728X90

728X90

ഉപഭോക്തൃ നിബന്ധന

1. പൊതുവായത്

ദയവായി ഈ ഉപഭോക്തൃ നിബന്ധനകൾ ശ്രദ്ധയോടെ വായിക്കുക. ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതു വഴി ഇവിടെ വിവരിച്ചിരിക്കുന്ന നിബന്ധനകളും റഫറൻസ് മുഖേന ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ നിബന്ധനകളും പാലിക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു.
“പ്ലാറ്റ്‌ഫോം” എന്നാൽ അർത്ഥമാക്കുന്നത് “HappiestHealth.com” എന്നാണ്. എല്ലാ മൈക്രോ സൈറ്റുകളും അച്ചടിമാധ്യമവും ഫേസ്ബുക്ക്, യൂട്യൂബ്,വാട്സ്ആപ്പ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഹാപ്പിയസ്റ്റ് ഹെൽത്ത് നിലവിൽ പ്രവർത്തിക്കുന്ന (അല്ലെങ്കിൽ ഭാവിയിൽ പ്രവർത്തിക്കുന്ന) മറ്റെല്ലാ മീഡിയയും ഇതിൽ ഉൾപ്പെടുന്നു

ഈ ഉപഭോക്തൃ വ്യവസ്ഥയുടെ ആവശ്യാർത്ഥം “നിങ്ങൾ” അല്ലെങ്കിൽ “ഉപഭോക്താവ്” , 18 വയസ്സ് പൂർത്തിയായ ഏതൊരു വ്യക്തി അല്ലെങ്കിൽ നിയമാനുസൃതനായ വ്യക്തി, അല്ലെങ്കിൽ പ്രായപൂർത്തിയാകാത്ത ഒരാളുടെ രക്ഷാകർതൃ ഉത്തരവാദിത്തം വഹിക്കുന്ന വ്യക്തി, രജിസ്റ്റർ ചെയ്തതോ, അക്കൗണ്ട് കാലഹരണപ്പെടാനിരിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ഏതെങ്കിലും ഉപഭോക്താക്കൾ എന്നിവർ ഈ ഉപഭോക്തൃ നിബന്ധനകൾക്ക് വിധേയമായി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് നിയമപരമായി അംഗീകരിക്കേണ്ടതുണ്ട്. പ്ലാറ്റ്‌ഫോമിനെ അല്ലെങ്കിൽ ഹാപ്പിയസ്റ്റ് ഹെൽത്തിനെ സൂചിപ്പിക്കുന്നതിനായി ഇവിടെ “ഞങ്ങൾ” , “ഞങ്ങളെ” , “ഞങ്ങളുടെ” എന്നീ വാക്കുകൾ സന്ദർഭോചിതമായി ഉപയോഗിക്കേണ്ടി വന്നേക്കാം.

ഞങ്ങളുടെ പ്രൈവസി പോളിസിയും കുക്കി പോളിസിയും ഉപയോഗ നിബന്ധനകളുടെ ഭാഗമായി വായിക്കേണ്ടതാണ്. അവയിലെ വ്യവസ്ഥകൾ പ്രത്യേക റഫറൻസിലൂടെ ഇവിടെ കൂട്ടിച്ചേർത്തിരിക്കുന്നു. ഈ നയങ്ങളെല്ലാം പൂർണ്ണമായി വായിക്കുകയും ഏതെങ്കിലും തരത്തിലുള്ള വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ ഞങ്ങൾക്ക് എഴുതുകയും ചെയ്യുക. ഈ നയങ്ങൾ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ ദയവായി പ്ലാറ്റ്‌ഫോം ഉപയോഗിക്കരുത്.

ഉപഭോക്തൃ വ്യവസ്ഥ, ഞങ്ങളുടെ പ്രൈവസി പോളിസി, കുക്കി പോളിസി, പൊതു മുന്നറിയിപ്പുകൾ എന്നിവ പ്ലാറ്റ്‌ഫോമിൻ്റെ ഉപയോഗവും ഉള്ളടക്കവും സംബന്ധിച്ച് നിങ്ങളും ഹാപ്പിയസ്റ്റ് ഹെൽത്തും തമ്മിലുള്ള മുഴുവൻ കരാറും ഉൾക്കൊള്ളുന്നു.

ഈ ഉപഭോക്തൃ നയം എപ്പോൾ വേണമെങ്കിലും മുഴുവനായോ ഭാഗികമായോ ഭേദഗതി വരുത്തുന്നതിനും, പരിഷ്ക്കരിക്കുന്നതിനും, പുതുക്കുന്നതിനുമുള്ള അധികാരം ഹാപ്പിയസ്റ്റ് ഹെൽത്തിൽ നിക്ഷിപ്തമാണ്. എഡിറ്റോറിയൽ ബോർഡിൻ്റെ വിവേചനാധികാര പ്രകാരം പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കങ്ങളും ഫീച്ചറുകളും മുന്നറിയിപ്പില്ലാതെ തന്നെ പിൻവലിക്കുന്നതോ മാറ്റങ്ങൾ വരുത്തുന്നതോ ആയിരിക്കും. ഇവിടെ വ്യക്തമായി വിവരിച്ചിട്ടില്ലാത്ത എല്ലാ അവകാശങ്ങളും ഹാപ്പിയസ്റ്റ് ഹെൽത്തിലും അതിൻ്റെ ലൈസൻസർമാരിലും നിക്ഷിപ്തമാണ്.ഈ ഉപഭോക്തൃ നിബന്ധനകളിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തിയാൽ അത് നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ശ്രമിക്കും. തുടർന്നും നിങ്ങൾ പ്ലാറ്റ്‌ഫോം ഉപയോഗിക്കുകയാണെങ്കിൽ മാറ്റങ്ങൾ നിങ്ങൾ അംഗീകരിക്കുന്നു എന്ന് അർത്ഥമാക്കുന്നു.

2. യോഗ്യത

എല്ലാ പ്രായക്കാർക്കും അനുയോജ്യവും പ്രസക്തവുമായ ഉള്ളടക്കങ്ങൾ നൽകാനാണ് ഹാപ്പിയസ്റ്റ് ഹെൽത്ത് ശ്രമിക്കുന്നത്. എങ്കിലും, പ്രായപൂർത്തിയാകാത്തവർ മുതിർന്നവരുടെ മേൽനോട്ടത്തിലായിരിക്കണം പ്ലാറ്റ്‌ഫോം ഉപയോഗിക്കേണ്ടത് എന്ന മുന്നറിയിപ്പ് ഹാപ്പിയസ്റ്റ് ഹെൽത്ത് നൽകുന്നു. രക്ഷിതാവിൻ്റെ/മാതാപിതാക്കളുടെ മേൽനോട്ടത്തിലല്ലാതെ കുട്ടികൾ ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുകയാണെങ്കിൽ അതിൻ്റെ പൂർണ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കുമെന്നും അതുവഴിയുണ്ടായേക്കാവുന്ന നഷ്ടങ്ങൾക്ക് ഹാപ്പിയസ്റ്റ് ഹെൽത്ത് യാതൊരു ഉത്തരവാദിയും ആയിരിക്കില്ല എന്നും രക്ഷിതാക്കൾ ശ്രദ്ധിക്കുക.

പ്രായപൂർത്തിയാകാത്തവർക്ക് അനുയോജ്യമല്ലാത്ത ലേഖനങ്ങളോ ചിത്രങ്ങളോ അടങ്ങിയ ഉള്ളടക്കങ്ങൾ ഉപയോഗിക്കുന്നത് തടയുന്നതിനുള്ള അവകാശം പൂർണമായും ഹാപ്പിയസ്റ്റ് ഹെൽത്തിൽ നിക്ഷിപ്തമായിരിക്കും.

പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന വ്യക്തിയുടെ പ്രായം സംബന്ധിച്ചുള്ള ഏത് തരത്തിലുള്ള പരാതികളും ആക്ഷേപങ്ങളും ഞങ്ങൾ മുഖവിലക്കെടുക്കുന്നതായിരിക്കും. പ്രായപൂർത്തിയാകാത്തവരിൽ നിന്ന് യാതൊരു തരത്തിലുള്ള വിവരങ്ങളും ഞങ്ങൾ ആവശ്യപ്പെടുന്നില്ല. അത്തരത്തിലുള്ള ഏതെങ്കിലും കാര്യം മനസ്സിലാക്കാൻ ഇടയായാൽ മേൽപറഞ്ഞ ഉപഭോക്താവിൻ്റെ സബ്സ്ക്രിപ്ഷൻ നിർത്താലാക്കുകയും ശേഖരിച്ച വിവരങ്ങളെല്ലാം ഇല്ലാതാക്കുകയും ചെയ്യും.

3. പൊതുവായ മുന്നറിയിപ്പ്

പ്ലാറ്റ്‌ഫോമിൻ്റെ ഉപയോഗവും അത് അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളും നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രമായിരിക്കണം.

പ്ലാറ്റ്‌ഫോം യാതൊരു വിധത്തിലുള്ള വൈദ്യോപദേശങ്ങളും നൽകുന്നില്ല. ഇവിടെ നൽകിയിട്ടുള്ള ഉള്ളടക്കങ്ങൾ വൈദ്യോപദേശത്തിന് പകരവുമല്ല. പ്ലാറ്റ്‌ഫോമിൽ നൽകിയിട്ടുള്ള ഉള്ളടക്കത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതിനു മുമ്പ് യോഗ്യനായ ഒരു ഡോക്ടറെ കാണേണ്ടതാണ്. പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കങ്ങൾ നിങ്ങളുടെ അറിവിനും അവബോധത്തിനും വേണ്ടി മാത്രമുള്ളതാണ്. അവ ഏതെങ്കിലും തരത്തിലുള്ള രോഗ നിർണയമോ ചികിത്സാ രീതിയോ ശുപാർശ ചെയ്യുന്നില്ല. പ്ലാറ്റ്‌ഫോമിൽ നിന്നോ പ്ലാറ്റ്‌ഫോമിലൂടെയോ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സ തേടാതിരിക്കുകയോ ചികിത്സയിൽ നിന്ന് വിട്ട് നിൽക്കുകയോ ചെയ്യാൻ പാടില്ല.

പ്ലാറ്റ്‌ഫോം ഏതെങ്കിലും തരത്തിലുള്ള ഉത്പന്നങ്ങൾ, പ്രവർത്തനങ്ങൾ, അഭിപ്രായങ്ങൾ, ഉപഭോക്തൃ നിരൂപണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ അംഗീകരിക്കുന്നില്ല. പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ ഉള്ളടക്കങ്ങളുടെ ഭാഗമല്ല. പരസ്യ ദാതാക്കളുടെ ഏതെങ്കിലും തരത്തിലുള്ള ഉത്പന്നങ്ങളോ, സേവനങ്ങളോ, അവകാശ വാദങ്ങളോ പ്ലാറ്റ്‌ഫോം സാക്ഷ്യപ്പെടുത്തുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ അഡ്വെർടൈസിംഗ് പോളിസി വായിക്കൂ.

പ്ലാറ്റ്‌ഫോമിൽ നിന്ന് ഉയോഗിക്കാനാവുന്ന ഏതെങ്കിലും മൂന്നാം കക്ഷി വെബ്സൈറ്റിൻ്റേയോ ലിങ്കിൻ്റേയോ, ബിസിനസ്സ് അഫിലിയേറ്റിൻ്റേയോ ഉള്ളടക്കത്തിൻ്റെ കൃത്യത, സാധുത, നിലവാരം എന്നിവ ഞങ്ങൾ സാക്ഷ്യപ്പെടുത്തുകയോ, നിർദ്ദേശിക്കുകയോ ചെയ്യുന്നില്ല. അത്തരത്തിലുള്ള ഏതെങ്കിലും മൂന്നാം കക്ഷി വെബ്സൈറ്റുകളുടെ ഉപയോഗം ഉപഭോക്താക്കളുടെ സ്വന്തം ഉത്തരവാദിത്വത്തിലും പ്ലാറ്റ്‌ഫോമിൻ്റെ നിബന്ധനകളുടേയും വ്യവസ്ഥകളുടേയും അടിസ്ഥാനത്തിലുമായിരിക്കണം.

4. വാറൻ്റി സംബന്ധിച്ച മുന്നറിയിപ്പ്

“as is” എന്ന അടിസ്ഥാനത്തിലാണ് പ്ലാറ്റ്‌ഫോമും അതിലെ ഉള്ളടക്കവും നൽകുന്നത്. പ്ലാറ്റ്ഫോം ഉള്ളടക്കങ്ങൾ ഹാപ്പിയസ്റ്റ് ഹെൽത്തിൻ്റെ നിയന്ത്രത്തിന് അതീതമായ മാദ്ധ്യമത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. ഇത്തരം കൈമാറ്റത്തിനിടയിൽ സംഭവിച്ചേക്കാവുന്ന കാലതാമസം, തെറ്റുകൾ, തടസ്സങ്ങൾ, അഴിമതി എന്നിവക്ക് ഹാപ്പിയസ്റ്റ് ഹെൽത്ത് ഉത്തരവാദിയായിരിക്കില്ല.

പ്രകടമായതോ നിഷേധിച്ചതോ ആയ എല്ലാ വാറൻ്റിയും, പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കങ്ങളുടെ പ്രത്യേക ഉദ്ദേശ്യങ്ങൾക്കായുള്ള കൃത്യത, സമ്പൂർണ്ണത, ഫലപ്രാപ്തി, വ്യാപാരക്ഷമത, ഫിറ്റ്‌നസ് എന്നിവ സംബന്ധിച്ച വാറൻ്റികൾ ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താത്ത എല്ലാ വാറൻ്റിയും മൂന്നാം കക്ഷിയുടെ അവകാശം ലംഘിക്കാതെ നിഷേധിക്കാൻ ഹാപ്പിയസ്റ്റ് ഹെൽത്ത് അതിൻ്റെ ലൈസൻസർ, സപ്ലയർ എന്നിവർക്ക് നിയമം അനുശാസിക്കുന്ന എല്ലാ തരത്തിലും അനുവാദം നൽകുന്നു.

പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിൽ നിന്നോ ഉപയോഗിക്കാൻ സാധിക്കാത്തതിൽ നിന്നോ ഉപഭോക്താവിന് അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിക്ക് നേരിട്ടോ പരോക്ഷമായോ ഉണ്ടായേക്കാവുന്ന ഏതൊരു നഷ്ടത്തിനും എല്ലാത്തരത്തിലുമുള്ള ബാധ്യതയും ഉത്തരവാദിത്വവും ഹാപ്പിയസ്റ്റ് ഹെൽത്ത് നിഷേധിക്കുന്നു. മുകളിൽ പറഞ്ഞിരിക്കുന്നവയുടെ പൊതുവായവയായി പരിമിതപ്പെടുത്താതെ ഹാപ്പിയസ്റ്റ് ഹെൽത്ത് അതിൻ്റെ ലൈസൻസർമാർ, അല്ലെങ്കിൽ അതിൻ്റെ വിതരണക്കാർ എന്നിവർ ഏതെങ്കിലും നാശനഷ്ടങ്ങൾക്ക് ബാധ്യസ്ഥരല്ല. പരിമിതപ്പെടുത്താതെ, ആകസ്മികമായ, അനന്തരഫലമായ, നേരിട്ടുള്ള, പരോക്ഷമായ, ശിക്ഷാപരമായ അല്ലെങ്കിൽ പ്രത്യേക നാശനഷ്ടങ്ങൾ ഉൾപ്പെടെയുള്ള ഏതെങ്കിലും നാശനഷ്ടങ്ങൾക്ക് ബാധ്യസ്ഥരായിരിക്കില്ല. ടോർട്ട്, അല്ലെങ്കിൽ മറ്റേതെങ്കിലും നിയമ സിദ്ധാന്തം, കൂടാതെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനുള്ള/ഉപയോഗിക്കാനുള്ള കഴിവില്ലായ്മ മൂലമുണ്ടാകുന്ന അത്തരം നാശനഷ്ടങ്ങളുടെ സാധ്യതയെക്കുറിച്ച് പ്ലാറ്റ്‌ഫോം ഉപദേശിക്കുമോ എന്നത് ഉൾപ്പെടെ എന്നാൽ അത്തരം ഉപയോഗം/ഉപയോഗിക്കാനുള്ള കഴിവില്ലായ്മ, മാനഹാനി, ആകസ്മിക മരണം, ആദായം നഷ്ടപ്പെടൽ, ഡാറ്റ അല്ലെങ്കിൽ ബിസിനസ്സ് തടസ്സം മൂലമുള്ള നാശനഷ്ടങ്ങൾ എന്നിവക്ക് പ്ലാറ്റ്‌ഫോം ഉത്തരവാദിയായിരിക്കില്ല

പ്ലാറ്റ്‌ഫോം ഉപയോഗം, അതിലെ ഉള്ളടക്കം, പ്ലാറ്റ്‌ഫോമിലെ പൊതു ഇടങ്ങളായ ചാറ്റ്, സോഷ്യൽ മീഡിയ എന്നിവയുടെ ഉപയോഗം സംബന്ധിച്ച് ഉയർന്നുവരുന്ന അവകാശവാദങ്ങൾ, അത്തരം നടപടിക്ക് കാരണമാകുന്ന സംഭവം നടന്ന തീയതിയുടെ ഒരു വർഷത്തിനുള്ളിൽ അറിയിക്കേണ്ടതാണ്. പ്ലാറ്റ്‌ഫോമിൽ പരാമർശിച്ചിരിക്കുന്ന ഹാപ്പിയസ്റ്റ് ഹെൽത്ത്, അതിൻ്റെ ലൈസൻസർമാർ, വിതരണക്കാർ അല്ലെങ്കിൽ ഏതെങ്കിലും മൂന്നാം കക്ഷികൾ എന്നിവരുടെ ബാധ്യത 1000 ഇന്ത്യൻ രൂപ( 13യുഎസ് ഡോളർ) അല്ലെങ്കിൽ യഥാർത്ഥ നഷ്ടം, ഏതാണോ കുറവ്, അതിൽ കവിയരുത്.

5. നഷ്ടപരിഹാരം

പ്ലാറ്റ്‌ഫോം അല്ലെങ്കിൽ പ്ലാറ്റ്‌ഫോമിൻ്റെ പൊതുമേഖലയിൽ നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ഉപഭോക്തൃ ഉള്ളടക്കം അല്ലെങ്കിൽ ഈ ഉപയോഗ നിബന്ധനകൾ ലംഘിക്കുന്ന ഏതെങ്കിലും ഉപഭോക്തൃ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിലൂടെയോ അല്ലെങ്കിൽ ബന്ധപ്പെട്ട് ഉണ്ടാകുന്ന ഏതെങ്കിലും മൂന്നാം കക്ഷികൾ ഹാപ്പിയസ്റ്റ് ഹെൽത്തിന് എതിരെ നടത്തിയ ക്ലെയിമുകളിൽ നിന്നുണ്ടാകുന്ന നഷ്ടം, കേടുപാടുകൾ, ബാധ്യത, ക്ലെയിം, ആവശ്യകത, നടപടി, ചെലവ്( അഭിഭാഷകരുടെ ഫീസുകൾ ഉൾപ്പെടെ മൊത്തത്തിലുള്ള “നഷ്ടം”) എന്നിവയിൽ നിന്ന് ഹാപ്പിയസ്റ്റ് ഹെൽത്തിനെ പ്രതിരോധിക്കുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും നിങ്ങൾ സമ്മതിക്കുന്നു.

6. പകർപ്പവകാശവും നോട്ടീസ് നൽകലും

ഈ പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കം ഇന്ത്യയിലെ പകർപ്പവകാശ നിയമങ്ങൾക്കും വിധേയമാണ്.
പ്ലാറ്റ്‌ഫോമിനെ സംബന്ധിച്ച എല്ലാ ഇൻ്റലെക്ചൽ പ്രാപ്പർട്ടി നിയമങ്ങളും ഹാപ്പിയസ്റ്റ് ഹെൽത്ത് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് അല്ലെങ്കിൽ അതിൻ്റെ ലൈസൻസർമാരിൽ നിക്ഷിപ്തമാണ്.

ഹാപ്പിയസ്റ്റ് ഹെൽത്തിന് ലഭ്യമായേക്കാവുന്ന അല്ലെങ്കിൽ പ്രയോഗിക്കാവുന്ന മറ്റേതെങ്കിലും നിയമപരമായ പരിഹാരത്തിനപ്പുറം, നിങ്ങളുടെ രജിസ്ട്രേഷൻ അവസാനിപ്പിക്കാനും ഞങ്ങളുടെ വിവേചനാധികാരത്തിൽ നിങ്ങൾ ഞങ്ങളുടെ ഉടമസ്ഥതയിലുള്ള ഏതെങ്കിലും ഇൻ്റലക്ചൽ പ്രോപ്പർട്ടി ആക്ട് ലംഘിച്ചതായി മനസ്സിലാക്കാൻ ഇടയായാൽ പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനം നിഷേധിക്കാനുമുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്.

ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമായതോ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമായതോ ആയ ഏതെങ്കിലും വസ്തുക്കൾ നിങ്ങളുടെ പകർപ്പവകാശത്തെ ലംഘിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ ഈ പ്ലാറ്റ്‌ഫോമിൽ നിന്ന് ആ വസ്തുക്കൾ നീക്കം ചെയ്യാൻ ( അല്ലെങ്കിൽ അതിലേക്കുള്ള പ്രവേശനം) അഭ്യർത്ഥിക്കാൻ ഞങ്ങളെ ബന്ധപ്പെടാം. പകർപ്പവകാശം ലംഘിച്ചെന്ന് നിങ്ങൾ കരുതുന്ന ലേഖനവും , പകർപ്പവകാശ ലംഘനമുള്ള ഉള്ളടക്കവും പ്ലാറ്റ്‌ഫോമിൽ എവിടെയാണെന്ന് ദയവായി വ്യക്തമാക്കുക.

7. പൊതു ഫോറങ്ങളുമായി ബന്ധപ്പെട്ട ഉപഭോക്തൃ നയം

ഉപഭോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിലെ ചാറ്റ് റൂമുകൾ, മെസേജ് ബോർഡുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ഉള്ളടക്കം അപ്ലോഡ് ചെയ്യാനോ പോസ്റ്റ് ചെയ്യാനോ ഞങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ സാധിക്കും.

ഉപഭോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിനും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങൾക്കും , പ്ലാറ്റ്‌ഫോമിൻ്റെ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുന്ന അടിസ്ഥാനത്തിൽ നടത്തുന്ന ഏതൊരു പ്രവർത്തനങ്ങൾക്കും നിങ്ങൾ മാത്രമായിരിക്കും ഉത്തരവാദി.

ഇൻ്റലെക്ചൽ പ്രോപ്പർട്ടി അവകാശം കൂടാതെ/അല്ലെങ്കിൽ അത്തരം മൂന്നാം കക്ഷികളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താത്ത ഏതെങ്കിലും മൂന്നാം കക്ഷി അവകാശങ്ങൾ ലംഘിക്കുന്ന ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയുള്ള ഉള്ളടക്കം ഉപഭോക്താക്കൾ പ്ലാറ്റ്‌ഫോമിൽ പോസ്റ്റു ചെയ്യുകയോ അപ്‌ലോഡ് ചെയ്യുകയോ ചെയ്യരുത്.

അത്തരം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അല്ലെങ്കിൽ അവയുമായി ബന്ധമുള്ള എല്ലാ വ്യക്തികളിൽനിന്നും ഈ പങ്ക് നൽകാനുള്ള അനുമതി തനിക്കുണ്ടെന്ന് ഉപയോക്താവ് ഉറപ്പുനൽകുന്നു. അത്തരം ഏതെങ്കിലും ഉപയോക്താവ് അവരുടെ പോസ്റ്റുകളിലൂടെ മൂന്നാം കക്ഷികളുടെ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് കണ്ടെത്തിയാൽ, അത്തരം അപ്ലോഡ് ചെയ്ത ഉള്ളടക്കം നീക്കം ചെയ്യുന്നതിനു പുറമേ, ഉചിതമായ സന്ദർഭങ്ങളിൽ ഹാപ്പിയസ്റ്റ് ഹെൽത്ത് അത്തരം ഉപയോക്താവിൻ്റെ സബ്സ്ക്രിപ്ഷൻ അവസാനിപ്പിക്കാം.

നിങ്ങൾ അല്ലെങ്കിൽ ഉള്ളടക്കത്തിൻ്റെ ഉടമസ്ഥൻ കൂടാതെ / അല്ലെങ്കിൽ ഇൻ്റലെക്ചൽ പ്രോപ്പർട്ടി അവകാശത്തിൻ്റെ ഉടമസ്ഥന് അത്തരം സമർപ്പണം അല്ലെങ്കിൽ ഉപയോക്തൃ ഉള്ളടക്കം അറിയപ്പെടുന്ന അല്ലെങ്കിൽ പിന്നീട് വികസിപ്പിച്ച ഏതെങ്കിലും രൂപത്തിലോ ഫോർമാറ്റിലോ അല്ലെങ്കിൽ ഫോറത്തിലോ ഉപയോഗിക്കുന്നതിനും പുനഃനിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പരിഷ്കരിക്കുന്നതിനും പരസ്യമായി പ്രദർശിപ്പിക്കുന്നതിനും ലൈസൻസ് നൽകിയിട്ടുണ്ടെന്ന് നിങ്ങൾ ഉറപ്പുനൽകുകയും ചെയ്യുന്നു.

പ്ലാറ്റ്‌ഫോമിൻ്റെ പൊതു മേഖലകളിൽ നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ഏതൊരു ഉപഭോക്തൃ ഉള്ളടക്കവും സ്വകാര്യമായതല്ല എന്ന് നിങ്ങൾ സ്വയം ഉറപ്പുനൽകുകയും ചെയ്യണം. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി നിങ്ങളുടെയോ മറ്റാരുടെയെങ്കിലും വ്യക്തിഗത വിവരങ്ങൾ (ഫോൺ നമ്പർ, ഇമെയിൽ വിലാസം പോലുള്ളവ) അടങ്ങിയിരിക്കുന്ന ഉള്ളടക്കം അപ്ലോഡ് ചെയ്യരുത്.

പ്ലാറ്റ്‌ഫോമിൻ്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനോ അതിൻ്റെ ഉള്ളടക്കം പരിഷ്കരിക്കുന്നതിനോ രൂപകൽപ്പന ചെയ്ത വൈറസുകൾ, കംപ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ, മറ്റേതെങ്കിലും കമ്പ്യൂട്ടർ കോഡുകൾ അടങ്ങിയിരിക്കുന്ന ഏതെങ്കിലും ഉള്ളടക്കങ്ങൾ എന്നിവ അപ്ലോഡ് ചെയ്യില്ലെന്ന് ഉപയോക്താക്കൾ സമ്മതിക്കുന്നു.

താഴെപ്പറയുന്ന നടപടികൾ ഉപയോഗ നിബന്ധനകളുടെ ലംഘനമായി കണക്കാക്കപ്പെടുമെന്നും പ്ലാറ്റ്‌ഫോമിലെ നിങ്ങളുടെ ഉപഭോക്തൃ അക്കൗണ്ട് ഉടനടി അവസാനിപ്പിക്കാനും മറ്റ് ഉചിതമായ നിയമ നടപടികൾ ആരംഭിക്കുന്നതിനും ഹാപ്പിയസ്റ്റ് ഹെൽത്തിനെ അനുവദിക്കുമെന്നും നിങ്ങൾ സമ്മതിക്കുന്നു.

നിയമവിരുദ്ധമായ, അശ്ലീലമായ, അപകീർത്തിപ്പെടുത്തുന്ന, ലൈംഗികതയെ അടിസ്ഥാനമാക്കി അശ്ലീലമായ അപമാനമോ പീഡനമോ, വംശീയമായ, അല്ലെങ്കിൽ വംശീയമായി അപകീർത്തിപ്പെടുത്തുന്ന, വംശീയമായി അപലപനീയമായ, പണമിടപാട് അല്ലെങ്കിൽ ചൂതാട്ടവുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുന്നതോ, അല്ലെങ്കിൽ നിലവിലുള്ള നിയമങ്ങളുമായി പൊരുത്തപ്പെടാത്തതോ അല്ലെങ്കിൽ നിയമത്തിന് വിരുദ്ധമായതോ ആയ പരസ്യങ്ങൾ പോസ്റ്റ് ചെയ്യുക, ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കാൻ മുന്നറിയിപ്പ് ലഭിച്ചിട്ടും ചർച്ച ചെയ്യപ്പെടുന്ന വിഷയവുമായി ബന്ധമില്ലാത്ത ബിസിനസ്സ് അഭ്യർത്ഥനകൾ അല്ലെങ്കിൽ അഭിപ്രായങ്ങൾക്കായി ആൾമാറാട്ടം നടത്തുക, അഭിപ്രായങ്ങൾ പോസ്റ്റുചെയ്യുന്നതിനോ കാണുന്നതിനോ നിങ്ങളുടെ ഐഡൻ്റിഫിക്കേഷൻ മറ്റൊരു വ്യക്തിക്ക് ഉപയോഗിക്കാൻ അനുമതി നൽകുക, മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനോ, സ്ക്രാപ്പ് ചെയ്യാനോ, അല്ലെങ്കിൽ മറ്റുതരത്തിൽ ശേഖരിക്കാനോ ഉള്ള മറ്റ് മെക്കാനിക്കൽ മാർഗങ്ങൾ, പ്ലാറ്റ്‌ഫോം പോസ്റ്റിംഗിൽ നിന്നും ‘ചെയിൻ ലെറ്ററുകൾ ’ ഉൾപ്പെടെയുള്ള ഇമെയിൽ വിലാസങ്ങൾ,
സ്പാമിംഗ്, ഹാപ്പിയസ്റ്റ് ഹെൽത്ത് എന്ന കമ്പനിയുടെ വിവേചനാധികാരത്തിൽ മറ്റു ഉപയോക്താക്കൾക്ക് ഹാനികരമാകുന്ന മറ്റേതെങ്കിലും പെരുമാറ്റത്തിൽ ഏർപ്പെടുക എന്നിവ ഞങ്ങൾക്കും ഞങ്ങളുടെ എല്ലാ ലൈസൻസർമാർക്കും/ഉപഭോക്താക്കൾക്കും ഏതെങ്കിലും തരത്തിലുള്ള ബാധ്യതയോ കേടുപാടുകളോ ഉണ്ടാകുന്നതിന് ഇടയായേക്കാം. താഴെ പറയുന്നവ ഏതെങ്കിലും കാര്യത്തിനോ മുഴുവനായോ അവകാശം ഹാപ്പിയസ്റ്റ് ഹെൽത്തിൽ നിക്ഷിപ്തമാണ്, എന്നാൽ ബാധ്യസ്ഥനായിരിക്കില്ല.

പൊതു ചാറ്റ് റൂമിലെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുക.

ഉപഭോക്താക്കൾക്കുള്ള ഉള്ളടക്കത്തെ സംബന്ധിച്ചപരാതികളിൽ അന്വേഷണം നടത്തുകയും ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യുക.

ഉപഭോക്തൃ നിബന്ധനകൾ ലംഘിക്കുന്നവരെ
പ്ലാറ്റ്‌ഫോമിൻ്റെ എതെങ്കിലും ഒരു സമൂഹമാധ്യമത്തിൽ നിന്നോ അല്ലെങ്കിൽ എല്ലാ സമൂഹമാധ്യമങ്ങളിൽ നിന്നോ
പുറത്താക്കുക

പ്ലാറ്റ്‌ഫോമിലെ ആശയവിനിമയങ്ങൾ ഈ മാനദണ്ഡങ്ങൾ ലംഘിക്കുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ പോസ്റ്റുചെയ്ത എല്ലാ ആശയവിനിമയങ്ങളും ഇല്ലാതാക്കുക.

മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും അവകാശങ്ങൾ പ്രയോഗിക്കാൻ ഹാപ്പിയസ്റ്റ് ഹെൽത്ത് പരാജയപ്പെട്ടാൽ മറ്റ് പ്ലാറ്റ്‌ഫോം ഉപഭോക്താക്കളുടെയോ മറ്റേതെങ്കിലും വ്യക്തികളുടെയോ ഗുണത്തിനായി നിയമപരമായി നടപ്പിലാക്കാവുന്ന അവകാശമോ ബാധ്യതയോ ഉണ്ടാകില്ല.

8. ഉപഭോക്തൃ ക്രെഡൻഷ്യലുകളും പാസ്സ്‌വേർഡും

ഉപഭോക്താക്കൾ തങ്ങളുടെ പ്ലാറ്റ്‌ഫോം പാസ്സ്‌വേർഡും അക്കൗണ്ടുകളും സംരക്ഷിക്കുന്നതിൽ വേണ്ടത്ര ജാഗ്രത പാലിക്കുകയും ഉത്തരവാദിത്വം ഏറ്റെടുക്കുകയും വേണം. ഉപഭോക്താക്കൾ അവരുടെ പ്ലാറ്റ്‌ഫോം അക്കൗണ്ടിലേക്കുള്ള അനധികൃത പ്രവേശനം നിരീക്ഷിക്കുകയും ഉടനടി റിപ്പോർട്ട് ചെയ്യുകയും വേണം. ആവശ്യമെങ്കിൽ, ഞങ്ങളെ ബന്ധപ്പെട്ട് അവരുടെ അക്കൗണ്ടുകൾ അല്ലെങ്കിൽ പാസ്സ്‌വേർഡുകൾ നിർജ്ജീവമാക്കാൻ അഭ്യർത്ഥിക്കാവുന്നതാണ്.പ്ലാറ്റ്‌ഫോമിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുന്നതിനും നിരീക്ഷിക്കുന്നതിനും വീണ്ടെടുക്കുന്നതിനും സംഭരിക്കുന്നതിനും ഉപയോഗിക്കുന്നതിനും പ്രൈവസി പോളിസിക്ക് അനുസൃതമായി ഉപഭോക്താവ് ഹാപ്പിയസ്റ്റ് ഹെൽത്തിനും പ്ലാറ്റ്‌ഫോമിൻ്റെ പ്രവർത്തനത്തിൽ പങ്കെടുക്കുന്ന മറ്റ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവകാശം നൽകുന്നു.

9. തർക്കപരിഹാരവും അധികാര പരിധിയും

ഇന്ത്യയിലെ ബാംഗ്ലൂരിലാണ് ഹാപ്പിയസ്റ്റ് ഹെൽത്ത് സ്ഥിതി ചെയ്യുന്നത്. പ്ലാറ്റ്‌ഫോമുമായോ അതിൻ്റെ ഉപയോഗവുമായോ ബന്ധപ്പെട്ട് ഉണ്ടാകുന്ന തർക്കങ്ങൾക്ക് ഇന്ത്യയിലെ ബാംഗ്ലൂരിലാണ് കേവല അധികാരപരിധി ഉള്ളതെന്നും ഇന്ത്യൻ നിയമം അനുസരിക്കണമെന്നും ഉപഭോക്താക്കൾ വ്യക്തമായി സമ്മതിക്കുന്നു.

ഈ ഉപഭോക്തൃ വ്യവസ്ഥകളിൽ നിന്നോ അവയുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന ഏതൊരു തർക്കവും ഇന്ത്യൻ നിയമത്തിൻ്റെ വ്യവസ്ഥകളനുസരിച്ച്, പ്രത്യേകിച്ച് 1996 ലെ വ്യവഹാരവും അനുരഞ്ജന നിയമവും അനുസരിച്ച് മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാവുന്നതാണ്. വ്യവഹാരത്തിൻ്റെ ആസ്ഥാനം ബാംഗ്ലൂരും വ്യവഹാരത്തിൻ്റെ ഭാഷ ഇംഗ്ലീഷുമായിരിക്കും.

ഈ ഉപയോക്തൃ നിബന്ധനകളിലെ ഏതെങ്കിലും വ്യവസ്ഥ നിയമവിരുദ്ധമോ മറ്റുതരത്തിൽ നടപ്പിലാക്കാനാവാത്തതോ ആണെന്ന് കണ്ടെത്തിയാൽ, അത്തരം വ്യവസ്ഥകൾ റദ്ദാക്കപ്പെടുകയും കരാർ പൂർണമായും തുടരുകയും ചെയ്യും.

ഏതെങ്കിലും വ്യവസ്ഥകൾ ഒഴിവാക്കുകയോ ഈ ഉടമ്പടി ലംഘിക്കുകയോ ചെയ്യുന്നത് മറ്റേതെങ്കിലും വ്യവസ്ഥകൾ ഒഴിവാക്കുന്നതിനോ ലംഘിക്കുന്നതിനോ കാരണമാകില്ല

10. ഞങ്ങളെ ബന്ധപ്പെടൂ

ഈ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട ആശയ വിനിമയങ്ങളും, അഭിപ്രായങ്ങളും അറിയിക്കുന്നതിനായി ഇവിടെ ബന്ധപ്പെടൂ. പ്രവർത്തന രഹിതമായ ലിങ്കുകളെ കുറിച്ചും ഞങ്ങളെ അറിയിക്കൂ”

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്