728X90

728X90

0

0

0

ഈ ലേഖനത്തിൽ

ഉറക്കം: നിങ്ങൾ അറിഞ്ഞിരിക്കേണ്ട എട്ട് വസ്തുതകൾ
16

ഉറക്കം: നിങ്ങൾ അറിഞ്ഞിരിക്കേണ്ട എട്ട് വസ്തുതകൾ

ഓരോ വ്യക്തിയുടെയും മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഗുണനിലവാരമുള്ള ഉറക്കം അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ ഉറക്കത്തെ കുറിച്ചുള്ള കൂടുതൽ വസ്തുതകൾ അറിഞ്ഞിരിക്കുകയും വേണം .

ഉറക്കം : നിങ്ങൾ അറിഞ്ഞിരിക്കേണ്ട എട്ട് വസ്തുതകൾ

ഉറക്കത്തെക്കുറിച്ച് ലോകമെമ്പാടും പല മിഥ്യാധാരണകളും ഉണ്ട്. അതിനാൽ  ഈ തെറ്റിദ്ധാരണകളിൽ നിന്ന് നിങ്ങളെ ഉണർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഹാപ്പിയസ്റ്റ് ഹെൽത്ത് അടുത്തിടെ സംഘടിപ്പിച്ച എഡ്ജ് ഓഫ് ന്യൂട്രീഷൻ സമ്മിറ്റ് 2023ൽ ഉറക്കത്തെ കുറിച്ചുള്ള മിഥ്യാധാരണകളെ ഇല്ലാതാക്കുകയും ചില വസ്തുതകൾ വെളിപ്പെടുത്തുകയും ചെയ്യാൻ സ്ലീപ്പ് വിദഗ്ദ്ധരുമായി സംവദിക്കുകയുണ്ടായി. അതിൽ നിന്നുള്ള ചില വിവരങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നത്.

1.മിഥ്യാ ധാരണ : സ്‌നൂസ് ബട്ടൺ അമർത്തുന്നത് കൂടുതൽ ഉറങ്ങാൻ നിങ്ങളെ സഹായിക്കുന്നു

യഥാർത്ഥ്യം: സ്നൂസ് ബട്ടൺ അമർത്തുന്നത് കൂടുതൽ ഉറങ്ങാൻ സഹായിക്കില്ല

സജ്ജീകരിച്ച അലാറത്തിനനുസരിച്ച്  ഉണരേണ്ടത് വളരെ പ്രധാനമാണ്. കാരണം സ്നൂസ് ബട്ടൺ അമർത്തുന്നത് കൂടുതൽ ഉറങ്ങാൻ സഹായിക്കില്ലെന്ന് ബംഗളൂരു മണിപ്പാൽ ആശുപത്രിയിലെ ശ്വാസകോശ ശസ്ത്രക്രിയ, സ്ലീപ് മെഡിസിൻ, ശ്വാസകോശമാറ്റ ശസ്ത്രക്രിയ വിഭാഗം മേധാവിയും കൺസൾട്ടൻ്റുമായ ഡോ.സത്യനാരായണ പറയുന്നു.

“ഉറക്കം കുറയ്ക്കുന്നതിനുള്ള തെറാപ്പി ഞങ്ങൾക്കുണ്ട്, അനാവശ്യമായ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ള ആളുകളുടെ ഉറക്കം  നിയന്ത്രിക്കാൻ ഞങ്ങൾ നിർദേശിക്കുന്നു . ആരെങ്കിലും ഒരു പ്രത്യേക സമയത്തേക്ക് അലാറം സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, അവർ ആ സമയത്തിൽ സ്‌നൂസ് ബട്ടൺ അമർത്താതെ കൃത്യമായി ഉണരുകയും വേണം, ”ഡോ സത്യനാരായണ വ്യക്തമാക്കുന്നു

2.മിഥ്യാ ധാരണ: ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കരുത്

യഥാർത്ഥ്യം :ഉറങ്ങുന്നതിന് മുമ്പ് ചൂടുള്ള പാൽ കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കുന്നു

പലരും ഉറങ്ങാൻ പോകുന്നതിനു മുമ്പ് പാൽ കുടിക്കാൻ നിർദേശിക്കുന്നു. പക്ഷേ  ചിലരത് വിലക്കുന്നു . എന്നാൽ ഉറക്കത്തെക്കുറിച്ചുള്ള കൃത്യമായ വസ്തുതകൾ സംസാരിക്കുന്ന ഡോക്ടർമാർ, ഉറങ്ങുന്നതിനുമുമ്പ് ചൂട് പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് നിർദ്ദേശിക്കുന്നു.

പാലിൽ ട്രിപ്റ്റോഫാൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഒരു വ്യക്തിയെ  ഉറങ്ങാൻ സഹായിക്കുന്ന  സംയുക്തമാണിതെന്ന് ഡോ.പടേഗാൾ പറയുന്നു. ഇത് എല്ലാവരെയും ഉറങ്ങാൻ സഹായിക്കില്ല, പക്ഷേ ധാരാളം ആളുകൾക്ക് ഉറക്കത്തിന് കാരണമാകുന്നു. ശരീരത്തിലെ സർക്കാഡിയൻ താളം നിയന്ത്രിക്കുകയും ഉറക്കത്തിന് കാരണമാവുകയും ചെയ്യുന്ന ഹോർമോണായ മെലറ്റോണിൻ ട്രിപ്റ്റോഫാൻ ഉൽപ്പാദനം വർധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചൂടുള്ള പാൽ കുടിക്കണമെന്ന് ഡോ.പടേഗാൾ നിർദേശിക്കുന്നു.

3.മിഥ്യാ ധാരണ:ഉറങ്ങാൻ കഴിയാതെ വരുമ്പോൾ കണ്ണടച്ച് കിടക്കയിൽ ഇരിക്കുന്നതാണ് നല്ലത്.

യഥാർത്ഥ്യം:വെറുതെ കണ്ണടച്ച് ഇരിക്കുന്നത് ഉറങ്ങാൻ സഹായിക്കില്ല

വെറുതെ കണ്ണുകൾ അടച്ചിരിക്കുന്നത് നിങ്ങളെ ഉറങ്ങാൻ സഹായിക്കില്ല. “നിങ്ങൾ 20 മുതൽ 30 മിനിറ്റിൽ കൂടുതൽ ഉറങ്ങാൻ കഠിനമായി ശ്രമിക്കുകയും, എന്നിട്ടും ഉറങ്ങാൻ കഴിയാതെ വരികയും ചെയ്യുന്നുണ്ടെങ്കിൽ കിടക്കയിൽ നിന്ന് എഴുന്നേറ്റ് വിശ്രമിക്കാൻ ശ്രമിക്കണമെന്ന് ഡോക്ടർ സത്യനാരായണ പറയുന്നു.

അത്തരം സന്ദർഭങ്ങളിൽ  പാട്ട് കേൾക്കാനോ ഏകാഗ്രതയോടെ ഇരിക്കാനോ ശ്രമിക്കുക. പ്രത്യേകിച്ച് മൊബൈൽ അല്ലെങ്കിൽ മറ്റേതെങ്കിലും ഗാഡ്‌ജെറ്റ് ഉപയോഗം ഒഴിവാക്കുക. “ കുറഞ്ഞ വെളിച്ചത്തിൽ  എന്തെങ്കിലും വായിക്കുന്നത് സഹായകമാകും. ഈ പ്രവർത്തനങ്ങൾക്ക് ശേഷം,  ഉറക്കം വരുന്നുണ്ടെങ്കിൽ കിടക്കയിലേക്ക് പോകാമെന്ന് ഡോക്ടർ സത്യനാരായണ നിർദ്ദേശിക്കുന്നു.

4.മിഥ്യാ ധാരണ: അർദ്ധരാത്രി ലഘുഭക്ഷണം കഴിക്കുന്നത് കുഴപ്പമില്ല

യഥാർത്ഥ വസ്തുത:അർദ്ധരാത്രി ലഘുഭക്ഷണം കഴിക്കുന്നത്  ശരിയല്ല.

രാത്രി എഴുന്നേറ്റ് ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നത് നല്ല ലക്ഷണമല്ലെന്ന് ഡോ.പഡേഗൽ പറയുന്നു. “പൊതുവെ, അർദ്ധരാത്രിയിൽ ലഘുഭക്ഷണം കഴിക്കാനുള്ള പ്രേരണ എന്തെങ്കിലും രോഗത്തിൻ്റെ ലക്ഷണമായിരിക്കാം. അതായത് പ്രമേഹത്തിൻ്റേയോ ചിട്ടയില്ലാത്ത ആഹാരരീതിയുടെയോ ലക്ഷണമാകാം ഇത്,”

രാത്രി 10 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് നല്ലശീലമല്ല. അതുകൊണ്ട് തന്നെ  അതുവരെ കഴിച്ച ഭക്ഷണത്താൽ  തൃപ്തനാകണമെന്നും അർദ്ധരാത്രിയിൽ വീണ്ടും ഭക്ഷണം കഴിക്കാൻ എഴുന്നേൽക്കരുതെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു . “ ഒരു രോഗത്തെ മാത്രമല്ല ഇത് സൂചിപ്പിക്കുന്നത്. മറിച്ച് ഈ രീതി വളരെ അനാരോഗ്യകരവും ഉറക്ക രീതിയെ തടസ്സപ്പെടുത്തുന്നതും പൊണ്ണത്തടിക്ക് കാരണമാകുന്നതുമാണ്. ഇത് പതിവ് കാര്യമാണെങ്കിൽ പരിശോധിക്കേണ്ടതുണ്ട്, ”ഡോ പഡെഗൽ മുന്നറിയിപ്പ് നൽകുന്നു.

5.മിഥ്യാ ധാരണ: ലൈറ്റ് ഓൺ ചെയ്ത് ഉറങ്ങുന്നതിൽ കുഴപ്പമില്ല

യഥാർത്ഥ്യം: ലൈറ്റിട്ട് ഉറങ്ങുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുന്നു

വെളിച്ചമില്ലാത്ത ഇരുണ്ട മുറിയാണ് ഉറങ്ങാൻ ഏറ്റവും നല്ലതെന്ന് വിദഗ്ദ്ധർ പറയുന്നു. “ആംബിയൻ്റ് ലൈറ്റ് ഏറ്റവും കുറഞ്ഞത് ആയിരിക്കണം അല്ലെങ്കിൽ മുറിയിൽ വെളിച്ചം തീരെ ഇല്ലാതിരിക്കണം. പ്രകാശം ശരീരത്തിലെ ഉണർവ് കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കുന്നു, അതിനാൽ ലൈറ്റുകൾ ഓണാക്കി ഉറങ്ങാമെന്നത് പൊതുവെ അപ്രാപ്യമായ കാര്യമാണ്. ചില ആളുകൾക്ക് ഇതൊരു  ശീലമായേക്കാം. ഇരുട്ടിനെ ഭയപ്പെടുന്നവരുണ്ടാവും. അല്ലാത്തപക്ഷം നല്ല  ഉറക്കത്തിന് വെളിച്ചം ഇല്ലാതിരിക്കുന്നത് തന്നെയാണ് ഉത്തമം. ”ഡോ. സത്യനാരായണ പറഞ്ഞു.

6.മിഥ്യാ ധാരണ: ഉറങ്ങാൻ പോകുന്നതിനു മുമ്പ് നന്നായി ഭക്ഷണം കഴിക്കുക

യഥാർത്ഥ്യം: ഉറങ്ങാൻ പോകുന്നതിനുമുമ്പ് മിതമായ അളവിൽ കഴിക്കുക

പ്രഭാതഭക്ഷണം രാജാവിനെപ്പോലെയും അത്താഴം പാവപ്പെട്ടവനെപ്പോലെയും കഴിക്കുക എന്നൊരു ചൊല്ലുണ്ട്, ഡോ. പടേഗാൾ പറയുന്നു.” എണ്ണമയമുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണമോ അല്ലെങ്കിൽ ദിവസാവസാനം കഴിക്കുന്ന ആരോഗ്യകരമായ ഭക്ഷണമായാലും ഉറക്കത്തിൽ ഇത് വളരെയധികം സ്വാധീനം ചെലുത്തുന്നു. ഇത് ചിലപ്പോൾ വയറുവേദനയ്ക്ക് കാരണമാകും. കൂടാതെ ഉറക്കത്തെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.

ഉറക്കത്തെക്കുറിച്ചുള്ള വസ്തുതയെന്താണെന്ന് വച്ചാൽ, രാത്രിയിൽ ലഘുഭക്ഷണം കഴിക്കുന്നതും ഭക്ഷണത്തിനും ഉറക്ക സമയത്തിനും ഇടയിൽ നല്ല ഇടവേള നൽകുന്നതും ആരോഗ്യകരമായ ഒരു പരിശീലനമാണെന്ന് ഡോ.പടേഗാൾ പറയുന്നു. “ഇന്ത്യയിൽ പൊതുവെ രാത്രിയിൽ നന്നായി ഭക്ഷണം കഴിക്കുകയും ഉടനെ തന്നെ ഉറങ്ങാൻ കിടക്കുകയും ചെയ്യുന്നു.ഇതൊരു ആരോഗ്യകരമായ പരിശീലനമല്ല,”

7.മിഥ്യാ ധാരണ: ചൂടുള്ള കിടപ്പുമുറി നന്നായി  ഉറങ്ങാൻ സഹായിക്കുന്നു

യഥാർത്ഥ്യം: ചൂടേറിയ കിടപ്പുമുറി ഉറങ്ങാൻ  സഹായിക്കുന്നില്ല

ഉറക്കം കൃത്യമായി ലഭിക്കുന്നതിന്  മുറിയിലെ താപനില പുറത്തെ അന്തരീക്ഷ ഊഷ്മാവിനേക്കാൾ അൽപ്പം തണുത്തതായിരിക്കണമെന്ന് ഡോ സത്യനാരായണ പറഞ്ഞു. “ഊഷ്മാവ് പുറത്തെ അന്തരീക്ഷ താപനിലയേക്കാൾ 1 മുതൽ 2 ഡിഗ്രി വരെ കുറവായിരിക്കണം. ഇത് നന്നായി ഉറങ്ങാൻ സഹായിക്കുന്നുവെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്,കൂടാതെ  ഉറക്ക ശുചിത്വത്തിൻ്റെ ഭാഗവുമാണിത്. ”അദ്ദേഹം പറഞ്ഞു.

8.മിഥ്യാ ധാരണ : ഉറങ്ങുന്നതിനുമുമ്പ് മദ്യം കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുന്നു

യഥാർത്ഥ്യം: ഉറങ്ങുന്നതിനു മുമ്പുള്ള മദ്യപാനം ഉറക്കത്തെ ശല്യപ്പെടുത്തുന്നു

മദ്യം തുടക്കത്തിൽ ഒരു മയക്കമരുന്നായി പ്രവർത്തിക്കുകയും അത് കഴിച്ചതിനുശേഷം ആളുകൾക്ക് ഉറക്കം അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാൽ അവർ  ഉറങ്ങാൻ കിടക്കുമ്പോൾ മദ്യം സിമുലേറ്റ് ചെയ്യാൻ തുടങ്ങുകയും അത് ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ബംഗളൂരുവിലെ ഫോർട്ടിസ് ഹോസ്‌പിറ്റലിലെ സീനിയർ കൺസൾട്ടൻ്റും പൾമണറി ആൻഡ് സ്ലീപ്പ് മെഡിസിൻ ഡയറക്ടറുമായ ഡോ വിവേക് ​​പടേഗൽ പറയുന്നു.

“തുടക്കത്തിൽ  അവർ  ഉറങ്ങിപ്പോകും, പക്ഷേ അവർക്ക് നല്ല ഉറക്കം ലഭിക്കില്ല. ചിലരെങ്കിലും കുറച്ചു മദ്യപിച്ചതിനു ശേഷം ഉറങ്ങാൻ പോകുമ്പോൾ ഒരിക്കലും ഉണർവോടെ ഉണരുകയില്ല. കാരണം മദ്യം ഒരു മയക്കുമരുന്നായി പ്രവർത്തിക്കുകയും സ്റ്റിമുലൻ്റ് ആയി അവസാനിക്കുകയും ചെയ്യുന്നു. നിങ്ങൾ   ഉറക്കപ്രശ്നങ്ങൾ നേരിടുന്ന ഒരാളെണെങ്കിൽ മദ്യം തീർച്ചയായും ഒഴിവാക്കണം”, പഡെഗൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

fourteen + 17 =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്