728X90

728X90

പ്രൈവസി പോളിസി

1.0 ആമുഖം

ഹാപ്പിയസ്റ്റ് ഹെൽത്ത് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് (ഇനി മുതഹാപ്പിയസ്റ്റ് ഹെൽത്ത്) നിങ്ങളുടെ സ്വകാര്യതയെ മാനിക്കുകയും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരുമാണ്. നിങ്ങളുടെ അറിവോടെയോ, മൂന്നാം കക്ഷിയിൽ നിന്നോ, സ്വയമോ ശേഖരിച്ച വിവരങ്ങൾ ഞങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് ഈ പ്രൈവസി പോളിസിയിൽ വിശദമാക്കുന്നു.

പ്ലാറ്റ്‌ഫോം” എന്നാൽ അർത്ഥമാക്കുന്നത് “HappiestHealth.com” എന്നാണ്. എല്ലാ മൈക്രോ സൈറ്റുകളും അച്ചടിമാധ്യമങ്ങളും ഫേസ്ബുക്ക്, യൂട്യൂബ്, വാട്സ്ആപ്പ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഹാപ്പിയസ്റ്റ് ഹെൽത്ത് നിലവിൽ പ്രവർത്തിക്കുന്ന (അല്ലെങ്കിൽ ഭാവിയിൽ പ്രവർത്തിക്കുന്ന) മറ്റേതെങ്കിലും മീഡിയയും ഉൾപ്പെടുന്നു. ഈ പ്രൈവസി പോളിസി എല്ലാ സ്രോതസ്സുകളിൽ നിന്നും ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ, അതായത് ഞങ്ങളുടെ വെബ്സൈറ്റ്, മൊബൈൽ സൈറ്റുകൾ, ആപ്ലിക്കേഷനുകൾ (“”ആപ്പുകൾ””), കോൺഫറൻസുകൾ, ഇവൻ്റുകൾ, ഇലക്ട്രോണിക് വാർത്താക്കുറിപ്പുകൾ അല്ലെങ്കിൽ ഈ പ്രൈവസി പോളിസിയുമായി ബന്ധിപ്പിക്കുന്ന ആശയവിനിമയങ്ങൾ എന്നിവയ്ക്ക് ബാധകമാണ്.

2.0 പ്രായോഗികത

രജിസ്ട്രേഷൻ, ഇമെയിൽ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗങ്ങളിലൂടെ നിങ്ങൾ പ്ലാറ്റ്‌ഫോമിലേക്ക് സ്വമേധയാ വ്യക്തിഗത വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളെ പ്ലാറ്റ്‌ഫോമിൻ്റെ ഉപയോക്താവായി കണക്കാക്കും കൂടാതെ ഈ പോളിസിയുടെ എല്ലാ നിബന്ധനകളും നിങ്ങൾക്ക് പൂർണ്ണമായും ബാധകവുമാകും.

ഈ പ്രൈവസി പോളിസിയുടെ ചില നിബന്ധനകൾ യാദൃശ്ചികമായി സൈറ്റ് ബ്രൗസ് ചെയ്യുന്ന വ്യക്തികൾക്കും ബാധകമായേക്കാം, കൂടാതെ സ്വമേധയാ ഏതെങ്കിലും സേവനങ്ങൾ പ്രയോജനപ്പെടുത്തുകയോ വ്യക്തിഗത വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്യുന്ന വ്യക്തികളോട് പോളിസി മുഴുവനായി വായിക്കാൻ അഭ്യർത്ഥിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള എതിർപ്പുകളുണ്ടെങ്കിൽ ഇതിൻ്റെ അവസാനം നൽകിയിരിക്കുന്ന ഞങ്ങളുടെ പരാതി ഓഫീസറെ ബന്ധപ്പെടാവുന്നതാണ്. കൂടാതെ മുൻകരുതൽ എന്ന നിലയിൽ കാഷ്വൽ ബ്രൗസറുകൾ അവരുടെ ബ്രൗസർ ക്രമീകരണത്തിലെ ‘ക്ലിയർ കുക്കി’ പ്രവർത്തനവും ഉപയോഗിച്ചേക്കാം.

3.0 ഞങ്ങൾ ശേഖരിച്ച വിവരങ്ങൾ

ഈ പോളിസിയുടെ ഉദ്ദേശ്യങ്ങൾക്കായുള്ള വ്യക്തിഗത വിവരങ്ങൾ നിങ്ങളെ ഒരു വ്യക്തിയായി തിരിച്ചറിയുന്നതോ തിരിച്ചറിയാൻ കഴിയുന്ന ഒരു വ്യക്തിയുമായി ബന്ധപ്പെട്ടതോ ആയ വിവരങ്ങളാണ്.

നിങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗത്തിൻ്റെ സ്വഭാവത്തെ ആശ്രയിച്ച്, ഇനിപ്പറയുന്ന തരത്തിലുള്ള വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചേക്കും (ഉൾപ്പെടെ എന്നാൽ അതിൽ പരിമിതപ്പെടുത്തിയിട്ടില്ല)

നിങ്ങൾ പ്ലാറ്റ്‌ഫോമിൽ ഒരു ഉപയോക്താവായി സ്വമേധയാ രജിസ്റ്റർ ചെയ്യുമ്പോഴോ ഞങ്ങൾ സംഘടിപ്പിക്കുന്ന ഏതെങ്കിലും കോൺഫറൻസുകളിലോ വെബിനാറുകളിലോ പങ്കെടുക്കുമ്പോഴോ പ്ലാറ്റ്‌ഫോമിൻ്റെ ഏതെങ്കിലും ഇൻ്ററാക്ടീവ് ഫീച്ചറുകൾ ഉപയോഗിക്കുമ്പോഴോ, പേര്, തപാൽ വിലാസം, രാജ്യം, ഇമെയിൽ ഐഡി, ഫോൺ നമ്പറുകൾ തുടങ്ങിയ ബന്ധപ്പെടാനുള്ള വിവരങ്ങൾ, ഞങ്ങളുടെ ചോദ്യാവലികൾക്കും സർവേകൾക്കും മറുപടിയായി പ്രായം, ലിംഗം, ജനനത്തീയതി അല്ലെങ്കിൽ മറ്റ് സമാന ജനസംഖ്യാപരമായ ഡാറ്റ,
പേയ്‌മെൻ്റ് രീതി, വിധം, സ്വഭാവം, ഇടപാട് വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സാമ്പത്തിക വിവരങ്ങൾ, മുമ്പുണ്ടായിരുന്നതും ഇപ്പോഴും തുടരുന്നതുമായ അസുഖങ്ങൾ, ആരോഗ്യ നില അല്ലെങ്കിൽ നിലവിലെ ചികിത്സാ പദ്ധതികൾ പോലുള്ള ആരോഗ്യ വിവരങ്ങൾ, ഐപി അഡ്രസ്, ഡാറ്റ, വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് ഉപയോഗം എന്നിവ പോലെയുള്ള കംപ്യൂട്ടറുമായി ബന്ധപ്പെട്ട വിവരങ്ങൾ, സോഷ്യൽ മീഡിയ ചാറ്റ്റൂമുകൾ, ബുള്ളറ്റിൻ ബോർഡുകൾ, ഉപഭോക്തൃ അഭിപ്രായങ്ങൾ മുതലായവ പോലെ പൊതുസ്ഥലത്ത് നിങ്ങൾ സ്വമേധയാ വെളിപ്പെടുത്തിയ വിവരങ്ങൾ. മറ്റ് വെബ്‌സൈറ്റുകളോ ബിസിനസ് പങ്കാളികളോ സോഷ്യൽ മീഡിയ സേവനങ്ങളോ ഞങ്ങൾക്ക് ലഭ്യമാക്കിയ വ്യക്തിഗത ഡാറ്റ.

4.0 വ്യക്തിഗത വിവരങ്ങളുടെ ഉപയോഗം

നിങ്ങൾ അഭ്യർത്ഥിച്ച സേവനം നൽകുന്നതിന് ആവശ്യമായ വ്യക്തിഗത വിവരങ്ങൾ മാത്രമാണ് പ്ലാറ്റ്‌ഫോം ശേഖരിക്കുന്നത്. അത് നിങ്ങളുടെ താൽപര്യങ്ങൾക്ക് അനുസൃതമാണെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് ന്യായമായ കാരണമുണ്ട്, ഇത് ഞങ്ങളുടെ ഉപഭോക്താക്കളുമായും പങ്കാളികളുമായും ഞങ്ങൾക്കുള്ള ബന്ധം പാലിക്കുന്നതിനും നിങ്ങളുടെ സമ്മതം അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനുമായാണ്.

വ്യക്തിഗത വിവരങ്ങളുടെ ഉപയോഗം

പ്ലാറ്റ്‌ഫോമിൽ ഉപഭോക്തൃ രജിസ്‌ട്രേഷൻ സുഗമമാക്കുന്നതിനും ഉപയോക്തൃ ഐഡൻ്റിറ്റി പരിശോധിക്കുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും ഞങ്ങളുടെ പ്ലാറ്റ്‌ഫോം കസ്റ്റമൈസ് ചെയ്യുന്നതിനാൽ ഉപഭോക്താവിന് ഫലപ്രദമായി ഉപയോഗിക്കാനാകുന്നു. ഇത് പ്ലാറ്റ്ഫോമിനെ കൂടുതൽ പ്രസക്തമാക്കുകയും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു

വ്യക്തിഗതമാക്കിയ വിവരങ്ങൾ കൈമാറുന്നു

ഏതെങ്കിലും പുതിയ ഉൽപ്പന്നങ്ങൾ/സേവനങ്ങൾ/ ഇവൻ്റുകൾ എന്നിവ മാർക്കറ്റ് ചെയ്യുന്നതിനോ പ്ലാറ്റ്‌ഫോമിലെ എന്തെങ്കിലും മാറ്റങ്ങളെക്കുറിച്ചോ, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയുന്നതിനോ ഇമെയിൽ വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും. ബിസിനസ്സ് ഇൻ്റലിജൻസിനായി പേരുവെളിപ്പെടുത്താനാകാത്ത സ്രോതസ്സിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഞങ്ങൾ ഉപയോഗിച്ചേക്കാം. അതോടൊപ്പം തന്നെ നിങ്ങൾ സ്വകാര്യ വിവരങ്ങൾ ചേർക്കുകയോ പുതുക്കുകയോ ചെയ്താൽ അവ ഞങ്ങൾ വിശകലനം ചെയ്യുന്നതുമാണ്. കൂടാതെ ഇത്തരം വിവരങ്ങൾ, ഗവേഷണങ്ങളുടേയോ അല്ലെങ്കിൽ സ്ഥിതിവിവരക്കണക്കുകളുടേയോ സംഗ്രഹമായോ വ്യക്തികൾക്ക് തിരിച്ചറിയാൻ കഴിയാത്ത രൂപത്തിലോ ഞങ്ങളുടെ ബിസിനസ്സ് പങ്കാളികൾക്ക് കൈമാറിയേക്കാം.

ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ പ്രവർത്തനങ്ങൾ, ഉത്പന്നങ്ങൾ, ആപ്ലിക്കേഷനുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൻ്റെ ഭാഗമായുള്ള ഇമെയിലുകൾ അയക്കുന്നതിനും, പണമിടപാടുകൾക്കും മറ്റുമായി മൂന്നാം കക്ഷികളായ സേവനദാതാക്കളുമായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പങ്കുവെച്ചേക്കാം. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ ഞങ്ങൾക്കു വേണ്ടിയുള്ള സേവനങ്ങൾക്കല്ലാതെ മറ്റൊരു തരത്തിലും ഉപയോഗിക്കുകയില്ല എന്ന് മൂന്നാം കക്ഷിയായ സേവനദാതാക്കൾ ഉറപ്പ് വരുത്തേണ്ടതാണ്.

പ്ലാറ്റ്‌ഫോമിലെ ഇൻ്ററാക്ടീവ് ഫീച്ചറിലൂടെ നിങ്ങൾ നൽകുന്നതോ പരസ്യപ്പെടുത്തുന്നതോ ആയ വിവരങ്ങൾക്ക് ഞങ്ങൾ യാതൊരു തരത്തിലും ഉത്തരവാദികളല്ല. ഇത്തരത്തിലുള്ള വിവരങ്ങൾ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന മറ്റ് ഉപഭോക്താക്കളോ, സെർച്ച് എൻജിനുകളോ, പരസ്യദാതാക്കളോ ഉപയോഗിച്ചേക്കാം.

പ്ലാറ്റ്‌ഫോമിലെ പണമിടപാട് സംവിധാനം നിങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ പണമടക്കുന്നതിനും ബില്ലിംഗിനുമായി നിങ്ങളുടെ ക്രെഡിറ്റ് കാർഡ് നമ്പർ അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ ഞങ്ങൾക്ക് ശേഖരിക്കേണ്ടതായി വരും. ബില്ലിംഗ് പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി ഈ വിവരങ്ങൾ മൂന്നാം കക്ഷി സേവനദാതാക്കളുമായി പങ്കിടേണ്ടതായുണ്ട്. മൂന്നാം കക്ഷി മുഖാന്തരം ഡിജിറ്റലായി രേഖപ്പെടുത്തുന്ന ഇത്തരം ഇടപാടുകളുടെ യാഥാർത്ഥ്യം പരിശോധിക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രമായിരിക്കും.

മൂന്നാം കക്ഷി മുഖാന്തരം പ്രവർത്തിക്കുന്ന സൈറ്റുകളുമായോ ആപ്പുകളുമായോ പ്ലാറ്റ്‌ഫോം ബന്ധപ്പെടുത്തുകയോ മൂന്നാം കക്ഷി നിയന്ത്രിക്കുന്ന പരസ്യങ്ങളോ, ഉള്ളടക്കങ്ങളോ, പ്രത്യേക ഓഫറുകളോ പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെടുകയോ ചെയ്തേക്കാം. മൂന്നാം കക്ഷി മുഖാന്തരം പ്രവർത്തിക്കുന്ന ഇത്തരം ഫീച്ചറുകൾ നിങ്ങളേയും നിങ്ങൾ ഈ ഫീച്ചറുകൾ ഉപയോഗിക്കുന്നതിനേയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി കുക്കികൾ ഉപയോഗപ്പെടുത്തിയേക്കും. . തിരയൽ ഫലങ്ങളായി പ്രദർശിപ്പിക്കുന്നതോ, പരസ്യത്തിൽ ക്ലിക്കുചെയ്യുമ്പോൾ ലഭിക്കുന്നതോ, പ്ലാറ്റ്‌ഫോമിനുള്ളിൽ നിന്ന് നൽകിയേക്കാവുന്ന ലിങ്കുകൾ വഴി സന്ദർശിക്കുന്നതോ ആയ മൂന്നാ കക്ഷി സൈറ്റുകളുടെ പ്രൈവസി പോളിസിയിൽ പ്ലാറ്റ്‌ഫോമിന് യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്താനാകില്ല. ഇത്തരം വെബ്സൈറ്റുകളുടെ പ്രൈവസി പോളിസി വായിച്ചു മനസ്സിലാക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

ഞങ്ങളുടെ സമൂഹമാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവയുമായി ബന്ധപ്പെടാൻ പ്ലാറ്റ്‌ഫോം നിങ്ങളെ അനുവദിക്കും. ഇത്തരം സമൂഹമാധ്യമ സേവനങ്ങൾ നിങ്ങളുടെ ഐപി അഡ്രസ്, ഞങ്ങളുടെ വെബ്സൈറ്റിൽ നിങ്ങൾ സന്ദർശിക്കുന്ന പേജുകൾ എന്നിവ ശേഖരിക്കുകയും, ഇവ ശരിയായി പ്രവർത്തിക്കുന്നതിനായി കുക്കികൾ സജ്ജമാക്കുകയും ചെയ്തേക്കാം. സമൂഹമാധ്യമങ്ങളുടെ സേവനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ യൂസർ ഐഡി അല്ലെങ്കിൽ യൂസർ നെയിം പ്ലാറ്റ്‌ഫോമിന് ശേഖരിക്കേണ്ടതായി വരും. സോഷ്യൽ മീഡിയ സേവനത്തിനായി നിങ്ങൾ നൽകിയ സ്വകാര്യതാ ക്രമീകരണത്തെ ആശ്രയിച്ച് നിങ്ങളുടെ പ്രൊഫൈൽ ചിത്രമോ ഇമെയിൽ വിലാസമോ പോലുള്ള വിവരങ്ങൾ ഞങ്ങളുമായി അധികമായി പങ്കിടേണ്ടതായി വരും. സോഷ്യൽ മീഡിയയിലൂടെ പ്ലാറ്റ്‌ഫോമിൻ്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുകയോ അല്ലെങ്കിൽ സോഷ്യൽ മീഡിയ സേവനങ്ങളുമായി പ്ലാറ്റ്‌ഫോമിനെ ബന്ധിപ്പിക്കുകയോ ചെയ്യുമ്പോൾ ഈ പ്രൈവസി പോളിസിക്ക് അനുസൃതമായി അത്തരം വിവരങ്ങളും ഉള്ളടക്കവും ശേഖരിക്കാനും സംഭരിക്കാനും ഉപയോഗിക്കാനും നിങ്ങൾ ഞങ്ങളെ അധികാരപ്പെടുത്തുന്നു.

ഞങ്ങളുമായി ബന്ധപ്പെടുന്നതിനായി നിരവധി മാർഗ്ഗങ്ങൾ പ്ലാറ്റ്‌ഫോം നിങ്ങൾക്കായി നൽകുന്നു. ഒരു നിർദ്ദിഷ്‌ട ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ അയയ്‌ക്കാവുന്നതാണ്. ഈ ഫീച്ചർ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ഇമെയിൽ സോഫ്റ്റ്‌വെയർ സജീവമാകും. എന്നാൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മാത്രമാണ് ഞങ്ങൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നത്. നിങ്ങളുടെ ഇമെയിലും അതുമായി ബന്ധപ്പെട്ട വ്യക്തിവിവരങ്ങളും എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിൽ ഏതെങ്കിലും തരത്തിലുള്ള വിശദീകരണം ആവശ്യമാണെങ്കിൽ അത് ഞങ്ങൾക്കുള്ള സന്ദേശത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

ബിസിനസ് പുനഃസംഘടനാ സാഹചര്യത്തിൽ, നിങ്ങളുടെ ഡാറ്റയുടെ ഉടമസ്ഥാവകാശം നിയമാനുസൃതം മറ്റൊരു സ്ഥാപനത്തിന് കൈമാറിയേക്കാം. നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന സ്ഥാപനത്തിലും സംരക്ഷിക്കപ്പെടുന്നതായിരിക്കും. നിങ്ങളുടെ മുൻകൂർ അനുമതിയോടെയോ അല്ലെങ്കിൽ നിയമാനുസൃതമായോ, ബിസിനസ്സിന് അത്യാന്താപേക്ഷികവും അസാധാരണവും ന്യായവുമായ ആവശ്യങ്ങൾക്കായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പ്ലാറ്റ്‌ഫോം ഉപയോഗിക്കും.

5.0 ഓട്ടോമാറ്റിക് നിരീക്ഷണവും കുക്കിയും

നിങ്ങൾ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് തുടങ്ങുമ്പോൾ, ഞങ്ങളുടെ സെർവറുകൾ നിങ്ങളുടെ ബ്രൗസറോ ഉപകരണമോ കുക്കികൾ വഴി നിങ്ങൾ സന്ദർശിക്കുന്ന പേജുകളോ (ഒരു തരം സോഫ്‌റ്റ്‌വെയർ പ്രോഗ്രാം) സ്വയം റെക്കോർഡ് ചെയ്യുകയും തിരിച്ചറിയുകയും ചെയ്യുന്നു. പ്ലാറ്റ്‌ഫോമിൻ്റെ സാങ്കേതിക നിർവ്വഹണത്തിനും ഉപഭോക്തൃ നടത്തിപ്പിനും കുക്കികൾ വഴി സംഭരിച്ചിരിക്കുന്ന വിവരങ്ങൾ അത്യന്താപേക്ഷിതമാണ്. കൂടാതെ നിർദ്ദിഷ്ട ലക്ഷ്യം മുൻനിർത്തിയുള്ള പരസ്യം ചെയ്യൽ, ട്രെൻഡുകൾ, പെരുമാറ്റങ്ങൾ എന്നിവ വിശകലനം ചെയ്യുന്നതടക്കമുള്ള ബിസിനസ്സ് ആവശ്യങ്ങൾക്കും ഇത് ഉപയോഗിച്ചേക്കാം.

നിങ്ങൾ പ്ലാറ്റ്‌ഫോം ബ്രൗസ് ചെയ്യുമ്പോൾ കുക്കി ആക്‌സസ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഉപകരണത്തിലെ കുക്കി ക്രമീകരണങ്ങൾ മാറ്റുകയോ കുക്കി ചെക്ക് ബോക്‌സിൽ നിങ്ങളുടെ മുൻഗണനകൾ സൂചിപ്പിക്കുകയോ ചെയ്യാം. അത് നിങ്ങൾ ഞങ്ങളുടെ സൈറ്റ് സന്ദർശിക്കുമ്പോൾ സ്വയം പോപ്പ് അപ്പ് ചെയ്യും. സേവനത്തിൻ്റെ ചില സവിശേഷതകൾ നിങ്ങൾക്ക് ലഭ്യമായേക്കില്ലെങ്കിലും, അനാവശ്യ കുക്കികൾ അനുവദിക്കാതിരിക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

കുക്കിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അവ പ്ലാറ്റ്‌ഫോമി എങ്ങനെ ഉപയോഗിക്കുന്നു എന്നതിനേയും കുറിച്ച് കൂടുതലായി അറിയാൻ കുക്കി പോളിസി പരിശോധിക്കുക.

6.0 അനുമതി

നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സ്വമേധയാ ഞങ്ങൾക്ക് നൽകുന്നതിലൂടെ, നിങ്ങൾ പ്ലാറ്റ്‌ഫോമിൻ്റെ ഉപഭോക്തൃ നിബന്ധനകൾ, പ്രൈവസി പോളിസി, കുക്കി പോളിസി, പൊതു അറിയിപ്പുകൾ എന്നിവ പൂർണ്ണമായും വായിക്കുകയും അംഗീകരിക്കുകയും ചെയ്തതായി സമ്മതിക്കുന്നു.

പ്ലാറ്റ്‌ഫോം നൽകിയേക്കാവുന്ന മറ്റ് അനുബന്ധ സേവനങ്ങൾക്കും, ആരോഗ്യം, ക്ഷേമം എന്നിവയെ കുറിച്ചുള്ള പ്രസക്തമായ അറിവ് അല്ലെങ്കിൽ വിവരങ്ങളിലേക്കുമുള്ള തുടർ പ്രവേശനം സുഗമമാക്കുന്നതിനായും ഇവിടെ വിവരിച്ചിരിക്കുന്നതും മറ്റേതെങ്കിലും നിയമാനുസൃതവുമായ ഉദ്ദേശ്യങ്ങൾക്കുമായി ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ സംഭരിക്കുകയും ഉപയോഗിക്കുകയും പ്രോസസ്സ് ചെയ്യുകയും പങ്കിടുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് യാതൊരുവിധ നഷ്ടവും ഉണ്ടാകില്ലെന്ന് നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ആരോഗ്യമോ സാമ്പത്തികമോ പോലുള്ള സെൻസിറ്റീവ് വ്യക്തിഗത വിവരങ്ങൾ, നിങ്ങൾക്കും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള ഏതെങ്കിലും കരാർ ബാധ്യതകൾ നിറവേറ്റുന്നതിനായി മാത്രം ശേഖരിക്കപ്പെടും. കൂടാതെ/അല്ലെങ്കിൽ നിങ്ങൾ സ്വമേധയാ വെളിപ്പെടുത്തുന്ന അത്തരം വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിന് മുമ്പ് വ്യക്തമായ സമ്മതം വാങ്ങുന്നതാണ്.

ഒരു ഉപഭോക്താവിൻ്റെ പ്രായവുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിനും പ്രാധാന്യം നൽകുന്നതായിരിക്കും. പ്രായപൂർത്തിയാകാത്ത ഒരാൾ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന സാഹചര്യമുണ്ടായാൽ, രക്ഷകർത്താവിൻ്റെ മേൽനോട്ടമുണ്ടാകണമെന്ന മുന്നറിയിപ്പ് ഞങ്ങൾ നൽകുന്നു. പ്രായപൂർത്തിയാകാത്തവരിൽ നിന്ന് ഞങ്ങൾ ഒരു വിവരവും ആവശ്യപ്പെടുകയോ അന്വേഷിക്കുകയോ ചെയ്യുന്നില്ല. എന്നിരുന്നാലും, അത്തരത്തിലുള്ള ഏതെങ്കിലും വിവരങ്ങൾ പങ്കിട്ടതായി ഞങ്ങൾക്ക് മനസിലാകാനിടയായാൽ പ്രായപൂർത്തിയാകാത്ത വ്യക്തിയെ പ്ലാറ്റ്‌ഫോമിൻ്റെ ഉപയോഗ പരിധിയിൽ നിന്ന് പുറത്താക്കുകയും, വ്യക്തി നൽകിയ എല്ലാ വിവരങ്ങളും എത്രയും വേഗം ഇല്ലാതാക്കുകയും ചെയ്യും.

8.0 വ്യക്തിവിവരങ്ങളുടെ പരിശോധന, മാറ്റം വരുത്തൽ, ഒഴിവാക്കൽ

പ്ലാറ്റ്‌ഫോമിൽ ശേഖരിച്ചിട്ടുള്ള വ്യക്തിവിവരങ്ങളിൽ പരിശോധന നടത്തുന്നതിനോ, മാറ്റംവരുത്തുന്നതിനോ, ഒഴിവാക്കുന്നതിനോ നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ താഴെ തന്നിരിക്കുന്ന ഇമെയിൽ വിലാസത്തിൽ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യം (പരിശോധന, മാറ്റം വരുത്തൽ,തിരുത്തൽ) ഏതാണെന്നും, മാറ്റം വരുത്തേണ്ട പേജിൻ്റെ URLഉം ഇമെയിലിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. എന്നിരുന്നാലും, നിയമം അനുശാസിക്കുന്ന തരത്തിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ മുൻകാല രേഖകൾ ഞങ്ങൾ സൂക്ഷിക്കുന്നതായിരിക്കും.

9.0 പുറത്താക്കൽ

പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട വാർത്തകളും സേവനങ്ങളും നിങ്ങൾക്ക് ലഭിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നില്ല എങ്കിൽ ഞങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ആശയവിനിമയങ്ങളിലെ ‘അൺസബ്‌സ്‌ക്രൈബ് ലിങ്ക്’ ക്ലിക്ക് ചെയ്യാവുന്നതാണ്. കൂടാതെ, താഴെ നൽകിയിരിക്കുന്ന ഇമെയിലിൽ ഞങ്ങളെ ബന്ധപ്പെടുകയാണെങ്കിൽ നിങ്ങൾ നൽകിയിട്ടുള്ള മുൻകൂർ സമ്മതം പിൻവലിക്കാവുന്നതാണ്.

നിങ്ങളുടെ മുൻഗണന അനുസരിച്ചുള്ള മാറ്റങ്ങൾ കഴിയുന്നത്ര വേഗത്തിൽ ഞങ്ങൾ നടപ്പിലാക്കും. എന്നാൽ ഒഴിവാക്കൽ ഓപ്‌ഷൻ ഉപയോഗിച്ചാലും, ഒഴിവാക്കൽ അഭ്യർത്ഥനയുടെ തീയതിക്ക് മുമ്പ്, ഞങ്ങൾ വിവരങ്ങൾ പങ്കിട്ടിരിക്കാവുന്ന അംഗീകൃത ഫ്രാഞ്ചൈസികൾ അല്ലെങ്കിൽ ബിസിനസ്സ് പങ്കാളികളുടെ ഡാറ്റാബേസിൽ നിന്ന് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നീക്കംചെയ്യാൻ ഞങ്ങൾക്ക് കഴിയില്ല. അത്തരത്തിൽ സമ്മതം പിൻവലിക്കുകയോ ഒഴിവാക്കുകയോ ചെയ്താൽ നിങ്ങൾക്ക് കൂടുതൽ സേവനങ്ങളും സൗകര്യങ്ങളും നൽകാൻ ഞങ്ങൾക്ക് സാധിക്കാതെ വന്നേക്കാം.

10.0 പോളിസിയിലെ മാറ്റങ്ങൾ

എപ്പോൾ വേണമെങ്കിലും ഈ പോളിസിയിൽ മാറ്റം വരുത്താനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. മറ്റ് അറിയിപ്പുകളൊന്നും കൂടാതെ തന്നെ മാറ്റങ്ങൾ പ്ലാറ്റ്‌ഫോമിൽ പ്രതിഫലിക്കുന്നതു മുതൽ പ്രാബല്യത്തിൽ വരും. ഈ പോളിസി ആനുകാലികമായി അവലോകനം ചെയ്യാനും, നിങ്ങൾ സൈറ്റ് ബ്രൗസ് ചെയ്യുമ്പോൾ പോപ്പ് അപ്പ് ചെയ്തേക്കാവുന്ന വ്യക്തിഗത വിവരങ്ങളുടെ പ്രോസസ്സിംഗ് സംബന്ധിച്ച അനുമതികൾ പരിശോധിക്കാനും ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

11.0 നിയമങ്ങൾ പാലിക്കൽ

ഹാപ്പിയസ്റ്റ് ഹെൽത്ത് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയിൽ പ്രവർത്തിക്കുകയും ഡാറ്റ സംഭരണം, ഡാറ്റ സംരക്ഷണം, സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ എല്ലാ നിയമങ്ങളും സമ്പ്രദായങ്ങളും പാലിക്കുകയും ചെയ്യുന്നു.

12.0 ഞങ്ങളെ ബന്ധപ്പെടൂ

നിങ്ങളുടെ ഡാറ്റ പ്രോസസ്സിംഗുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന പരാതികളോ പൊരുത്തക്കേടുകളോ അറിയിക്കുന്നതിനായി ദയവായി ബന്ധപ്പെടുക:
Grievance Officer: Parvathy P B

വിലാസം:
ഹാപ്പിയസ്റ്റ് ഹെൽത്ത് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ്
സെൻ്റ്.ജോൺസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
നമ്പർ.141/2, ഗേറ്റ് 4
100 ഫീറ്റ് റോഡ്, ജോൺ നഗർ
കൊറമംഗല
ബംഗളുരു-560034
കർണാടക,ഇന്ത്യ.

ഇമെയിൽ: info@happiesthealth.com
ബന്ധപ്പെടേണ്ട നമ്പർ: 080-69329300

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്