728X90

728X90

ഞങ്ങളെ കുറിച്ച്

ഞങ്ങൾ ആരാണ്?

ഹാപ്പിയസ്റ്റ് മൈൻഡ്‌സിൻ്റെ എക്സിക്യൂട്ടീവ് ചെയർമാനായ ആശോക് സൂത സ്ഥാപിച്ച വിജ്ഞാന സംരംഭമാണ് ഹാപ്പിയസ്റ്റ് ഹെൽത്ത്. ലോകമെമ്പാടുമുള്ള വായനക്കാർക്ക് വിവിധ ഫോർമാറ്റുകളിലായി ആരോഗ്യ-ക്ഷേമ വിഷയങ്ങളിൽ വ്യത്യസ്തവും ശ്രദ്ധേയവും വിശ്വസനീയവുമായ അറിവ് പകരുകയാണ് ഹാപ്പിയസ്റ്റ് ഹെൽത്തിൻ്റെ ലക്ഷ്യം. എഡിറ്റർമാർ, മാധ്യമ പ്രവർത്തകർ, എഴുത്തുകാർ, ഗ്രാഫിക് ഡിസൈനർമാർ, പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ ഫോട്ടോഗ്രാഫർമാർ, ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ എന്നിവരാണ് ഇതിൻ്റെ നേതൃനിരയിലുള്ളത്. പ്രശസ്തരായ ഡോക്ടർമാർ കോളമിസ്റ്റുകളായും അതിഥികളായും ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്നുണ്ട്.സങ്കീർണമായ ആരോഗ്യ വിഷയങ്ങൾ ലളിതമായ ഭാഷയിൽ ഇവർ വ്യക്തമാക്കി തരുന്നു. കൂടാതെ ഡിജിറ്റൽ സൈറ്റ് പൂർണമായും സൗജന്യമാണെന്നുള്ളതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം ഞങ്ങൾ നിങ്ങളുടെ ആരോഗ്യ-ക്ഷേമ സംരക്ഷകരാണ്.

ഞങ്ങളെ ആരാണ് പ്രമോട്ട് ചെയ്യുന്നത്?

Ashok Sootaഅശോക് സൂത – , ഹാപ്പിയസ്റ്റ് മൈൻഡ്‌സിൻ്റെ എക്സിക്യൂട്ടീവ് ചെയർമാൻ. സംരംഭകനെന്ന നിലയിൽ അദ്ദേഹത്തിന് മികച്ച കരിയർ ഉണ്ടായിരുന്നു. വിപ്രോയെ ഐടി ഭീമൻ പദവിയിലേക്കും മൈൻഡ് ട്രീയെ വിജയകരമായ ഐപിഒയിലേക്കും നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് ഹാപ്പിയസ്റ്റ് മൈൻഡ്‌സിലൂടെയും ആ നേട്ടം ആവർത്തിച്ചു. ഇപ്പോൾ ഹാപ്പിയസ്റ്റ് ഹെൽത്ത് വിജയകരമാക്കാൻ ആവേശത്തോടെ സജീവമായി പ്രവർത്തിക്കുകയാണ് അദ്ദേഹം.

വാർദ്ധക്യം, നാഡീസംബന്ധമായ രോഗങ്ങൾ, ഗട്ട് മൈക്രോബയോം- ബ്രയിൻ ആക്സിസ് എന്നിവയെ കുറിച്ചുള്ള ഗവേഷണത്തിനായി ഏപ്രിൽ 2021ൽ SKAN എന്ന സ്ഥാപനം അദ്ദേഹം സ്ഥാപിച്ചു. 3750 മില്യൻ (ഏകദേശം 50 മില്യൻ യുഎസ് ഡോളർ) ആണ് ഇതിൻ്റെ മുതൽമുടക്ക്. ഈ രംഗത്ത് സ്വകാര്യ മേഖലയുടെ നേതൃത്വത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ് SKAN. പാരിസ്ഥിതിക പദ്ധതികൾക്കും അർഹതപ്പെട്ടവരെ സഹായിക്കുന്നതിനുമായി 2011ൽ ആശീർവാദം എന്ന പേരിൽ ട്രസ്റ്റും അദ്ദേഹം സ്ഥാപിച്ചു.

റൂർക്കേ സർവ്വകലാശാലയിൽ നിന്നും ( ഇന്നറിയപ്പെടുന്നത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി- റൂർക്കേ) ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദവും, ഫിലിപ്പീൻസിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ നിന്നും ബിസിനസ്സ് മാനേജ്മെൻ്റിൽ ബിരുദാനന്തര ബിരുദവും അശോക് കരസ്ഥമാക്കിയിട്ടുണ്ട്.

ദേശീയ തലത്തിൽ മികച്ച രീതിയിൽ വിറ്റഴിച്ച ” Enterpreneurship Simplified:From Idea to IPO” എന്ന പുസ്തകത്തിൻ്റെ സഹ-രചയിതാവാണ് അശോക്. ട്രക്കിംഗ്, യോഗ, മെഡിറ്റേഷൻ, തായ്ച്ചി, നീന്തൽ എന്നിവയാണ് അദ്ദേഹത്തിൻ്റെ വിനോദങ്ങൾ.

ഇതൊരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം മാത്രമാണോ?

അല്ല. ഹാപ്പിയസ്റ്റ് ഹെൽത്ത് മാസികകളും പ്രസിദ്ധീകരിക്കുന്നുണ്ട്( സബ്സ്ക്രൈബ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ) ഇന്ത്യയിൽ എല്ലായിടത്തും നിങ്ങൾക്കിത് ലഭ്യമാകും. ഇന്ത്യയ്ക്ക് പുറത്തുള്ളവർക്ക് ഞങ്ങളുടെ ഇ-മാഗസിൻ ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ ആരോഗ്യ-ക്ഷേമ സംബന്ധമായ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഹാപ്പിയസ്റ്റ് ഹെൽത്തിൻ്റെ ഡിജിറ്റൽ&പ്രിൻ്റ് പ്ലാറ്റ്‌ഫോമുകളിൽ വിവരങ്ങളുടെ ആഴത്തിലുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.

എനിക്ക് നിങ്ങളെ എങ്ങനെ ബന്ധപ്പെടാം?

ഞങ്ങളുടെ വെബ്സൈറ്റിനെ കുറിച്ചുള്ള നിർദ്ദേശങ്ങളും പരാതികളും feedback@happiesthealth.com എന്ന ഇമെയിൽ ഐഡിയിൽ അറിയിക്കാവുന്നതാണ്. അതോടൊപ്പം തന്നെ ആരോഗ്യ-ക്ഷേമ സംബന്ധമായ നിങ്ങളുടെ അനുഭവങ്ങൾ ഞങ്ങളുമായി പങ്കുവെക്കുന്നതിന് mystory@happiesthealth.com എന്ന ഇമെയിൽ ഐഡിയിലേക്കും എഴുതാം. എത്രയും പെട്ടെന്ന് തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതായിയിരിക്കും. വ്യക്തിവിവരങ്ങൾ തീർത്തും സ്വകാര്യമായിരിക്കുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു.

എനിക്ക് എങ്ങനെ നിങ്ങളുടെ പങ്കാളിയാവാം?

പ്രാവർത്തികമാക്കാവുന്ന അറിവുകൾ, ശാസ്ത്ര ലോകത്തെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ, പരമ്പരാഗത ചികിത്സാ രീതിയുൾപ്പെടെയുള്ള സംയോജിത വൈദ്യശാസ്ത്രം എന്നിവ ലോകമെമ്പാടുമുള്ള വായനക്കാർക്കു മുന്നിൽ പരിചയപ്പെടുത്തുകയാണ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാപ്പിയസ്റ്റ് ഹെൽത്ത്.
കോവിഡ് കാലത്ത് ഉത്കണ്ഠ, സമ്മർദ്ദം മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ കുത്തനെ കൂടിയതിനാൽ ആരോഗ്യ സംരക്ഷണത്തിനുള്ള മികച്ച സമയം ഇതാണെന്നുള്ളതിൽ സംശയം വേണ്ട. ലോകമെമ്പാടും ആരോഗ്യ-ക്ഷേമ മേഖല സ്ഫോടനാത്മക വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതിൽ അത്ഭുപ്പെടാനുമില്ല. അതുകൊണ്ട് തന്നെ ഹെൽത്ത്കെയർ പ്രൊവൈഡർമാർ,ആശുപത്രികൾ, ഇൻഷുറൻസ് അല്ലെങ്കിൽ റീട്ടെയിൽ രംഗത്തുള്ളവർ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് ഹാപ്പിയസ്റ്റ് ഹെൽത്ത് എന്ന പ്ലാറ്റ്ഫോം വളരെയധികം പ്രയോജനകരമായിരിക്കും.

വരൂ! നിങ്ങൾക്കും ഈ മാറ്റത്തിൽ പങ്കാളിയാകാം.
നിങ്ങളുടെ ബ്രാൻഡിനായുള്ള കസ്റ്റമൈസ്ഡ് സൊലൂഷന് വേണ്ടി ഞങ്ങളുടെ ബിസിനസ്സ് ഡവലപ്മെൻ്റ് മാനേജർമാരുമായി സംസാരിക്കൂ..

For pan-India solutions: Tina Mitra
+91 9833376866
tina.mitra@happiesthealth.com

For markets in South India: Tabriz Ahmed
+91 9886333367
Tabriz.ahmed@happiesthealth.com

ഞങ്ങളുടെ നേതൃനിരയെ പരിചയപ്പെടൂ  Right arrow

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്