728X90

728X90

എഡിറ്റോറിയൽ പോളിസി

1. ആമുഖം

1.1 വിവിധതലങ്ങളിലൂടെ ഞങ്ങളുടെ  പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തുന്നവർക്കായി ആരോഗ്യ- ക്ഷേമ സംബന്ധമായ വിഷയങ്ങളിൽ അറിവും സേവനങ്ങളും നൽകുന്ന B2C പ്ലാറ്റ്‌ഫോമാണ് ഹാപ്പിയസ്റ്റ് ഹെൽത്ത്. ഇതിൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും ഉടമസ്ഥാവകാശവും ഹാപ്പിയസ്റ്റ് ഹെൽത്ത് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിനാണ്. മത-രാഷ്ട്രീയ ഭേദമോ ലാഭേച്ഛയോ ഇല്ലാതെ ആരോഗ്യ-ക്ഷേമ മേഖലയിൽ പ്രതിജ്ഞാബദ്ധരായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഞങ്ങളുടേത്.

2. ഞങ്ങളുടെ പ്രവർത്തനം

2.1 ഞങ്ങളുടെ പ്രവർത്തനങ്ങളുടെ കാതൽ ഉത്തരവാദിത്വമുള്ള എഡിറ്റർഷിപ്പാണ്. സമഗ്രത, കൃത്യത എന്നിവയെ വിലമതിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്ത് പെരുമാറ്റ ചട്ടത്തെ മുൻനിർത്തി പ്രവർത്തിക്കുന്നവരാണ് ഞങ്ങളുടെ എഡിറ്റോറിയൽ ടീം. രചനാ മോഷണങ്ങൾ ഞങ്ങൾക്ക് അംഗീകരിക്കാനാവില്ല.
ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളുടെ വസ്തുത വിശ്വസനീയ സ്രോതസ്സുകളിൽ നിന്നും പരിശോധിച്ച് ഉറപ്പ് വരുത്തിയവയാണ്. വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളിക്കാനും വ്യക്തികളുടെ ജീവിതാനുഭവങ്ങൾ നേരിട്ട് നിങ്ങളിലെത്തിക്കാനും ഞങ്ങൾ ശ്രമിക്കും.

2.2 ആരോഗ്യ-ക്ഷേമ വിഷയങ്ങളോട് സമഗ്രമായ സമീപനമാണ് വേണ്ടതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതായത് മനസ്സും ശരീരവും ആത്മാവും കൂടിച്ചേർന്നതാണ് മനുഷ്യൻ എന്ന സമീപനമാണ് ഞങ്ങളുടേത്. അതായത് ഭൗതിക ശരീരത്തെ ശക്തിപ്പെടുത്താനും മനസ്സിനെ സുഖപ്പെടുത്താനും ആത്മാവിനെ ഉയർത്താനും സഹായിക്കുന്ന തരത്തിലുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിലേക്ക് ഇത് ഞങ്ങളെ പരിവർത്തനം ചെയ്യുന്നു. ആരോഗ്യ-ക്ഷേമ വിഷയങ്ങളിലുള്ള പോസിറ്റീവ് ചിന്തകളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.

2.3 ഞങ്ങളുടെ പ്ലാറ്റ്‌ഫോമി പ്രസിദ്ധീകരിക്കുന്ന അറിവുകളും വിവരങ്ങളും ഒരു പ്രഗത്ഭനായ ഡോക്ടറിൽ നിന്ന് നേരിട്ട് ലഭിക്കുന്ന നിർദ്ദേശത്തിന് പകരമല്ല എന്ന വസ്തുത നിങ്ങൾ തീർച്ചയായും മനസിലാക്കണം. ഏതെങ്കിലും വ്യക്തിഗത ആരോഗ്യ പ്രശ്നങ്ങൾക്കുള്ള മരുന്നുകളോ,ചികിത്സാരീതികളോ ഞങ്ങൾ നിർദ്ദേശിക്കുകയോ ശുപാർശ ചെയ്യുകയോ ഇല്ല. ആരോഗ്യ പ്രശ്നങ്ങൾക്ക് വിദഗ്ദ വൈദ്യോപദേശം തേടുന്നതിൽ കാലതാമസം വരുത്താൻ പാടില്ലെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ പരസ്യം നൽകുന്ന യാതൊരുവിധ ഉത്പന്നങ്ങളേയോ സേവനങ്ങളേയോ ഞങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല. സ്പോൺസർ ചെയ്ത ഉള്ളടക്കങ്ങൾ(advertorials) ഏതായാലും അത് പ്ലാറ്റ്‌ഫോമിൽ തിരിച്ചറിയാനാകും. സാധാരണയുള്ള ഉള്ളടക്കത്തിലെ അക്ഷരങ്ങളുടെ ഘടനയും വലിപ്പവുമായി ഇവ വ്യത്യാസപ്പെട്ടിരിക്കും.

3. കവറേജ് പോളിസി

3.1 ആരോഗ്യ-ക്ഷേമ രംഗവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും സംഭവിക്കുന്ന വാർത്തകളും പ്രധാനപ്പെട്ട പുരോഗതികളുമെല്ലാം എഴുത്തുകാർ,ഡിസൈനർമാർ,ഗവേഷകർ, ഇല്ലസ്ട്രേറ്റർ,ഫോട്ടോഗ്രാഫർ എന്നിവരടങ്ങുന്ന സംഘം ശേഖരിക്കുന്നതാണ്. ഇവയെല്ലാം തന്നെ ഞങ്ങളുടെ മുതിർന്ന എഡിറ്റർമാരും വിദഗ്ദ്ധരായ ഡോക്ടർമാരും വിലയിരുത്തിയതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളു. ഇതര കാഴ്ചപ്പാടുകൾക്കും വിജ്ഞാനപ്രദമായ സംവാദങ്ങൾക്കും ഞങ്ങൾ ഇടം നൽകുന്നതാണ്. വ്യക്തിപരമായ നിലയിലും പൊതുനയമെന്ന നിലയിലും ആരോഗ്യ-ക്ഷേമ രംഗത്തെ സാമ്പത്തികവും അടിസ്ഥാന സൗകര്യപരവുമായ വശങ്ങൾ ഞങ്ങൾ കൈകാര്യം ചെയ്യുന്നതായിരിക്കും.

4. ഞങ്ങളെ ബന്ധപ്പെടൂ

4.1 ഞങ്ങളുടെ പ്ലാറ്റ്‌ഫോമിനെ കുറിച്ചുള്ള നിങ്ങളുടെ ഏത് പ്രശ്നങ്ങളും editor@happiesthealth.com എന്ന ഇമെയിൽ ഐഡിയിലേക്ക് അറിയിക്കാവുന്നതാണ്. അതോടൊപ്പം തന്നെ ആരോഗ്യ-ക്ഷേമ വിഷയങ്ങളിൽ നിങ്ങൾക്കുള്ള അനുഭവങ്ങൾ ഞങ്ങളുമായി പങ്കുവെക്കാനും മടിക്കരുത്. അത് ഒരുപക്ഷേ മറ്റൊരാളുടെ തുടക്കത്തിനുള്ള പ്രചോദനമായി തീർന്നേക്കാം.

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്