പുരുഷബീജം കൂട്ടാൻ 5 ഭക്ഷണങ്ങൾ

പുരുഷന്‍മാരുടെ പ്രത്യുൽപ്പാദന ശേഷി നിർണ്ണയിക്കുന്നതിൽ ബീജങ്ങളുടെ എണ്ണം പ്രധാന ഘടകമാണ്. ഇതിലെ കുറവ് തടയാൻ ചില ഭക്ഷ്യ വസ്തുക്കൾ സഹായിക്കും

ഓറഞ്ച്, അവക്കാഡോ, ഇലക്കറികൾ  എന്നിവയിൽ ആൻ്റി ഓക്സിഡൻ്റുകൾ,  വിറ്റാമിൻ B, C, E എന്നിവ ധാരാളമുണ്ട്. ഇവ  ബീജങ്ങളുടെ എണ്ണവും  ചലന ശേഷിയും കൂട്ടും

പഴങ്ങളും പച്ചക്കറികളും

മത്തി, സാൽമൺ എന്നീ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡ് സമൃദ്ധമായുണ്ട്.  ഇവ വൃഷണങ്ങളിലെ രക്തയോട്ടം വർദ്ധിപ്പിച്ച് ബീജങ്ങളുടെ  എണ്ണവും ഗുണനിലവാരവും കൂട്ടാൻ സഹായിക്കും

നെയ്യുള്ള മത്സ്യങ്ങൾ

വെളുത്തുള്ളിയിൽ  അല്ലിസിൻ, സെലീനിയം  എന്നീ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.  അല്ലിസിൻ രക്തയോട്ടം മെച്ചപ്പെടുത്തി  ബീജത്തിൻ്റെ  കേടുപാടുകൾ തടയും. സെലീനിയം  ചലനശേഷിയും എണ്ണവും  കൂട്ടും

വെളുത്തുള്ളി

ബദാം, വാൾനട്ട്, ഹേസൽനട്ട് എന്നിവ  വൃഷണത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിച്ച് ബീജങ്ങളുടെ എണ്ണം  കൂട്ടും. വാൾനട്ടിൽ അർജിനൈൻ,വിറ്റാമിൻ B6,  B9 എന്നിവ ധാരാളമായുണ്ട്.  ഇത് ബീജങ്ങളുടെ  ചലനവും ആവർത്തനവും മെച്ചപ്പെടുത്തും

നട്സുകൾ

മത്തൻ വിത്ത്, ചിയ സീഡ്,  ഫ്ലാക് സീഡ് എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡ്,  ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയുണ്ട്. ഇവ ബീജങ്ങളുടെ വ്യാപ്തിയും ഗുണനിലവാരവും കൂട്ടും

വിത്തുകൾ

വേനലിൽ കഴിക്കാം 6 പച്ചക്കറികൾ

അടുത്തത്>>