728X90

728X90

0

0

0

ഈ ലേഖനത്തിൽ

ഒഴിവാക്കൂ ഈ ദുശ്ശീലം: പുകവലി ഉറക്കം ഇല്ലാതാക്കും
28

ഒഴിവാക്കൂ ഈ ദുശ്ശീലം: പുകവലി ഉറക്കം ഇല്ലാതാക്കും

സിഗരറ്റിലെ നിക്കോട്ടിൻ തലച്ചോറിലെ ഡോപാമൈൻ  അളവ് വർദ്ധിപ്പിക്കുന്നു, ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും കാലക്രമേണ ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യുന്നു .

Around 20 percent of smokers will experience insomnia during their lifetime

സിഗരറ്റുകളിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ ആനന്ദാനുഭൂതി പ്രദാനം ചെയ്യുകയും ഊർജസ്വലത നൽകുകയും ചെയ്യുന്നതിനാൽ പുകവലിയെ പലരും സ്ട്രെസ് ബസ്റ്ററായി ഉപയോഗിക്കാറുണ്ട്. പക്ഷെ, ഈ ശീലം പുകവലിക്കാരൻ്റെ ആരോഗ്യത്തെ മാത്രമല്ല, ചുറ്റുമുള്ള പുക ശ്വസിക്കുന്നവരെയും കൂടി പ്രതികൂലമായി ബാധിക്കുന്നു. എംഫിസെമ, ഹൃദയാഘാതം, കാൻസർ തുടങ്ങിയ ഗുരുതരമായ സങ്കീർണതകൾ ഉണ്ടാക്കുന്നതിനു പുറമേ, പുകവലി ഉറക്കത്തെ തടസ്സപ്പെടുത്തുകയും കാലക്രമേണ ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യുന്നതായി വിദഗ്ദ്ധർ പറയുന്നു.

പുകവലിയും ഉറക്ക പ്രശ്നങ്ങളും

നമ്മുടെ ശരീരത്തിൻ്റെ അറ്റകുറ്റപ്പണികൾക്കും പുനഃസ്ഥാപനത്തിനും ഉറക്കം അത്യാവശ്യമാണ്. ഉറക്കക്കുറവ് മൂലം പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല, പ്രതിരോധശേഷിയെയും ഉൽപാദനക്ഷമതയെയും ഇത് ബാധിക്കുകയും ചെയ്യുന്നു.

പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നു. “ഒരാൾ പുക വലിക്കുമ്പോൾ സിമ്പതറ്റിക് നാഡീവ്യവസ്ഥയുടെ  പ്രവർത്തനം അമിതമായി അനുഭവപ്പെടുന്നു. നാഡീവ്യൂഹവും തലച്ചോറും സജീവമാകുകയും ഇത് രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർദ്ധിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നതായി.” ഹൈദരാബാദിലെ കാമിനേനി ഹോസ്പിറ്റൽസിലെ സീനിയർ പൾമണോളജിസ്റ്റ് ഡോ.ഇ.രവീന്ദ്ര റെഡ്ഡി വിശദീകരിക്കുന്നു.

ശരീരത്തിലെ നിക്കോട്ടിൻ്റെ സാന്നിധ്യം നിങ്ങളുടെ തലച്ചോറിനെ കൂടുതൽ സജീവമാക്കും. തൽഫലമായി, നിങ്ങൾ ഉറങ്ങാൻ കൂടുതൽ സമയമെടുക്കും. “ഒരു വ്യക്തി പുകവലിച്ച ശേഷം ഉറങ്ങാൻ ശ്രമിക്കുകയാണെങ്കിൽ, ഉറക്കം വരാൻ കൂടുതൽ സമയമെടുത്തേക്കാം [ഉറങ്ങാൻ ദീർഘനേരം] അല്ലെങ്കിൽ ഇടയ്ക്കിടെ ഉറക്കമുണർന്നേക്കാം. നിക്കോട്ടിൻ്റെ ഉത്തേജകപ്രഭാവം മൂലം തലച്ചോറിലെ ഡോപാമിൻ അളവ് വർദ്ധിക്കുന്നത് മൂലമാണിതെന്ന്.” ഡോ. റെഡ്ഡി കൂട്ടിച്ചേർക്കുന്നു. രാവിലെ ഉന്മേഷം അനുഭവപ്പെടാതെ, ദിവസം മുഴുവനും അവരുടെ ദിനചര്യയെ ബാധിക്കുന്ന വിധത്തിൽ മാനസികാവസ്ഥ മാറിമറിഞ്ഞു കൊണ്ടിരിക്കും.

പുകവലി ഉറക്കമില്ലായ്മയ്ക്ക് കാരണമാകും

“പുകവലിക്കാരിൽ 20 ശതമാനത്തിനും അവരുടെ ജീവിതകാലയളവിൽ ഉറക്കമില്ലായ്മ അനുഭവപ്പെടും.” ബാംഗ്ലൂരിലെ സാക്ര വേൾഡ് ഹോസ്പിറ്റലിലെ പൾമണോളജി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ സീനിയർ കൺസൾട്ടൻ്റായ ഡോ.സച്ചിൻ കുമാർ പറയുന്നു. “അവരുടെ ഉറക്കത്തിൻ്റെ നിലവാരം മോശമായിരിക്കും. ഉറങ്ങുന്ന സമയത്തിൻ്റെ ഭൂരിഭാഗവും ലഘുവായ ഉറക്ക ഘട്ടത്തിലൂടെയാകും കടന്നുപോകുക (N1, N2 ഘട്ടം പോലെ). ആഴത്തിലുള്ള ഉറക്ക ഘട്ടത്തിൽ കുറച്ച് സമയം  മാത്രമേ ചെലവഴിക്കുന്നുള്ളൂ. നമ്മുടെ ശാരീരികമായ അറ്റകുറ്റപ്പണികൾക്കും  പുനഃസ്ഥാപനത്തിനും ആഴത്തിലുള്ള ഉറക്കം അത്യന്താപേക്ഷിതമാണ്.”

പുകവലി നമ്മുടെ ജൈവഘടികാരത്തെയും ബാധിക്കുന്നു. ഉറങ്ങുക-ഉണർന്നിരിക്കുക എന്ന ചക്രം നിലനിർത്തുന്നത് ജൈവ ഘടികാരമാണ്. “ദീർഘകാലമായുള്ള നിക്കോട്ടിൻ ഉപയോഗം ജൈവഘടികാരത്തിൻ്റെ താളത്തെ തടസ്സപ്പെടുത്തുന്നു. ഇതിൻ്റെ ഫലമായുണ്ടാകുന്ന അപര്യാപ്തമായ ഉറക്കം ഹോർമോൺ നിയന്ത്രണത്തെയും ശരീരത്തിൻ്റെ സാധാരണ അറ്റകുറ്റപ്പണികളെയും പുനഃസ്ഥാപനത്തെയും ബാധിക്കുന്നു, ” ഡോ.കുമാർ പറയുന്നു.

പുകവലി കൂർക്കം വലിക്കും ഉറക്കത്തിനിടയിലെ ശ്വാസതടസ്സത്തിനും കാരണമാകുന്നു

പുകവലി ശ്വസനവ്യവസ്ഥയുടെ മുകൾ ഭാഗങ്ങളിൽ (മൂക്കിൻ്റേയും തൊണ്ടയുടെയും പിൻഭാഗം ഉൾപ്പെടെ) നീരോ വിട്ടുമാറാത്ത വീക്കമോ ഉണ്ടാക്കുന്നു. “ദീർഘകാല പുകവലിക്കാരിൽ, ശ്വസനനാളിയുടെ ആവരണം അമിതമായി വീങ്ങാറുണ്ട്. കൂടാതെ ശ്ലേഷ്മം കൂടുതലായി ഉണ്ടാകുന്നു. ഇത് ശ്വാസനാളത്തിൽ തടസ്സം സൃഷ്ടിക്കും.” ഡോ.കുമാർ പറയുന്നു.

ശ്ലേഷ്‌മോൽപ്പാദനം മാത്രമല്ല, തൊണ്ടയ്ക്ക് ചുറ്റുമുള്ള പേശികൾ കാലക്രമേണ അയവുള്ളതായി മാറും, ഇത് കൂർക്കംവലിയിലേക്ക് നയിക്കുന്നു, ഡോ. കുമാർ പറയുന്നു. കൂടാതെ, പുകവലി ഉറക്കത്തിൽ ശ്വാസതടസ്സമുണ്ടാകുന്നതിനോ അത് വർധിപ്പിക്കാനോ ഇടയാക്കും.

സയൻ്റിഫിക് റിപ്പോർട്സ് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് പുകവലി പല ശ്വാസകോശ സംബന്ധമായ സങ്കീർണതകൾക്കുള്ള അപകട ഘടകമാണെന്നും പലരിലും ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (OSA) ഉണ്ടാക്കുന്നുവെന്നുമാണ്. ഇതിനുള്ള സാധ്യത പുകവലിക്കുന്നവരിലും പുകവലി ഉപേക്ഷിച്ചവരിലും പുകവലിക്കാത്തവരിലും OSAയുടെ താരതമ്യം ചെയ്യുകയുണ്ടായി. പുകവലിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ മുൻപ് പുകവലിച്ചിരുന്നവർക്ക്  കുറഞ്ഞ അപകടസാധ്യതയുണ്ടെന്നും ഇപ്പോഴും പുകവലിക്കുന്നവർക്ക് OSA കൂടാനുള്ള കടുത്ത അപകടസാധ്യതയുണ്ടെന്നും ഫലങ്ങൾ വെളിപ്പെടുത്തി. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ക്ഷീണം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ(OSA).

പുകവലി ഉപേക്ഷിക്കുന്നത് സുഖനിദ്ര കിട്ടാൻ സഹായിക്കുമോ?

നിക്കോട്ടിൻ സാന്നിധ്യം ശരീരത്തിൽ നിന്ന് വിട്ടുപോകാൻ സമയം എടുക്കുമെന്നതിനാൽ, ദീർഘകാല പുകവലി പെട്ടെന്ന് നിർത്തുന്നത് ഉറക്കത്തിൻ്റെ ഗുണനിലവാരം ഉടനെ മെച്ചപ്പെടുത്തില്ല.

“ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം, പിൻവലിയൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പ്രാരംഭ ലക്ഷണങ്ങളിൽ ഉറക്ക അസ്വസ്ഥതകൾ, ഉറക്കമില്ലായ്മ, ഉത്കണ്ഠ, ഹൃദയമിടിപ്പ് കൂടൽ എന്നിവ ഉൾപ്പെടാം. വ്യക്തിയുടെ പുകവലി ചരിത്രത്തെ ആശ്രയിച്ച് രോഗലക്ഷണങ്ങൾ ഒന്നോ രണ്ടോ ദിവസം മുതൽ നാലാഴ്ച വരെ നീണ്ടുനിൽക്കും, ”ഡോ റെഡ്ഡി പറയുന്നു.

ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ, അവരുടെ ഉറക്ക രീതികൾ സാവധാനം സാധാരണ നിലയിലേക്ക് മടങ്ങും, അവരുടെ ഉറക്കത്തിൻ്റെ ഗുണനിലവാരവും അളവും മെച്ചപ്പെടും.

നിക്കോട്ടിൻ പുനഃസ്ഥാപന തെറാപ്പി: ജാഗ്രത പാലിക്കുക

പുകവലി ഉപേക്ഷിക്കാൻ ചികിത്സ എടുക്കുന്ന വ്യക്തികൾക്ക് പ്രാരംഭ ഘട്ടത്തിൽ ചെറിയ അളവിൽ നിക്കോട്ടിൻ നൽകാറുണ്ട്. പക്ഷെ, ഈ മരുന്നുകൾ നൽകുന്ന സമയം നിർണായകമാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. നിക്കോട്ടിൻ പാച്ചുകൾ ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിനാൽ അവ രാത്രിയിൽ ഉപയോഗിക്കരുത്. അതോടൊപ്പം, ഒരു സൈക്കോളജിസ്റ്റുമായി കൂടിയാലോചിക്കുകയോ ബിഹേവിയറൽ തെറാപ്പി എടുക്കുകയോ ചെയ്യുന്നത് പുകവലി ഉപേക്ഷിക്കാൻ നിങ്ങളെ സഹായിക്കും.

മനസ്സിലാക്കേണ്ടവ

  • പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ ഉറക്കത്തെ തടസ്സപ്പെടുത്തുകയും കാലക്രമേണ ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യും.
  • പുകവലി ജൈവഘടികാരത്തിൻ്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നു. ഇതിൻ്റെ ഫലമായുണ്ടാകുന്ന അപര്യാപ്തമായ ഉറക്കം ഹോർമോൺ നിയന്ത്രണത്തെയും ശരീരത്തിൻ്റെ സാധാരണ അറ്റകുറ്റപ്പണികളെയും പുനഃസ്ഥാപനത്തെയും ബാധിക്കുന്നു.
  • പുകവലി കൂർക്കംവലിക്ക് കാരണമാകും. കൂടാതെ, ഇത് ഉറക്കത്തിലുള്ള ശ്വാസതടസ്സത്തിന് കാരണമാകാം, അല്ലെങ്കിൽ നിലവിലുള്ളത് കൂട്ടും.
  • പെട്ടെന്ന് പുകവലി നിർത്തുന്നത് ഉറക്കത്തിൻ്റെ ഗുണനിലവാരം ഉടനെ മെച്ചപ്പെടുത്തില്ല. ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ ഉറക്ക രീതികൾ സാവധാനത്തിൽ സാധാരണ നിലയിലേക്ക് മടങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

fifteen + 13 =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്