ഉഷ്ണതരംഗത്തെ   പ്രതിരോധിക്കാം 

അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ ചൂടിനെ പ്രതിരോധിക്കാൻ അതീവ ശ്രദ്ധവേണം

വെള്ളം മറക്കരുത്

ശരീരത്തിൽ ജലാംശം നിലനിർത്താൻ ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക. ORS, നാരങ്ങവെള്ളം, മോര്, ജ്യൂസുകൾ എന്നിവ വീട്ടിലുണ്ടാക്കി കഴിക്കാം

അകത്തിരിക്കാം

പുറത്തിറങ്ങിയാൽ തണലുള്ള സ്ഥലങ്ങളിൽ മാത്രം  നിൽക്കുക. അല്ലെങ്കിൽ രാവിലെയോ വൈകുന്നേരമോ മാത്രമായി പുറത്തിറങ്ങാൻ ശ്രമിക്കുക. പകൽ സമയത്ത് വീടിൻ്റെ ജനലുകളും വാതിലുകളും തുറന്നിടുകയും വേണം

പുറത്തിറങ്ങിയാൽ ചെയ്യേണ്ടത്

പകൽ 11നും 4നും ഇടയിലുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുക. പുറത്തിറങ്ങുകയാണ് എങ്കിൽ നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം

ലക്ഷണങ്ങൾ തിരിച്ചറിയുക

വേഗത്തിലുള്ള ശ്വാസമെടുക്കൽ, ഹൃദയമിടിപ്പ് കൂടൽ, തളർച്ച, തലകറക്കം, തലവേദന, കഠിനമായ ദാഹം, മൂത്രം കുറയൽ, കടുത്ത മഞ്ഞ നിറത്തിലുള്ള മൂത്രം, തുടങ്ങി കടുത്ത ചൂടുമായി ബന്ധപ്പെട്ട  ലക്ഷണങ്ങൾ അവഗണിക്കാതിരിക്കാൻ ശ്രദ്ധിക്കണം 

ഇതും ലക്ഷണങ്ങൾ

ചർമ്മത്തിൽ ചുവപ്പ്, വരൾച്ച, സ്ഥലകാല ബോധം നഷ്ടപ്പെടൽ എന്നിവയും മുതിർന്നവരിൽ സൂര്യാഘാതത്തിൻ്റെ ലക്ഷണങ്ങളാണ്

മറയ്ക്കാൻ മറക്കരുത്

കട്ടി കുറഞ്ഞതും ഇളം നിറത്തിലുമുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട,തൊപ്പി എന്നിവ ഉപയോഗിക്കുക. ശരീരം തണുപ്പിക്കാൻ നനഞ്ഞ തുണി കയ്യിൽ വെക്കാവുന്നതാണ്

കഴിക്കേണ്ടവ

തണ്ണിമത്തൻ, ഷമാം, ഓറഞ്ച്, മുന്തിരി, പൈനാപ്പിൾ, കുക്കുമ്പർ, ചീര തുടങ്ങിയ വെള്ളം ധാരാളമായുള്ള സീസണൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഗുണം ചെയ്യും

കൂടുതൽ ശ്രദ്ധിക്കേണ്ടവർ

ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ എന്നിവർക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. പാർക്ക് ചെയ്ത വാഹനത്തിൽ കുട്ടികളേയും വളർത്തു മൃഗങ്ങളേയും ഇരുത്താൻ പാടില്ല

ഒഴിവാക്കേണ്ടവ

കഠിനമായ ശാരീരിക പ്രവർത്തനങ്ങളും, പ്രോട്ടീൻ കൂടുതലായുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക

Next>>