728X90

728X90

നേതൃനിര

നേതൃനിരയെ പരിചയപ്പെടാം

Ashok Soota

അശോക് സൂത

ചെയർമാൻ

ഹാപ്പിയസ്റ്റ് മൈൻഡ്സിൻ്റെ എക്സിക്യൂട്ടീവ് ചെയർമാനാണ് അശോക് സൂത. സംരംഭകനെന്ന നിലയിൽ അദ്ദേഹം കൈവരിച്ച നേട്ടങ്ങൾ മികച്ചതാണ്. വിപ്രോയെ ഐടി ഭീമൻ പദവിയിലേക്കും മൈൻഡ് ട്രീയെ വിജയകരമായ ഐപിഒയിലേക്കും നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് ഹാപ്പിയസ്റ്റ് മൈൻഡ്സിലൂടെയും ആ നേട്ടം ആവർത്തിച്ചു. ഇപ്പോൾ ഹാപ്പിയസ്റ്റ് ഹെൽത്ത് വിജയകരമാക്കാൻ ആവേശത്തോടെ സജീവമായി പ്രവർത്തിക്കുകയാണ് അദ്ദേഹം.

വാർദ്ധക്യം, നാഡീസംബന്ധമായ രോഗങ്ങൾ, ഗട്ട് മൈക്രോബയോം- ബ്രയിൻ ആക്സിസ് എന്നിവയെ കുറിച്ചുള്ള ഗവേഷണത്തിനായി ഏപ്രിൽ 2021ൽ SKAN എന്ന സ്ഥാപനം അദ്ദേഹം സ്ഥാപിച്ചു. 3750 മില്യൻ (ഏകദേശം 50 മില്യൻ യുഎസ് ഡോളർ) ആണ് ഇതിൻ്റെ മുതൽമുടക്ക്. ഈ രംഗത്ത് സ്വകാര്യ മേഖലയുടെ നേതൃത്വത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ് SKAN. പാരിസ്ഥിതിക പദ്ധതികൾക്കും അർഹതപ്പെട്ടവരെ സഹായിക്കുന്നതിനുമായി 2011ൽ ആശീർവാദം എന്ന പേരിൽ ട്രസ്റ്റും അദ്ദേഹം സ്ഥാപിച്ചു.

റൂർക്കേ സർവ്വകലാശാലയിൽ നിന്നും ( ഇന്നറിയപ്പെടുന്നത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി- റൂർക്കേ) ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദവും, ഫിലിപ്പീൻസിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ നിന്നും ബിസിനസ്സ് മാനേജ്മെൻ്റിൽ ബിരുദാനന്തര ബിരുദവും അശോക് കരസ്ഥമാക്കിയിട്ടുണ്ട്.

ദേശീയ തലത്തിൽ മികച്ച രീതിയിൽ വിറ്റഴിച്ച “Entrepreneurship Simplified:From Idea to IPO” എന്ന പുസ്തകത്തിൻ്റെ സഹ-രചയിതാവാണ് അശോക്. അടുത്തിടെ പുറത്തിറക്കിയ “Busted” എന്ന പുസ്തകത്തിൻ്റെ സഹ രചന നിർവ്വഹിച്ചതും അദ്ദേഹമാണ്. മാനേജ്മെൻ്റ് മിഥ്യകളേയും സമൂഹത്തിൽ പൊതുവായി അംഗീകരിക്കപ്പെട്ട ചില അറിവുകളേയും ഇതിൽ ചോദ്യം ചെയ്യപ്പെടുന്നു. ട്രക്കിംഗ്, യോഗ, മെഡിറ്റേഷൻ, തായ്ച്ചി, നീന്തൽ എന്നിവയാണ് അശോകിൻ്റെ വിനോദങ്ങൾ. 

CEO 5

പ്രസിഡൻ്റ് & സിഇഒ

അനിന്ത്യ ചൗധരി

ഐഐഎം ബാംഗ്ലൂരിൽ നിന്ന് പിജിഡിഎം ബിരുദം നേടിയ എൻജിനീയറായ അനിന്ത്യയ്ക്ക് FMCG, ഫാർമ, OTC, കൺസ്യൂമർ ഹെൽത്ത് കെയർ, P&L എന്നീ മേഖലകളിലെ നേതൃനിരയിൽ 28 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട്. ഹിന്ദുസ്ഥാൻ യൂണിലിവറിൽ ആണ് അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചത്. പിന്നീട് ഡോ. റെഡ്ഡിസ്, സനോഫി, സൺ ഫാർമ, എസ്ആർഎൽ എന്നിവിടങ്ങളിലെ നേതൃത്വ സേവനങ്ങൾക്കുശേഷം അദ്ദേഹം ആസ്റ്റർ ലാബുകളുടെ സിഇഒ (ഇന്ത്യ & ജിസിസി) ആയിരുന്നു. ഹാപ്പിയസ്റ്റ് ഹെൽത്ത് എന്ന സ്ഥാപനത്തിൻ്റെ നേതൃത്വം ഏറ്റെടുത്ത അനിന്ത്യ ഞങ്ങളുടെ സേവനമേഖലകൾ വിപുലീകരിക്കുന്നതിലും ഹാപ്പിയസ്റ്റ് ഹെൽത്തിൻ്റെ പഞ്ചവത്സര വീക്ഷണം സാക്ഷാത്കരിക്കുന്നതിനായി സജീവമായി പ്രവർത്തിക്കുന്നു. ജോലി ചെയ്യാൻ മികച്ച ഒരു സ്ഥലം സൃഷ്ടിക്കുക, കോർപ്പറേറ്റ് ഭരണത്തിൻ്റെ ഉയർന്ന നിലവാരമുള്ള ഒരു എൻ്റർപ്രൈസ് കെട്ടിപ്പടുക്കുക എന്നിവ അതിൽ ഉൾപ്പെടുന്നു.

കായികരംഗത്തെ, പ്രത്യേകിച്ച് ഫുട്ബോളിനെയും ക്രിക്കറ്റിനെയും സ്നേഹിക്കുന്ന അദ്ദേഹം എല്ലാ ദിവസവും രാവിലെ നടത്തം ശീലമാക്കി ശാരീരികക്ഷമത കാത്തുസൂക്ഷിക്കുന്നു. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുക, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുക എന്നിവയാണ് അദ്ദേഹത്തിൻ്റെ ഇഷ്ട വിനോദങ്ങൾ.

മുഴുവൻ സമയ ഡയറക്ടർ & പബ്ലിഷർ

ചന്ദ്രശേഖർ എസ്

ഐ ടി, പ്രസാധന മേഖലകളിൽ 30 വർഷത്തിലേറെ പരിചയമുള്ള ചാർട്ടേഡ് അക്കൗ ണ്ടൻ്റാണ് എസ്.ചന്ദ്രശേഖർ. പുതിയ ബിസിനസുകൾ സ്ഥാപിക്കുന്നതിൽ ചന്ദ്രയ്ക്ക് വളരെയധികം പരിചയമുണ്ട്. ICMA , ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള അധിക യോഗ്യതയും അദ്ദേഹത്തിനുണ്ട്. Macmillan ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ/കമ്പനി സെക്രട്ടറി പദവിയിലായിരുന്നു ഇതിനു മുമ്പ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. തൻ്റെ വളർത്തു നായകളായ കോകോ (a Shih Tzu), ബോസ്കി (a Golden Retriever) എന്നിവരോടൊപ്പം കളിക്കുക, തൻ്റെ രണ്ട് ഇൻഡീസിനെ (Rudy and Mechi) സന്ദർശിക്കുക, ചരിത്ര പുസ്തകങ്ങളും സയൻസ് ഫിക്ഷനുകളും വായിക്കുക എന്നിവയാണ് ശാരീരിക ക്ഷമത നിലനിർത്തുന്നതിനും സമ്മർദ്ദങ്ങൾ ഒഴിവാക്കുന്നതിനുമായി അദ്ദേഹം തിരഞ്ഞെടുത്ത മാർഗ്ഗങ്ങൾ.

Chandrasekhar S
Mask_Group_297@2x[1]

രവി ജോഷി

ചീഫ് എഡിറ്റർ(ഡിജിറ്റൽ)

ആർജെ എന്നാണ് സുഹൃത്തുക്കൾ അദ്ദേഹത്തെ വിളിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ, ദ ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യ ടുഡേ, ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ഡിഎൻഎ എന്നീ സ്ഥാപനങ്ങളിലായി 23 വർഷത്തെ മാധ്യമ പ്രവർത്തന പരിചയമുണ്ട് രവി ജോഷിക്ക്. ഹാപ്പിയസ്റ്റ് ഹെൽത്തിൻ്റെ ഭാഗമാകുന്നതിനു മുൻപ്, ബാംഗ്ലൂർ മിററിൻ്റേയും മുംബൈ മിററിൻ്റേയും എഡിറ്റർ പദവിയിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. കുടുംബത്തോടൊപ്പം സമയം ചിലവിടുന്നതിനും, ആരോഗ്യ സംരക്ഷണത്തിനായി ഒരു ദിവസം 15000 ചുവട് നടക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കുന്നതിനും വേണ്ടിയാണ് അദ്ദേഹം ഒഴിവു സമയം ചിലവഴിക്കുന്നത്. ഏറ്റവും പുതിയ സൂപ്പർ ബൈക്കുകളെ കുറിച്ചറിയാനും അദ്ദേഹത്തിന് വളരെയധികം താൽപര്യമാണ്.

ചീഫ് എഡിറ്റർ( പ്രിൻ്റ് ആൻ്റ് പബ്ലിഷിംഗ്)

രഘു കൃഷ്ണൻ

ശാസ്ത്രം, ബഹിരാകാശം, സാങ്കേതികം എന്നീ മേഖലകളെ മുൻനിർത്തി 25 വർഷത്തിലേറെയായി മാധ്യമപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമാണ് രഘു കൃഷ്ണൻ. ഗവേഷണം, ശാസ്ത്ര-സാങ്കേതിക രംഗത്തെ നിക്ഷേപം, സമൂഹത്തിലും ബിസിനസ്സുകളിലും അതിൻ്റെ സ്വാധീനം എന്നിവയിൽ അദ്ദേഹത്തിന് വളരെയധികം താൽപര്യമാണ്. ദി ഇക്കണോമിക് ടൈംസിൻ്റെ ടെക്നോളജി എഡിറ്ററായിരുന്ന അദ്ദേഹം ബിസിനസ് സ്റ്റാൻഡേർഡ്, മിൻ്റ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. നടത്തം ശീലമാക്കിയാൽ നല്ല ഉറക്കം ലഭിക്കുമെന്ന് വിശ്വസിക്കുന്ന രഘു, ഡിജിറ്റൽ ഗാഡ്‌ജെറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്താനുള്ള വഴികളും കണ്ടെത്താൻ ശ്രമിക്കാറുണ്ട്.

Raghu Krishnan
Ashish Pratap Singh

ചീഫ് മാർക്കറ്റിംഗ് ഓഫീസർ

ആശിഷ് പ്രതാപ് സിംഗ്

ഫിനാൻസ്, എഡിറ്റോറിയൽ, മാർക്കറ്റിംഗ് എന്നിവയിൽ ഏകദേശം രണ്ട് പതിറ്റാണ്ടിൻ്റെ അനുഭവപരിചയമുള്ള ആശിഷ് പ്രതാപ് സിംഗ് ഒന്നിലധികം ചുമതലകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ന്യൂയോർക്കിലെ അമേരിക്കൻ എക്സ്പ്രസിൻ്റെ ഗ്ലോബൽ ഹെഡ്ക്വാർട്ടേഴ്സിൽ ഗ്ലോബൽ റീഎൻജിനീയറിംഗ്, സിക്സ് സിഗ്മ ടീമിനൊപ്പമായിരുന്നു അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചത്. അവിടെ നിന്ന് എഴുത്തിനോടുള്ള അഭിനിവേശം പിന്തുടർന്ന് അച്ചടി മാധ്യമത്തിലേക്ക് പ്രവേശിച്ചു.തുടർന്നുള്ള പത്ത് വർഷങ്ങളിൽ, മെൻസ് ഹെൽത്ത്, എഫ്എച്ച്എം തുടങ്ങിയ ആഗോള പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു (ഇന്ത്യ) അദ്ദേഹം .

കണ്ണഞ്ചിപ്പിക്കുന്ന ബ്രാൻഡ് ഐഡൻ്റിറ്റികൾ സൃഷ്ടിക്കുന്നതിൽ ആഷിഷിന് വർഷങ്ങളുടെ പരിചയമുണ്ട്. എൻഡ്-ടു-എൻഡ് മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജികൾ, ലീഡ് ജനറേഷൻ, അനലിറ്റിക്സ് എന്നീ ആശയങ്ങൾ രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിലാണ് അദ്ദേഹത്തിൻ്റെ പ്രത്യേകത. ഭാര്യയും മകനും ഉൾപ്പെടുന്നതാണ് അദ്ദേഹത്തിൻ്റെ കുടുംബം. ഫിറ്റ്നസ്സ് പ്രേമി കൂടിയായ ആശിഷ് 22 വർഷത്തിലേറെയായി അതിനുവേണ്ടി സമയം കണ്ടെത്തുകയും ചെയ്യുന്നു.

വൈസ് പ്രസിഡൻ്റ് & ചീഫ് പീപ്പിൾ ഓഫീസർ

മീനാക്ഷി കെസി

പീപ്പിൾ പ്രാക്ടീസ് (എച്ച്ആർ) പ്രൊഫഷണൽ എന്ന നിലയിൽ ആളുകളുമായി ഇടപഴകുന്നതിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും മീനാക്ഷി എപ്പോഴും മുൻപന്തിയിലാണ്. തൊഴിലിടങ്ങളിലെ പ്രകടനത്തിൻ്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും, തൊഴിൽ മേഖലയിലെ പ്രവർത്തനപരമായ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിനും ഒരു ഉപദേഷ്ടാവ്, കൗൺസിലർ, മെൻ്റർ എന്നീ നിലകളിലാണ് മീനാക്ഷി പ്രവർത്തിച്ചത്. ഹ്യുമൻ റിസോഴ്സ്, ലീഗൽ എന്നീ മേഖലകളിൽ വർഷങ്ങളോളം പരിചയമുള്ള അവർ, ഐടി, നോൺ-ഐടി, ലീഗൽ സർവീസസ് എന്നിവ മുൻനിർത്തിയുള്ള സ്ഥാപനങ്ങളിൽ മികച്ച പ്രവർത്തന പാരമ്പര്യവുമുണ്ട്..

ദിവവും കാണുന്ന വ്യക്തികളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി മീനാക്ഷിയെ സന്തോഷിപ്പിക്കുന്ന ഘടകമാണ്. എപ്പോഴും ശ്രദ്ധാലുമായിരിക്കുക എന്നതാണ് നിത്യജീവിതത്തിൽ അവർ പിന്തുടരുന്ന വിജയമന്ത്രം. ആഴ്ചയിൽ അഞ്ച് മണിക്കൂർ യോഗ അഭ്യസിക്കുക, ദിവസവും നാല് കിലോമീറ്റർ നടക്കുക, ആരോഗ്യ-ക്ഷേമ വിഷയങ്ങളെ കുറിച്ചുള്ള ഏറ്റവും പുതിയ അറിവുകളെല്ലാം മനസിലാക്കുക എന്നതാണ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി മീനാക്ഷി നിരന്തരം ചെയ്യാറുള്ള കാര്യങ്ങൾ.

Meenakshi KC
Tina-Mitra-2

ചീഫ് റവന്യൂ ഓഫീസർ

ടിന മിത്ര

ഡിജിറ്റൽ, പ്രിൻ്റ്, റേഡിയോ, ഇവൻ്റുകൾ എന്നീ മേഖലകളിൽ അഡ്വെർടൈസിംഗും സെയിൽസുമായി ബന്ധപ്പെട്ട് വിപുലമായ അനുഭവ സമ്പത്ത് കൈമുതലുള്ള വ്യക്തിയാണ് ടിന മിത്ര. റേഡിയോ സിറ്റിയിൽ 12 വർഷത്തിലേറെ കാലത്തെ പ്രവർത്തന പരിചയമുള്ള ടിന, എഫ്.എമ്മിലും ടൈംസ് ഓഫ് ഇന്ത്യയിലും പ്രവർത്തിച്ചിട്ടുണ്ട്.

ഹെഡ് ഓഫ് സെയിൽസ് (സൗത്ത്)

തബ്റിസ് അഹമ്മദ്

ഏഷ്യൻ ഏജ്, ഡെക്കാൻ ക്രോണിക്കിൾ, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യാ ടുഡേ, എഫ്എച്ച്എം, ഡയബറ്റിക് ലിവിംഗ്, റിലയൻസ് എഡിഎജി തുടങ്ങിയ മാർക്വീ മീഡിയ ബ്രാൻഡുകളിൽ പ്രവർത്തിച്ച പരിചയസമ്പന്നനായ ഒരു മീഡിയ സെയിൽസ്മാനാണ് തബ്റിസ് അഹമ്മദ്. അടിയന്തിര സാഹചര്യങ്ങളിൽ മാനുഷിക പ്രതിബന്ധതയോടെ പ്രവർത്തിക്കാറുള്ള അദ്ദേഹം മഹാമാരിക്കാലത്ത് സഹായമുഖങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനും അദ്ദേഹം താൽപര്യപ്പെടുന്നു. ശാരീരിക ക്ഷമത നിലനിർത്തുന്നതിനായി നടത്തം, വ്യായാമം എന്നിവ അദ്ദേഹത്തിൻ്റെ ശീലങ്ങളുടെ ഭാഗമാണ്. മാനസികാരോഗ്യത്തിനായി നിത്യേന ധ്യാനവും പരിശീലിക്കുന്നു.

Tabriz Ahmed
Sam Ben Samuel

അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് , ഫിനാൻസ്

ശങ്കർ. എസ്

ഹാപ്പിയസ്റ്റ് ഹെൽത്തിൽ സാമ്പത്തികം കൈകാര്യം ചെയ്യുന്നത് ശങ്കറാണ്. ICAIയിൽ നിന്ന് ചാർട്ടേഡ് അക്കൗണ്ടൻ്റ് യോഗ്യതയും, ICSI യിൽ നിന്ന് കമ്പനി സെക്രട്ടറി യോഗ്യതയും അദ്ദേഹത്തിനുണ്ട്.

ഫിനാൻസ് മേഖലയിൽ 15 വർഷത്തിലേറെ സമ്പന്നമായ പ്രവൃത്തിപരിചയമുള്ള ശങ്കർ ഇൻഫോസിസിൽ സീനിയർ മാനേജരായി അഞ്ച് വർഷം പ്രവർത്തിച്ചിട്ടുണ്ട്.

പുസ്തകങ്ങൾ വായിക്കാനും പ്രകൃതിയുമായി ബന്ധപ്പെടാനും സംഗീതം കേൾക്കാനും കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനും അദ്ദേഹം ഇഷ്ടപ്പെടുന്നു. തൻ്റെ ആരോഗ്യത്തിനും ക്ഷേമത്തിനും ആത്മീയ ഉന്നതിക്കുമായി അദ്ദേഹം യോഗയും ധ്യാനവും പതിവായി പരിശീലിക്കാറുണ്ട്.

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്