വേനലിൽ മുട്ട കഴിക്കേണ്ടതിൻ്റെ 5 കാരണങ്ങൾ

ധാരാളം ഗുണങ്ങളടങ്ങിയ നല്ലൊരു പോഷകാഹാരമാണ് മുട്ട. വേനലിൽ നിങ്ങളുടെ ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തേണ്ടതിൻ്റെ ചില കാരണങ്ങൾ നോക്കാം

ഇലക്ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്

സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നീ ഇലക്ട്രോലൈറ്റുകൾ  ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും

കണ്ണിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നു

ലൂട്ടിൻ, സിയാസാന്തിൻ പോലുള്ള കരോട്ടിനോയിഡുകൾ  കണ്ണിൻ്റെ ആരോഗ്യത്തിന് നല്ലതാണ്.കടുത്ത സൂര്യപ്രകാശം ഏൽക്കുന്നത് മൂലമുള്ള പ്രശ്നങ്ങളിൽ നിന്ന് കണ്ണിനെ സംരക്ഷിക്കും

അസ്ഥികൾക്കും ചർമ്മത്തിനും ഗുണം ചെയ്യും

നല്ല കൊളസ്ട്രോൾ, ആരോഗ്യകരമായ കൊഴുപ്പുകൾ,  വിറ്റാമിനുകൾ, മിനറലുകൾ എന്നിവ  മുട്ടയിൽ അടങ്ങിയിട്ടുണ്ട്.  വിറ്റാമിൻ B12,D എന്നിവ ചർമ്മത്തിനും  അസ്ഥികൾക്കും നല്ലതാണ്

പ്രോട്ടീൻ സമൃദ്ധമായുണ്ട്

ഒരു മുട്ടയിൽ ഏകദേശം 6.3 ഗ്രാം പ്രോട്ടീനുണ്ട്. പേശികൾക്കും  ശരീരത്തിൻ്റെ  മൊത്തത്തിലുള്ള ആവശ്യത്തിനും വേണ്ട  അവശ്യ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു

ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

പെട്ടെന്ന് വയർ നിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നതിനാൽ മുട്ടയിലെ പ്രോട്ടീൻ ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണ്

വേനലിലെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

വേനലിലെ  ഭക്ഷണക്രമത്തിൽ മുട്ട നിർബന്ധമായും ഉൾപ്പെടുത്താൻ ശ്രമിക്കണം. അവ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം  ചെയ്യും

വേനലിൽ കഴിക്കാം 6 പച്ചക്കറികൾ

അടുത്തത്>>