728X90

728X90

0

0

0

Jump to Topics

മാനസികാരോഗ്യം മികച്ചതാക്കാൻ നന്നായി ഉറങ്ങാം
4

മാനസികാരോഗ്യം മികച്ചതാക്കാൻ നന്നായി ഉറങ്ങാം

ആവശ്യത്തിന് വിശ്രമം ലഭിച്ചില്ലെങ്കിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാകുകയോ വഷളാകുകയോ ചെയ്യുമെന്ന് വിദഗ്ദ്ധർ പറയുന്നു. നന്നായി ഉറങ്ങുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. .

ഒരു  പൊതു മത്സരപരീക്ഷ വിജയിക്കുന്നതിനുള്ള സമ്മർദ്ദം, ജോലിക്കായുള്ള അലയൽ , കുടുംബത്തിലുണ്ടായ മരണം എന്നിവ ഹൈദരാബാദിൽ നിന്നുള്ള 25 കാരിയായ ഡാറ്റാ അനലിസ്റ്റ് രചിതയുടെ മാനസികാരോഗ്യം പാടെ തകരാറിലാക്കി. അമിതമായ മാനസിക സമ്മർദ്ദം കാരണം അവൾക്ക്  ഉത്കണ്ഠ, നേരിയ വിഷാദം എന്നിവ ഉണ്ടെന്ന് കണ്ടെത്തി. “2019 സമ്മർദ്ദം നിറഞ്ഞ വർഷമായിരുന്നു. ഉറങ്ങാൻ കഴിയാതെ ഞാൻ പുലർച്ചെ 1 മണിക്ക് ഉണരും,” രചിത നായിക് പറയുന്നു. അവളുടെ പകലുകൾ പതിവ് ക്ഷീണവും തളർച്ചയും നിറഞ്ഞതായിരുന്നു. പകൽ സമയത്ത് ജാഗ്രതയോടെ ഉണർന്നിരിക്കാൻ കഴിയാത്ത ഹൈപർസോമ്നിയ എന്ന അവസ്ഥയും അവളിൽ തലപൊക്കി തുടങ്ങി.

ഏകാഗ്രത, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ രചിത മെഡിറ്റേഷൻ പരിശീലിച്ചു, പക്ഷേ ഫലം കണ്ടില്ല. തുടർന്ന് അവളെ ഒരു ഇൻ്റഗ്രേറ്റഡ് മെഡിസിൻ സ്പെഷ്യലിസ്റ്റിലേക്ക് റഫർ ചെയ്തു. “നിർദ്ദേശിച്ച മരുന്ന് ഫലപ്രദമാകാൻ സമയമെടുത്തു, പലതവണ ചികിത്സ  ഉപേക്ഷിക്കാൻ വരെ ഞാൻ ചിന്തിച്ചു. എന്നാൽ ഞാൻ മനഃസാന്നിധ്യത്തോടെ ഉറച്ചുനിൽക്കുകയും ഡോക്ടറുടെ ഉപദേശം പിന്തുടരുകയും ചെയ്തു –  ഇപ്പോൾ  ഞാൻ വളരെ മെച്ചപ്പെട്ടിരിക്കുന്നു, ”രചിതയുടെ വാക്കുകളാണിവ

നമ്മുടെ ചുറ്റുമുള്ള ആർക്കും മാനസികാരോഗ്യം വഷളാകുന്നത് മൂലം പ്രശ്നങ്ങൾ അനുഭവപ്പെടാമെങ്കിലും, ഉറക്കക്കുറവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവരിൽ ഇത് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു.

ഉറക്കം, മാനസികാരോഗ്യം എന്നിവ തമ്മിലുള്ള ബന്ധം

മാനസികാരോഗ്യം സംബന്ധിച്ച പ്രശ്നങ്ങളുള്ളവർ ഉറക്കമില്ലായ്മ നേരിടുകയോ   അല്ലെങ്കിൽ അമിതമായി ഉറങ്ങുകയോ ചെയ്യുന്നു. കൂടാതെ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉറക്ക സംബന്ധമായ ബുദ്ധിമുട്ടുകളിലേക്കും നയിക്കും.  വിഷാദം, ഉത്കണ്ഠ, സൈക്കോസിസ്, പെട്ടന്നുള്ള മദ്യപാനം നിർത്തൽ, മയക്കുമരുന്ന് ഉപയോഗം നിർത്തൽ തുടങ്ങിയ പലതിലും ഉറക്ക കുറവാണ് പ്രധാന ലക്ഷണങ്ങളിൽ ഒന്ന്. സൈക്യാട്രി സീനിയർ പ്രൊഫസറും ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൻ്റെ (നിംഹാൻസ്), മുൻ ഡയറക്ടറുമായ ഡോ. ബി.എൻ.ഗംഗാധറിൻ്റെ വാക്കുകളാണിവ

ചിലപ്പോൾ വേണ്ടത്ര ഉറക്കമില്ലായ്മ തന്നെ രോഗങ്ങൾക്ക് കാരണമാകുന്ന  പ്രധാനമായ ഒരു ട്രിഗറാണ്. “ബൈപോളാർ ഡിസോർഡർ ഉണ്ടെന്ന് അറിയാവുന്ന ഒരു വ്യക്തിക്ക് ഉറക്കം നഷ്ടപ്പെടാൻ  തുടങ്ങിയാൽ, അത് ചിലപ്പോൾ ഒരു മാനിക് എപ്പിസോഡിന് കാരണമായേക്കാം. അതുപോലെ, വേണ്ടത്ര വിശ്രമമില്ലായ്മ  ആളുകളെ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിലേക്ക്  തിരികെ കൊണ്ടുപോകാൻ  ഇടയാക്കും, ”ബെംഗളൂരുവിലെ കഡബാം ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റ് ഡോ. ആർ പ്രിയ രാഘവൻ പറയുന്നു.

മാനസികാരോഗ്യ സാഹചര്യങ്ങളാൽ  അസ്വസ്ഥമാകുന്ന  ഉറക്ക രീതികൾ

മാനസികാരോഗ്യ സ്ഥിതിയെ ആശ്രയിച്ച് ഉറക്ക പ്രശ്നങ്ങൾ വ്യത്യാസപ്പെടുന്നു. കൊൽക്കത്തയിലെ എംപവർ, സൈക്യാട്രിസ്റ്റും മേധാവിയുമായ ഡോ. പ്രീതി പരാഖ് വിവിധ അവസ്ഥകളും അവ ഉണ്ടാക്കുന്ന അസ്വസ്ഥതകളും വിശദീകരിക്കുന്നു.

ഉത്കണ്ഠ:

ഉത്കണ്ഠയുള്ള വ്യക്തികൾക്ക് ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാകാം (ഉറക്കം വൈകുന്നു ). മയങ്ങാൻ ശ്രമിക്കുമ്പോൾ അവർക്ക് പലപ്പോഴും ആശങ്കാജനകമായ ചിന്തകളും സമ്മർദ്ദകരമായ സംഭവങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ഉണ്ടാകും, ഇത് അവരെ കൂടുതൽ നേരം ഉണർന്നിരിക്കാൻ പ്രേരിപ്പിക്കുന്നു.

വിഷാദം:

ഉറക്കക്കുറവ്, ഹൈപ്പർസോമ്നിയ (അമിത ഉറക്കം) എന്നിവ ഈ മാനസികാവസ്ഥയിൽ കാണപ്പെടുന്നു. ചിലർക്ക് അതിരാവിലെ ഉറക്കമില്ലായ്മ അനുഭവപ്പെടുന്നു, അവർ  പുലർച്ചെ മൂന്നിനോ നാലിനോ എഴുന്നേൽക്കുകയും വീണ്ടും ഉറങ്ങാൻ ബുദ്ധിമുട്ടുകയും ചെയ്യുന്നു. രാത്രിയിൽ ഇടയ്ക്കിടെ ഉണരുന്നതും മറ്റു ലക്ഷണങ്ങളാണ്. മറ്റുചിലർ , കൂടുതൽ ഉറങ്ങുന്നു. അവർക്ക്  വളരെ അലസത അനുഭവപ്പെടുന്നു.കൂടുതൽ സമയവും കിടക്കയിൽ ചെലവഴിക്കുന്നു.

ബൈപോളാർ ഡിസോർഡർ:

ഈ രോഗാവസ്ഥയിൽ, മതിഭ്രമത്തിൻ്റേയും വിഷാദത്തിൻ്റേയും ലക്ഷണങ്ങൾ ഉണ്ട്. ഊർജം കൂടുതൽ അനുഭവപ്പെടുന്നതിനാൽ  അവർ വളരെ കുറച്ച് ഉറങ്ങുന്നു. വിഷാദരോഗം അനുഭവിക്കുന്ന ഒരാളെ പോലെ  നേരത്തെ ഉണരുകയും അവരുടെ പതിവ് ദിനചര്യകൾ ആരംഭിക്കുകയും ചെയ്യുന്നു. പിന്നീടുള്ള  നാളുകളിൽ , അവർക്ക് ഉറക്കമില്ലായ്മ, അമിതമായ ഉറക്കം  എന്നീ പ്രശ്‌നങ്ങളുണ്ടായേക്കാം.

അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി):

ഇത് കുട്ടികളിൽ കൂടുതലായി കാണപ്പെടുന്നു; എന്നിരുന്നാലും, ഉയർന്ന എഡിഎച്ച്ഡി  മുതിർന്നവരിലും കാണപ്പെടാറുണ്ട്. അവരുടെ മനസ്സ് അലഞ്ഞുതിരിയുന്നതിനാൽ രാത്രിയിൽ ഉറക്കം നഷ്ടപ്പെടുത്തുന്നു.

ഉറക്കമില്ലായ്മ  മാനസികാരോഗ്യം വഷളാക്കാൻ കാരണമോ?

ദീർഘകാലമായി നേരിടുന്ന  ഉറക്ക പ്രശ്നങ്ങൾ വിഷാദം ഉത്കണ്ഠ എന്നിവക്ക് കാരണമാകുന്ന ഘടകമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. “മതിയായ  ഉറക്കമില്ലായ്മ  അടുത്ത ദിവസം ഒരാളെ അസ്വസ്ഥനാക്കുന്നു. അവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രശ്‌നമുണ്ടാകാം, പതിവായി തലവേദന അനുഭവപ്പെടാം, അല്ലെങ്കിൽ ക്ഷീണം അനുഭവപ്പെടാം. കാലക്രമേണ, ഇത് അവരുടെ സ്വസ്ഥ ജീവിതത്തെ അലോസരപ്പെടുത്തുകയും അവരെ ഉത്കണ്ഠാകുലരാക്കുകയും ചെയ്യുന്നതായി ഡോ പരാഖ് പറയുന്നു.

ജേർണൽ ഓഫ് അഫക്റ്റീവ് ഡിസോർഡേഴ്‌സിൽ പ്രസിദ്ധീകരിച്ച ഒരു റിവ്യൂ പേപ്പറിൽ, ഉറക്കുറവ് ഉള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വിഷാദരോഗം വരാനുള്ള സാധ്യത രണ്ട് മടങ്ങ് കൂടുതലാണെന്ന് കണക്കാക്കുന്നു. “സ്ഥിരമായി ഉറക്കക്കുറവുള്ള ആളുകൾക്ക് സബ്ക്ലിനിക്കൽ സൈക്യാട്രിക് ലക്ഷണങ്ങൾ ഉണ്ടാകാം. അവർ  സ്വഭാവ പരമായ പല പ്രശ്നങ്ങളും നേരിടുന്നു. മാത്രമല്ല, അവർക്ക് ശ്രദ്ധ കേന്രീകരിക്കാൻ കഴിയാത്ത അവസ്ഥയും, തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടും വൈകാരിക സ്ഥിരതയില്ലായ്മയും ഉണ്ടാകാം. മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് ദുരുപയോഗം എന്നിവയ്‌ക്കൊപ്പം അവർ പെട്ടെന്ന് പ്രകോപനങ്ങൾക്ക് ഇരയായേക്കാമെന്ന് ഡോ ഗംഗാധർ മുന്നറിയിപ്പ് നൽകുന്നു. മുമ്പ് മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിച്ചിട്ടുള്ള ആരോഗ്യമുള്ള വ്യക്തികളിൽ, ഉറക്ക പ്രശ്നങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയാൽ, അത് വീണ്ടും വരാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നന്നായി ഉറങ്ങാനുള്ള വഴികൾ

അടുത്തിടെ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത് ഉറക്കം ഒരു പ്രായോഗിക ചികിത്സാ ലക്ഷ്യത്തെ പ്രതിനിധീകരിക്കുന്നുവെന്നും അവ പരസ്പരബന്ധിതമായി മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ കാര്യമായ പുരോഗതി നൽകുമെന്നും ആണ്. ഉറക്കം മെച്ചപ്പെടുത്തുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും പഠനം കണ്ടെത്തി(അതായത്, ക്ലിനിക്കൽ അല്ലെങ്കിൽ നോൺ-ക്ലിനിക്കൽ). എന്നിരുന്നാലും, ഈ രോഗലക്ഷണങ്ങളെ മാത്രം ചികിത്സിക്കുന്നതുകൊണ്ട് അടിസ്ഥാന പ്രശ്നം പരിഹരിക്കാൻ കഴിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

പ്രധാന പോയിൻ്റുകൾ

  • മാനസികാരോഗ്യം സംബന്ധമായ പ്രശ്നങ്ങളുള്ളവരിൽ ഉറക്ക തകരാറുകൾ സാധാരണമാണ്. ചില ആളുകൾക്ക് ഉറങ്ങാൻ പ്രയാസമാണ്, മറ്റുള്ളവർ അമിതമായി ഉറങ്ങുന്നു.
  • വേണ്ടത്ര ഉറങ്ങാത്തത് മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യത കൂട്ടുമെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.
  • പ്രശ്നത്തിൻ്റെ മൂലകാരണം കണ്ടെത്താനും അത് നിയന്ത്രിക്കാൻ സഹായിക്കുന്ന തരത്തിൽ കർശനമായ ഉറക്ക ചിട്ടകൾ പാലിക്കാണമെന്നും വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്