാകും. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്യാൻ അനുവദിക്കുന്നു.

ഉറക്കക്കുറവ് ചർമ്മത്തിൻ്റെ പുനർനിർമ്മാണ പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചർമ്മത്തിൻ്റെ വാർദ്ധക്യത്തെ വേഗത്തിലാക്കുകയും ചെയ്യുന്നു. ഇത് ഒരു വ്യക്തിയെ വിളറിയതും ക്ഷീണിതനുമാക്കുന്നു. “കറുത്ത പാടുകൾ പ്രത്യക്ഷപ്പെടാം. അവരുടെ കണ്ണുകൾക്കും വായയ്ക്കും ചുറ്റുമുള്ള വരകൾ കൂടുതൽ വ്യക്തമാകും,” ഡോക്ടർ ആനന്ദ് കൂട്ടിച്ചേർക്കുന്നു.

എച്ച്ആർ പ്രൊഫഷണലായ പരോമിത പറയുന്നു, “നമ്മുടെ ഇരുപതുകളിൽ, പുനരുജ്ജീവനം വളരെ വേഗത്തിലാണ് സംഭവിക്കുന്നത്, കുറച്ച് ദിവസത്തെ ഉറക്കക്കുറവ് ചർമ്മത്തിൽ പ്രതിഫലിച്ചേക്കില്ല. എന്നാൽ സ്ത്രീകളിൽ  പെരിമെനോപോസ് ഘട്ടത്തിലേക്ക് അടുക്കുമ്പോൾ, ഉറക്കക്കുറവ് ഉടൻ തന്നെ ഇരുണ്ട വൃത്തങ്ങൾ, വീർത്ത കണ്ണുകൾ, ചർമ്മത്തിൻ്റെ മന്ദഗതിയിലുള്ള പുനരുജ്ജീവനം കാരണമുണ്ടാവുന്ന ക്ഷീണിച്ച ചർമ്മം എന്നിവയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.

അതിനാൽ, സുഖനിദ്ര എങ്ങനെ പരമാവധി ഗുണപ്രദമാക്കുന്നതിനായി, അവർ രാത്രികാല ദിനചര്യയിൽ നല്ലൊരു ആൻ്റി-ഏജിംഗ് ഉൽപ്പന്നവും ചർമ്മത്തിൽ നിന്ന്  ജലാംശം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്ന ഒരു ഹൈഡ്രേറ്റിംഗ് ക്രീമും ഉൾപ്പെടുത്തുന്നു.

സുഖനിദ്ര -പ്രയോജനങ്ങൾ

തിളങ്ങുന്ന ചർമ്മം ലഭിക്കാൻ ഡോ. ആനന്ദ് ഇനിപ്പറയുന്ന പൊടിക്കൈകൾ പിന്തുടരാൻ നിർദേശിക്കുന്നു:

  • ഉറങ്ങാൻ പോകുന്നതിനു മുമ്പ് മുഖം വൃത്തിയാക്കുക, അഴുക്ക്, മേക്കപ്പ് എന്നിവ നീക്കം ചെയ്യുക
  • നല്ല സുഖനിദ്ര ഉറപ്പാക്കാൻ പോസിറ്റീവ് ചിന്തകളോടെ ശാന്തമായ അന്തരീക്ഷത്തിൽ ഉറങ്ങുക.
  • ദിവസേന നന്നായി വെള്ളം കുടിക്കുക
  • നിങ്ങളുടെ ചർമ്മത്തിൻ്റെ ജലാംശം നിലനിർത്തുകയും ഒറ്റരാത്രികൊണ്ട് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന ലളിതമായ ചർമ്മസംരക്ഷണ ദിനചര്യ പിന്തുടരുകയും ചെയ്യുക
  • സ്ട്രെസ്സ് ഫലപ്രദമായി നിയന്ത്രിക്കുക.
  • പതിവായി വ്യായാമം ചെയ്യുക, നല്ല പോഷകാഹാരം ഉറപ്പാക്കുക, ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് മൊത്തത്തിലുള്ള ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
  • നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച ശേഷം മഗ്നീഷ്യം അല്ലെങ്കിൽ മെലറ്റോണിൻ സപ്ലിമെൻ്റുകൾ കഴിക്കുക.

നന്നായി ഉറങ്ങുന്നവരും ഉറക്കക്കുറവ് അനുഭവപ്പെടുന്നവരും

‘ചർമ്മത്തിന് പെട്ടന്നുള്ള വാർദ്ധക്യം സംഭവിക്കുന്നതിൽ മോശമായ ഉറക്കം കാരണമാകുമോ? എന്നതിനെ ആസ്പദമാക്കി ക്ലിനിക്കൽ ആൻഡ് എക്സ്പിരിമെൻ്റൽ ഡെർമറ്റോളജി ജേണലിൽ 2015ൽ പഠനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി പ്രായമാകുന്നതിൻ്റെ പ്രകടമായ ലക്ഷണങ്ങൾക്കായി, വാലിഡേറ്റഡ് ക്ലിനിക്കൽ ടൂൾ ഉപയോഗിച്ച് , നന്നായി ഉറങ്ങുന്നവർ , ഉറക്കക്കുറവ് നേരിടുന്നവർ എന്നിങ്ങനെ തരംതിരിച്ച് സ്ത്രീകളിൽ ഗവേഷകർ പഠനം നടത്തി.

സുഖനിദ്ര ലഭിക്കുന്നവരുടെ ചർമ്മം പെട്ടെന്ന് പ്രായമാകലിന് വിധേയമാകില്ലെന്നും ഉറക്കമില്ലായ്മ ഉഉള്ളവരെ അപേക്ഷിച്ച് ചർമ്മത്തിൻ്റെ സ്ഴാഭാവികത വീണ്ടെടുക്കാനുള്ള കഴിവ് കൂടുതൽ ഉണ്ടെന്നും കണ്ടെത്തി. അതേസമയം ഉറക്കക്കുറവ് നേരിടുന്നവരിൽ ട്രാൻസ്-എപിഡെർമൽ ജലനഷ്ടം കൂടുതലാണ്. സുഖനിദ്ര ലഭിക്കുന്നവർ അവരുടെ മുഖസൗന്ദര്യത്തിലും ആകൃതിയും ഉറക്ക കുറവ് അനുഭവിക്കുന്നവരേക്കാൾ ഒരു പടി മുന്നിലാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.

പ്രധാന പോയിൻ്റുകൾ

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സുഖനിദ്ര ലഭിക്കുന്നതിൻ്റെ സൗന്ദര്യാത്മക ഗുണം ആകർഷണീയവും ആരോഗ്യവുമുള്ള ചർമ്മമാണ്. നല്ല ഉറക്കം ലഭിക്കുന്നത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും തിളങ്ങാനും സഹായിക്കുന്നു. നേരെമറിച്ച്, ഉറക്കക്കുറവ് നിങ്ങളുടെ ചർമ്മത്തെ അയവുള്ളതും മങ്ങിയതും നിർജ്ജലീകരിക്കുകയും ചെയ്തേക്കാം. ഉറങ്ങാൻ പോകുന്നതിനു മുമ്പ് മുഖം വൃത്തിയാക്കുക, അഴുക്ക്, മേക്കപ്പ് എന്നിവ നീക്കം ചെയ്യുക. ഉറക്ക ശുചിത്വ രീതികൾ പിന്തുടരുക, എല്ലാ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക, തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

two × four =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്