728X90

728X90

0

0

0

ഈ ലേഖനത്തിൽ

Ideal Time For Dinner: രാത്രി ഭക്ഷണം നേരത്തെയാക്കാം!
26

Ideal Time For Dinner: രാത്രി ഭക്ഷണം നേരത്തെയാക്കാം!

നെഞ്ചെരിച്ചിൽ ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ രാത്രിയിൽ നേരത്തെ ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു .

The best time to eat before you sleep is around two to three hours before going to bed

രാത്രിയിൽ കഴിക്കുന്ന ഭക്ഷണം ഉറക്കത്തെ ബാധിക്കുമെന്ന് നിങ്ങൾക്കറിയാമോ?  ഏത് സമയത്ത് കഴിക്കുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ദഹനക്കേട്, അസിഡിറ്റി, നെഞ്ചെരിച്ചിൽ, മറ്റ് ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നിവക്ക് കാരണമാകും എന്നാണ് വിദഗ്ദ്ധരുടെ വെളിപ്പെടുത്തൽ. അതുകൊണ്ട് തന്നെ ആരോഗ്യം നിലനിർത്താനും നന്നായി ഉറങ്ങാനും അത്താഴം കഴിക്കാനുള്ള ഏറ്റവും നല്ല സമയം തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്.

അത്താഴത്തിനുള്ള ശരിയായ സമയം ഏത്?

ഒരു ദിവസം നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ അവസാനത്തേതാണ് അത്താഴം. അതുകൊണ്ട് തന്നെ ഉറക്കത്തെ തടസ്സപ്പെടുത്താത്ത വിധം ലളിതവും പെട്ടെന്ന് ദഹിക്കുന്നതുമായ ആഹാരമായിരിക്കണം അത്താഴത്തിനായി തിരഞ്ഞെടുക്കേണ്ടത്. നേരം വൈകി അത്താഴം കഴിക്കുന്നത് മൂലം ശരിയായ ഉറക്കം ലഭിക്കാതിരിക്കുകയും ഇത് അടുത്ത ദിവസം അസ്വസ്ഥതകൾക്ക് വഴിവെക്കുകയും ചെയ്യും. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ഗുണകരമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

വൈകീട്ട് 6നും 7നും ഇടയിലുള്ള സമയം അത്താഴം കഴിക്കുന്നതിന് ഏറ്റവും അനുയോജ്യമാണ്. രാത്രി ഭക്ഷണവും പ്രഭാത ഭക്ഷണവും തമ്മിൽ ആരോഗ്യകരമായ ദൈർഘ്യം പാലിക്കാൻ ഇത് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഇൻസുലിൻ സെൻസിറ്റിവിറ്റി, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കും. കൊളസ്ട്രോൾ നില സന്തുലിതമാക്കാനും ഇത് ഗുണകരമാണെന്ന് ബംഗളുരു മണിപ്പാൽ ഹോസ്പിറ്റലിലെ ചീഫ് ന്യൂട്രീഷ്യനിസ്റ്റ് വാണി കൃഷ്ണ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ രാത്രിഭക്ഷണവും പ്രഭാതഭക്ഷണവും തമ്മിൽ കൃത്യമായ ദൈർഘ്യം പാലിക്കുന്നത് ഗുണം ചെയ്യും. കാരണം ശരീരത്തിന് കൂടുതൽ വിശ്രമം ലഭിക്കുന്നതിനാൽ ഇൻസുലിൻ്റെ അളവ് നിയന്ത്രണത്തിലാക്കാൻ സാധിക്കുമെന്ന് വാണി കൃഷ്ണ കൂട്ടിച്ചേർക്കുന്നു.

എന്തുകൊണ്ട് രാത്രി ഭക്ഷണം നേരത്തെ കഴിക്കണം?

ദഹനത്തിന് ആവശ്യമായ ഹോർമോണുകളും സ്രവങ്ങളും പകൽ സമയത്ത് കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നു. പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ഭക്ഷണത്തിൽ നിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ കോശങ്ങളെ സഹായിക്കുന്നു. പകൽ സമയത്ത് ഇൻസുലിൽ ഉൽപാദനം കൂടുതലായിരിക്കും. എന്നാൽ രാത്രിയാകുമ്പോൾ ഇത് കുറയുകയും തൽഫലമായി ഭക്ഷണത്തിൽ നിന്നുള്ള ഗ്ലൂക്കോസ് ആഗിരണം പതുക്കെയാകുകയും ചെയ്യുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് വാണി കൃഷ്ണ വിശദീകരിക്കുന്നു. ഭക്ഷണത്തിലെ ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ ആവശ്യമായ അളവിൽ ശരീരത്തിൽ ഇൻസുലിൻ ഉൽപാദിപ്പാത്തതിനാൽ രാത്രി വൈകി ഭക്ഷണം കഴിച്ചാൽ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് വർദ്ധിക്കും.

അത്താഴം കഴിച്ച് ഉടനെ ഉറങ്ങിയാൽ എന്ത് സംഭവിക്കും?

വിശപ്പ് നിയന്ത്രിക്കുന്നത് പ്രധാനമായും രണ്ട് ഹോർമോണുകളാണ്. വിശപ്പ് ഉത്തേജിപ്പിക്കാൻ ഗ്രെലിനും വിശപ്പ് നിയന്ത്രിക്കാൻ ലെപ്റ്റിനും പ്രവർത്തിക്കുന്നു. അതിനാൽ, അത്താഴം നേരത്തെ കഴിക്കുന്നതാണ് നല്ലത്. കാരണം ഭക്ഷണം കഴിക്കുന്നത് വൈകിയാൽ ഗ്രെലിൻ ഉൽപാദനം വർദ്ധിപ്പിക്കും. ഇത് വിശപ്പ് വർദ്ധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കാൻ കാരണമാവുകയും ചെയ്യും. ഇത് അമിതവണ്ണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തൽ

അതിലുപരി, ഭക്ഷണം കഴിച്ച് ഉടനെ ഉറങ്ങുന്നത് അപകടകരവുമാണ്. കാരണം, വൈകുന്നേരം ദഹന സ്രവങ്ങളുടെ ഉത്പാദനം കുറയുകയും ഭക്ഷണത്തിൻ്റെ ആഗിരണം മന്ദഗതിയിലാകുകയും ചെയ്യും. ഇത്, ദഹനക്കുറവ്, അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവക്ക് കാരണമാകുമെന്ന് ചെന്നൈ ഫോർട്ടിസ് മലർ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ പിച്ചൈ കാശിനാഥൻ വിശദീകരിക്കുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങൾ സ്ഥിരമായി അനുഭവപ്പെടുക, ശരീര ഭാരം വർദ്ധിക്കുക, ഉറക്ക കുറവ് എന്നിവ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മൂലമുണ്ടാകുന്ന മറ്റ് പ്രശ്നങ്ങളാണ്.

രാത്രിയിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ദഹിക്കാൻ കൂടുതൽ സമയം ആവശ്യമായ കട്ടിയുള്ള ഭക്ഷണം, സിട്രസ് പഴങ്ങൾ, പഞ്ചസാരയുള്ള പാനീയങ്ങൾ എന്നിവ നമ്മുടെ ദഹനവ്യവസ്ഥയെ ബാധിക്കും. ഇവ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നതിന് പുറമെ നെഞ്ചെരിച്ചിലിനും കാരണമാകും. തൽഫലമായി ആശ്വാസകരമായ രീതിയിൽ കിടക്കാനോ വിശ്രമിക്കാനോ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ബംഗളുരു അപ്പോളോ ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ. പ്രിയങ്ക രുസ്താഗി. അതുകൊണ്ട് തന്നെ ചില ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും.

കഫീൻ അടങ്ങിയ പാനീയങ്ങൾ

ചായ, കാപ്പി, എനർജി ഡ്രിങ്കുകൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന കഫീൻ നമ്മെ ഉന്മേഷത്തോടെ ജാഗരൂഗരാക്കുകയും ഉറക്ക ചക്രം തകരാറിലാക്കുകയും ചെയ്യുന്നു. വൈകുന്നേരം 6 മണിക്ക് ശേഷം കഫീൻ അടങ്ങിയ ഉത്പന്നങ്ങൾ ഒഴിവാക്കണമെന്നാണ് വിദഗ്ദ്ധരുടെ നിർദ്ദേശം.

എരിവുള്ള ഭക്ഷണങ്ങൾ

നെഞ്ചെരിച്ചിൽ, അസിഡിറ്റി, ദഹനക്കേട് എന്നീ പ്രശ്നങ്ങൾക്ക് എരിവുള്ള ഭക്ഷണങ്ങൾ കാരണമാകും. അന്നനാളത്തിൽ അസിഡിറ്റിയുടെ ഫലങ്ങൾ അനുഭവപ്പെടുന്നത് അസ്വസ്ഥതക്കും ഉറക്കക്കുറവിനും കാരണമാകും.

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ

ഉറങ്ങുമ്പോൾ ഇവ ദഹന വ്യവസ്ഥയെ അസ്വസ്ഥമാക്കുകയും ശരിയായ ഉറക്കം ലഭിക്കാതിരിക്കാൻ കാരണമാവുകയും ചെയ്യും.

പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണം

ഇത്തരം ഭക്ഷണങ്ങൾ ദഹിക്കാൻ കൂടുതൽ സമയം ആവശ്യമാണ്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും.

അമിതമായി വെള്ളം കുടിക്കൽ

വെള്ളമോ വെള്ളത്തിൻ്റെ അളവ് കൂടുതലുള്ള ഭക്ഷണമോ ഉറങ്ങുന്നതിന് മുമ്പ് കൂടുതലായി കഴിക്കുന്നത് മൂത്രത്തിൻ്റെ അളവ് വർദ്ധിപ്പിക്കും. രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് മൂലം ശരിയായി ഉറക്കം ലഭിക്കാതെ വരും.

മദ്യം,മയക്കുമരുന്ന്

നിക്കോട്ടിൽ ശരീരത്തെ ഉണർന്നിരിക്കാൻ പ്രേരിപ്പിക്കും. അതേസമയം മദ്യം ഇടമുറിഞ്ഞ ഉറക്കത്തിനും ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിനും കാരണമാകുന്നതിലൂടെ ഉറക്കചക്രത്തെ തടസ്സപ്പെടുത്തും.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

four − 2 =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്