728X90

728X90

അഡ്വെർടൈസിംഗ് പോളിസി

1. പൊതുവായവ

ഹാപ്പിയസ്റ്റ് ഹെൽത്ത് പ്ലാറ്റ്‌ഫോമിലെ എല്ലാ പരസ്യങ്ങളും ഈ പോളിസിക്ക് വിധേയമായിരിക്കും.”” പ്ലാറ്റ്‌ഫോം”” എന്ന് അർത്ഥമാക്കുന്നതും ഉൾപ്പെടുന്നതും “”www.happiesthealth.com”” എന്ന വെബ്സൈറ്റ്, മൈക്രോസൈറ്റുകൾ, അച്ചടി മാധ്യമം, ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾ, ഫേസ് ബുക്ക്, യൂട്യൂബ്, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഹാപ്പിയസ്റ്റ് ഹെൽത്ത് നിലവിൽ പ്രവർത്തിക്കുന്ന (അല്ലെങ്കിൽ പ്രവർത്തിച്ചേക്കാവുന്ന) മാധ്യമങ്ങൾ, മൊബൈൽഫോൺ, ലാപ്ടോപ്പ്, ഹെഡ്സെറ്റ്, ടെലിവിഷൻ എന്നിങ്ങനെ നിലവിലുള്ളതോ ഭാവിയിൽ ലഭ്യമായയോ ആയ ഉപകരണങ്ങൾ എന്നിവയാണ്.

1.2 വിജ്ഞാപനങ്ങളും പരസ്യങ്ങളും നൽകുന്ന ആൾ അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ഏജൻ്റ് നൽകുന്ന ബാനറുകളും മൊഡ്യൂളുകളും ലിങ്കുകളും മൈക്രോ സൈറ്റുകളും മറ്റ് ഉള്ളടക്കങ്ങളും ഉൾക്കൊള്ളണം.

2. അഡ്വെർട്ടൈസറുടെ ഉത്തരവാദിത്വങ്ങൾ

2.1 പരസ്യങ്ങളിലെ ഉള്ളടക്കത്തിൻ്റേയും ലിങ്കുകളുടേയും കൃത്യത, വസ്തുനിഷ്ഠത, നിയമസാധുത എന്നിവയ്ക്ക് പരസ്യദാതാക്കളും ഏജൻ്റുമാരും മാത്രമാണ് ഉത്തരവാദികൾ. പരസ്യദാതാക്കൾക്ക് അവരുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകൾ ഉണ്ടായിരിക്കണം.

2.2 പരസ്യദാതാക്കളും അവരുടെ ഏജൻ്റുമാരും ഈ പരസ്യങ്ങൾ കാണാവുന്ന രാജ്യങ്ങളിലെ/നിയമപരിധിയിലെ പരസ്യത്തെ നിയന്ത്രിക്കുന്ന എല്ലാ നിയമങ്ങളും ചട്ടങ്ങളും നയങ്ങളും പൂർണമായും പാലിക്കുമെന്ന് ഉറപ്പുനൽകുന്നു.

2.3 പരസ്യദാതാവും ഏജൻ്റുമാരും സംയുക്തമായും ഏകപക്ഷീയമായും നഷ്ടപരിഹാരം നൽകുകയും പ്രസിദ്ധീകരണത്തിൽ നിന്നുണ്ടാകുന്ന നഷ്ടം/നഷ്ടപരിഹാരം,അപകീർത്തിപ്പെടുത്തൽ, സ്വകാര്യത ലംഘനം, പകർപ്പവകാശ ലംഘനം, കോപ്പിയടി, പ്രസക്ത പരസ്യ നിയമങ്ങളുടെ നിയമപരമായ ലംഘനം എന്നിവയുടെ ക്ലെയിമുകൾ ഉൾപ്പെടെയുള്ളവയിൽ (എന്നാൽ അതിൽ മാത്രം പരിമിതപ്പെടുന്നില്ല) നിന്നും പ്ലാറ്റ്‌ഫോമിനെ സംരക്ഷിക്കുകയും ചെയ്യും.

3. ഞങ്ങളുടെ അധികാരങ്ങൾ

3.1 ഏത് തരം പരസ്യം തിരഞ്ഞെടുക്കാനും അംഗീകരിക്കാനുമുള്ള വിവേചനാധികാരം ഹാപ്പിയസ്റ്റ് ഹെൽത്തിനു മാത്രമാണുള്ളത്. ഞങ്ങളുടെ അഡ്വെർടൈസിംഗ് പോളിസിക്ക് അനുസൃതമല്ലാത്തതും കർത്തവ്യ പ്രസ്താവനയുമായി പൊരുത്തപ്പെടാത്തതുമായ പരസ്യങ്ങൾ നിരസിക്കുന്നതിനുള്ള അധികാരവും പ്ലാറ്റ്‌ഫോമിനുണ്ട്.

3.2 തെറ്റായതോ, വസ്തുനിഷ്ഠമല്ലാത്തതോ, തെറ്റിദ്ധരിപ്പിക്കുന്നതോ, മോശം അർത്ഥത്തോടുകൂടിയതോ ആയ പരസ്യങ്ങൾ പ്ലാറ്റ്‌ഫോം അംഗീകരിക്കുന്നതല്ല.

3.3 വർഗം, ലിംഗഭേദം, മതം, വൈവാഹിക നില, വൈകല്യം, ശരീരഘടന, നിറം, എന്നിവയെ അടിസ്ഥാനമാക്കി ഏതെങ്കിലും വ്യക്തിയെയോ ഗ്രൂപ്പിനെയോ ദൃശ്യപരമായി ബുദ്ധിമുട്ടിക്കുന്നതോ വിവേചനം കാണിക്കുന്നതോ ആക്രമിക്കുന്നതോ അപമാനിക്കുന്നതോ ആയതും അനുചിതമെന്ന് കരുതുന്ന മറ്റേതെങ്കിലും ഘടകം ഉൾപ്പെടുത്തിയതുമായ പരസ്യങ്ങൾ പ്ലാറ്റ്‌ഫോം സ്വീകരിക്കില്ല.

3.4 നിങ്ങളുടെ ആരോഗ്യ-ക്ഷേമ കാര്യങ്ങളിലെ മാർഗ്ഗദർശി എന്ന നിലയിൽ, ധാർമികതയ്ക്ക് നിരക്കാത്ത പരസ്യങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിക്കില്ല. ആരോഗ്യകരമായ നിത്യജീവിതത്തിന് യോജിക്കാത്തതും ,അമിത വണ്ണം, കാൻസർ, മദ്യം, സിഗരറ്റ്, പുകയില,പാൻമസാല, ഫാസ്റ്റ്ഫുഡ്, മുഴുവനായോ ഭാഗികമായോ പ്രോസസ് ചെയ്ത ഭക്ഷണം, “”HFSS”” (High in fat, salt and sugar) വിഭാഗത്തിൽ ഉൾപ്പെട്ട ഫ്രൈ ചെയ്തതോ ബേക്ക് ചെയ്തതോ ആയ ഭക്ഷണം, കൃത്രിമ മധുരം ചേർത്ത ഗ്യാസുള്ള പാനീയങ്ങൾ, ഹൈഡ്രജൻ ചേർത്ത കൊഴുപ്പുകളോ, ഞങ്ങളുടെ വീക്ഷണത്തിന് നിരക്കാത്ത മറ്റേതെങ്കിലും ഉത്പന്നങ്ങളെ കുറിച്ചുള്ള പരസ്യങ്ങളോ ഞങ്ങൾ പ്രസിദ്ധീകരിക്കില്ല.

3.5 നിയമപരമായി നിരോധിച്ച ഉത്പന്നങ്ങളുടെ പരസ്യത്തിനു പുറമേ വെടിവെപ്പും സ്ഫോടക വസ്തുക്കളും പോലുള്ളവ,ചൂതാട്ടം, അശ്ലീലചിത്രം, ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതോ സ്വതന്ത്രമായി സാധൂകരിക്കപ്പെടാത്തതോ അല്ലെങ്കിൽ ബന്ധപ്പെട്ട റെഗുലേറ്ററി അതോറിറ്റി ആവശ്യപ്പെടുന്നതോ ആയ ഏതെങ്കിലും പ്രതിവിധി/ചികിത്സ/പ്രോഗ്രാം/ഡയറ്ററി സപ്ലിമെൻ്റ് എന്നിവ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കില്ല.

3.6 കുട്ടികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഹാനികരമായ ഉത്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള പരസ്യങ്ങൾ പ്ലാറ്റ്‌ഫോം പ്രദർശിപ്പിക്കുകയോ കുട്ടികൾക്ക് കാണാനോ മൂന്നാം കക്ഷി ട്രാക്കറുകളുമായി ലിങ്കുകൾ ബന്ധിപ്പിക്കാനോ അനുചിതമെന്ന് കരുതുന്ന ഉള്ളടക്കം അടങ്ങിയ പരസ്യങ്ങൾ പ്രദർശിപ്പിക്കുകയോ അല്ലെങ്കിൽ പതിനെട്ട് വയസ്സിന് താഴെയുള്ള വ്യക്തികളിൽ നിന്ന് വിവരങ്ങൾ ആവശ്യപ്പെടുകയോ ചെയ്യില്ല.

3.7 വ്യാജ ഉത്പന്നങ്ങളുടെ പരസ്യങ്ങളോ, പ്ലാറ്റ്‌ഫോം നയത്തിനും/അല്ലെങ്കിൽ നിലവിലുള്ള നിയമങ്ങൾക്കും വിരുദ്ധമായ ഉത്പന്നങ്ങളുടെ പരസ്യങ്ങളോ സ്വീകരിക്കില്ല

3.8 നിലവിലുള്ള എല്ലാ നിയമങ്ങളും ഈ അഡ്വെർടൈസ്മെൻ്റ് പോളിസിയും അനുസരിച്ച് പരസ്യങ്ങൾ നിരന്തരം പരിശോധിക്കാനുള്ള അവകാശം പ്ലാറ്റ്‌ഫോമിനുണ്ട്. ഒരു ലംഘനം അല്ലെങ്കിൽ ലംഘനത്തിനുള്ള സാധ്യതയുണ്ടായാൽ പ്ലാറ്റ്‌ഫോമിന് പരസ്യം നീക്കം ചെയ്യാനും അനുയോജ്യമെന്ന് കരുതുന്ന മറ്റ് നടപടികൾ ആരംഭിക്കാനും കഴിയും.

4. എഡിറ്റോറിയൽ സ്വാതന്ത്ര്യം

പരസ്യവും എഡിറ്റോറിയൽ ഉള്ളടക്കവും തമ്മിലുള്ള വ്യത്യാസം പ്ലാറ്റ്‌ഫോം തിരിച്ചറിയുകയും നിലനിർത്തുകയും ചെയ്യുന്നു. പരസ്യം ചെയ്യപ്പെടുന്നതോ സ്പോൺസർ ചെയ്യുന്നതോ ആയ ഉള്ളടക്കം അത്തരത്തിൽ അടയാളപ്പെടുത്തുകയും ഫോണ്ട്, വലുപ്പം എന്നിവ അടിസ്ഥാനമാക്കി തിരിച്ചറിയുകയും ചെയ്യും.

5. പരസ്യങ്ങൾ തിരയൽ

5.1 എല്ലാ തിരയൽ ഫലങ്ങളും എങ്ങനെ പ്രദർശിപ്പിക്കാമെന്ന് പ്ലാറ്റ്‌ഫോം തീരുമാനിക്കും, തിരയൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് പ്രത്യേക സ്ഥലം നൽകിയിട്ടുണ്ട്. ചില കീവേഡുകളുടെ തിരയൽ ഫലങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെടാൻ കമ്പനികൾ പരസ്യങ്ങൾ വാങ്ങിയേക്കാം.

6. പിൻവലിക്കാനുള്ള അധികാരം

6.1 ഏതെങ്കിലും പരസ്യം സ്വീകരിക്കണോ, നിരസിക്കണോ, റദ്ദാക്കണോ, നീക്കം ചെയ്യണോ എന്ന് ഏത് സമയത്തും സ്വന്തം വിവേചനാധികാരത്തിൽ തീരുമാനിക്കാനുള്ള അവകാശം പ്ലാറ്റ്‌ഫോമിനുണ്ട്.

7.നിർവ്വഹണം

7.1 എല്ലാ പരസ്യങ്ങളും പിശകില്ലാതെ പ്രദർശിപ്പിക്കുമെന്ന് പ്ലാറ്റ്‌ഫോം ഉറപ്പുനൽകുന്നില്ല.

8.പ്ലാറ്റ്‌ഫോം സന്ദർശിക്കുന്നവരെ ട്രാക്ക് ചെയ്യൽ

ഹാപ്പിയസ്റ്റ് ഹെൽത്തിൻ്റെ അനുവാദത്തോടെ മാത്രമേ പ്ലാറ്റ്‌ഫോമിലെ പരസ്യങ്ങളിൽ ഏതെങ്കിലും പിക്സൽ, ടാഗുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള വിവര ശേഖരണ സോഫ്‌റ്റ്‌വെയർ കോഡുകൾ, ഏതെങ്കിലും കുക്കികൾ ബീക്കണുകൾ എന്നിവ ഉൾപ്പെടുത്താൻ പാടുള്ളു. അഥവാ അനുവദിച്ചാൽ അതിൽ വ്യക്തമായ ഒരു ഉപവാദം ഉണ്ടായിരിക്കും,

i)വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങൾ ശേഖരിക്കുന്നതിന് പരസ്യദാതാവ് അത്തരം പിക്സൽ ഉപയോഗിക്കരുത് (PII)
ii) ബ്രൗസർ ക്രമീകരണങ്ങൾ വഴി പിക്സൽ തടയാനും ഉൾപ്പെടുത്തിയിരിക്കുന്ന ഏത് കുക്കിയും ഇല്ലാതാക്കാനും കഴിയും
iii) പരസ്യദാതാവ് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങളല്ലാത്തവയെ മറ്റേതെങ്കിലും സ്രോതസ്സിൽ നിന്നും ലഭിച്ച വ്യക്തിഗത വിവരങ്ങളുമായി ബന്ധിപ്പിക്കില്ല.
iv)ഹാപ്പിയസ്റ്റ് ഹെൽത്ത്.കോമിൽ നിന്ന് ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തിൽ പരസ്യദാതാവ് തൻ്റെ ഡാറ്റാബേസിലെ നിലവിലുള്ള ഏതെങ്കിലും പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യില്ല, അതിൽ ഒരാൾ ഹാപ്പിയസ്റ്റ് ഹെൽത്ത്.കോം സന്ദർശകനാണെന്ന വസ്തുതയോ റഫറൻസിംഗ് URL- ലെ വിവരങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ വിവരങ്ങളോ ഉൾപ്പെടുന്നു.

9.മുന്നറിയിപ്പ്

പ്ലാറ്റ്‌ഫോം പരസ്യങ്ങൾ സ്വീകരിക്കുന്നതും പ്രദർശിപ്പിക്കുന്നതും പരസ്യപ്പെടുത്തുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും അംഗീകാരത്തിന് തുല്യമല്ല. പരസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിങ്ങളുടെ വിശ്വാസവും പ്രവൃത്തികളും മൂലം ഉണ്ടാകുന്ന ഏതെങ്കിലും ക്ലെയിമുകൾ/നഷ്ടങ്ങൾക്ക് പ്ലാറ്റ്‌ഫോം ഉത്തരവാദിയല്ല.”

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്